ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതു രാജ്യത്തിന്റേതാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ കരുത്തന്മാരായ പാസ്പോര്ട്ടുകളെ കണ്ടെത്തുന്ന കണക്കെടുപ്പായ ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്റെ 2022 ലെ ഫലം പുറത്തു വന്നിരിക്കുകയാണ്. അതനുസരിച്ച് ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിരിക്കുന്നത് ജപ്പാനും സിംഗപ്പൂരും ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഹെൻലി പാസ്പോർട്ട് സൂചിക
മുൻകൂര്‍ വിസയില്ലാതെ പാസ്പോര്‍ട്ട് ഉടമകൾക്ക് പോകുവാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും റാങ്കിങ് ആണ് ഹെൻലി പാസ്പോർട്ട് ഇന്‍ഡക്സ്. ലോകത്തിലെ ഏറ്റവും വലുതും കൃത്യവുമായ യാത്രാ വിവരങ്ങളുടെ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റാങ്കിംഗ്. ഹെൻലി ആൻഡ് പാർട്ണേഴ്സ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ആണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡെക്സ്- 2022ല്‍ 111 രാജ്യങ്ങളാണ് ഇടം പിടിച്ചത്.

ജപ്പാനും സിംഗപ്പൂരും
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിരിക്കുന്നത് ജപ്പാനും സിംഗപ്പൂരും ആണ്. 192 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ ഈ രണ്ടു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. ഇത് നാലാമത്തെ തവണയാണ് ജപ്പാന് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുള്ള രാജ്യമായി മാറുന്നത്.

ജര്‍മനിയും സൗത്ത് കൊറിയയും
പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജര്‍മനിയും സൗത്ത് കൊറിയയുമാണ്. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ടെങ്കില്‍ 190 രാജ്യങ്ങളിലേക്ക് മുൻകൂർ വീസയില്ലാതെ യാത്ര ചെയ്യാം.

ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്
നാലു രാജ്യങ്ങളാണ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന് എന്നിവയാണവ. ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

ഓസ്ട്രിയ, ഡെന്മാര്ക്ക്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്
ഓസ്ട്രിയ, ഡെന്മാര്ക്ക്, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യങ്ങളെക്കാള്‍ ഒന്നു കുറവ് മാത്രമാണ് സഞ്ചരിക്കുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം, അതായത് 188.

അയര്‍ലന്‍ഡും പോര്‍ച്ചുഗലും
പട്ടികയില്‍ അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത് രണ്ട് രാജ്യങ്ങളാണ്. അയര്‍ലന്‍ഡും പോര്‍ച്ചുഗലും. 187 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്.

ബെല്‍ജിയം, ന്യൂസിലാന്‍ഡ്, നോര്‍വെ, യുണൈറ്റഡ് കിങ്ഡം,സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ആറാം സ്ഥാനത്ത് ആറ് രാജ്യങ്ങളാണ്.ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉള്ള ആളുകള്‍ക്ക് ലോത്തിലെ 186 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാം.

ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാള്‍ട്ട
ഓസ്ട്രിയ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, മാള്‍ട്ട എന്നീ അഞ്ച് രാജ്യങ്ങള്‍ക്കാണ് ഏഴാം സ്ഥാനമുള്ളത്. ഇവര്‍ക്ക് 185 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം.
പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

പോളണ്ട്, ഹങ്കറി
പട്ടികയില്‍ എട്ടാമതുള്ള രാജ്യങ്ങളാണ് പോളണ്ടും ഹങ്കറിയും.183 രാജ്യങ്ങളിലാണ് ഇവിടെ നിന്നുള്ളവര്‍ക്ക് പോകുവാന്‍ സാധിക്കുന്നത്

ലിത്വാനിയ, സ്ലോവാക്യ
ലിത്വാനിയയും സ്ലോവാക്യയും പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് വന്നിരിക്കുന്നത്. 182 രാജ്യങ്ങളിലേക്കാണ് ഈ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പോകുവാന്‍ സാധിക്കുന്നത്.

എസ്റ്റോണിയ, ലാത്വിയ, സ്ലോവേനിയ
മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സിന്റെ 2022ലെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയിരിക്കുന്നത്. 181 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ളവര്‍ക്ക് ഈ വിധത്തില്‍ പോകുവാന്‍ കഴിയുക.

ഇന്ത്യ
199 രാജ്യങ്ങളുടെ സൂചികയില്‍ 3-ാം സ്ഥാനമാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് ലഭിച്ചത്. വിസയില്ലാതെ 60 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും പോകാം. കഴിഞ്ഞ വർഷം തൊണ്ണൂറ് ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.

അവസാന സ്ഥാനത്ത്
പട്ടികയിലെ ഏറ്റവും അവസാന പത്ത് സ്ഥാനങ്ങളിലുള്ള രാജ്യക്കാരെയും പരിചയപ്പെടാം. ബ്രാക്കറ്റില്‍ മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കുവാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം
സ്ഥാനം 104- ഉത്തര കൊറിയ (39)
സ്ഥാനം105- നേപ്പാൾ, പലസ്തീൻ (37)
സ്ഥാനം106- സൊമാലിയ (34)
സ്ഥാനം107- യെമൻ (33)
സ്ഥാനം108- പാക്കിസ്ഥാന്(31)
സ്ഥാനം109- സിറിയ(29)
സ്ഥാനം110-ഇറാഖ്(28)
സ്ഥാനം111-അഫ്ഗാനിസ്ഥാന്(26)