Search
  • Follow NativePlanet
Share
» »അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഭൂമിക്കടിയിലെ കൊട്ടാരം

അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഭൂമിക്കടിയിലെ കൊട്ടാരം

ഭൂമിക്കു മുകളിൽ മാത്രമല്ല, ഭൂമിക്കടിയിലും വിസ്മയങ്ങളുള്ള മൻമന്ദിറിന്റെ വിശേഷങ്ങൾ

By Elizabath Joseph

അമ്പരപ്പിക്കുന്ന നിർമ്മിതികളുടെ കാര്യത്തിൽ പുരാതന ഭാരതം എന്നും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. താജ്മഹലും ചെങ്കോട്ടയും കുത്തബ്മിനാറും ചാർമിനാരും കൊണാർക്ക് സൂര്യ ക്ഷേത്രവും അജന്താ എല്ലോറ ഗുഹകളും ഹമ്പിയും ഒക്കെ എന്നും സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടങ്ങളാണ്. ആ പട്ടികയിലേക്ക് ഇടം നല്കാവുന്ന മറ്റൊരു സ്ഥലമുണ്ട്. ഗ്വാളിയാർ കോട്ട. കോട്ടയെക്കുറിച്ച് ഒരുപാട് പറ‍ഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിലും കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങളുടെ കഥ പെട്ടന്നൊന്നും തീരുന്നതല്ല. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമുള്ള ഇടമാണ് മൻ മന്ദിർ. ഭൂമിക്കു മുകളിൽ മാത്രമല്ല, ഭൂമിക്കടിയിലും വിസ്മയങ്ങളുള്ള മൻമന്ദിറിന്റെ വിശേഷങ്ങൾ

എവിടെയാണ് മൻമന്ദിർ

എവിടെയാണ് മൻമന്ദിർ

മധ്യപ്രദേശിലെ മലമുകളിലെ കോട്ട എനന്റിയപ്പെടുന്ന ഗ്വാളിയാർ കോട്ടയ്ക്കുള്ളിലായാണ് മൻമന്ദിർ സ്ഥിതി ചെയ്യുന്നത്. ഗോപാൽച്ചാൽ എന്നു പേരുള്ള കുന്നിന്റെ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടിനു ശേഷമാണ് ഈ ഗുഹ നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്.

PC:Gyanendrasinghchauha...

 മൻമന്ദിർ

മൻമന്ദിർ

ഗ്വാളിയാർ കോട്ടയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഒന്നാണ് മൻമന്ദിർ. വൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനഞ്ചാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. തൊമര്‍ രാജ വംശത്തിലെ രാജ മാന്‍ സിംഗാണ് ഈ കൊട്ടാരം നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ കോട്ടകളെ ഒരു മാലയായി കണക്കാക്കിയാൽ അതിലെ മുത്ത് ആണ് മൻ മന്ദിർ എന്നാണ് ചരിത്രം ഈ കൊട്ടാരത്തെ വിശേഷിപ്പിക്കുന്നത്.

PC:Harshgupta872

 ഭൂമിക്കടയിലെ നിലകൾ

ഭൂമിക്കടയിലെ നിലകൾ

പുറമേ നിന്നു കാണുമ്പോൾ സാധാരണ ഒരു കൊട്ടാരം പോലെ തോന്നുമെങ്കിലും ഭൂമിക്കടയിലാണ് ഇതിന്റെ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നത് എന്നു പറയേണ്ടി വരും. നാലു നിലകളുള്ള മൻ മന്ദിറിന്റെ രണ്ടു നിലകൾ ഭൂമിക്കടിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Kailash Mohankar

പെയിന്റ‍ഡ് ഹൗസ്

പെയിന്റ‍ഡ് ഹൗസ്

മൻമന്ദിർ പെയിന്റഡ് ഹൗസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കൊട്ടാരത്തിന്റെ ഉള്ളിലെ ചുവരുകള്‍ വ്യത്യസ്തങ്ങളായ പെയിന്‍റിംഗുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേരിൽ അറിയപ്പെടുന്നത്. മനുഷ്യർ, മൃഗങ്ങൾ, പുഷ്പങ്ങൾ തുടങ്ങിയവയെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

PC:YashiWong

 സഹോദരനെ വധിച്ചയിടം

സഹോദരനെ വധിച്ചയിടം

അലങ്കാരങ്ങൾക്കു മാത്രമല്ലസൃ, കൊടുംക്രൂരതകൾക്കും സാക്ഷ്യം വഹിച്ച സ്ഥലമാണിത്. മുഗൾ രാജാവായ ഔറംഗസേബ് തന്റെ സഹോദരനായ മുറാധിനെ വധിച്ചത് ഇവിടെ വെച്ചാണത്രെ. മാത്രമസ്സ, രജപുത്രി വനിതകളുടെ ധീര പ്രവർത്തികളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന സതി അനുഷ്ഠിക്കുന്ന ജൗഹർ പോണ്ട് എന്നു പേരായ കുളവും കൊട്ടാരത്തിനുള്ളിലാണ്.

PC:Dayal, Deen

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X