ആയിരം തൂണുകളുള്ള ക്ഷേത്രങ്ങളും ക്ഷേത്രമണ്ഡപങ്ങളും ഇന്ത്യയില് zwj; കുറച്ചധികം കാണാന് zwj; സാധിക്കും. മധുരൈ മീനാക്ഷി ക്ഷേത്രത്തിലെയും ചിദംബരം ക്ഷേത്രത്തിലെയും ആയിരംകാല് zwj; മണ്ഡപവും ഒക്കെ വിശ്വാസികള് zwj;ക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണ്. എന്നാല് zwj; അതില് zwj; നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ക്ഷേത്രമാണ് തെലുങ്കാനയിലെ വാറങ്കലില് zwj; സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആയിരം തൂണുകളുള്ള ക്ഷേത്രത്തിന്റെ വിശേഷങ്ങള് zwj;. തെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാറങ്കലിന് സമീപമുള്ള ഹനമകൊണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. പുരാതന കാലത്ത് ഈ പ്രദേശം ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ ഏറ്റവും ശ്രദ്ധേയമാ നിര്‍മ്മിതികളിലൊന്നാണ് ആയിരം തൂണുള്ള ക്ഷേത്രം. വാസ്തുവിദ്യയും സാങ്കേതിക വിദ്യകളും ഏറെ പുറകിലായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം അന്നത്തെ കാലത്തെ നിര്‍മ്മാണ കലയുടെ ഏറ്റവും മഹത്വപൂര്‍ണ്ണമായ ഉദാഹരണമായാണ് ചരിത്രത്തില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ആയിരം തൂണുകളുള്ള ക്ഷേത്രംPC:Nikhilbubby ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ കണക്കെടുത്താല്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തെലുങ്കാനയിലെ ഈ ക്ഷേത്രം. എഡി 1163 ല്‍ കാകതീയ രാജാവായിരുന്ന രുദ്രദേവനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുന്നത്. കാകതീയ ഭരണകാലത്ത് നിര്‍മ്മാണ വിദ്യതകള്‍ എത്രമാത്രം വളര്‍ന്നിരുന്നു എന്നതിന്റെയും ഭരണാധികാരികള്‍ക്ക് കലയോടും വാസ്തുവിദ്യയോടും എത്രമാത്രം താല്പര്യം ഉണ്ടായിരുന്നു എന്നതിന്റെയും സൂചകമാണ് ഈ ക്ഷേത്രം.PC:Nikhilb239 നീണ്ട 72 വര്‍ഷങ്ങള്‍ എടുത്തിട്ടാണത്രെ ആയിരം തൂണുകളുള്ള ക്ഷേത്രംതെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. രുദ്രേശ്വരര്‍ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.PC:AnushaEadara പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ആയിരം തൂണുകളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. നിര്‍മ്മാണത്തിലെ മറ്റൊരു പ്രത്യേകതയാണ് ഈ ക്ഷേത്രത്തിന്റെ ഈകൃതി. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു നക്ഷത്രത്തിനോട് സമാനമായ ആകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളുടെ നിര്‍മ്മാണാകൃതിയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്PC:AnushaEadara നക്ഷത്രാകൃതിയിലുള്ള ക്ഷേത്രത്തിനുള്ളില്‍ മുന്നു വ്യത്യസ്ത ചെറിയ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും കാണാന്‍ സാധിക്കും. ക്ഷേത്രം കുറേയൊക്കെ തകര്‍ന്ന മട്ടിലാണെങ്കിലും മൂന്നു ശ്രീകോവിലുകളും നല്ല രീതിയില്‍ ഇന്നും സംരക്ഷിക്കപ്പെടുന്നു. ശിവനും വിഷ്ണുവിനും സൂര്യഭഗവാനുമായാണ് ഈ മൂന്നു ക്ഷേത്രങ്ങളും സമര്‍പ്പിച്ചിരിക്കുന്നത്. തൃക്കൂട്ടാലയം എന്നാണ് ഈ മൂന്ന് ക്ഷേത്രങ്ങളും അറിയപ്പെടുന്നത്.PC:Maharajsaran സാധാരണ വിഷ്ണുവും ശിവനും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളില്‍ ബ്രഹ്മാവിനെകൂടി ആരാധിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ അത്തരമൊരു കീഴ് വഴക്കം ഇല്ല, വാസ്തുവിദ്യയിലും നിര്‍മ്മാണ ശൈലിയിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന ഈ ക്ഷേത്രം കാകതീയ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ്. ദക്ഷിണേന്ത്യയിലെ മിക്ക ക്ഷേത്രങ്ങള്‍ക്കും കാണാന്‍ സാധിക്കുന്ന ചാലൂക്യന്‍ നിര്‍മ്മാണ ശൈലി ഇവിടെയും കാണാന്‍ സാധിക്കും.PC:AnushaEadara ആയിരം തൂണുകള്‍ ക്ഷേത്രത്തിനുണ്ടെങ്കിലും ഇവിടെ ക്ഷേത്രത്തിനുള്ളില്‍ എവിടെ നിന്നാലും മൂന്നു ശ്രീകോവിലുകളും കാണുവാന്‍ സാധിക്കും. ആയിരം തൂണുകളില്‍ ഒന്നു പോലും ഈ കാഴ്ചയെ മറക്കുന്നില്ല.PC: AnushaEadara മൂന്നു ക്ഷേത്രങ്ങളാണല്ലോ ഇവിടെയുള്ളത്.. അതില്‍ ശിവക്ഷേത്രം മാത്രമാണ് കിഴക്കു ദിശയിലേക്കുള്ളത്. അതിനു കാരണമായി പറയുന്നത് കാകതീയ രാജാക്കന്‍മാര്‍ കടുത്ത ശിവഭക്തരാണത്രെ. പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ശിവലിംഗത്തിലേക്ക് പതിക്കണമെന്നുള്ളതിനാലാണ് അവര്‍ ഇങ്ങനെ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് പറയുന്നത്.PC:Maharajsaran ആയിരം തൂണുള്ള ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണമാണ് ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന നന്ദിയുടെ പ്രതിമ. കറുത്ത നിറത്തിലുള്ള ബലാള്‍ട്ട് കല്ലിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. വളരെ മനോഹരമായ ഒരു നിര്‍മ്മിതി ആണിത്.PC:G41rn8 ഹനമകൊണ്ട മലനിരകളുടെ താഴ് വരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടാതെ തറനിരപ്പില്‍ നിന്നും ഒരു മീറ്ററോളം ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.PC:AnushaEadara വിഷ്ണുവും ശിവനുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ മഹാ ശിവരാത്രി, കുങ്കുമ പൂജ, കാര്‍ത്തിക പൗര്‍ണ്ണമി, ഉഗാഡി, ഗണേശാഘോഷം, ബൊണാലു തുടങ്ങിയവയാണ്.PC:AnushaEadara പുലര്‍ച്ചെ അഞ്ച് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്ന സമയം. എല്ലാ ദിവസങ്ങളിലും ഈ സമയക്രമമാണ് ഇവിടെ പാലിക്കുക.PC:Kotagaunisrinivas തുഗ്ലക്ക് വംശം ഇന്ത്യയില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന കാലത്ത് ഇവിടം അക്രമിക്കുകയും ആയിരം തൂണുള്ള ക്ഷേത്രം തകര്‍ക്കുകയും ചെയ്തു എന്ന് ചരിത്രം പറയുന്നു. അവരുടെ ദക്ഷിണേന്ത്യ കീഴടക്കാനുള്ള യാത്രയുടെ സമയത്താണ് ഇത് നടന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ആക്രമണം ക്ഷേത്രത്തിന്റെ നാശത്തിലേക്ക് വഴിവെച്ചു.PC:G41rn8 ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 2004 ല്‍ ക്ഷേത്രത്തില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി തൂണുകള്‍ നീക്കിയപ്പോള്‍ ഭൂമിക്കടിയില്‍ ചതുപ്പു നിലത്തിന്റെ അംശങ്ങള്‍ കണ്ടെത്തുകയുണ്ടായി. തൊട്ടടുത്തുള്ള ഏതെങ്കിലും ജലാശയത്തിന്റെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്.PC:Gopal Veeranala തെലുങ്കാനയിലെ വാറങ്കലിലാണ് ഏറെ പ്രസിദ്ധമായ ആയിരം തൂണുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാറങ്കലിന് സമീപമുള്ള ഹനമകൊണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത്. വാറങ്കലില്‍ നിന്നും ഇവിടേക്ക് എല്ലായ് പ്പോഴും വാഹന സൗകര്യം ലഭ്യമാണ്.