Search
  • Follow NativePlanet
Share
» »പത്മാവത്‌ വിവാദം അനുഗ്രഹമായ റിയല്‍ പത്മാവതി കോട്ട!!

പത്മാവത്‌ വിവാദം അനുഗ്രഹമായ റിയല്‍ പത്മാവതി കോട്ട!!

ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ തന്നെ വിവാദങ്ങള്‍ കൂടെക്കൂടിയ ഹിന്ദി ചലച്ചിത്രമാണ് പദ്മാവത്...

By Elizabath

ചിത്രീകരണം തുടങ്ങിയ നാള്‍ മുതല്‍ തന്നെ വിവാദങ്ങള്‍ കൂടെക്കൂടിയ പ്രശസ്ത ഹിന്ദി ചലച്ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പദ്മാവത്.
രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജീപിക പദുക്കോണാണ് പദ്മാവതിയായി വേഷമിട്ടിരിക്കുന്നത്.
ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് മേവാറിലെ രത്തന്‍ സിങ്ങിന്റെഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും അതേത്തുടര്‍ന്നുണ്ടാകുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കാര്യമെന്തൊക്കെയാണെങ്കിലും ഈ കോലാഹലങ്ങള്‍ കൊണ്ട് വലിയ ശ്രദ്ധയും സാമ്പത്തിക ലാഭവും നേടിയ ഒരിടമുണ്ട്. റാണി പദ്മിനിയുടെ ജന്മസ്ഥലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിറ്റോര്‍ഗഡ് കോട്ട സ്ഥിതി ചെയ്യുന്ന രാജസ്ഥാന്‍ ടൂറിസത്തിനാണ് ലോട്ടറി അടിച്ചിരിക്കുന്നത്.
റാണി പത്മിനി ജീവിച്ചിരുന്ന ചിറ്റോര്‍ഡഢിനെക്കുറിച്ചും ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായ ചിറ്റോര്‍ഗഡ് കോട്ടയെക്കുറിച്ചുമുള്ള വിശേഷങ്ങള്‍...

റാണി പത്മിനിയുടെ കോട്ട

റാണി പത്മിനിയുടെ കോട്ട

വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് രാജസ്ഥാനിലെ ചിത്തോര്‍ഗഢ് കോട്ട. 691 ഏക്കര്‍ സ്ഥലത്തായി പരന്നു കിടക്കുന്ന ഈ കോട്ടയ്ക്ക് രണ്ടു കിലോമീറ്ററോളം ദൂരമാണുള്ളത്. 180 മീറ്റര്‍ ഉയരമുള്ള ഒരു കുന്നിന്റെ മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്
രാജസ്ഥാന്റെ രാജകീയ പാരമ്പര്യത്തിന്റെ പൗഡി വിളിത്തോതുന്ന നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടതാണ് ചിത്തോര്‍ഗഢ് കോട്ട. ഇന്ന് റാമി പത്മിനി ജീവിച്ചിരുന്ന കോട്ട എന്ന പേരിലാണ് ഇത് പ്രശസ്തമായിരിക്കുന്നത്.

PC: Ssjoshi111

പത്മാവതിയുടെ കൊട്ടാരം

പത്മാവതിയുടെ കൊട്ടാരം

റാണി പത്മിനി ജീവിച്ചിരുന്ന കൊട്ടാരവും പരിസരങ്ങളും ഈ കോട്ടയ്ക്കുള്ളിലും സമീപത്തുമായാണ് സ്ഥിതി ചെയ്യുന്നത്.

PC:Himanshu salvi

അല്പം ചരിത്രം

അല്പം ചരിത്രം

രാജസ്ഥാനിലെ രജപുത്ര ഭരണകാലത്ത് നടക്കുന്നതാണ് റാണി പത്‌നിനിയുടെ അസാധാരണ കഥ. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തിനുടമയായിരുന്ന റാമി പത്മിനിയെക്കുറിച്ച് ഒരിക്കല്‍ ഹീരാമന്‍ എ്‌നനു പേരായ തത്തയില്‍ നിന്നും ചിത്തോറിലെ രജപുത്ര ഭരണാധികാരിയായിരുന്ന രത്തന്‍സെന്‍ അരിയുന്നതോടെയാണ് പത്‌നിമിയുടെ കഥ തുടങ്ങുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം സാഹസികമായി അവരെ വിവാഹം കഴിക്കുകയും ചിത്തോറിലേക്ക് കൊണ്ടുവരുകയും ചെയ്തു. പിന്നീട് റാണിയുടെ സൗന്ദര്യത്തെക്കുറിച്ച് അറിഞ്ഞ ദില്ലി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജി അവരെ സ്വന്തമാക്കാന്‍ ചിത്തോര്‍ ആക്രമിച്ചു.

റാണി പത്മിനി ആത്മയാഗം നടത്തിയ സ്ഥലം

റാണി പത്മിനി ആത്മയാഗം നടത്തിയ സ്ഥലം

ഇതേ സമയം തന്നെ പത്മാവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മറ്റൊരാളും ഉണ്ടായിരുന്നു. കുംഭല്‍നെറിലെ രാജാവായ ദേവപാലായിരുന്നു ഇത്. ദേവപാലുമായുള്ള യുദ്ധത്തില്‍ പോരാട്ടത്തില്‍ രത്തന്‍ സെന്‍കൊല്ലപ്പെട്ടു.
അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിത്തോര്‍ കോട്ട പിടിച്ചെടുക്കാനാവുന്നതിന് തൊട്ടുമുമ്പ് പത്മാവതിയും കൂട്ടരും അവരുടെ ബഹുമാനത്തെ സംരക്ഷിക്കുന്നതിനായി ജൗഹര്‍ (ആത്മയാഗം) നടത്തി. റാണി പത്മിനിയുടെ യഥാര്‍ഥ ചരിത്രം ഇതാണ്.

തുടരുന്ന തര്‍ക്കങ്ങള്‍

തുടരുന്ന തര്‍ക്കങ്ങള്‍

എന്നാല്‍ ഖില്‍ജിക്കു മുന്നില്‍ കീഴടങ്ങാതെ ആത്മത്യാഗം നടത്തിയ റാണി പത്മിനിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞാണ് വിവാദങ്ങളും ഭീഷണികളും നടന്നത്.

PC:RAHUL NASHIPUDI

റാണി പത്മിനി ജീവത്യാഗം നടത്തിയ കോട്ട

റാണി പത്മിനി ജീവത്യാഗം നടത്തിയ കോട്ട

തന്നെ കീഴടക്കാനെത്തിയ അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും രക്ഷപെടുന്നതിനായി റാണി പത്മിനി ഈ കോട്ടയില്‍ വെച്ചാണ് ആത്മത്യാഗം നടത്തിയത്. അവരോടൊപ്പം അനേകം രജപുത്ര സ്ത്രീകളും ആത്മത്യാഗം നടത്തുകയുണ്ടായി. അന്ന്‌ ആ കോട്ടയിലുണ്ടായിരുന്ന പതിനാറായിരത്തോളെ സ്ത്രീകളാണത്രെ റാണി പത്മിനിക്കൊപ്പം ചിതയില്‍ ചാടി മരിച്ചത്. പത്മിനിയെ രജപുത്രര്‍ തങ്ങളുടെ ധീരവനിതയായാണ് കണക്കാക്കുന്നത്.

PC:Amitbanerjee0143

കോട്ട തേടിയെത്തുന്ന സഞ്ചാരികള്‍

കോട്ട തേടിയെത്തുന്ന സഞ്ചാരികള്‍

പത്മാവത് സിനിമ വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ റാണി പത്മിനി ജീവിച്ചിരുന്ന ചിറ്റോര്‍ഗഡ് കോട്ട കാണാന്‍ സഞ്ചാരികള്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് ഇവിടെ എത്തിച്ചേരുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലായി ഏകദേശം ഒരു ലക്ഷത്തിലധികെ സഞ്ചാരികള്‍ അവിടെ എത്തിയത്രെ.

PC: Santosh namby

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട

എഴുന്നൂറേക്കറോളം വരുന്ന സ്ഥലത്ത് വിശാലമായി പരന്നു കിടക്കുന്ന ഈ കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ്. ഏഴാം നൂറ്റാണ്ടില്‍ രാജസ്ഥാന്‍ ഭരിച്ചിരുന്ന മൗര്യ രാജവംശമാണ് ഈ കോട്ട സ്ഥാപിക്കുന്നത്.

PC: Saavan8

13 കിലോമീറ്റര്‍ വിസ്തൃതി

13 കിലോമീറ്റര്‍ വിസ്തൃതി

എഴുന്നൂറേക്കറോളം നീളത്തില്‍ കിടക്കുന്ന ഈ സ്ഥലത്തിന് 13 കിലോമീറ്ററാണ് വിസ്തൃതിയുള്ളത്.
ഒരു പക്ഷിയുടെ കണ്ണില്‍ നോക്കുമ്പോള്‍ മത്സ്യത്തെ എങ്ങനെയാണോ കാണുന്നത് അതുപോലെയാണത്രെ കോട്ടയുടെ കിടപ്പ്. ആകാശക്കാഴ്ചയില്‍ ഇത് കുറച്ചുകൂടി വ്യക്തമാകും.

PC: Wikipedia

കോട്ടക്കുള്ളിലെ അത്ഭുതങ്ങള്‍

കോട്ടക്കുള്ളിലെ അത്ഭുതങ്ങള്‍

ചിത്തോര്‍ഗഢ് കോട്ടയുടെ ഉള്ളില്‍ നിറയെ അത്ഭുതങ്ങളാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. ഏകദേശം അറുപത്തി അഞ്ചോളം ചരിത്ര സ്മാരകങ്ങളാണ് ഇതിനുള്ളിലുള്ളത്. അതില്‍ നാലു കൊട്ടാരങ്ങള്‍, 19 പ്രധാന ക്ഷേത്രങ്ങള്‍, ജല സംരക്ഷണത്തിനായി ഇരുപതോളം നിര്‍മ്മിതികള്‍ എന്നിവ ഉള്‍പ്പെടുന്നു.


PC:Sougata Bhar

84 ജലസംരക്ഷണ നിര്‍മ്മിതികള്‍

84 ജലസംരക്ഷണ നിര്‍മ്മിതികള്‍

രാജസ്ഥാനിലെ മിക്ക നിര്‍മ്മിതികളെയും പോലെ ജലസംരക്ഷണത്തിന് മികച്ച ഒരു മാതൃകയാണ് ചിത്തോര്‍ഗഢ് കോട്ട. 84 ജലസംരക്ഷണ നിര്‍മ്മിതികളാല്‍ സമ്പന്നമായിരുന്നു ഇത്. അതില്‍ 22 എണ്ണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മഴവെള്ളവും അതോടൊപ്പം പ്രകൃതിദത്തമായ ഉറവകളില്‍ നിന്നുള്ള ജലവും സംരക്ഷിക്കാനിവിടെ സൗകര്യങ്ങള്‍ ഉണ്ട്. കുളങ്ങള്‍, കിണറുകള്‍, പടവ് കിണര്‍ തുടങ്ങിയവയുടെ രൂപത്തിലാണ് ജലം ഇവിടെ സംരക്ഷിച്ചിരുന്നത്

PC:Arne Hückelheim

വാട്ടര്‍ഫോര്‍ട്ട

വാട്ടര്‍ഫോര്‍ട്ട

വാട്ടര്‍ഫോര്‍ട്ട് എന്നും ഈ കോട്ട അറിയപ്പെടുന്നുണ്ട്. കോട്ടയുടെ 40 ശതമാനത്തോളം ഭാഗംജലസംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുകയാണ്. നാലു ബില്യണ്‍ ലിറ്റര്‍ ജലം ഒരേസമയം ഇവിടെ ശേഖരിക്കാന്‍ കഴിയും. അന്‍പതിനായിരത്തോളം വരുന്ന ഭടന്‍മാര്‍ക്ക് നാലുവര്‍ഷത്തോളം ജലക്ഷാമമില്ലാതെ ഇവിടെ താമസിക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ പറയുന്നത്.

PC: lensnmatter

ഏഴു കൂറ്റന്‍ കവാടങ്ങള്‍

ഏഴു കൂറ്റന്‍ കവാടങ്ങള്‍

കോട്ടയിലേക്ക് കടക്കാനായി ഏഴു കൂറ്റന്‍ കവാടങ്ങളാണുള്ളത്. ഹിന്ദു ദൈവങ്ങളുടെ പേരുകളുള്ള ഈ കവാടങ്ങള്‍ അതിശക്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗണേഷ് പോള്‍, ലക്ഷ്മണ്‍ പോള്‍, ഹനുമാന്‍ പോള്‍,റാം പോള്‍ തുടങ്ങിയ പേരുകളാണ് ഇവയ്ക്കുള്ളത്

PC:Visaran

പത്മാവത് വിവാദം അനുഗ്രഹമായ റിയല്‍ പത്മാവതി കോട്ട!!

എ.ഡി. 1440 ല്‍ പണിത വിജയ് സ്തംഭ് കോട്ടയിലെ പ്രധാനപ്പെട്ട ഒരു സ്മരകമാണ്. മുഹമ്മദ് ഖില്‍ജിയെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി മഹാറാണ കുംബയാണിത് സ്ഥാപിച്ചത്. 157 പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ മുകളില്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചയാണ് കാത്തിരിക്കുന്നത്.

PC: Sanyam Bahga

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉത്തമം. രാജസ്ഥാനിലെ ചൂടു കാലാവസ്ഥ സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അവിടുത്തെ തണുപ്പുകാലവും മഴക്കാലവും നോക്കി സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

PC: Shakti

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X