Search
  • Follow NativePlanet
Share
» »ആലം‌പറൈ; ചെന്നൈയില്‍ നിന്ന് ‌യാത്ര പോകാന്‍ ഒരു മായിക സ്ഥലം!

ആലം‌പറൈ; ചെന്നൈയില്‍ നിന്ന് ‌യാത്ര പോകാന്‍ ഒരു മായിക സ്ഥലം!

ആലം‌പറൈ; ചെന്നൈയില്‍ നിന്ന് ‌യാത്ര പോകാന്‍ ഒരു മായിക സ്ഥലം!

By Maneesh

മഹാബലി‌പുരത്തെ കാഴ്ചകള്‍ കണ്ട് മതി തീരാത്തവര്‍ക്ക് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ വീണ്ടും 50 കിലോമീറ്റര്‍ മുന്നോട്ട് യാത്ര ചെയ്യാം. അവിടെ ഒരു മായിക ഗ്രാമം സഞ്ചാരികളെ കാ‌ത്തിരിക്കുന്നുണ്ട്. കടപ്പാക്കം എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ആലംപറൈ കോട്ട എന്ന് അറിയപ്പെട്ടിരുന്ന പഴയ ഒരു കോ‌ട്ടയുടെ അവശിഷ്ടങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്.

ചെന്നൈയില്‍ നിന്ന് റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് ആലംപറൈ കോട്ട. ചെന്നൈയില്‍ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമാണ് ഇത്.

ആലംപറൈ കോട്ടയേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

01. പതിനേഴാം നൂറ്റാണ്ടിലെ വിസ്മയം

01. പതിനേഴാം നൂറ്റാണ്ടിലെ വിസ്മയം

പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട കോട്ടയാണ് ആലംപാറൈ അല്ലെങ്കില്‍ ആലംപാറ കോട്ട. കോട്ടയോട് അനുബ‌ന്ധിച്ച് കടലിലേക്ക് നൂറ് മീറ്റര്‍ നീളുന്ന ഒരു പണ്ടകശാലയും ഉണ്ടായിരുന്നു.

Photo Courtesy: Djoemanoj

02. നശിക്കപ്പെട്ട കോട്ട

02. നശിക്കപ്പെട്ട കോട്ട

നവാബ് മാരുടെ കീഴിലായിരുന്ന ഈ കോട്ട 1750ല്‍ ഫ്രഞ്ചുകാരുടെ കയ്യി‌ല്‍ ആയി. തുടര്‍ന്ന് 1760 ബ്രിട്ടീഷുകാര്‍ കോട്ട കീഴടക്കുകയായിരുന്നു. ഇത് കോട്ടയ്ക്ക് വലിയ കേടുപാടുകള്‍ ഉണ്ടാക്കി. 2004 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ ഭൂമികുലുക്കം ഈ കോട്ടയെ സാരമായി ബാധിച്ചു.
Photo Courtesy: Djoemanoj

03. എത്തിച്ചേരാന്‍

03. എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരിയില്‍ നിന്ന് 50 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ കോട്ടയി‌ല്‍ എത്തിച്ചേരാം.
Photo Courtesy: Djoemanoj

04. കാണാന്‍ ഒരു കോട്ട‌യില്ല

04. കാണാന്‍ ഒരു കോട്ട‌യില്ല

ഒരു കോട്ടയുണ്ടായിരുന്ന സ്ഥലം എന്നതൊഴിച്ചാല്‍ ഇവിടെ കാണാന്‍ ഒരു കോട്ട‌യില്ല. കോട്ട മതിലിന്റെ കുറ‌ച്ച് അവശിഷ്ടങ്ങ‌ള്‍ കാണാം. എന്നാല്‍ ഇവിടെ നിന്നുള്ള കാഴ്ചകളാണ് സഞ്ചാരികളുടെ മനം മയക്കുന്നതും ഈ സ്ഥലത്തെ ഒരു മാസ്മരിക സ്ഥലമാക്കുന്നതും.

Photo Courtesy: Djoemanoj

05. ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗം

05. ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗം

ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗമാണ് ഈ സ്ഥലം. കായലിനേയും കടലിനേയും വേര്‍തിരിക്കുന്ന മണല്‍ത്തിട്ടയും, മത്സ്യബന്ധനത്തിന് പോകുന്നവരുടെ കു‌ഞ്ഞു തോണികളും ആകാശ നീലിമയും കടല്‍ നീലിമയും ഒന്നു ചേരുന്ന അപൂര്‍വ കാഴ്ചകളുമൊക്കെ നിങ്ങള്‍ക്ക് ക്യാമറയില്‍ പകര്‍ത്താം.
Photo Courtesy: Sriram Jagannathan

06. കോട്ട ചുറ്റി നടക്കാം

06. കോട്ട ചുറ്റി നടക്കാം

കോട്ടയുടെ അവശിഷ്ടങ്ങളൊക്കെ കണ്ടുകൊണ്ടുള്ള നട‌ത്തം സുന്ദരമായ ഒരു അനുഭവം തന്നെയായിരിക്കും.
Photo Courtesy: Senthilmohan

07. കടലിലൂടെ ഒരു ബോട്ട് യാത്ര

07. കടലിലൂടെ ഒരു ബോട്ട് യാത്ര

ഇവിടെ മത്സ്യബന്ധനം നടത്തുന്നവര്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ബോട്ടുകളില്‍ കടല്‍ കാണിക്കാന്‍ കൊണ്ടുപോകും. ബോട്ടില്‍ കയറി മീന്‍ ‌പിടിക്കുന്ന കാഴ്ചകളൊക്കെ അനുഭവിക്കാം.
Photo Courtesy: SUPindia

Read more about: tamil nadu chennai road trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X