Search
  • Follow NativePlanet
Share
» »ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

ലോകത്തിലെ ഏറ്റവും മികച്ച ചായ കിട്ടുന്ന ഇടത്തിന്റെ വിശേഷങ്ങൾ

By Elizabath Joseph

ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്നു പറഞ്ഞ് മലയാളികളെ ഒറ്റയടിക്ക് ചായഭ്രാന്തൻമാരാക്കി മാറ്റിയത് ലാലേട്ടനാണ്. ഉയരത്തിലെ ചായ തേടി പലവഴി പോയി കാഴ്ചകൾ പലതും കാണാൻ പറ്റിയെങ്കിലും രുചിയുള്ള ചായ മാത്രം കിട്ടിയില്ല എന്നത് സത്യം. എന്നാൽ രുചിയിൽ മാത്രമല്ല, ഗുണത്തിലും രൂപത്തിലും ഗന്ധത്തിലും ഒക്കെ കിടിലനെന്ന് അവകാശപ്പെട്ട് ഒരു ചായ എത്തിയിട്ടുണ്ട്. സ്വര്‍ണ്ണ നിറത്തിൽ വെല്‍വെറ്റുപോലെ തോന്നിപ്പിക്കുന്ന ഈ ചായകിട്ടാൻ കുറച്ചു ദൂരം പോകേണ്ടി വരും...
ലോകത്തിലെ ഏറ്റവും മികച്ച ചായ കിട്ടുന്ന ഇടത്തിന്റെ വിശേഷങ്ങൾ

ലോകത്തിലെ ഏറ്റവും വിലകൂടിയ ചായ

ലോകത്തിലെ ഏറ്റവും വിലകൂടിയ ചായ

തേയിലപ്പൊടി തിളപ്പിച്ചുണ്ടാക്കുന്ന പാനീയം എന്നു പറഞ്ഞ് ചായയയെ നിസാരവത്ക്കരിക്കാമെങ്കിലും ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ചായ. രണ്ടക്കത്തിൽ തുടങ്ങി അഞ്ചക്കത്തില് വരെ എത്തിച്ചേരുന്ന തേയിലയുടെ മാഹാത്മ്യം വിവരിച്ചു തീർക്കാൻ പറ്റുന്നതല്ല. ലോകത്തിലെ ഏറ്റവും ഗുണവും രുചിയും ഒക്കെയുള്ള തേയില എന്ന വിശേഷണവുമായി ഒരു പ്രത്യേക തേയില ചരിത്രത്തിൽ തന്നെ ഇടം നേടിയത് ആ അടുത്താണ്.

PC:hirotomo t

കിലോയ്ക്ക് നാല്പതിനായിരം രൂപ

കിലോയ്ക്ക് നാല്പതിനായിരം രൂപ

ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ ചായയായി അറിയപ്പെടുന്നത് വടക്കു കിഴക്കന്‌ ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന തേയിലയാണ്. അതിൽ പ്രാധാനം ആസാമും അരുണാചൽ പ്രദേശുമാണ്. ഇക്കൂട്ടത്തിൽ ചായപ്രേമികൾക്കിടിൽ അറിയപ്പെടുന്നത് ആസാമാണെങ്കിലും വിലയേറിയ ചായ വന്നിരിക്കുന്നത് അരുണാചൽ പ്രദേശിൽ നിന്നുമാണ്. കിലോയ്ക്ക് നാല്പതിനായിരം രൂപയാണ് ഇവിടെ നിർമ്മിക്കുന്ന പ്രത്യേക തരം ഗോൾഡൻ നീഡിൽ ടീയ്ക്കുള്ളത്.

വെൽവെറ്റുപോലുള്ള ഗോൾഡൻ നീഡിൽ ടീ

വെൽവെറ്റുപോലുള്ള ഗോൾഡൻ നീഡിൽ ടീ

ലോകത്തിലെ തന്നെ വിലകൂടിയ തേയില എന്നറിയപ്പെടുന്ന ഗോൾഡൻ നീഡിൽ ടീയ്ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്. വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളർത്തിക്കൊണ്ടുവരുന്ന തേയില ചെടിയിൽ നിന്നും അതീവ ശ്രദ്ധയോടെയാണ് ഗോൾഡൻ നീഡിൽ ടീയ്ക്കു വേണ്ടുന്ന കിളുന്ത് നുള്ളിയെടുക്കുന്നത്.

സ്വർണ്ണ നിറത്തിലുള്ള ആവരണം

സ്വർണ്ണ നിറത്തിലുള്ള ആവരണം

സാധാരണ തേയില പോയെ അല്ല ഇതുള്ളത്. സധാരണ തേയിലയിൽ നിന്നും വ്യത്യസ്തമായി വളരെ മൃദുവായതും സ്വർണ്ണനിറമുള്ള ആവരണങ്ങളോടുകൂടിയതുമായ രീതിയിലാണ് ഇതിന്റെ ഇലയുള്ളത്. വെൽവറ്റിന്റെയച്രയും മൃദുത്വം ഇതിൻറെ ഇലകൾക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതുപയോഗിച്ചുണ്ടാക്കുന്ന ചായക്ക് സ്വർണ്ണ നിറമായിരിക്കുമത്രെ.

 ഡോണിപോളോ എസ്റ്റേറ്റ്

ഡോണിപോളോ എസ്റ്റേറ്റ്

അരുണാചലിലെ തേയിലയുടെ ഏറ്റവും മികച്ച രുചികേന്ദ്രങ്ങളിലൊന്നായ ഡോണിപോളോ എസ്റ്റേറ്റിലാണ് ഗോൾഡൻ നീഡിൽ ടീ ഉത്പാദിപ്പിക്കുന്നത്.
ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതിയും പരിശീലനം ലഭിച്ച തൊഴിലാളികളും ഉണ്ട െങ്കിൽ മാത്രമേ ഇത് നിർമ്മിക്കാനാവു എന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്.

PC:Bikash Das

 ഇന്ത്യയിലെ തേയിലത്തോട്ടങ്ങൾ

ഇന്ത്യയിലെ തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങളുടെ കാര്യത്തിൽ വളരെ സമ്പന്നമായ രാജ്യമാണ് നമ്മുടേത്. കേരളത്തിലും തമിഴ്നാട്ടിലും വടക്കു കിഴകക്ൻ ഇന്ത്യയിലും ഹിമാചലിലും ഒക്കെയായി പടർന്നു കിടക്കുന്ന തേയിലത്തോട്ടങ്ങൾ യാത്രകളിൽ കണ്ണുകൾക്കു വിരുന്നൊരുക്കുവാറുണ്ട്. തേയിലത്തോട്ടങ്ങളിലൂടെ നടത്തുന്ന ടീ ട്രെയിൽ യാത്രകൾക്ക് നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുണ്ട്.

PC:Bikash Das

ഡാർജലിങ്

ഡാർജലിങ്

ഇന്ത്യയിലെ ടീ ട്രെയിൽ യാത്രകൾക്ക് ഏറെ പ്രശസ്തിയാർജിച്ച സ്ഥലമാണ് ഡാർജലിങ്. മികച്ച ഹിൽ സ്റ്റേഷൻ കൂടിയായ ഇവിടെ നിന്നും ഉയർന്ന ക്വാളിറ്റിയിലുള്ള തേയിലയാണ് ഉത്പാദിപ്പിക്കുന്നത്,. ഇന്ത്യയിലെ തേയിലയുടെ 25 ശതമാനവും ഇവിടെ നിന്നുമാണ് വരുന്നത്.
ഹാപ്പി വാലി ടീ എസ്റ്റേറ്റ്, ഗ്ലെൻബൻ ടീ എസ്റ്റേറ്റ്,മകായ്ബാരി ടീ എസ്റ്റേറ്റ് തുടങ്ങിയ എസ്റ്റേറ്റുകളിലാണ് മികച്ച ടീ ട്രെയിൽ യാത്രകൾ നടത്തുവാൻ സാധിക്കുക.

PC:Alosh Bennett

ജോർഹട്ട്, ആസാം

ജോർഹട്ട്, ആസാം

ചായ്ക്കും പ്രകൃതി ഭംഗിക്കും ഒരുപോലെ പ്രശസ്തമായിരിക്കുന്ന സ്ഥലമാണ് ആസാമിലെ ജോർഹട്ട്. ലോകത്തിൻറെ ചായതലസ്താനം എന്നറിയപ്പെടുന് ഇവിടം രണ്ടു ലക്ഷത്തിലധികം ഹെക്ടർ സ്ഥലത്തായാണ് തേയില കൃഷി നടത്തുന്നത്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി സമതലങ്ങളിൽ തേയിലകൃഷി നടത്തുന്ന ഇടംകൂടിയാണിത്.

കണ്ണന്‍ ദേവന്‍ തേയിലത്തോട്ടവും തേയില കേരളത്തില്‍ എത്തിയ കഥയും കണ്ണന്‍ ദേവന്‍ തേയിലത്തോട്ടവും തേയില കേരളത്തില്‍ എത്തിയ കഥയും

ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!! ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

PC:Amirthanarayanan Rajaravi

Read more about: travel arunachal pradesh assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X