വിചിത്രങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ നാടാണ് ഭാരതം. വ്യത്യസ്തമായ വിശ്വാസങ്ങളും ജീവിതരീതികളും മാത്രമല്ല, കേള്‍ക്കുമ്പോള്‍ അതിശയിപ്പിക്കുന്നപല സംഭവങ്ങളും നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ട്. പാമ്പുകളെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കണ്ടുവരുന്ന ഗ്രാമവും രാത്രിയായാല്‍ വീടിനു വെളിയിലിറങ്ങാതത് ഗ്രാമീണരുള്ള നാടും എല്ലാം നമ്മുടെ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ വളരെ വിചിത്രമെന്നു തോന്നിപ്പിക്കുന്ന ഒരു ഗ്രാമത്തിന്‍റെ കഥയാണ് ഇന്നിവിടെ പറയുന്നത്.

12 മണിക്കൂര്‍ നേരം
വര്‍ഷത്തിലൊരു ദിവസം 12 മണിക്കൂര്‍ നേരം വനവാസത്തിനായി പോകുന്ന ഗ്രാമീണരുടെ നാടാണ് നൗറംഗിയ ഗ്രാമം. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയുടെ ഭാഗമായ നൗറംഗിയിലെ നാട്ടുകാര്‍ അവര്‍ കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന ചില വിശ്വാസങ്ങളുടെ ഭാഗമായാണ് നാടുവിട്ടു പോകുന്നത്.

വിചിത്രമായ ആചാരം
ബൈശാഖ് മാസത്തിലെ നവമി നാളിലാണ് പുറമെനിന്നു കാണുന്നവര്‍ക്ക് വളരെ വിചിത്രമായ ഈ ആചാരം നടക്കുന്നത്. ആശുകള്‍ മാത്രനല്ല, ഗ്രാമത്തിലെ കന്നുകാലികളും മറ്റുജീവികളുമെല്ലാം ഗ്രാമീണര്‍ക്കൊപ്പം 12 മണിക്കൂര്‍ നേരം ഗ്രാമത്തില്‍ നിന്നും വിട്ടുനില്‍ക്കും. തരു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാരില്‍ അധികവും. ഈ ദിവസം സമീപത്തെ കാട്ടിലേക്കാണ് ഇവര്‍ പലായനം നടത്തുന്നത്.

തങ്ങളുടെ ഗ്രാമദേവതയുടെ കോപത്തില്‍ നിന്നും രക്ഷപെടുവാനാണ് ഒരുദിവസത്തേയ്ക്കുള്ള ഈ പോക്ക് എന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. അതിന് ഇവിടെ പ്രചാരത്തിലുള്ള ഒരു കഥയുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമത്തില്ഡ വലിയ രീതിയിലുള്ള രോഗബാധകളും പകര്‍ച്ചവ്യാധികളും നാശനഷ്ടങ്ങളുമെല്ലാം സ്ഥിരം സംഭവമായിരുന്നു. ഒരു തരത്തിലും നേരേ ജീവിച്ച് മുന്നോട്ട് പോകുവാന്‍ കഴിയാത്ത വിധത്തില്‍ കഷ്ടപ്പാടിലായിരുന്നു ഇവിടുള്ളവര്‍. അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാമത്തില്‍ ജീവിച്ചിരുന്ന സന്യാസിയായിരുന്ന ബാബ പരമഹന്‍സിന് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷയായത്. സ്വപ്നത്തിലെ നിര്‍ദ്ദേശം ഗ്രാമം മുഴുവനായി ഒരുദിവസം നാടുവിട്ടുപോകുവാനുള്ളതായിരുന്നു. സ്വാമി അത് ഗ്രാമീണരെ ധരിപ്പിക്കുകയും അവര്‍ അതനുസരിച്ച് പോവുകയും ചെയ്തു. ഇതിനു ശേഷം ഗ്രാമം പഴയനിലയിലേക്ക് വന്നുവെന്നാണ് വിശ്വാസം.

നവമി ദിനത്തില്‍
ഇതനുസരിച്ച് എല്ലാ നവമി ദിനത്തിലും ഗ്രാമത്തിലുള്ളവര്‍ എല്ലാം എടുക്ക് വനത്തിലേക്ക് പോവുകയും അവിടെ വാല്മീകി കടുവാ സങ്കേതത്തിലെ ഭജനികുട്ടിയില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നു.
ബിഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വാല്മീകി ദേശീയോദ്യാനം. . 336 ച.കി.മീ. വിസ്തൃതിയുള്ള വാല്മീകി ദേശീയോദ്യാനം 1989-ലാണ് സ്ഥാപിതമായത്.
51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!
ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമം