Search
  • Follow NativePlanet
Share
» »27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

കൊവിഡ് കാരണം യാത്രകളും യാത്രാ പ്ലാനുകളുമെല്ലാം നഷ്ടപ്പെ‌ട്ട് കഴിഞ്ഞ കുറേ മാസങ്ങളായി വീട്ടിലിരിക്കുകയാണ് സഞ്ചാരികള്‍. ലോകമെങ്ങുമുള്ള വിനോദ സഞ്ചാര മേഖലയില്‍ അടിമുടി മാറ്റങ്ങളാണ് കൊവിഡ് വരുത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ പ്രവേശിക്കുവാന്‍ ഇനിയും മാസങ്ങളോളം കാത്തിരിക്കണമെങ്കില്‍ ചില പ്രദേശങ്ങള്‍ നിബന്ധനകളോടെ ടൂറിസം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനൊക്കെ പരിഹാരമായി ലോകം മുഴുവന്‍ കപ്പലില്‍ ചുറ്റിക്കാണുവാനുള്ള പദ്ധതിയുമായി വന്നിരിക്കുകയാണ് വൈക്കിങ് ക്രൂസ് ലൈന്‍. ഏതൊരു സഞ്ചാരിയും കൊതിക്കുന്നത്രയും മികച്ച യാത്രയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര

ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയായാണ് വൈക്കിങ് വേള്‍ഡ് ക്രൂസ് അറിയപ്പെടുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ അവരുടെ രീതികളും സംസ്കാരങ്ങളും അടുത്തറിഞ്ഞ് നടത്തുന്ന ഈ യാത്ര 136 ദിവസമാണ് നീണ്ടു നില്‍ക്കുന്നത്.

27 രാജ്യങ്ങളും 56 തുറമുഖങ്ങളും

27 രാജ്യങ്ങളും 56 തുറമുഖങ്ങളും

കൊവിഡ് കാരണം യാത്രകള്‍ മുടങ്ങി വീട്ടിലിരുന്നവര്‍ക്ക് ആ സങ്കടമെല്ലാം ഒരൊറ്റ യാത്രയില്‍ തീര്‍ക്കുവാന്‍ സാധിക്കുന്നതു പോലെയാണ് ഈ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 136 ദിവസത്തെ ഈ കടല്‍ യാത്രയില്‍ 27 രാജ്യങ്ങളും 56 തുറമുഖങ്ങളുമാണ് സന്ദര്‍ശിക്കുന്നത്. ഇതോടൊപ്പം 11 ലോക പ്രശസ്ത നഗരങ്ങളില്‍ 11 രാത്രികള്‍ ചിലവഴിക്കുവാനും അവസരമുണ്ടായിരിക്കും. ആറു ഭൂഖണ്ഡങ്ങളും ഈ ഒറ്റ യാത്രയില്‍ സന്ദര്‍ശിക്കാം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മുംബൈ..റോം..ഇസ്താംബൂള്‍

മുംബൈ..റോം..ഇസ്താംബൂള്‍

ഏതൊരു സ‍ഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്വപ്ന നഗരങ്ങളിലൂടെയായിരിക്കും വൈക്കിങ് ക്രൂസ് ലൈന്‍ യാത്ര ചെയ്യുക. മുംബൈ, റോം, ബാഴ്സലോണ, ഇസ്താംബൂള്‍, കാർട്ടേജീന, യാങ്കോൺ, സിംഗപ്പൂർ, ലക്സോര്‍ തുടങ്ങിയ സ്ഥലങ്ങളുടെ സന്ദര്‍ശനം ഈ യാത്രയുടെ ആകര്‍ഷണമാണ്.

2021 ഡിസംബര്‍ 24 ന്

2021 ഡിസംബര്‍ 24 ന്

2021 ഡിസംബർ 24 ന് ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്നും യാത്ര ആരംഭിക്കുന്ന തരത്തിലാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മധ്യ അമേരിക്ക, പനാമ കനാല്‍, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ്, പസഫിക് കടന്ന് ന്യൂസിലാന്റ്,ഓസ്ട്രേലിയ, ഏഷ്യ, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയന്‍ തുടങ്ങിയ ഇടങ്ങളിലൂടെയാണ് കപ്പല്‍ കടന്നു പോവുന്നത്. ലണ്ടനിലായിരിക്കും യാത്ര അവസാനിക്കുക.

930 ആളുകള്‍

930 ആളുകള്‍

ലോകം മുഴുവന്‍ കറങ്ങുന്ന ഈ യാത്രയില്‍ പങ്കെടുക്കുവന്‍ 920 ആളുകള്‍ക്കാണ് സാധിക്കുക. ഇത്രയും ആളുകള്‍ക്കു വേണ്ടുന്ന എല്ലാ ആധുനിക സൗകര്യങ്ങളും കപ്പലില്‍ സജ്ജമായിരിക്കും. രണ്ടു പേര്‍ വീതമുള്ള മുറികളാണ് യാത്രക്കാര്‍ക്ക് നല്കുക.

വിനോദം മാത്രമല്ല

വിനോദം മാത്രമല്ല

സഞ്ചാരികള്‍ക്ക് ഒരു അവധിക്കാലം ഏറ്റവും മനോഹരമായി ആസ്വദിക്കുവാന്‍ പറ്റുന്ന രീതിയിലാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. കപ്പല്‍ ഓരോ പ്രധാന തീരങ്ങളില്‍ അടുക്കുമ്പോഴും ആ സ്ഥലത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും പറഞ്ഞു തരുവാന്‍ കപ്പലില്‍ ഒരു ചരിത്രകാരന്‍ ഉണ്ടായിരിക്കും. ഈ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ക്ലാസുകളും യാത്രയുടെ ഭാഗമാണ്. നീണ്ട യാത്രയില്‍ മ‌ടുപ്പ് തോന്നാതിരിക്കുവാനായി നിരവധി വിനോദ പരിപാടികളും നട‌ത്തും.

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

രണ്ടു തരത്തിലുള്ള യാത്രകളാണ് ഇതിലുള്ളത്. 2021 ഡിസംബർ 24 ന് ഫോർട്ട് ലോഡർഡെയ്‌ലിൽ നിന്നും യാത്ര ആരംഭിക്കുമെങ്കിലും 17 ദിവസങ്ങള്‍ക്കു ശേഷം 2022 ജനുവരി 10 ന് ലോസ് ആഞ്ചലസില്‍ നിന്ന് കയറാനുള്ള സൗകര്യവും യാത്രക്കാര്‍ക്കുണ്ട്. ഇത് ഹ്രസ്വ യാത്ര എന്നാണ് അറിയപ്പെടുന്നത്. 119 ദിവസമായിരിക്കും ഇത്. മൂന്നു ദിവസങ്ങള്‍ കൂടി അധികം ചിലവഴിക്കുവാനുണ്ടെങ്കില്‍ ലണ്ടനില്‍ യാത്ര നിര്‍ത്തേണ്ട. പകരം നോർ‌വേയിലെ ബെർ‌ഗെനിലുള്ള കപ്പലിന്‍റെ ഹോംപോർ‌‌ട്ട് വരെ യാത്ര ചെയ്യാം

ചാര്‍ജ്

ചാര്‍ജ്

ഇത്രയും വലിയ കിടിലന്‍ യാത്ര അത്ര കുറ‍ഞ്ഞ തുകയിലൊന്നും പോകുവാന്‍ സാധിക്കില്ല. 136 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് 49995 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ക്രൂസ് യാത്ര തുടങ്ങി ലോസ് ആഞ്ചലസില്‍ നിന്നാണ് യാത്രയില്‍ കൂടുന്നതെങ്കില്‍ 45995 ഡോളര്‍ ആണ് മുടക്കേണ്ടി വരിക. ‌വിശദമായ ടിക്കറ്റ് നിരക്കിനും മറ്റു വിവരങ്ങള്‍ക്കും ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കാം.

ആപ്പിള്‍ തോട്ടം കാണുവാന്‍ കാശ്മീരിന് പോകേണ്ട! മൂന്നാറില്‍ കറങ്ങിയാല്‍ മതി

പോണ്ടിച്ചേരിയെന്ന തെക്കിന്‍റെ ഫ്രാന്‍സ്! അറിയാം വിശേഷങ്ങള്‍

കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

Read more about: cruise travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X