Search
  • Follow NativePlanet
Share
» »ലോകത്തെ പ്രതിഫലിപ്പിക്കുന്ന ജുമാ മസ്ജിദ്

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ജുമാ മസ്ജിദ്

കേരളത്തിലെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തിരുവനന്തപുരം പാളയംജുമാ മസ്ജിദിന്റെ വിശേഷങ്ങള്‍

By Elizabath

മസ്ജിദ് ജിഹാന്‍ നുമ- ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി... കേരളത്തിലെ ഏറ്റവും പ്രശസ്ത മുസ്ലീം പള്ളിയായ പാളയം ജുമാ മസ്ജിദിന് ഇതിലും നല്ലൊരു വിശേഷണം കൊടുക്കാനില്ല.
കേരളത്തിലെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തിരുവനന്തപുരം പാളയംജുമാ മസ്ജിദിന്റെ വിശേഷങ്ങള്‍

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം

ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഇടം

പാളയം പള്ളി എന്ന പേരില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മുസ്ലീം പള്ളിയാണ് പാളയം ജുമാ മസ്ജിദ്. എന്നാല്‍ ഇതിന്റെ യഥാര്‍ഥ നാമം മസ്ജിദ് ജിഹാന്‍ നുമ എന്നാണ്. മസ്ജിദ് ജിഹാന്‍ നുമ എന്നാല്‍ ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി എന്നാണത്രെ അര്‍ഥം.

PC:Sugeesh

 മതസൗഹാര്‍ദ്ദത്തിന്റെ അടയാളം

മതസൗഹാര്‍ദ്ദത്തിന്റെ അടയാളം

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ മികച്ച അടയാളങ്ങളിലൊന്നായാണ് പാളയം പള്ളിയെ വിശേഷിപ്പിക്കുന്നത്. പാളയം പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവുമാണ് ഇതിനു കാരണം.

PC:Shishirdasika

 പട്ടാളപ്പള്ളി

പട്ടാളപ്പള്ളി

എഡി 1813 ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സെക്കന്‍ഡ് റെജിമെന്റ് ഇവിടെ താവളമുറപ്പിച്ചതു മുതലാണ് പാളയം പള്ളിയുടെ ചരിത്രത്തിനു തുടക്കമാവുന്നത്. അന്ന് അവരാണ് പട്ടാളപ്പള്ളി എന്ന പേരില്‍ വളരെ ചെറിയ ഒരു പള്ളി ഇവിടെ സ്ഥാപിക്കുന്നത്. പിന്നാട് ഇവിടെ മാരിമാറിയെത്തിയ പട്ടാള റെജിമെന്റുകളാണ് പള്ളിയെ കാലാകാലം പുനരുദ്ധരിച്ചത്

PC: Shishirdasika

200 വര്‍ഷത്തെ പഴക്കം

200 വര്‍ഷത്തെ പഴക്കം

പള്ളിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഏകദേശം 200 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

PC:Shishirdasika

1960 ലെ നിര്‍മ്മാണം

1960 ലെ നിര്‍മ്മാണം

പാളയം ജുമാ മസ്ജിദിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത് 1960 കളില്‍ നടന്ന നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ്. 1967 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. സക്കീര്‍ ഹുസൈനാണ് പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

PC: Shishirdasika

 ജുമുഅ പ്രാര്‍ഥന

ജുമുഅ പ്രാര്‍ഥന

വെള്ളിയാഴ്ചകളില്‍ ജുമുഅ പ്രാര്‍ഥനയുള്ള പള്ളികളിലൊന്നാണിത്.

PC:Wikipedia

സാധാരണ ദിവസങ്ങളില്‍

സാധാരണ ദിവസങ്ങളില്‍

സാധാരണ ദിവസങ്ങളില്‍ ഏകദേശം 250 സ്ത്രീകളും വെള്ളിയാഴ്ചകളില്‍ ആയിരത്തോളം സ്ത്രീകളും ഇവിടെ പ്രാര്‍ഥിക്കാനെത്തുമത്രെ.

PC:Adv.tksujith

 ദക്ഷിണ കേരളത്തില്‍ ആദ്യം

ദക്ഷിണ കേരളത്തില്‍ ആദ്യം

ദക്ഷിണ കേരളത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാനായി പ്രവേശനം അനുവദിച്ച മുസ്ലീം ദേവാലയമാണ് തിരുവനന്തപുരം പാളയംജുമാ മസ്ജിദ്.

PC: Shishirdasika

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരം നഗരത്തില്‍ നിന്നും 3.7 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ പാളയംജുമാ മസ്ജിദിലേക്ക്. തിരുവനന്തപുരത്തു നിന്നും പട്ടം-പ്ലാമൂട് ജംങ്ഷന്‍ വഴിയാണ് പാളയം ജുമാ മസ്ജിദിലെത്തുന്നത്.

Read more about: thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X