Search
 • Follow NativePlanet
Share
» »തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം...

തേക്കടിയിലെ ബോട്ട് യാത്രയ്ക്കൊരുങ്ങും മുൻപ് അറിയേണ്ടതെല്ലാം...

വിദേശികൾക്കും നാട്ടുകാർക്കും എല്ലാം ഒരിക്കലും കേരളത്തിലെ മാറ്റി നിർത്തുവാൻ സാധിക്കാത്ത ഇടങ്ങളിൽ ഒന്നാണ് തേക്കടി. പശ്ചിമഘട്ട മലനിരകൾ കയറിയിറങ്ങി എത്തുന്ന കാറ്റും വല്ലപ്പോഴും മനുഷ്യർക്ക് മുഖം നല്കാനെത്തുന്ന കാട്ടുകടുവയും പുലിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള കാട്ടുജീവികളും മനോഹരമായ കാഴ്ചകളും ഒക്കെയാണ് തേക്കടിയുടെ പ്രത്യേകതകൾ. തേക്കടിയുടെ കാഴ്ചകളിൽ അനുഭവിച്ചറിയേണ്ട ഒന്നാണ് ഇവിടുത്തെ ബോട്ടിങ്ങ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദേശീയോദ്യാനങ്ങളിലൊന്നിലൂടെ നടത്തുന്ന ബോട്ട യാത്രയെ വാക്കുകളിൽ വർണിണിച്ചു തീർക്കുവാനാവില്ല... തേക്കടി ബോട്ട് യാത്ര ഒരിക്കലെങ്കിലെങ്കിലും നടത്തിയിട്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല...

 തേക്കടി

തേക്കടി

ഇടുക്കിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന തേക്കടി കേരളത്തിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിച്ചതിനു ശേഷം രൂപപ്പെട്ട തേക്കടി തടാകം കാഴ്ചകൾ കൊണ്ട് ഏറെ മനോഹരമായ ഇടമാണ്.

PC:Jaseem Hamza

കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം

കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം

കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായ പെരിയാറിന്റെ സഹായ വനപ്രദേശമാണ് തേക്കടി. തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിലെ ബോട്ട് യാത്രയാണ് ഇവിടത്തെ പ്രധാന ആകർഷണം.

PC:Jaseem Hamza

തേക്കടി ബോട്ടിങ്

തേക്കടി ബോട്ടിങ്

തേക്കടി തടാകത്തിലൂടെ ഒന്നര മണിക്കൂർ നേരം നീണ്ടു നില്‍ക്കുന്ന ബോട്ടിങ്ങാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കേരള ടൂറിസം ഡിപ്പാർട്മെന്റ് കോർ‌പ്പറേഷനും ഫോറസ്റ്റ് ഡിപ്പാർട്മെന്‍റും സംയുക്തമായാണ് ഇത് നടത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിവ്‍റെ കാഴ്ചകളും ഇടയ്ക്കിടെ എത്തുന്ന മൃഗങ്ങളും ഒക്കെയാണ് ഇതിന്റെ ആകർഷണം.

PC:Siddharthabasuwiki

സമയം

സമയം

പ്രധാനമായും അഞ്ച് സെറ്റുകളായാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. ആദ്യ യാത്ര രാവിലെ 7.30 നു തുടങ്ങി 9.00 ന് അവസാനിക്കും. തുടർന്ന് 9.30-11.00, 11.15 - 12.45, 1.45 - 3.15, 3.30 - 5.00 എന്നിങ്ങനെയാണ് പിന്നീടുള്ള യാത്രകളുടെ ക്രമം.

PC:Pratheesh mishra

ചാർജ്

ചാർജ്

ഇന്ത്യക്കാർക്ക് 265 രൂപയും വിദേശികൾക്ക് 740 രൂപയുമാണ് ബോട്ടിങ്ങിനുള്ള ചാർജ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. 5 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കുട്ടികളുടെ നിരക്ക് ഈടാക്കും.

PC:Ashwindoc1

ഓൺലൈനായി ബുക്ക് ചെയ്യുവാൻ

ഓൺലൈനായി ബുക്ക് ചെയ്യുവാൻ

തേക്കടിയിലെത്തി വലിയ ക്യൂ നിന്ന് ബോട്ടിങ്ങിനുള്ല ടിക്കറ്റ് എടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണ്. അതിനു പരിഹാരമായാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

http://www.periyarfoundation.online ൽ കയറിയാൽ വളരെ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ ഡ്രൈവിങ് ലൈസൻസ്, ആധാർ, പാസ്പോർട്ട്, ഇലക്ഷൻ ഐഡി ഇതിലേതെങ്കിലും ഒന്ന് കരുതുക. ഇതിൻരെ നമ്പർ കൊടുത്താൽ മാത്രമേ ബുക്കിങ് പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ.

ബോട്ടിങ്ങിനായി എത്തുമ്പോൾ

ബോട്ടിങ്ങിനായി എത്തുമ്പോൾ

 • ബോട്ടിങ്ങിനായി എത്തുമ്പോൾ ബുക്ക് ചെയ്തപ്പോൾ ലഭിച്ച യുനീക് ഐഡെന്റിഫിക്കേഷൻ നമ്പറിനൊപ്പം ഐജി പ്രൂഫിന്റെ അസ്സലും കരുതേണ്ടതാണ്.
  • ബോട്ടിങ്ങിനടക്കമുള്ള എൻട്രൻസ് ടിക്കറ്റുകൾ ചെക് പോസ്റ്റിൽ നിന്നും ലഭിക്കും.
  • ബോട്ടിങ്ങിനു പോകുന്നവർ കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും എൻട്രൻസ് ചെക് പോസ്റ്റിൽ എത്തേണ്ടതാണ്.
  • ബോട്ടിങ്ങിൽ ലൈഫ് ജാക്കറ്റ് ഉപയോഗിക്കുക എന്നത് നിർബന്ധമാണ്.
  • ഓൺലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ഇ മെയിൽ ഐഡിയിലേക്കാണ് ടിക്കറ്റ് അയക്കുക.

  PC: Jonathanawhite

  ഈ കാര്യങ്ങൾ അരുത്

  ഈ കാര്യങ്ങൾ അരുത്

  പെരിയാർ ടൈഗർ റിസർവ്വിലേക്ക് പ്രവേശിക്കുമ്പോൾ മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കുക.

  അനധികൃതമായി വനത്തിൽ പ്രവേശിക്കുക, വാഹനം സ്പീഡിൽ ഓടിക്കുക, ഹോൺ മുഴക്കുക,പാർക്കിങ് ഇടങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യുക, സംഗീതോപകരണങ്ങൾ വായിക്കുക, വനത്തിലെ മൃഗങ്ങളെ ശല്യപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യുക, അവയ്ക്ക് ഭക്ഷണം നല്കുക, അനുമതിയില്ലാത്ത ട്രക്കിങ്ങും യാത്രകളും നടത്തുക, തുടങ്ങിയ കാര്യങ്ങൾ ഇവിടെ ചെയ്യുക അരുത്. അത് പിന്നീട് നിയമ പ്രശ്നങ്ങളിലേക്ക് നയിക്കും.

  PC:SDDEY

  കാടിനെ കാണാം

  കാടിനെ കാണാം

  തേക്കടി ബോട്ട് യാത്രയുടെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കും എന്നതാണ്. എന്നാൽ അത് എപ്പോഴും സംഭവിക്കണം എന്നില്ല. ആന, കാട്ടുപോത്ത്, മാനുകൾ തുടങ്ങിയവയെ മിക്കപ്പോഴും ഭാഗ്യമുണ്ടെങ്കിൽ കാണാം.

  PC: Nebu George

   ഇനിയും

  ഇനിയും

  ബോട്ടിങ്ങ് കൂടാതെ വേറെയും കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ട്. ബാംബൂ റാഫ്ടിങ്ങ്, ജംഗിൾ സ്കൗട്ട്, നേച്ചർ വാക്ക്, ഗ്രീൻ വാക്ക്, ബോർഡർ ഹൈക്കിങ്ങ്, ജംഗിൾ ക്യാംപ് തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ. ഇവയും മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുവാൻ സൗകര്യമുണ്ട്.

  കുമരകത്തിനും തേക്കടിക്കുമിടയിൽ!!!

  കാണേണ്ട പോലെ കണ്ടാൽ കുമളി ഒരു സംഭവമാ!!

  43 മണിക്കൂറിൽ 2267 കിലോമീറ്റർ...മൈസൂരിൽ നിന്നും ഉദയ്പൂർ വരെ... ഇത് പൊളിക്കും!!

  കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

  PC:Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more