Search
  • Follow NativePlanet
Share
» »തന്‍റെ ഭക്തനു ദർശനം നല്കാനായി നന്ദിയെ വരെ ശിവൻ സ്ഥലം മാറ്റിയ ക്ഷേത്രം

തന്‍റെ ഭക്തനു ദർശനം നല്കാനായി നന്ദിയെ വരെ ശിവൻ സ്ഥലം മാറ്റിയ ക്ഷേത്രം

ശ്വസിക്കുവാൻ പ്രയാസമായ കഥകൾ കൊണ്ട് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക്...

തമിഴ്മാട്ടിലെ ക്ഷേത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അതിനു പിന്നിലെ കഥകളാണ്. ചരിത്രവും കെട്ടുകഥകളും മിത്തും ഒക്കെ കെട്ടിപ്പിണഞ്ഞ്, ഏതിൽ നിന്നും ഏത്, എങ്ങനെ തിരഞ്ഞെടുക്കണം എന്നറിയാതെ കിടക്കുന്ന ഒരായിരം കഥകൾ. കഥകളായി പലപ്പോഴും എഴുതിത്തള്ളുമ്പോഴും അവയ്ക്ക് പിന്നിലെ വിശ്വാസം അത്രയധികം ശക്തമാണ് എന്നതു തന്നെയാണ് യാഥാർഥ്യം. അത്തരത്തിൽ ഒരു ക്ഷേത്രമാണ് തഞ്ചാവൂരിലെ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തേനുപുരീശ്വരർ ക്ഷേത്രം. വിശ്വസിക്കുവാൻ പ്രയാസമായ കഥകൾ കൊണ്ട് പ്രസിദ്ധമായ ഈ ക്ഷേത്രത്തിൻറെ വിശേഷങ്ങളിലേക്ക്...

തേനുപുരീശ്വരർ ക്ഷേത്രം

തേനുപുരീശ്വരർ ക്ഷേത്രം

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ തിരുപട്ടീശ്വരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തേനുപുരീശ്വരർ ക്ഷേത്രം. ശിവലിംഗത്തിൽ തേനുപുരീശ്വരനായി ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്. സോമകമലാംബികയായാണ് പാർവ്വതി ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ssriram mt

നാല് ഏക്കറിനുള്ളിലെ അത്ഭുതം

നാല് ഏക്കറിനുള്ളിലെ അത്ഭുതം

നാല് ഏക്കർ വരുന്ന മതിലകത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴു നിലയുള്ള കവാടം കടന്നു വേണം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ. പ്രധാന കോവിൽ കൂടാതെ മറ്റ് അനേകം ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. തേനുപുരീശ്വരർ, സോമകമലാംബിക, ദുർഗ എന്നിവരാണ് അക്കൂട്ടത്തിലെ പ്രധന പ്രതിഷ്ഠകൾ. വലിയ കരിങ്കൽ പാളികൾ കൊണ്ടാണ് ഓരോ ചെറിയ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്.

PC:Ssriram mt

ചോള രാജാക്കന്മാരിൽ തുടങ്ങി

ചോള രാജാക്കന്മാരിൽ തുടങ്ങി

ഇവിടുത്തെ ആദ്യ ക്ഷേത്രം നിർമ്മിച്ചത് ചോള രാജാക്കന്മാരായിരുന്നുവത്രെ. കാലക്രമത്തിൽ അതിനെ പല രാജവംശങ്ങളും പുതുക്കിപ്പണിയുകയുണ്ടായി. ഇപ്പോൾ കാണുന്ന രീതിയിൽ ക്ഷേത്ര നിർമ്മാണം നടത്തിയത് 16-ാം നൂറ്റാണ്ടിൽ നായക് വംശത്തിൽപെട്ട രാജാക്കന്മാരാണ്. ഇപ്പോൾ ഈ ക്ഷേത്രം സംരക്ഷിക്കുന്നത് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്മെന്‍റാണ്.

PC:பா.ஜம்புலிங்கம்

തിരുജ്ഞാനസംബന്ധരും തേനുപുരീശ്വര ക്ഷേത്രവും

തിരുജ്ഞാനസംബന്ധരും തേനുപുരീശ്വര ക്ഷേത്രവും

തമിഴിലെ പ്രധാന ജ്ഞാനികളിൽ ഒരാളായ തിരുജ്ഞാനസംബന്ധരും ഈ ക്ഷേത്ര ചരിത്രവും തമ്മിൽ വളരെയധകികം ബന്ധമുണ്ട്. കഠിന ശിവഭക്തനായാണ് അദ്ദേഹത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ശിവനെ ആരാധിക്കുവാനായി അദ്ദേഹം ഇവിടേക്ക് പുറപ്പെട്ടുവത്രെ. എന്നാൽ കഠിനമായ ചൂട് കാരണം യാത്ര പൂർത്തിയാക്കുവാൻ പറ്റാത്തതിനാൽ അദ്ദേഹം പകുതിയിൽ യാത്ര നിർത്തുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ പരമശിവൻ തന്റെ ഭൂതഗണങ്ങളോട് അദ്ദേഹത്തിനു വേണ്ടി തിരുജ്ഞാനസംബന്ധർ നടക്കുന്ന വഴി മുത്തുകൾ കൊണ്ട് ഒരു പന്തലൊരുക്കുവാൻ ആവശ്യപ്പെട്ടു. താൻ ആവശ്യപ്പെടാതെ ശിവൻ അറിഞ്ഞ് തണലൊരുക്കിയതിൽ അതിശയിച്ച ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു...

PC:VasuVR

ദർശനം മുടക്കിയ നന്ദിനി

അങ്ങനെ ശിവന്റെ ഭൂതഗണങ്ങളൊരുക്കിയ തണലിൽ തിരുജ്ഞാനസംബന്ധർ ക്ഷേത്രത്തിനു പുറത്തെത്തി. അവിടെ നിന്നേ അദ്ദേഹം പ്രധാന ശ്രീകോവിൽ കണ്ടു. അദ്ദഹത്തിന് അവിടെ വെച്ചുതന്നെ തന്റെ ദർശനം ലഭിക്കുവാനായി പരമശിവൻ തന്റെ മുന്നിൽ നിന്നും നന്ദിയോട് മാറിക്കിടക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ നന്ദിയെ വരെ മാറ്റിക്കിടത്തി ശിവന്‍ ദർശനം നല്കിയ മഹാത്മാണ് തിരുജ്ഞാനസംബന്ധർ. അദ്ദേഹം ശിവനെ പ്രകീർത്തിച്ച് ഒരുപാട് കൃതികളും കാവ്യങ്ങളും എഴുതിയിട്ടുണ്ട്.

തഞ്ചാവൂരിലെ പുണ്യസ്ഥലം

തഞ്ചാവൂരിലെ പുണ്യസ്ഥലം

ഇത് കൂടാതെ ധാരാളം വേറെയും കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച ഇടം കൂടിയാണിത്. കാമധേനുവിന്റെ മകളായ പാട്ടി ഇവിട വെച്ചാണത്രെ ശിവനെ ആരാധിച്ചിരുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാട്ടിശ്വരം എന്നുപേരുണ്ടായത് എന്നൊരു കഥയുണ്ട്. ബാലിയെ വധിച്ചതിൽ ദുഖിതനായ ശ്രീരാമൻ അതിൻരെ പരിഹാരം ചെയ്ത സ്ഥലവും ഇവിടമാണത്രെ. കൂടാതെ,നവഗ്രഹങ്ങൾ സൂര്യനെ ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഇടവും ഇവിടെയാണ്. പാർവ്വതി തപസ്സ് അനുഷ്ഠിച്ച ഇടം എന്ന നിലയിലും ഇത് പ്രസിദ്ധമാണ്.

PC:Ssriram mt

ശാന്തസ്വരൂപത്തിലുള്ള ദുര്‍ഗ

ശിവക്ഷേത്രമാണെങ്കിലും ഇവിടുത്തെ ദുർഗ്ഗാ പ്രതിഷ്ഠ ഏറെ പ്രശസ്തമാണ്. സാധാരണ ക്ഷേത്രങ്ങളിൽ കാണുന്ന ഉഗ്രരൂപിയായ ദുർഗ്ഗയല്ല ഇവിടെയുള്ളത്. പതരം ശാന്തഭാവത്തിലുള്ള ദുർഗ്ഗയെ ഇവിടെ കാണാം.

ക്ഷേത്രത്തിന്റെ രൂപകല്പന

ക്ഷേത്രത്തിന്റെ രൂപകല്പന

ഗോപുരങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒരു ക്ഷേത്രമാണിത്. അഞ്ച് ഗോപുരങ്ങളും മൂന്ന് പ്രകാരങ്ങളുമാണ് ഇവിടെയുള്ളത്. ശിവലിംഗരൂപത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. കൂടാതെ ശിവൻരെ ശ്രീ കോവിലിനു അടുത്തായി സപ്തമാതാ, മഹാലക്ഷ്മി,നവഗ്രഹ, സൂര്യൻ, ചന്ദ്രൻ, ഭാരവൻ തുടങ്ങിയവരുടെ പ്രതിഷ്ഠകളും കാണാം. മൂന്നു ഭാവങ്ങളിലായി ക്ഷേത്രത്തിന്റെ മൂന്നിടങ്ങളിൽ വിനായകരെയും കാണാം. പാർവ്വതി ദേവിക്ക് വേറെ തന്നെ ഒരു ശ്രീകോവിലുണ്ട്.

PC:பா.ஜம்புலிங்கம்

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കുംഭകോണം-ആവൂർ റോഡിൽ കുംഭകോണത്തു നിന്നും എട്ട് കിലോമീറ്റർ അകലെയാണ് പട്ടേശ്വരം സ്ഥിതി ചെയ്യുന്നത്. ദാരാസുരം എന്ന സ്ഥലത്തു നിന്നും മൂന്ന് കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കുംഭകോണത്തു നിന്നും ബസിലെത്തി ഇവിടെ നിന്നും വേറെ ബസ് മാറിക്കയറി പോകുന്നതാണ് എളുപ്പം. ധാരാസുരത്തു തന്നെയാണ് ഇവിടുത്തെ അടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും.

ക്ഷേത്രസമയയും ആഘോഷങ്ങളും

എല്ലാ ദിവസവും ആറു പൂജകളാണ് ഇവിടെ നടക്കുന്നത്. രാവിലെ 6.00, 9.00, 12.00, വൈകിട്ട് 6.00, 8.00, 9.00 എന്നിങ്ങനെയണ് ഇവിടുത്തെ പൂജയുടെ സമയം. വൈകാശി വിസാഗമാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.

മാസിലാമണീശ്വര ക്ഷേത്രം തിരുമുല്ലൈവോയൽ

മാസിലാമണീശ്വര ക്ഷേത്രം തിരുമുല്ലൈവോയൽ

തേനുപുരീശ്വര ക്ഷേത്രം പോല തന്നെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് തിരുമുല്ലൈവോയലിലെ മാസിലാമണീശ്വര ക്ഷേത്രം. ചെന്നൈയ്ക്ക് സമീപം അവഡി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ മുല്ലവള്ളികൾക്കിടയിലാണ് ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശിവന്റെ നിർദ്ദേശമനുസരിച്ച് യുദ്ധത്തിനു പുറപ്പെടാനായി പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന നന്ദിയുടെ പ്രതിമയാണ് ഇവിടെയുള്ളത്.
ഇവിടുത്തെ ക്ഷേത്രത്തിനു ധാരാളം പ്രത്യേകതകൾ കാണുവാൻ സാധിക്കും. ഇവിടുത്തെ ശിവലിംഗത്തിന്‍റെ തലഭാഗത്തായി ഒരു വലിയ മുറിവുണ്ടത്രെ. ഒരിക്കൽ
രാജാവിന്റെ പടയാളികൾ മുല്ലപ്പടർപ്പ് വെട്ടുന്നതിനിയിൽ സംഭവിച്ചതാണിതെന്നാണ് വിശ്വാസം. ഈ മുറിവ് ഉണങ്ങുന്നതിനായി ഇതിൽ എന്നും ചന്ദനം ലേപനം ചെയ്യാറുമുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിൽ ചെന്നൈയിൽ ചെന്നൈ-അവാഡി റോഡിൽ തിരുമുല്ലൈവോയൽ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്ക് 23.6 കിലോമീറ്റർ ദൂരമാണുള്ളത്. ബസ് സർവ്വീസുകൾ ലഭ്യമാണ്.

 തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രം

തഞ്ചാവൂരിലെ വസിഷ്ഠേശ്വരർ ക്ഷേത്രം

സൂര്യഭഗവൻ വർഷത്തിൽ മൂന്നു ദിവസം ശിവന് പൂജ ചെയ്യുന്ന ക്ഷേത്രം, മേൽക്കൂരയിൽ നിന്നും ഓരോ 24 മിനിട്ടിലും ജലം അഭിഷേകമായി ഒഴുകിയിറങ്ങിയെത്തുന്ന ശിവലിംഗം...എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളുടെ കലവറയാണ് ഈ ക്ഷേത്രം.ഏതു മഹാപ്രളയം വന്നാലും ഒരിക്കലും വെള്ളത്തിനടിയിലാവാത്ത ഏക ക്ഷേത്രം ഇതായിരിക്കും എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തമിഴ്നാട്ടിൽ ത‍ഞ്ചാവൂരിലാണ് വസിഷ്ഠേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ-മേലാറ്റൂർ റോഡിൽ തിരുക്കാരുഗാവൂറിലേക്കുള്ള വഴിയിലാണ് ക്ഷേത്രമുള്ളത്. തഞ്ചാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെയാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X