Search
  • Follow NativePlanet
Share
» » ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും സ്വയം ഡ്രൈവ് ചെയ്തു പോവുക എന്നത് ഏറ്റവും സുഖമുള്ള കാര്യങ്ങളിലൊന്നാണ്. പുതിയ അനുഭവങ്ങളും കാഴ്ചകളും തേടിയുള്ള യാത്രയില്‍ ഏറ്റവും അധികം സഹായിക്കുക സ്വയം ഡ്രൈവ് ചെയ്യുന്നത് തന്നെയായിരിക്കും. യാത്രയിലെ സുഖവും സ്വാതന്ത്ര്യവും മാത്രമല്ല, സ്വയം തീരുമാനങ്ങളെടുത്ത് മുന്നില്‍ കാണുന്ന വഴിയിലൂടെ കുതിച്ചു പായുന്നത് തീര്‍ത്തും വ്യത്യസ്തമായ യാത്രാനുഭവമായിരിക്കും സമ്മാനിക്കുക.
പ്രത്യേകിച്ച് ഒന്നും തീരുമാനിക്കാതെ മുന്നോട്ട് പോകുന്നതും ഇത്തരം യാത്രകളുടെ നല്ല ലക്ഷണങ്ങളാണ്.

എന്നാല്‍ നമ്മുടെ നാട്ടില്‍ പോകുന്നതു പോലെ തന്നെയാണോ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍? ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് വിദേശ രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? പുറത്ത് വണ്ടിയോ‌ടിക്കണെമങ്കില്‍ ഇന്‍റര്‍നാഷണല്‍ ലൈസന്‍സ് വേണ്ടിവരുമോ? ഇങ്ങനെ പലവിധ ചോദ്യങ്ങള്‍ മനസ്സിലുണ്ടാകാത്തവരുണ്ടാവില്ല.
ഇതാ പ്രത്യേകിച്ച് ഇന്‍റര്‍നാഷണല്‍ ലൈസന്‍സിന്‍റെ ആവശ്യമില്ലാതെ, പ്രത്യേകിച്ച് ടെന്‍ഷനില്ലാതെ നമ്മുടെ ലൈസന്‍സ് ഉപയോഗിച്ച് പോകുവാന്‍ പറ്റിയ രാജ്യങ്ങള്‍ പരിചയപ്പെടാം.

ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ പെട്ടന്ന് പ്രശസ്തമായികൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. പഠനത്തിനും ജോലിക്കും എന്തിനധികം വെക്കേഷനു പോലും ഇപ്പോള്‍ ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നവര്‍ ഒരുപാടുണ്ട്. സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിനെ അംഗീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലി. അതുകൊണ്ടു തന്നെ ഇവിടെ എത്തിയാല്‍ പൊതുഗതാഗതത്തെ ആശ്രയിക്കുകയോ ഡ്രൈവറെ വിളിക്കുകയോ ഒന്നും വേണ്ടി വരില്ല.

ന്യൂ സീലാന്‍ഡ്

ന്യൂ സീലാന്‍ഡ്

ഓസ്‌ട്രേലിയയുടെ തൊ‌ട്ടടുത്തു തന്നെയുള്ള ന്യൂ സീലാന്‍ഡും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിക്കുന്ന രാജ്യമാണ്. നീണ്ടു പരന്നു കിടക്കുന്ന റോഡുകളും ഇരുവശങ്ങളിലെയും മനോഹര കാഴ്ചകളുമെല്ലാം ആസ്വദിച്ച് വാഹനമോടിക്കുവാന്‍ നമ്മുടെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി.

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

ചോക്ലേറ്റിന്‍റെയും ചീസിന്‍റെയും നാടായ സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് സാധുവായുള്ള ഇടമാണ്. ഇതുപയോഗിച്ച് വാഹനങ്ങള്‍ വാടകയ്ക്ക് എ‌‌ടുത്ത് ഇവിടുത്തെ നിരത്തുകളിലൂടെ ഓടിക്കാം. പൊതുവേ വാഹനാപകട നിരക്ക് കുറഞ്ഞ രാജ്യമാണ് സ്വിറ്റ്സര്‍ലന്‍ഡ്. അതുകൊണ്ടു തന്നെ മറ്റൊരു രാജ്യത്താണ് എന്ന പേടിയില്ലാതെ ആത്മ വിശ്വാസത്തോടെ ഇവിടെ വണ്ടിയോ‌ടിക്കാം.

ഫ്രാന്‍സ്

ഫ്രാന്‍സ്


ഫ്രഞ്ച് ഭക്ഷണവും വൈനുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഫ്രാന്‍സിലും ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് സാധുതയുണ്ട്. ഏറ്റവും മനോഹരമായ ഫ്രഞ്ച് കാഴ്ചകള്‍ കണ്ട് ഇവിടുത്തെ തെരുവുകളിലൂടെ വണ്ടി ഓടിക്കുവാന്‍ സാധിക്കുന്നതിനാല്‍ വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത് സ‍ഞ്ചാരികള്‍ക്ക് നല്കുക. വണ്ടി ഇവി‌ടെനിന്നും വാടകയ്ക്കെടുക്കുമ്പോള്‍ ഡൈവിങ് ലൈസന്‍സിന്റെ ഫ്രഞ്ച് പരിഭാഷയിലേക്കത് മാറ്റുവാന്‍ മറക്കരുത്.

നോര്‍വേ

നോര്‍വേ


സാധുതയുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ പ്രത്യേകിച്ച് പേപ്പര്‍ വര്‍ക്കുകളോ ടെസ്റ്റുകളോ ഇല്ലാതെ തന്നെ നോര്‍വേയിലും വണ്ടി ഓടിക്കാം. എന്നാല്‍ നമ്മുടെ ലൈസന്‍സ് ഉപയോഗിച്ച് വെറും മൂന്ന് മാസക്കാലം മാത്രമേ ഇവിടെ വണ്ടി ഓടിക്കുവാന്‍ സാധിക്കു. അതിനു ശേഷം ഇവിടുത്തെ ലൈസന്‍സ് എടുക്കേണ്ടി വന്നേക്കാം.

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ഇന്ത്യക്കാര്‍ ജോലിക്കും പഠനത്തിനുമായി കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. ഇവിടെ വാഹനം ഓടിക്കണമെങ്കില്‍ 18 വയസ്സിനു മുകളില്‍ പ്രായവും സാധുതയുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. 12 മാസമാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുവാന്‍ അനുമതിയുള്ളത് . അതിനു ശേഷം സിംഗപ്പൂര്‍ ഡ്രൈവിങ് ലൈസന്‍സിന് ഹാജരാവണം. ലൈസന്‍സ് ലഭിക്കുമ്പോള്‍ അതില്‍ ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത് എന്നുറപ്പു വരുത്തണം.

കാനഡ

കാനഡ

മഞ്ഞുമൂടിയ പര്‍വ്വതങ്ങളും അതിമനോഹരങ്ങളായ കാഴ്ചകളും കൊണ്ട് സമ്പന്നമായ രാജ്യമാണ് കാനഡ. ഇവിടുത്തെ റോഡുകളിലൂടെ സഞ്ചരിക്കുക എന്നത് തന്നെ മനോഹമായ അനുഭവമാണ്. ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് 60 ദിവസമാണ് കാലാവധിയുള്ളത്. അതിനു ശേഷം കനേഡിയന്‍ ഡ്രൈവിങ് ലൈസന്‍സ് വേണം.

ജര്‍മ്മനി

ജര്‍മ്മനി

ജര്‍മ്മനിയിലെത്തി ആദ്യ ആറു മാസം മാത്രമേ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ജര്‍മ്മനിയില്‍ വാഹനം ഓടിക്കുവാന്‍ സാധിക്കൂ. ഈ സമയത്ത് കയ്യിലുള്ള ലൈസന്‍സിന്റെ ഇംഗ്ലീഷ് ട്രാല്‍സ്ലേഷന്‍ കോപ്പി കരുതുവാന്‍ ശ്രദ്ധിക്കണം. പ്രാദേശിക യാത്രകള്‍ക്ക് ഇത് പ്രയോജനപ്പെടും.

ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കുംഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

റോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാംറോഡ് യാത്രകള്‍ സുരക്ഷിതമോ?! ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X