Search
  • Follow NativePlanet
Share
» »യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍

യാത്ര ചെയ്യാതെ വീട്ടിലിരിക്കുമ്പോള്‍ ഏറ്റവുമധികം 'മിസ്' ചെയ്യുന്ന കാര്യങ്ങള്‍

യാത്രകളോടൊപ്പം തന്നെ സഞ്ചാരികള്‍ മിസ് ചെയ്യുന്ന മറ്റൊന്നാണ് യാത്രകള്‍ക്കിടയിലെ സാഹസങ്ങളും പിന്നീട് രസകരമായിരുന്നുവെന്ന് തോന്നുന്ന അനുഭവങ്ങളും

ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഓരോരുത്തരെയും കൊറോണക്കാലം ഏറെ പഠിപ്പിച്ചു. ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ മാറ്റിമറിച്ച ഈ കാലം പലര്‍ക്കും തൊഴിലുകള്‍ ഇല്ലാതാക്കുകയും ചെയ്തു. പലരുടെയും ജീവിതം തന്നെ തീര്‍ത്തും മറ്റൊരു ദിശയിലേക്കു മാറി. കൊറോണ ജീവിതം മാറ്റിമറിച്ച മറ്റൊരു കൂട്ടര്‍ സഞ്ചാരികളാണ്. ഓരോ യാത്രയേയും ആവേശത്തൊ‌ടെ കണ്ട്, ഓരോ പുതിയ ഇടവും പുത്തന്‍ അനുഭവങ്ങള്‍ പകരുന്ന, സന്തോഷം നിറയ്ക്കുന്ന പുതിയ ആളുകളെ പരിചയപ്പെടുത്തുന്ന യാത്രകളെല്ലാം മാറ്റിവെച്ചിട്ട് ഇത് ആറു മാസമാകുന്നു. യാത്രകളോടൊപ്പം തന്നെ സഞ്ചാരികള്‍ മിസ് ചെയ്യുന്ന മറ്റൊന്നാണ് യാത്രകള്‍ക്കിടയിലെ സാഹസങ്ങളും പിന്നീട് രസകരമായിരുന്നുവെന്ന് തോന്നുന്ന അനുഭവങ്ങളും. അവസാന നിമിഷം ടിക്കറ്റിനു വേണ്ടി ഓടുന്നതും ട്രെയിന്‍ യാത്രയില്‍ ഒരു സീറ്റിനു വേണ്ടി ടിടിയോട് കെഞ്ചുന്നതും സീറ്റു കിട്ടാതെ നിന്നുള്ള ദീര്‍ഘ യാത്രകളുമെല്ലാം ഇത്തരത്തിലുള്ള കുറേ മിസിങ്ങുകളാണ്.

അവസാന നിമിഷത്തെ ടിക്കറ്റ്

അവസാന നിമിഷത്തെ ടിക്കറ്റ്

സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കിലും ടിക്കറ്റ് എടുക്കുന്ന കാര്യം പലപ്പോഴും മറക്കുന്നവരാണ് മിക്കവരും. അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുമ്പോഴും ഈ ടിക്കറ്റിന്റെ പ്രശ്നം സംഭവിക്കാറുണ്ട്. ടിക്കറ്റ് ഉറപ്പില്ലാതെ ധൈര്യപൂര്‍വ്വം യാത്രയ്ക്ക് ഇറങ്ങുന്ന ഒരു സുഹൃത്തെങ്കിലും നമുക്ക് കാണും. യാത്രകളൊന്നുമില്ലാതെ വീടും ജോലിയും മാത്രമായി ഇരിക്കുമ്പോള്‍ ഇതോര്‍ക്കാത്തവരായി ആരും കാണില്ല.

നടുവിലെ സീറ്റിലെ ഇരിപ്പ്!

നടുവിലെ സീറ്റിലെ ഇരിപ്പ്!

യാത്രയില്‍ അപരിചിതരായ രണ്ടു പേര്‍ക്കു നടുവില്‍ യാത്രയിലുടനീളം ഇരിക്കുന്നതിനോളം മടുപ്പ് വേറെയൊന്നുമുണ്ടാവില്ല. എങ്കിലും അതിലെ പ്രധാനം യാത്രയുടെ ലക്ഷ്യ സ്ഥാനം തന്നെയായതിനാല്‍ മിക്കവരും അതിനെ വലിയ പ്രശ്നമായി കണക്കാക്കാറില്ല.

അപരിചിതരുമായുള്ള സംസാരം

അപരിചിതരുമായുള്ള സംസാരം


ട്രെയിന്‍ യാത്രയിലെ ചിലരെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും മറ്റു ചിലരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്നതുമായ കാര്യം അപരിചിതര്‍ തന്നെയാണ്. ചിലര്‍ സംസാരം തു‌ടങ്ങുവാന്‍ താല്പര്യമില്ലാതെ യാത്ര തുടങ്ങുമ്പോള്‍ തന്നെ പുസ്തകങ്ങളിലും പാട്ടുകളിലും അഭയം കണ്ടെത്തും. മറ്റു ചിലരാവട്ടെ സഹ സഞ്ചാരികളുടെ നാവിന് ഇരയാവുകയും ചെയ്യും.എന്തിനു യാത്ര ചെയ്യുന്നു എന്ന ചോദ്യത്തില്‍ തുടങ്ങി തനിയെ എന്തിനു യാത്ര ചെയ്യുന്നു, എവിടെ പോകുന്നു, എപ്പോള്‍ വരും എന്നു തുടങ്ങി സംസാരങ്ങള്‍ അങ്ങുവരെ നീളും.

ഒരു ടിക്കറ്റിനായി‌

ഒരു ടിക്കറ്റിനായി‌


അവസാന നിമിഷം കണ്‍ഫോം ആകാത്ത ട്രെയിന്‍ ടിക്കറ്റുമായി കയറി ടിടിയോട് ഒരു സീറ്റിനായി കെഞ്ചാത്ത സഞ്ചാരികള്‍ കുറവായിരിക്കും. ഇങ്ങനെ ടിക്കറ്റുമായി കയറുമ്പോള്‍ തന്നെ നമുക്ക് ടിടിയോട് പറഞ്ഞ് എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് കയറുന്ന വിരുതന്മാകും ഉണ്ട്. എന്തുതന്നെയായാലും ഇപ്പോള്‍ സഞ്ചാരികള്‍ ‌‌ട്രെയിന്‍ യാത്രയില്‍ ഏറ്റവുമധികം മിസ് ചെയ്യുന്ന കാര്യം കൂടിയാവും ഇത്.

വണ്ടിക്കാരുമായുള്ള തര്‍ക്കം

വണ്ടിക്കാരുമായുള്ള തര്‍ക്കം

പുതിയ ഒരു നാട്ടിലെത്തുന്ന സ‍ഞ്ചാരികള്‍ക്ക് ലഭിക്കുന്ന അനുഭവങ്ങളിലൊന്ന് അവിടുത്തെ വണ്ടിക്കാരുമായുള്ളതാണ്. അപരിചിതരായ സഞ്ചാരികളോട് കൂട്ടി ചോദിക്കുന്ന തുകയും അതിനെ തുടര്‍ന്നുള്ള തര്‍ക്കവും ബഹളവും എല്ലാ സഞ്ചാരികള്‍ക്കും ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാവും, നീണ്ടു നില്‍ക്കുന്ന തര്‍ക്കങ്ങളും ഒടുവിലെ വിട്ടുവീഴ്ചയും യാത്രയിലെ ഒരു രസമാണ്.

ഹോട്ടിലിനെക്കുറിച്ചുള്ള പരാതികള്‍

ഹോട്ടിലിനെക്കുറിച്ചുള്ള പരാതികള്‍

പലപ്പോഴും യാത്രയില്‍ റിവ്യൂകളം കുറഞ്ഞ നിരക്കുമൊക്കെ നോക്കി ഓണ്‍ലൈന്‍ വഴിയാവും ഹോട്ടലുകള്‍ ബുക്ക് ചെയ്യുക. ചെന്നു കയറുന്നതാവട്ടെ തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരു അന്തരീക്ഷത്തിലേക്കും. ഇങ്ങനെയൊരു അനുഭവം ഇല്ലാത്തവര്‍ വളരെ കുറവായിരിക്കും. ചൂടില്ലാത്ത ഹീറ്ററും വൃത്തിയില്ലാത്ത സൗകര്യങ്ങളും ഒക്കെ പലപ്പോഴും സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതൊക്കെ യാത്രയിലെ രസങ്ങളായി കണക്കാക്കിയാല്‍ ആര്‍ക്കാണ് ഒന്നു യാത്ര ചെയ്യുവാന്‍ തോന്നാത്തത്?!

പരാതികള്‍

പരാതികള്‍

നമ്മളും ഒരു സ‍ഞ്ചാരിയാണെന്ന് ഓര്‍മ്മിക്കാതെ പോകുന്ന സ്ഥലത്തെ കുറവുകളെക്കുറിച്ചും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതി്‍റെ ആവശ്യകതയെക്കുറിച്ചും വാതോരാതെ നമ്മള്‍ പരാതിപ്പെടും. ചില സമയത്ത് സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട സംസാര വിഷയവും ഇതു തന്നെയായിരിക്കും.

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

എന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളുംഎന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളും

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X