Search
  • Follow NativePlanet
Share
» »ഈ കാര്യങ്ങള്‍ കാണണമെങ്കില്‍ മേഘാലയ വരെ പോയെ പറ്റൂ!!

ഈ കാര്യങ്ങള്‍ കാണണമെങ്കില്‍ മേഘാലയ വരെ പോയെ പറ്റൂ!!

പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളും സഞ്ചാരികളുടെ മനസ്സില്‍ ഒറ്റനോട്ടത്തില്‍ കയറിക്കൂടുന്ന കാഴ്ചകളും കൊണ്ട് സമ്പന്നമാണ് മേഘാലയ. മാജിക് എന്നോ വിസ്മയം എന്നോ എങ്ങനെ ഈ നാടിനെ വിളിക്കണമെന്ന് അറിയില്ല. അത്രത്തോളം സഞ്ചാരികളെ ചേര്‍ത്തു നിര്‍ത്തുന്ന ഇവിടെ വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിനുണ്ട്. മേഘങ്ങളുടെ ആലയം എന്നു വിളിക്കപ്പെടുന്ന ഇവിടം എല്ലാ സഞ്ചാരികളുടെയും സ്വപ്ന സ്ഥാനം കൂടിയാണ്. എന്തായിരിക്കണം മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത ഇത്രയും പ്പത്യേകത മേഘാലയക്കു വരണമെങ്കില്‍ എന്നാലോചിച്ചിട്ടുണ്ടോ? ജീവനുള്ള വേരുപാലങ്ങളില്‍ തുടങ്ങി ക്രിസ്റ്റലിനോളം തെളിവാര്‍ന്ന ഉംഗോട്ട് നദി വരെ ഇവിടുത്തെ അത്ഭുതങ്ങളാണ്.
നിങ്ങളുടെ സഞ്ചാരിയുടെ യാത്രാദാഹം ശമിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ മേഘാലയയ്ക്ക് മാത്രം നൽകാൻ കഴിയുന്ന ചില അനുഭവങ്ങളെക്കുറിച്ചു വായിക്കാം....

ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന ഇടത്തേയ്ക്ക് പോകാം...

ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന ഇടത്തേയ്ക്ക് പോകാം...

ഈസ്റ്റ് ഖാസി കുന്നുകള്‍ക്കിടയില്‍ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അതിമനോഹരമായ ഇടങ്ങളില്‍ ഒന്നാണ് മൗസിന്‍റാം. ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന ഇടങ്ങളിലൊന്നായ ഇവിടെ െഴ എപ്പോള്‍ പെയ്യുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. എപ്പോള്‍ വേണമെങ്കിലും മഴ പെയ്തേക്കാം എന്നത് ഉറപ്പുമാണ്. ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കുടയെ‌ടുക്കാതെ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട. മഴത്തുള്ളി പതിക്കാത്ത ഒരു ദിവസം പോലും ഇവരുടെ ജീവിതത്തില്‍ കാണില്ല. മഴയും കോടമഞ്ഞുമാണ് ഇവിടുത്തെ മികച്ച കോംബിഷന്‍.

PC:Sai Avinash

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തില്‍ കുറച്ചു നേരം

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമത്തില്‍ കുറച്ചു നേരം

എന്തുകൊണ്ടായിരിക്കും ഒരുവിധം എല്ലാ സഞ്ചാരികളുടെയും യാത്രാ ലിസ്റ്റില്‍ വടക്കു കിഴക്കന്‍ ഇന്ത്യ സ്ഥാനം പിടിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രകൃതിയുടെ വിസ്മയങ്ങളില്‍ കൂടി യാത്രികരര അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിനു പിന്നില്‍. അത്തരത്തിലൊരി‌ടമാണ് മോവ്ലിനോങ്. ഏഷ്യയിലെ ഏറ്റവും വൃത്തിയേറിയ ഗ്രാമമായ മോവ്ലിനോങ്ങില്‍ വേണമെങ്കില്‍ റോഡില്‍ പോലും കിടക്കാം. വൃത്തിയുടെ കാര്യത്തില്‍ അത്രയും മിക്ചച മാതൃക നല്കുന്ന ഈ ഗ്രാമം കണ്ടിരിക്കേണ്ടതു തന്നെയാണ്.
വെറും ഒരു മണിക്കൂര്‍ സമയത്തില്‍ കണ്ടുതീര്‍ക്കേണ്ട കാഴ്ചകളെ ഇവിടെയുള്ളുവെങ്കിലും അത് പോരാ. ഒരു സഞ്ചാരിയെന്ന നിലയില്‍ ഇവിടുത്തെ ആളുകളുടെ ജീവിതവും രീതികളും ഭക്ഷണശീലവും ആതിഥ്യമര്യാദകളും അനുഭവിച്ചറിയുക കൂടി വേണം. ഇതുവരെയുള്ള യാത്രകളിലെ വ്യത്യസ്തമായ അനുഭവമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
PC:Madhumita Das

 ജീവനുള്ള വേരുപാലങ്ങളിലൂടെ ഒരു യാത്ര!!

ജീവനുള്ള വേരുപാലങ്ങളിലൂടെ ഒരു യാത്ര!!

യാത്രകളില്‍ മേഘാലയക്കു മാത്രം നല്കുവാന്‍ സാധിക്കുന്ന കാര്യമാണ് ജീവനുള്ള വേരുപാലങ്ങളിലൂടെയുള്ള യാത്ര. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ പ്രകൃതിയുടെയും മനുഷ്യരുടെയും നന്മയ്ക്കായി ഉപയോഗിക്കുന്ന എന്നതിന്റെ ഉത്തമോദാഹരണമാണ് വേരുപാലങ്ങള്‍.

ഖാസി വിഭാഗത്തിൽ ഗോത്രവംശജരാണ് വേരുകൊണ്ടുള്ള ജീവനുള്ള പാലങ്ങൾ നിർമ്മിക്കുന്നത്. ഇവിടെ ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന മഴക്കാലത്ത് നദികളും തോടുകളും കരകവിഞ്ഞൊഴുക സ്വഭാവീകമാണ്. അങ്ങനെ വരുമ്പോൾ ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലെക്കുള്ള യാത്ര വളരെ അപകടകാരിയായി മാറും. ആ സമയങ്ങളിൽ നദികൾ കടക്കാനായി പ്രകൃതി ദത്തമായി അവർ കണ്ടെത്തിയ വഴിയാണ് ജീവനുള്ള വേരു പാലങ്ങൾ. അത്തി വർഗ്ഗത്തിൽ പെട്ട Ficus elastica എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷങ്ങളുടെ വേരുകളാണ് പാലം നിർമ്മാണത്തിനായി വളർത്തിയെടുത്തുന്നത്. റബർ ബുഷ് എന്നാണിതിനെ വിളിക്കുന്നത്. തടിയിൽ നിന്നും വേരുകൾ വളരുന്ന വൃക്ഷമെന്ന പ്രത്യേകതയും ഇതിനുണ്ട് .

PC:AditiVerma2193

ഉമങ്കോട്ട് നദിയില്‍ നിങ്ങളെ തന്നെ കണ്ടുകൊണ്ടൊരു യാത്ര!

ഉമങ്കോട്ട് നദിയില്‍ നിങ്ങളെ തന്നെ കണ്ടുകൊണ്ടൊരു യാത്ര!

സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും അടിത്തട്ടുമുള്ള ഉമങ്കോട്ട് നദി മേഘാലയയിലെ മറ്റൊരു അത്ഭുതമാണ്. മേഘാലയ യാത്രയില്‍ സമയമുണ്ടാക്കി തന്നെ പോയി കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണിത്. ഷില്ലോങ്ങില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വളരെ ശുദ്ധമായ വെള്ളമാണ് ഇവിടെയുള്ളത്. വെള്ളത്തിനു മുകളില്‍ എടുത്തുവെച്ചതുപോലെയാണ് ഇവിടെ തോണിയില്‍ യാത്ര ചെയ്യുമ്പോള്‍ തോന്നുക.
ബംഗ്ലാദേശിലേക്കുള്ള കവാടം കൂടിയാണ് ഇത്. കല്‍ക്കരി ഖന‌നത്തിനും ബാംഗ്ലാദേശിലേക്കുള്ള ചുണ്ണാമ്പ് കല്ല് കയറ്റുമതിക്കും പേരുകേട്ട സ്ഥലമായിരുന്നു ഒരു കാലത്ത് ദവ്‌കി. ഇത് വഴി മാ‌ത്രമെ ബംഗ്ലാദേശില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയുകയുള്ളു.
PC:Sayan Nath

അതിര്‍ത്തി കാണാം... പട്ടാളക്കാരെയും

അതിര്‍ത്തി കാണാം... പട്ടാളക്കാരെയും

മേഘാലയ യാത്രയിലെ അടുത്ത വിസ്മയം അതിര്‍ത്തിയാണ്. ഉമങ്കോട്ട് നദിയില്‍ നിന്നും വെറും രണ്ട് കിലോമീറ്ററ്‍ മാത്രം അകലെയാണ് അതിര്‍ത്തി സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിട‌ുന്ന ഇവി‌ടെ ധാരാളം സൗനികരെ കാണാം, അതിർത്തി പ്രദേശത്തിനടുത്തായി നിരവധി ടൂറിസ്റ്റുകൾ അവരുടെ ചിത്രങ്ങൾ എടുക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. വിനോദസഞ്ചാരികൾക്കും പുറമെ, ആടുകളും പശുക്കളും മേയുന്നത് നിങ്ങൾക്ക് ഇവിടെ കാണാം.

PC:ANKAN

മേഘാലയയുടെ ഹൃദയമായ ലായ്റ്റ്ലം കാണാം

മേഘാലയയുടെ ഹൃദയമായ ലായ്റ്റ്ലം കാണാം

മേഘാലയയില്‍ എത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട മറ്റൊരിടം ലായ്റ്റ്ലം ആണ്. മേഘാലയയുടെ ഹൃദയം എന്നാണിവിടം അറിയപ്പെടുന്നത്. ഗ്രാന്‍ഡ് കാന്യന്റെ മറ്റൊരു വകഭേദമായ ഇവിടം മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന ഇടം കൂടിയാണ്. ഒരു ട്രെക്കറുടെ പറുദീസ, പ്രകൃതിസ്‌നേഹിയുടെ സ്വപ്നം, മേഘാലയയുടെ സ്വാഭാവിക ആംഫിതിയേറ്റർ, ലൈറ്റ്‌ലം ഗ്രാൻഡ് കാന്യോൺ മേഘാലയയുടെ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലൊന്നാണ്, ! അത്രയൊന്നും അറിയപ്പെടാത്തതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ഈ സ്ഥലം നിങ്ങൾ ദീർഘനേരം മറക്കാത്ത കാഴ്ചകൾ വാഗ്ദാനം ചെയ്യും.
PC:Bikash Jyoti Bora

ഇത് തൊടുപുഴക്കാരുടെ മീശപ്പുലിമല, പോകാം കോട്ടപ്പാറയിലേക്ക്ഇത് തൊടുപുഴക്കാരുടെ മീശപ്പുലിമല, പോകാം കോട്ടപ്പാറയിലേക്ക്

ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍

മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!മുടിക്കെട്ടിലൊളിപ്പിച്ചു കടത്തിയ ബുദ്ധന്‍റെ പല്ല്, അത് സൂക്ഷിച്ചിരിക്കുന്ന കൊട്ടാരത്തിലെ ക്ഷേത്രം!!

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

Read more about: meghalaya travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X