Search
  • Follow NativePlanet
Share
» »വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ഇതാ യാത്രയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെ‌ട്ടാല്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നു നോക്കാം...

ഏറ്റവും ആഗ്രഹിച്ചുപോയ ഒരു വിദേശയാത്ര..വളരെ രസകരമായി യാത്ര മുന്നേറുന്നതിനിടയിലാണ് അറിയുന്നത് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്... അറിയാതെ പോലും ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്ന കാര്യം. വെറുതെ പാസ്പോര്‍ട്ട് നഷ്‌ട്ടപ്പെട്ടു അല്ലെങ്കിൽ കാണാതായി എന്നതു മാത്രമല്ല, വിദേശയാത്രയില്‍ മറ്റൊരു രാജ്യത്തുവെച്ച് ഏറ്റവും പ്രധാനപ്പെ‌ട്ട രേഖകളിലൊന്നായ പാസ്പോര്‍ട്ട് നഷ്ടപ്പെ‌ടുകയാണുണ്ടായത്.. ഇതില്‍പരം ബുദ്ധിമുട്ടും ആശങ്കകളും യാത്രകളില്‍, പ്രത്യേകിച്ച് വിദേശയാത്രകളില്‍ സംഭവിക്കാനില്ല. നിങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന്‍ ആണെന്ന് വിദേശത്തെ അധികൃതര്‍ക്ക് ഉറപ്പുനല്കുന്ന രേഖയാണ് പാസ്പോര്‍ട്ട്. ഇതാ വിദേശ യാത്രയില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെ‌ട്ടാല്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നു നോക്കാം...

പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക

പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക

വിദേശത്തുവെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെ‌ടുകയോ ചെയ്തു എന്നു മനസ്സിലാക്കിയാല്‍ ഏറ്റവുമാദ്യം അ‌ടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരാതി രജിസ്റ്റര്‍ ചെയ്യുകയും വേണം. നിങ്ങളു‌ടെ പരാതിയുടെ ഒരു കോപ്പിയും റിപ്പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കുവാന്‍ മറക്കരുത്. കാരണം നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടമായി എന്നതിനുള്ള തെളിവാണ് ഈ പരാതി. മാത്രമല്ല, ബന്ധപ്പെട്ട എംബസിയില്‍ നിന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമെല്ലാം ഈ റിപ്പോര്‍ട്ട് സഹായിക്കും.
PC:ConvertKit
https://unsplash.com/photos/htQznS-Rx7w

ഏറ്റവും അ‌ടുത്തുള്ള എംബസിയുമായി ബന്ധപ്പെടുക

ഏറ്റവും അ‌ടുത്തുള്ള എംബസിയുമായി ബന്ധപ്പെടുക

പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ അ‌ടുത്തതായി ചെയ്യേണ്ട കാര്യം നിങ്ങള്‍ക്ക് ഏറ്റവും സമീപത്തുള്ള ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. നിങ്ങള്‍ക്ക് തീര്‍ച്ചയായും അവിടെനിന്നും വേണ്ട സഹായം ലഭിക്കും,

പുതിയ പാസ്പോര്‍ട്ടിനെ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കുക,

പുതിയ പാസ്പോര്‍ട്ടിനെ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കുക,

വിദേശത്തുവെച്ച് കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ രണ്ടു കാര്യങ്ങളാണ് നിങ്ങള്‍ക്ക് ചെയ്യുവാനുള്ളത്. ഒന്നെങ്കില്‍ പുതിയൊരു പാസ്പോര്‍ട്ടിന് അപേക്ഷിക്കാം അല്ലെങ്കില്‍ ഒരു എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാം. പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കുവാനാണ് തീരുമാനമെങ്കില്‍ ഏറ്റവും കുറഞ്ഞത് ഒരാഴ്ച വരെയെങ്കിലും താമസമെ‌ടുക്കും. ഡ്യൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് ലഭിക്കുവാന്‍ സാധ്യത ഇല്ലാത്തതിനാല്‍ പുതിയ പാസ്പോര്‍ട്ട് നമ്പറും പുതിയ സാധുതാ കാലയളവും അടക്കമുള്ള പുതിയ പാസ്പോര്‍ട്ട് ആയിരിക്കും ലഭ്യമാവുക.

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍

പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍

നിലവിലെ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖ
ജനനത്തിയതി തെളിയിക്കുന്നതിനുള്ള രേഖ
പാസ്‌പോർട്ട് എങ്ങനെ, എവിടെയാണ് നഷ്ടപ്പെട്ടത്/കേടായത് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം (അനുബന്ധം 'എഫ്')

പോലീസ് റിപ്പോര്‍ട്ടിന്‍റെ അസ്സല്‍
പഴയ പാസ്പോര്‍ട്ടിന്റെ കോപ്പികള്‍ ലഭ്യമാണെങ്കില്‍ ECR/Non-ECR പേജ് ഉൾപ്പെടെ ആദ്യത്തെ രണ്ട് പേജുകളുടെയും അവസാനത്തെ രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി
യഥാർത്ഥ EC/ സീഷര്‍ മെമ്മോ എന്നിവയാണ് ഹാജരാക്കേണ്ടത്.

എന്നാല്‍ നിങ്ങളുടെ പഴയ പാസ്‌പോർട്ടിന്റെ ഫോട്ടോകോപ്പി, പാസ്‌പോർട്ട് നഷ്‌ടപ്പെട്ട/കേടായ/മോഷ്‌ടിക്കപ്പെട്ടാൽ സമർപ്പിക്കേണ്ട ഒരു നിർബന്ധ രേഖയല്ല.
എന്നാല്‍ പാസ്‌പോർട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ, പാസ്‌പോർട്ട് നമ്പർ, ലഭ്യമാ തിയ്യതി തീയതി, സാധുത അവസാനിക്കുന്ന തീയതി, ഇഷ്യൂ ചെയ്ത സ്ഥലം തുടങ്ങിയ മുൻ പാസ്‌പോർട്ട് വിശദാംശങ്ങൾ ഹാജരാക്കേണ്ടതുണ്ട്.

PC:ConvertKit

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്

പഴയ പാസ്പോര്‍ട്ട് ലഭ്യമാകുന്നതുവരെ കാത്തിരിക്കുവാന്‍ സാധിക്കില്ലായെങ്കില്‍ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുവാന്‍ കഴിയുന്ന ഈ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് . പാസ്‌പോർട്ട് നഷ്ടപ്പെട്ട ഒരു ഇന്ത്യൻ പൗരന്റെ യാത്രയ്‌ക്ക് അനുമതി നൽകാനായും ഇന്ത്യയിലേക്ക് മടങ്ങിവരുവാന്‍ സഹായിക്കുവാനുമായാണ് ഉപയോഗിക്കുന്നത്.

PC:Blake Guidry

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അപേക്ഷിക്കുവാന്‍ ആവശ്യമായ രേഖകള്‍

നഷ്ടപ്പെട്ടുപോയ പാസ്പോര്‍ട്ടിന്റെ ഇരുവശവും ഉള്‍പ്പെടുന്ന കോപ്പി,
പോലീസ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്
പാസ്പോർട്ട് സൈസ് ഫോട്ടോ
EAP-2 ഫോം സമർപ്പിക്കുന്നതിനുള്ള അപേക്ഷ എന്നിവയാണ് ആവശ്യമായി വന്നേക്കുക. ഏതു തിരഞ്ഞെടുത്താലും നിങ്ങളുടെ വിസ സ്റ്റാംപ് ചെയ്യേണ്ടി വരും.

PC:Stone Hood

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാംപാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

വിസ റീ-ഇഷ്യൂ ചെയ്യുവാന്‍ അപേക്ഷിക്കാം

വിസ റീ-ഇഷ്യൂ ചെയ്യുവാന്‍ അപേക്ഷിക്കാം

പാസ്പോര്‍ട്ട് നഷ്ടപ്പെടുമ്പോള്‍ തന്നെ അതിനൊപ്പം നിങ്ങളു‌‌ടെ വിസയും നിങ്ങള്‍ക്ക് നഷ്ടമായേക്കും. അപ്പോള്‍ വിസ ലഭ്യമാക്കുക എന്നതാണ് ചെയ്യേണ്ടത്. ഇതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ വിസ ആദ്യം നൽകിയ രാജ്യം ഏതാണോ അതിന്റെ എംബസി സന്ദർശിച്ച് അപേക്ഷിച്ചാല്‍ നിങ്ങൾക്ക് വിസ തിരികെ ലഭിക്കും. ഇതിനായി നിങ്ങളുടെ പഴയ വിസയുടെ പകർപ്പും ഫയൽ ചെയ്ത പോലീസ് റിപ്പോർട്ടും സമര്‍പ്പിക്കേണ്ടി വരും. മാത്രമല്ല, വിസ ലഭ്യമാക്കുവാന്‍ നിങ്ങളുടെ പുതിയ പാസ്‌പോർട്ടും കൂടാതെ/അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റും ആവശ്യമാണ്

ഫ്ലൈറ്റും ട്രാവല്‍ ഇന്‍ഷുറന്‍സും

ഫ്ലൈറ്റും ട്രാവല്‍ ഇന്‍ഷുറന്‍സും

ഏറ്റവും അവസാനമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ഫ്ലൈറ്റ് റീഷെഡ്യൂള്‍ ചെയ്യുകയും യാത്രാ ഇന്‍ഷുറന്‍സ് കൈകാര്യം ചെയ്യുകയുമാണ്.
യാത്രകള്‍ക്കായി ഫ്ലൈറ്റുകള്‍ മുന്‍കൂ‌ട്ടി ബുക്ക് ചെയ്ത ഒരാളാണെങ്കില്‍ ഈ രേഖകളെല്ലാം ലഭ്യമാക്കി വരുമ്പോഴേയ്ക്കും ഉദ്ദേശിച്ച സമയത്ത് പോകുവാന്‍ സാധിച്ചെന്നു വരില്ല. ഈ ഘട്ടത്തില്‍ ഫ്ലൈറ്റുകള്‍ റീഷെഡ്യൂള്‍ ചെയ്യുക എന്നതാണ് നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയുന്ന കാര്യം. ഇതിനുമായി എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെടുക എന്നതാണ് ഏകകാര്യം.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പോലീസ് റിപ്പോര്‍ട്ടിനൊപ്പം തന്നെ നിങ്ങളുടെ യാത്രാ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടവരെയും അറിയിക്കുക. ചിലപ്പോള്‍ ഇതിനുള്ള നഷ്‌ടപരിഹാരം ലഭ്യമായേക്കും. ഇതിനായി പോലീസ് റിപ്പോർട്ടും രസീതുകളും കൃത്യമായി സൂക്ഷിക്കുക.

PC:Kylie Anderson

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X