Search
  • Follow NativePlanet
Share
» »100 ഡിഗ്രി കനലിലിൽ വെറുംകാലിലുള്ള നടത്തം...തമിഴ്നാട്ടിലെ ഈ വിചിത്ര ആഘോഷം അറിയുമോ?

100 ഡിഗ്രി കനലിലിൽ വെറുംകാലിലുള്ള നടത്തം...തമിഴ്നാട്ടിലെ ഈ വിചിത്ര ആഘോഷം അറിയുമോ?

വിചിത്രമായ പല ആചാരങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. വില്ലിൽ അന്തരീക്ഷത്തിൽ കൊളുത്തിയിടുന്ന ഗരുഡൻ തൂക്കവും കാണാനെത്തുന്നവരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ജെല്ലിക്കെട്ടുംജീവനുള്ള നാഗങ്ങളെ വിളിച്ചുവരുത്തി ആരാധിക്കുന്ന നാഗ പഞ്ചമിയും ഒക്കെ ഇവിടുത്തെ കൂടുതൽ പേരുകേട്ടിട്ടുള്ള ആഘോഷങ്ങളാണ്. ഇതിലധികവം വിചിത്രമായ സംഭവങ്ങളും ആചാരങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നതിൽ സംശയമൊന്നുമില്ല. അത്തരത്തിൽ ഒന്നാണ് തീമിതി എന്നറിപ്പെടുന്ന വിചിത്രമായ ഒരാചാരം. ചുട്ടെരിയുന്ന കനലുകൾക്കു മുകളിലൂടെ നഗ്നപാദവുമായി നടക്കുന്ന വിചിത്രമായ തീമിതിയുടെ വിശേഷങ്ങളിലേക്ക്...!!!

തീമിതി

തീമിതി

നമ്മുടെ രാജ്യത്ത് ഏകദേശം രണ്ടായിരം വർഷത്തിലധികമായി നടന്നു വരുന്ന ഏറ്റവും വിചിത്രമായ ആചാരങ്ങളിൽ ഒന്നായാണ് തീമിതി അറിയപ്പെടുന്നത്. കത്തിയെരിയുന്ന കനലുകൾക്ക് മുകളിലൂടെ വെറുംകാലിൽ നടക്കുന്ന ആചാരമാണിത്.

PC:Aidan Jones

തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ

ഇന്ത്യയിൽ തമിഴ്നാട്ടിൽ മാത്രമാണ് തീമിതി നടക്കുന്നത്. ഇവിടുത്തെ മാരിയമ്മൻ ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ ഭാഗമായാണ് ഇത് നടക്കുക. തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നു കൂടിയാണിത്. തീയുടെ മീതെ അല്ലെങ്കിൽ തീയിൽ ചവിട്ടി നടക്കുന്നതിനാലാണ് ഇത് തീമിതി എന്നറിയപ്പെടുന്നത്.

നിരപരാധിത്വം തെളിയിക്കുവാൻ

നിരപരാധിത്വം തെളിയിക്കുവാൻ

തീമിതിയുടെ ചരിത്രം അന്വേഷിച്ചാൽ എത്തി നിൽക്കുക മഹാഭാരത കഥകളിലാണ്. തന്നെ അപമാനിച്ച ദ്രൗപതിയെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങിയ ദുര്യോധനന്റെ പകയും പക വീട്ടാനായി ചൂതിൽ പാണ്ഡവരെ വിജയിച്ചതും സഭയിൽ പരസ്യമായി ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്തതുമെല്ലാം പരിചിതമാണല്ലോ. തന്നെ കടന്നുപിടിച്ച് അപമാനിച്ച ദുശാശാസനന്റെ മാറ് ിപളർന്ന രക്തം കൊണ്ടുമാത്രമേ തന്റെ അഴിച്ചിട്ട മുടി ഇനി കെട്ടുകയുള്ളുവെന്ന് ദ്രൗപതി പ്രതിജ്ഞയുമെടുത്തു. അങ്ങനെ മഹാഭാരത യുദ്ധത്തിൽ തന്റെ ശപഥം പൂർത്തിയാക്കുവാൻ ദ്രൗപതിയ്ക്ക് സാധിച്ചു. പിന്നീട് എരിഞ്ഞു കൊണ്ടിരിക്കുന്ന കനലിലൂടെ ദ്രൗപതി പൊള്ളലേൽക്കാതെ എത്തുകയും തന്റെ നിരപരാധിത്വം വെളിവാക്കുകയും ചെയ്തു. ഈ വിശ്വാസത്തിലധിഷ്ഠിതമായാണ് തമിഴ്നാട്ടിൽ തീമിതി ആഘോഷിക്കുന്നത്.

PC:RoxanaCoach

ദ്രൗപതി അമ്മൻ

ദ്രൗപതി അമ്മൻ

ദ്രൗപതിയെ ദ്രൗപതി അമ്മനായാണ് തമിഴ്നാട്ടിൽ ആരാധിക്കുന്നത്. ഒരു പ്രത്യേക വിഭാഗക്കാർക്ക് തങ്ങളുടെ കുലദേവതയും ദ്രൗപതിയാണ്. തങ്ങളുടെ ഗ്രാമത്തിന്റെ ദേവതയായും അവർ ദ്രൗപതിയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ഉത്സവം അവർക്കിടയി്ൽ വളരെ പ്രധാനപ്പെട്ടതാണ്.

PC: Dushipillai

തീയിൽ നടന്നാൽ

തീയിൽ നടന്നാൽ

ഇങ്ങനെ ചെയ്താൽ തങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് വിശ്വാസം. തങ്ങളുടെ കഷ്ടപ്പാടുകൾക്ക് പകരമായി ദ്രൗപതി ദേവി അനുഗ്രഹം നല്കുമത്രെ.

PC:wikimedia

തമിഴ്നാട്ടിൽ മാത്രമല്ല...

തമിഴ്നാട്ടിൽ മാത്രമല്ല...

തമിഴ്നാട്ടിൽ ദ്രൗപതി അമ്മൻ ക്ഷേത്രങ്ങളിലാണ് പ്രധാനമായും തീമിതി നടക്കുക. ചെങ്കല്‍പേട്ടിനടുത്തുള്ള മനപ്പാക്കം ദ്രാമത്തിലെ ക്ഷേത്രം, നാഗപട്ടണം ജില്ലയിലെ കൊണ്ടൽ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് തീമിതിയ്ക്ക് പ്രശശ്തമായിരിക്കുന്നത്. ഇത് കൂടാതെ കർണ്ണാടക, തെക്കേ ഇന്ത്യക്കാർ കൂടുതലായി വസിക്കുന്ന ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, മൗറീഷ്യസ്, സൗത്ത് ആഫ്രിക്ക് തുടങ്ങിയ ഇടങ്ങളിലും തീമിതി ആഘോഷിക്കുവാറുണ്ട്.

PC: Dushipillai

ദീപാവലിയോടനുബന്ധിച്ച്

എല്ലാ വർഷവും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് തീമിതി നടക്കുക. ദീപാവലിയ്ക്ക് ഒരു മാസം മുൻപേ നടക്കുന്ന ഇത് തമിഴ് മാസമായ ഐപ്പാസിയൽ നടക്കും. ഇതിൽ പങ്കെടുക്കുന്നവർക്ക് ആപത്തൊന്നും ഉണ്ടാകാതിരിക്കുവാനായി വലിയ പ്രാർഥനാ ചടങ്ങാണ് ആദ്യം നടക്കുക. ചടങ്ങു നടക്കുന്നതിനു ഒരു രാത്രി മുൻപ് തന്നെ തീക്കനലുകൾ ഉണ്ടാക്കിയിരിക്കും. അന്ന േദിവസം അതിരാവിലെ 4 മണി മുതൽ 11 മണി വരെയാണ് തീയിലൂടെ ചവിട്ടി നടക്കുന്ന ചടങ്ങ് നടക്കുക. കടുത്ത വിശ്വാസികൾക്കു മാത്രമേ തീയിലൂടെ നടക്കുമ്പോൾ പൊള്ളാതിരിക്കു എന്നും വിശ്വസിക്കുന്നു.

ചടങ്ങ് തുടങ്ങുന്നു

ചടങ്ങ് തുടങ്ങുന്നു

പ്രാർഥനകളുടെ അവസാനം കനലിലൂടെ നടക്കുന്ന ചടങ്ങിന് തുടക്കമാവും. 2.7 മീറ്റർ നീളത്തിലാണ് കനലിട്ടിരുക്കുന്ന കുഴി ഒരുക്കുക. ക്ഷേത്രത്തിനു മുന്നിൽതന്നെയായിരിക്കും ഇതുള്ളത്. ഇതിൻറെ അവസാനം മറ്റൊരു ചെറിയ കുഴി നിർമ്മിച്ച അതിൽ പാൽ നിറയ്ക്കും. അതിൽ ചന്ദനത്തടികളിൽ ദീപം തെളിയ്ക്കും. സമയമാകുമ്പോൾ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ആദ്യം തലയിൽ ഒരു കുടം വെച്ച് തീയിലൂടെ നടന്നു പോകും. അതിനു ശേഷമാണ് ഇതിൽ പങ്കെടുക്കുന്നവർക്ക് പോകുവാനുള്ള അവസരം. തീയിലൂടെ നടക്കുന്നവരുടെ കൈകളിൽ മഞ്ഞളിന്റെയും ആര്യവേപ്പിന്റെയും ഇലകൾ കൊടുത്തിരിക്കും. കനലിലൂടെ നടന്ന് അവസാനം പാലിൽ ചവിട്ടി കാലിനെ തണുപ്പിച്ച് ചടങ്ങ് അവസാനിപ്പിക്കും. ഇതേ പാലും ക്ഷേത്രക്കുളത്തിലെ വെള്ളവും ഉപയോഗിച്ച് കനലുകൾ കെടുത്തുന്നതോടെ ഈ ചടങ്ങിന് സമാപ്തിയാകും.

PC:Dushipillai

കാണാന്‍

ഇത്രയും വായിച്ചിട്ട് ഒരിക്കലെങ്കിലും ഈ ചടങ്ങ് കാണമെന്നാണെങ്കിൽ തമിഴ്നൈട്ടിൽ പോകാം. പ്രധാന ക്ഷേത്രങ്ങളിൽ ദീപാവലിയുടെ ഭാഗമായാണ് ഇത് നടക്കുന്നതെങ്കിൽ മറ്റ് മാരിയമ്മൻ ക്ഷേത്രങ്ങളിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് തീമിതി നടക്കുന്നത്.

വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!

കല്ലായി മാറിയ വിചിത്ര മരങ്ങളുള്ള പാർക്ക്

Read more about: festivals tamil nadu temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more