Search
  • Follow NativePlanet
Share
» »തടാകത്തിൽ നിധി സൂക്ഷിക്കുന്ന കാസർകോഡ്

തടാകത്തിൽ നിധി സൂക്ഷിക്കുന്ന കാസർകോഡ്

കാസർകോഡ് ജില്ലയിൽ എത്തുന്ന ഒരു സഞ്ചാരിക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാൻ പറ്റിയ കാര്യങ്ങൾ പരിചയപ്പെടാം

By Elizabath Joseph

സപ്തഭാഷകളുടെ മാത്രമല്ല, വ്യത്യസ്തങ്ങളായ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും ഒക്കെ നാടാണ് കാസർകോഡ്. കോട്ടകൾ കൊണ്ട് കഥയെഴുതിയ ഇവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത് ബേക്കൽ കോട്ടയുടെ മാത്രം പേരിലാണ്. അപൂർവ്വ ആചാരങ്ങളുള്ള ക്ഷേത്രങ്ങളും തലങ്ങും വിലങ്ങും ഒഴുകുന്ന നദികളും ഒക്കെ ചേർന്ന് കാസർകോഡിനെ കേരളത്തിലെ തന്നെ ഏറ്റവും വ്യത്യസ്തതയുള്ള ഇടമാക്കി മാറ്റുന്നു.
കാസർകോഡ് ജില്ലയിൽ എത്തുന്ന ഒരു സഞ്ചാരിക്ക് ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാൻ പറ്റിയ കാര്യങ്ങൾ പരിചയപ്പെടാം...

എവിടെയാണിത്?

എവിടെയാണിത്?

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോഡ്. പശ്ചിമഘട്ടവും അറബിക്കടലു കർണ്ണാടകയും കണ്ണൂരും ചേർന്ന് അതിർത്തി കാക്കുന്ന ഇവിടം ഒരു ജില്ലയായി മാറിയിട്ട് 34 വർഷം ആകുന്നതേയുള്ളൂ.

PC:Shareef Taliparamba

തടാകത്തില്‍ നിധി സൂക്ഷിച്ചിരുന്ന ഇടം

തടാകത്തില്‍ നിധി സൂക്ഷിച്ചിരുന്ന ഇടം

കാസർകോഡ് എന്ന പേരു വന്നതിനു പിന്നിൽ പല കഥകളും പറയുന്നുണ്ട്. കുസിരക്കൂട് എന്ന കന്നഡ വാക്കിൽ നിന്നും കാസർകോഡ് എന്ന പേരു വന്നുവെന്നാണ് കൂടുതൽ പ്രചരാമുള്ള വിശ്വാസം. കുസിരക്കൂട് എന്നാൽ കാഞ്ഞിരക്കൂട്ടം എന്നാണ് അർഥം. കാഞ്ഞിരോട് എന്ന വാക്കിൽ നിന്നുമാണ് ഈ പേരു കിട്ടയതെന്ന് കരുതുന്നവരുമുണ്ട്.
കാസാര, കോദ്ര എന്നീ സസ്കൃത വാക്കുകൾ ചേർന്നാണ് കാസർകോഡ് വന്നതെന്ന് പറഞ്ഞാലും തെറ്റാവില്ല. കാസാര എന്നാൽ കുഴമെന്നും കോദ്ര എന്നാൽ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നുമാണ് അർഥം. എന്നാൽ എങ്ങനെയാണ് ഈ ഒരു അർഥം വന്നതെന്ന കാര്യത്തിൽ തെളിവുമില്ല.

PC: Fiickr

സപ്തഭാഷകളുടെ നാട്

സപ്തഭാഷകളുടെ നാട്

ഭാഷകളുടെ വൈവിധ്യത്തിന്റെ കാര്യത്തിൽ കാസർകോഡിനെ വെല്ലാൻ ഒരു ജില്ലയുമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉൾപ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭാഷകളുടെ വൈവിധ്യം പോലെ തന്നെ സംസ്കാരത്തിലും ആചാരങ്ങളിലും ഈ വ്യത്യസ്ത കാണാൻ സാധിക്കും.
PC:Ajith U

ബേക്കൽ കോട്ടയിലെ കറക്കം

ബേക്കൽ കോട്ടയിലെ കറക്കം

കാസർകോഡ് ജില്ല കാണാനെത്തുന്നവർ ഏറ്റവും ആദ്യം സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ബേക്കൽ കോട്ട. കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നായ ഇത് അറബിക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെടട് ഈ കോട്ടയ്ക്ക് കേരളത്തിന്റെ പൗരാണിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. 35 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്ക് വളരെയധികം സൈനിക പ്രാധാന്യം ഉണ്ടായിരുന്നു. ബദിനൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്കാണ് ഈ കോട്ട നിർമ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇതെന്നും വാദമുണ്ട്.

PC:Vijayanrajapuram

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കാഞ്ഞങ്ങാടു നിന്നും 12 കിലോമീറ്റർ അകലെയാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കാസർകോഡു നിന്നും 17 കിലോമീറ്റർ വേണം കോട്ടയിലെത്താന്‍. മംഗലാപുരമാണ് അടുത്തുള്ള വിമാനത്താവളം.

ആനന്ദാശ്രമത്തിലെ ഒരു പകൽ

ആനന്ദാശ്രമത്തിലെ ഒരു പകൽ

ബേക്കൽ കോട്ടയിൽ നിന്നും ഇനി യാത്ര ആനന്ദാശ്രമത്തിലേക്കാകാം. ബേക്കലിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രസിദ്ധമാണ് ഈ ആശ്രമം. മഞ്ഞാമ്പൊതി കുന്നിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രമം 1931 ൽ ആണ് സ്ഥാപിക്കുന്നത്. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ റാംനഗർ എന്ന സ്ഥലത്താണ് ആശ്രമമുള്ളത്. രാവിലെ അഞ്ച് മണിക്ക് സഹസ്രനാമ ജപത്തോടെ ആരംഭിക്കുന്ന ആശ്രമത്തിലെ ഒരു ദിനം വൈകിട്ട് 9.30 ന് ആരതിയോടെ സമാപിക്കുന്നു.

PC:Prof tpms

ഭക്തിയിലലിയാൻ അനന്തപുര തടാക ക്ഷേത്രം

ഭക്തിയിലലിയാൻ അനന്തപുര തടാക ക്ഷേത്രം

കാസർകോഡിന്റെ പേര് പുറംനാടുകൾക്കു പരിചയപ്പെടുത്തുന്ന രണ്ട് സംഗതികളാണുള്ളത്. ബേക്കൽ കോട്ടയാണ് ആദ്യത്തേത്. അടുത്തത് കേരളത്തിലെ തന്നെ ഏക തടാക ക്ഷേത്രമായ അനന്തപുര തടാക ക്ഷേത്രമാണ്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്ന ഈ ക്ഷേത്രം തടാകത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രം നിർമ്മിക്കുന്നതിനു മുൻപ് വരെ അനന്തപത്മനാഭൻ ഇവിടെയായിരുന്നുവത്രെ വസിച്ചിരുന്നത്. തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ ഭഗവാന്‍ കിടക്കുന്ന രൂപത്തിലാണെങ്കിൽ ഇവിടെ ഭഗവാൻ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം വരെ നീളുന്ന ഒരു ഗുഹ ഉണ്ട് എന്നാണ് വിശ്വാസം. കാസർകോഡു നിന്നും 16 കിലോമീറ്റർ അകലെയാണ് അനന്തത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Official Site

മലകളുടെ റാണിയായ റാണിപുരത്തെ അറിയാം

മലകളുടെ റാണിയായ റാണിപുരത്തെ അറിയാം

സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാമിപുരം ഹിൽസ് ഇവിടുത്തെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കാഞ്ഞങ്ങാണ് രാജപുരത്തിനു സമീപം പനത്തട്ക്കടുത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ഏറെ സമ്പന്നമായ ഇവിടെ ട്രക്കിങ്ങിനായാണ് കൂടുതലും ആളുകൾ എത്തുന്നത്. ഇവിടുത്തെ പ്രത്യേകമായ ഭൂപ്രകൃതി കാരണം അതിരാവിലെ മലകയറ്റത്തിനായി എത്തിച്ചേരുന്നതായിരിക്കും നല്ലത്.
കാസർകോഡ് നിന്നും 85 കിലോമീറ്ററും ബേക്കലിൽ നിന്നും 58 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കാഞ്ഞങ്ങാടു നിന്നും ഇവിടേക്ക് 45 കിലോമീറ്റർ ദൂരമുണ്ട്.

PC:Vaikoovery

കോട്ടഞ്ചേരി മല

കോട്ടഞ്ചേരി മല

റാണിപുരത്തിനോട് ചേർന്നു നിൽക്കുന്ന മറ്റൊരു മലയാണ് കോട്ടഞ്ചേരി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം കൊന്നക്കാട് എന്ന സ്ഥലത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. മലകയറ്റത്തിനു പറ്റിയ ഇടമാണങ്കിലും ആളുകൾക്കിടയിൽ ഈ പ്രദേശം അത്രയധികം അറിയപ്പെടുന്ന ഒന്നല്ല. കാവേരി നദി ഉത്ഭവിക്കുന്നു എന്നു കരുതപ്പെടുന്ന തലക്കാവേരി ഇതിനടുത്തായാണ് ഉള്ളത്. കേരളത്തിലെ ഊട്ടി എന്നാണ് ഇവിടം അറിയപ്പെടുന്നത്.

PC:Krishnappa a

കോട്ടകളിലൂടെ ഒരു ചരിത്ര പ്രദക്ഷിണം

കോട്ടകളിലൂടെ ഒരു ചരിത്ര പ്രദക്ഷിണം

കോട്ടകൾ കഥയെഴുതിയ നാടായതിനാൽ ഇവിടുത്തെ കോട്ടകൾ സന്ദർശിക്കുന്നത് പ്രാധാന്യമുള്ള ഒരു കാര്യമാണ്. ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കാസർകോട്ട പ്രധാന കോട്ടകൾ സ്ഥിതി ചെയ്യുന്നത്.

ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ

PC:M agnihotri

Read more about: kasaragod temples history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X