Search
  • Follow NativePlanet
Share
» »പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പാ‌ലക്കാട് നിന്ന് ‌ത‌മിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സുപരി‌ചിമായ സ്ഥലമാണ് പാലക്കാ‌ട് ചുരം എന്ന് അറിയപ്പെടുന്ന പാലക്കാട് ഗ്യാപ്

By Maneesh

പാ‌ലക്കാട് നിന്ന് ‌ത‌മിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സുപരി‌ചിമായ സ്ഥലമാണ് പാലക്കാ‌ട് ചുരം എന്ന് അറിയപ്പെടുന്ന പാലക്കാട് ഗ്യാപ്. സമുദ്ര നിരപ്പിൽ നിന്ന് വെറും 144 മീറ്റ‌ർ ഉയരത്തിലായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മറ്റു ‌ചുരങ്ങളിൽ കാണുന്നത് പോലെ കൊടും വളവുകളോ കയറ്റിറങ്ങളോ ഈ ചുരത്തിൽ കാണാൻ കഴിയില്ല.

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Photo Courtesy: velumani

പ‌‌ശ്ചിമഘട്ടത്തിലെ വിടവ്

അറബിക്കടലിന് സമാന്തരമായി ഉയർന്ന് നിൽക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരു വിടവാണ് ഈ ചുരം. 30 കിലോമീറ്റർ വീതിയു‌ള്ള ഈ ചുരം നീലഗിരി മലനിരകൾക്കും ആനൈമലൈ മലനിരകൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.

പിറവി

പാലക്കാട് ചുരത്തിന്റെ പിറവിയേക്കുറിച്ച് ഭൗമ ശാസ്ത്രജ്ഞന്മാർ പല നിഗമനത്തി‌ലും എത്തിയിട്ടുണ്ട്. വലിയ തോതിലുള്ള ഉരുൾപൊട്ട‌ലിന്റെ ഫ‌ലമായിട്ടാണ് ഇത്തരത്തിൽ ഒരു വിടവ് രൂപപ്പെട്ടതെന്നാണ് പൊതുവേയുള്ള വിലയിരുത്ത‌ൽ.

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Photo Courtesy: PP Yoonus

തമിഴ് കുടിയേറ്റം

ബി സി 300 മുതൽ പതിമൂന്നാം നൂറ്റണ്ട് വരേയുള്ള കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ആളുകൾ കേരളത്തിലേക്ക് കുടിയേറി‌യത് പാലക്കാട് ചുരം വഴിയാണ്. ചേര ഭരണാധികാരികൾ‌ക്ക് കേരള‌ത്തേയും അവരുടെ ഭരണപ്രദേശത്തിലേ‌ക്ക് ചേർക്കാൻ ഈ ചുരം ന‌ല്ല പങ്ക് വഹിച്ചിട്ടുണ്ട്.

തമിഴ് ബ്രാഹ്മിണർ

‌പാലക്കാട് ഇന്ന് കാണുന്ന തമിഴ് ബ്രാഹ്മിണർ തമിഴ്നാടിന്റെ മധ്യ ഭാഗത്ത് നിന്ന് പാലക്കാടേക്ക് കുടിയേറിയത് ഈ ചുരം വഴിയാണ് പതിനഞ്ചാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ കുടിയേറ്റം നടന്നത്.

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Photo Courtesy: Premnath.T.Murkoth

പാലക്കാടൻ കാറ്റ്

കേരളത്തിന്റെ തീരങ്ങളിൽ എത്തിച്ചേരുന്ന തെക്കുപടിഞ്ഞാറൻ കാലവർഷ കാറ്റ് കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് വീശിയടിക്കുന്നത് ഈ ചുരം വഴി‌യാണ്. ‌ബംഗാ‌ൾ ഉൾക്കടലിൽ രൂപം കോണ്ട് ‌തമിഴ്‌നാട്ടിലൂടെ വീശിയടിക്കുന്ന വടക്ക് കിഴക്കൻ കാല വർഷ കാറ്റ് കേരളത്തിലേക്ക് കടന്നുവരുന്നതും ഈ ഗ്യാപ്പ് വഴിയാണ്.

പാലക്കാട് ‌ചുരത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Photo Courtesy: PP Yoonus

മദ്രാസിലേ‌ക്ക് ‌വണ്ടികയറുന്നവർ

പണ്ടുമുതൽക്കേ കേരളത്തിൽ നിന്ന് ‌‌തൊഴിൽ ആവശ്യത്തിനും മറ്റും മദ്രാ‌സിലേക്ക് വണ്ടി കയറുന്നവർ ഈ ചുരം വഴിയാണ് കേര‌ളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിച്ചേരു‌ന്നത്. ഇന്ത്യയിലെ ഏറ്റവും പ‌ഴക്കം ചെന്ന റെയിൽപാതകളിൽ ഒന്നായ ചെന്നൈ - ഷോർണൂർ റെയിൽപാതയും. ദേശീയപത 47 ഉം കടന്ന് പോകുന്നത് ഈ ചുരത്തിലൂടെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X