Search
  • Follow NativePlanet
Share
» »പീരുമേട്; സുന്ദരമായ ഒരു ഹിൽസ്റ്റേഷൻ

പീരുമേട്; സുന്ദരമായ ഒരു ഹിൽസ്റ്റേഷൻ

ഇടുക്കി ജില്ലയിലെ ചെറിയ പ്ലാന്റേഷന്‍ ടൗണ്‍ ആണ് പീരുമേട്

By Maneesh

സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ നിരവധി ഹില്‍സ്റ്റേഷനുകള്‍ക്ക് പേരുകേട്ടതാണ് ഇടുക്കി ജില്ലാ. മനോഹരമായ നിരവധി ഹില്‍സ്റ്റേഷനുകളാണ് ഇടുക്കി ജില്ലയിലുള്ളത്. അതിലൊന്നാണ് പീരുമേട്. ഇടുക്കി ജില്ലയിലെ ചെറിയ പ്ലാന്റേഷന്‍ ടൗണ്‍ ആണ് പീരുമേട്.

എലത്തോട്ടങ്ങളിൽ നിന്ന് വരുന്ന ഏലയ്ക്കാ സുഗന്ധവും കാപ്പിക്കുരുവിന്റെ നറുമണവും പീരുമേട്ടിൽ എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. സുന്ദരമായ മൊട്ടകുന്നുകളാണ് പീരുമേടിന്റെ മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ കേരളത്തിന്റെ ഊട്ടിയെന്നാണ് പീരുമേട് അറിയപ്പെടുന്നത്.

പീരുമേടിനേക്കുറിച്ച് കൂടുതൽ വായിക്കാം

പേരുവന്ന വഴി

പേരുവന്ന വഴി

തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്.

Photo Courtesy: Visakh wiki

കോട്ടയത്തിനടുത്ത്

കോട്ടയത്തിനടുത്ത്

കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.
Photo Courtesy: Visakh wiki

തിരുവിതാംകൂർ ബന്ധം

തിരുവിതാംകൂർ ബന്ധം

തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്.
Photo Courtesy: Reji Jacob

തോട്ടങ്ങൾ

തോട്ടങ്ങൾ

തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
Photo Courtesy: Soman

കുട്ടിക്കാനം

കുട്ടിക്കാനം

പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്.
Photo Courtesy: Rameshng

ഹണിമൂൺ കേന്ദ്രം

ഹണിമൂൺ കേന്ദ്രം

ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
Photo Courtesy: Rojypala at ml.wikipedia

പാഞ്ചാലിമേട്

പാഞ്ചാലിമേട്

കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

Photo Courtesy: Ezhuttukari

ഷൂട്ടിംഗ് ലൊക്കേഷൻ

ഷൂട്ടിംഗ് ലൊക്കേഷൻ

ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും.

Photo Courtesy: Vi1618

Read more about: idukki kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X