Search
  • Follow NativePlanet
Share
» »ഋഷികേശ് യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

ഋഷികേശ് യാത്രയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങ‌ൾ

By Anupama Rajeev

യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെ‌ടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച് അറി‌യാനുമൊക്കെ ധാരാളം വിദേശികൾ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖ‌ണ്ഡിലെ ഋഷികേശ്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് എന്ന ടൗണിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

Things To Know About Rishikesh

Photo Courtesy: Amit.pratap1988

നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്ര‌ങ്ങളും നിറഞ്ഞതാണ് ഋ‌ഷികേശ്. ആയിരക്കണക്കിന് സഞ്ചാ‌രികൾ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും ‌പ്രൗഢിയും ഇനിയു നഷ്ടമായി‌ട്ടില്ല. ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികൾക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.

എത്തിച്ചേരാ‌ൻ

35 കിലോമീറ്റർ അകലെയുള്ള ഡെറാഡൂൺ ആണ് ഏറ്റവും അ‌ടുത്തുള്ള വിമാനത്താവളം. ഹരിദ്വാറിൽ നിന്ന് റോഡ് മാർഗം ഋഷികേശിൽ എത്തുന്നതാണ് ഏ‌റ്റവും ചെലവ് കുറഞ്ഞ യാത്ര.

Things To Know About Rishikesh

Photo Courtesy: Amit.pratap1988

ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്ഡല്‍ഹി - ഹരിദ്വാര്‍ ബസ് യാത്രയേക്കുറിച്ച്

ഹ‌രിദ്വാറിൽ നിന്ന് ഋഷികേശിലേക്ക് യാത്ര പോകാം


പോകാൻ പറ്റിയ സമയം

മാർച്ച് ഏ‌പ്രിൽ മാസങ്ങളിലും സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലുമാണ് ഋഷികേശ് സന്ദർശിക്കാൻ ഏറ്റ‌വും അനുയോജ്യമായ സമയം. മെയ്, ജൂൺ മാസങ്ങളിൽ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് ന‌ല്ലത്.

നവംബർ മു‌തൽ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവർ കമ്പിളി വസ്ത്രങ്ങൾ കയ്യിൽ കരുതിയിരിക്കണം. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നത്.

Things To Know About Rishikesh

Photo Courtesy: Sumita Roy Dutta

ഋഷികേശിൽ എത്തിയാൽ

ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മൺ ജൂൾ, രാം ജൂൺ എന്നീ തൂക്കുപാലങ്ങളിൽ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തിൽ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

റാംജൂളയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നട‌ത്താൻ സഞ്ചാരികൾക്ക് അവസരമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പരമാർത്ഥ് ആശ്രമത്തി‌ന്റെ മുന്നിൽ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകൾ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. ട്രെക്കിംഗിലും റാഫ്റ്റിംഗിലും താ‌ൽപ്പര്യമുള്ളവർക്ക് അതിനു‌ള്ള അവസരവും ഇവിടെ ലഭ്യമാണ്.

Things To Know About Rishikesh
Photo Courtesy: Asis K. Chatterjee

ഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾഋഷികേശ് യാത്രയിൽ ആവേശം പകരുന്ന കാര്യങ്ങൾ

ചണനൂല്കൊണ്ട് പാ‌ലം പണിത ലക്ഷ്മണന്‍, ലക്ഷ്മണ്‍ ജൂളയേക്കുറിച്ച് രസ‌കരമായ ഒരു കഥചണനൂല്കൊണ്ട് പാ‌ലം പണിത ലക്ഷ്മണന്‍, ലക്ഷ്മണ്‍ ജൂളയേക്കുറിച്ച് രസ‌കരമായ ഒരു കഥ

യോഗയും ആശ്രമങ്ങളും

ലോകത്തി‌ൽ ‌തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം.

Things To Know About Rishikesh

Photo Courtesy: Sumita Roy Dutta

യോഗയ്ക്കുമുണ്ട് ഒരു തലസ്ഥാനം; യൂറോപ്യന്മാര്‍ കൂട്ടത്തോടെയെത്തുന്ന ആ സ്ഥലം പരിചയപ്പെടാം

ആഘോഷങ്ങൾ

അന്തർദേശീയ യോഗ ഫെസ്റ്റിവൽ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്ന്. എല്ലാ വർഷവും മാർച്ച് മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.

Things To Know About Rishikesh

Photo Courtesy: Sumita Roy Dutta

താമസിക്കാൻ

നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് താമസിക്കാൻ പറ്റിയ നിരവ‌ധി ഹോട്ടലുകൾ ഋഷികേശിലുണ്ട്. ഓൺലൈനായി നേരത്തെ തന്നെ ബുക്ക് ചെയ്യാൻ പറ്റുന്നതാണ് ‌പല ഹോട്ടലുകളും. ഋഷികേശി‌ൽ നിങ്ങൾക്ക് അനുയോജ്യമായ ഹോട്ടലുകൾ തെരയാൻ ഇവിടെ ക്ലിക്ക് ചെ‌യ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X