Search
  • Follow NativePlanet
Share
» »വയനാട്ടിലേക്ക് മഴ കാണാനുള്ള ഒരുക്കത്തിലാണോ... ഒരു നിമിഷം

വയനാട്ടിലേക്ക് മഴ കാണാനുള്ള ഒരുക്കത്തിലാണോ... ഒരു നിമിഷം

മഴക്കാലത്ത് അവിടേക്കുള്ള യാത്ര എത്രമാത്രം സുരക്ഷിതമാണ് എന്ന് അറിയുമോ? മഴ യാത്രകളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാൻ തുടർന്ന് വായിക്കാം....

By Elizabath Joseph

മഴയെ സ്നേഹിക്കുന്നവർ ഒരു മഴയെങ്കിലും കൊള്ളാൻ തീര്‍ച്ചയായും എത്തിച്ചേരുന്ന സ്ഥലമാണ് വയനാട്. സമയമെടുത്ത് മഴ കാണാനും ആസ്വദിക്കാനും ഒക്കെ ഇഷ്ടംപോലെ സൗകര്യങ്ങളാണ് ഇവിടെ എത്തുന്ന സ‍ഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ മഴക്കാലത്ത് അവിടേക്കുള്ള യാത്ര എത്രമാത്രം സുരക്ഷിതമാണ് എന്ന് അറിയുമോ? മഴ യാത്രകളിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാൻ തുടർന്ന് വായിക്കാം...

എന്താണ് മഴ യാത്ര

എന്താണ് മഴ യാത്ര

മഴയുടെ സൗന്ദര്യം ആസ്വദിക്കുവാനും മഴക്കാല വിനോദങ്ങളിൽ ഏർപ്പെടുവാനും താല്പര്യമുള്ളവർ ചേരുമ്പോഴുള്ള ആഘോഷമാണ് മഴ യാത്രകൾ. മഴയെ അറിഞ്ഞു കൊണ്ടുള്ള ഡ്രൈവിങ്ങും കാടുകളിലൂടെയും മറ്റും മഴ നനഞ്ഞു കൊണ്ടുള്ള ട്രക്കിങ്ങും ഒക്കെ ചേരുന്നതാണ് ഓരോ മഴ യാത്രയും. കൂടാതെ മഴയ്ത്തുള്ള കളികളും ഒക്കെ ഇതിന്റെ ഭാഗമാണ്.

PC:Doug Aghassi

 റൈഡ് ചെയ്യുമ്പോൾ

റൈഡ് ചെയ്യുമ്പോൾ

മഴ യാത്രയ്ക്കു മാത്രമല്ല, മഴക്കാലങ്ങളിൽ ഏത് യാത്രകൾ പോകുന്നതിനു മുൻപും വണ്ടികൾ പൂർണ്ണമായും കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തണം. എല്ലാ രീതിയിലും വണ്ടി ഓകെ ആണെന്ന് കണ്ടാൽ മാത്രമേ അതുപയോഗിച്ച് യാത്രയ്ക്കിറങ്ങാവൂ. ബ്രേക്ക്, ക്ലച്ച്, ലൈറ്റുകൾ,വൈപ്പർ തുടങ്ങിയവ നല്ല കണ്ടീഷനിലാണോ എന്നുറപ്പു വരുത്തണം.

PC:Vir Nakai

ട്രക്കിങ്ങിനിറങ്ങുമ്പോൾ

ട്രക്കിങ്ങിനിറങ്ങുമ്പോൾ

മഴക്കാലത്തു മാത്രമല്ല, എപ്പോൾ ട്രക്കിങ്ങിനു പോയാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാടുകളിലേക്കുള്ള യാത്രകൾ എപ്പോഴും മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നു കയറ്റം ആണെന്ന തിരിച്ചറിവോടെ വേണം തുടങ്ങുവാൻ. അതിക്രമം ആയതുകൊണ്ടു തന്നെ കാടിന്‍റെ നിയമങ്ങൾ ഒന്നും അവിടെ തെറ്റിക്കാൻ പാടില്ല.

PC:Sankara Subramanian

 ഗൈഡിനെ അനുസരിക്കുക

ഗൈഡിനെ അനുസരിക്കുക

കാട്ടിലൂടെയുള്ള യാത്രകള്‍ പരിചയ സമ്പന്നനായ, കാടിനെ നന്നായി അറിയാവുന്ന ഒരു ഗൈഡിന്റെ സഹായത്തോടെ ചെയ്യാൻ ശ്രദ്ധിക്കുക. അവരുടെ നിർദ്ദേശം അനുസരിച്ച് മാത്രം ഓരോ ചുവടും മുന്നോട്ട് നീങ്ങുക. ഫോട്ടോ എടുക്കരുതെന്നും കാടിനുള്ളിലേക്ക് കൂടൂതല്‍ കയറരുതെന്നും ഒക്ക നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷയെക്കരുതി അനുസരിക്കുക.

PC:Ankur P

കാടിനുള്ളിൽ നിശബ്ദരാവാം

കാടിനുള്ളിൽ നിശബ്ദരാവാം

കാടിന്റെ സ്വരം ആസ്വദിച്ച് മുന്നേറാന്‍ കഴിയുന്നതാണ് ഓരോ കാനന യാത്രയേയും വേറിട്ടതാക്കുന്നത്. നമ്മള്‍ നിശബ്ദരായിരുന്നാല്‍ മാത്രമേ ആഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ ലഭിക്കൂ. ബഹളം കൂടുംതോറും മൃഗങ്ങളെ കാണാനുള്ള അവസരമാണ് കുറയുന്നത്.

PC:Joseph

പ്ലാസ്റ്റിക് വേണ്ടേ വേണ്ട

പ്ലാസ്റ്റിക് വേണ്ടേ വേണ്ട

കാടിനുള്ളിലേക്ക് പോകുമ്പോള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അവ കാടിനുള്ളില്‍ വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്ലാസ്റ്റിക് അടങ്ങിയ സാധനങ്ങൾ യാത്രയിൽ എടുക്കാതിരിക്കുകയായിരിക്കും ഏറ്റവും ഉചിതം.

കാടിനു യോജിച്ച വസ്ത്രങ്ങൾ

കാടിനു യോജിച്ച വസ്ത്രങ്ങൾ

കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ കാടിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫ്‌ളൂറസെന്റ് ഉള്‍പ്പെടെയുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളുമായി കാട്ടില്‍ പോകാന്‍ ശ്രമിക്കരുത്. പകരം കാടിന്റെ പച്ചപ്പുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X