Search
  • Follow NativePlanet
Share
» »ഡെൽഹി പഴയ ഡെൽഹിയല്ല! ഈ കാര്യങ്ങൾ ഇവിടെ ആരും നിങ്ങൾക്ക് പറഞ്ഞു തരില്ല....

ഡെൽഹി പഴയ ഡെൽഹിയല്ല! ഈ കാര്യങ്ങൾ ഇവിടെ ആരും നിങ്ങൾക്ക് പറഞ്ഞു തരില്ല....

ഇതാ ഡെല്‍ഹി യാത്രയിൽ ചെയ്യുവാൻ പറ്റിയ വ്യത്യസ്തമായ കുറച്ച് കാര്യങ്ങള്‍ നോക്കാം...

ഡെൽഹിയിലെത്തിയാൽ എവിടെയൊക്ക പോകണമെന്നും എന്തൊക്കെ കാഴ്ചകൾ കാണണമെന്നും നമുക്കറിയാം. ചരിത്രത്തിന്റെ ഭാഗമായ ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോൾ ആളുകൾ മനപൂർവ്വമല്ലെങ്കിൽ പോലും വിട്ടുപോകുന്ന കുറച്ച് കാര്യങ്ങളുണ്ട്... അതായത് ഒരു ഡെൽഹി യാത്ര എന്നാൽ റെഡ് ഫോർട്ടും പാർലമന്റും കുത്തബ് മിനാറും ഒക്കെ കണ്ടു നിർത്തേണ്ടതല്ല എന്ന്. ഇതാ ഡെല്‍ഹി യാത്രയിൽ ചെയ്യുവാൻ പറ്റിയ വ്യത്യസ്തമായ കുറച്ച് കാര്യങ്ങള്‍ നോക്കാം...

മധ്യകാഘട്ടത്തിലെ ചരിത്രത്തിലേക്കൊരു പോക്ക്

മധ്യകാഘട്ടത്തിലെ ചരിത്രത്തിലേക്കൊരു പോക്ക്

നൂറുകണക്കിന് വർഷങ്ങളുടെ പഴക്കവും ഒതുക്കവുമുള്ള ഇടമാണ് ഡെൽഹി. ചരിത്രാതീത കാലം മുതൽ തന്നെ പല രാജവംശങ്ങളുടെയും കേന്ദ്രം കൂടിയായിരുന്ന ഇവിടെ അത്തരത്തിലുള്ള കാഴ്ചകൾ ഒരുപാടുണ്ട്. മുഗൾ രാജവംശത്തിൽ തുടങ്ങി രജ്പുത് വരെ എത്തി നിന്ന ഈ നാടിന്റെ ചരിത്രം ഒരിക്കലെങ്കിലും കണ്ടറിയേണ്ടത് തന്നെയാണ്. 14-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പുരാനാ ക്വില. ഇവിടുത്തെ ചിലടയിടങ്ങളിൽ നടത്തിയ ഖനന പ്രവർത്തികൾ 1000 ബിസിയിലെ ചരിത്രത്തെ വരെ പുറത്തെത്തിച്ചിട്ടുണ്ട്.

മെറൗലിയിലൂടെ ഒരു നടത്തം

മെറൗലിയിലൂടെ ഒരു നടത്തം

ഡെൽഹിയിലെ പുകാതന കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് മെറൗലി. മുഗള്‍ രാജാക്കന്മാര്‍ പണിതീര്‍ത്ത സ്മാരകങ്ങള്‍, ശവകുടീരങ്ങള്‍, യുദ്ധസ്മാരകങ്ങള്‍, പള്ളികള്‍ എന്നുവേണ്ട ഒരായിരം കാഴ്ചകൾ ഇവിടുത്തെ നൂറിലധികം ഏക്കർ സ്ഥലത്തിനുള്ളിൽ കാണാം. മെറ്റ്കാല്‍ഫ്‌സ് കനോപി, മെറ്റ്കാല്‍ഫ്‌സ് ബോട്ട്ഹൗസ്, ഖ്വിലി ഖാന്റെ ശവകുടീരം, രജോന്‍ കി ബഓലി, മൗലാന മജുദ്ദീന്റെ ശവകുടീരം, ഖാന്‍ ഷാഹിദിന്റെ ശവകുടീരം എന്നിങ്ങനെ ഒട്ടേറെ പുരാതനമായ കെട്ടിടങ്ങളും സ്മാരകങ്ങളും ഇവിടെയുണ്ട്. നഗരത്തിന്റെ തിരക്ക് അനുഭവപ്പെടാത്ത ഈ സ്ഥലം ശാന്തമാണെന്നതാണ് മറ്റൊരു പ്രത്യേകത.

ഡെൽഹിയിലെ സൂഫിസത്തെ കാണാന്‍ പോകാം

ഡെൽഹിയിലെ സൂഫിസത്തെ കാണാന്‍ പോകാം

ഡെൽഹിയിലെ സൂഫിസത്തെക്കുറിച്ച് അറിയുവാനും കാണാനും ഒത്തിരിയിടങ്ങളില്ലെങ്കിലും ഒരിടമുണ്ട്. തൊട്ടു മുൻപ് പറഞ്ഞ മെറൗലിയിൽ തന്നെയാണ് സൂഫിസത്തിൻറെ അടയാളങ്ങള്‍ ഇന്നും ശേഷിക്കുന്നത്.

തുഗ്ലക്ബാദും ജൻപനാഹും

തുഗ്ലക്ബാദും ജൻപനാഹും

മുഹമ്മദ് ബിൻ തുഗ്ലക് 14-ാം നൂറ്റാണ്ടിൽ ഡെൽഹിയിൽ നിർമ്മിച്ച തുഗ്ലക്ബാദും ജൻപനാഹും ഇന്ന് ഇവിടുത്തെ ഏറ്റവും പ്രായം കൂടിയ ഇടങ്ങളാണ്. ഒരു റെസിഡൻഷ്യൽ ഏരിയ ആണെങ്കിലും ചരിത്രത്തിന്റെ പ്രാധാന്യം ഇന്നും മനസ്സിലാക്കികൊണ്ട് ചിലതിനെ അതേപടി നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ട്. ബിജയ് മണ്ഡൽ, ലാൽ ഗുംബഡ്, ബേഗംപൂർ മസ്ജിദ് തുടങ്ങിയവയാണവ.

യുദ്ധത്തിന്റെ യഥാർഥ ചരിത്രം തേടാം

യുദ്ധത്തിന്റെ യഥാർഥ ചരിത്രം തേടാം

ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുതൽ അടയാളങ്ങൾ സൂക്ഷിക്കുന്ന നിരവധി പ്രദേശങ്ങൾ ഇവിടെയുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പുകളും രാജഭരണത്തിന്റെ മായാത്ത പാടുകളും ആണ് ഇത്തരം ഇടങ്ങളിലെ കാഴ്ചകൾ. മ്യൂട്ടിനി മെമ്മോറിയൽ, ഘൂനി ദർവാസ, കാശ്മീരി ഗേറ്റ് ഏരിയ തുടങ്ങിയവയാണ് അവയിൽ ചിലത്.

കാടിനുള്ളിലൂടെ നടക്കാം

കാടിനുള്ളിലൂടെ നടക്കാം

മെട്രോ സിറ്റിയാണെങ്കിലും കാടിനും ഡെൽഹിയിൽ സ്ഥാനമുണ്ട്. ഡെൽഹിയുടെ ശ്വാസകോശങ്ങൾ എന്നാണ് ഇവിടുത്തെ കാടുകൾ അറിയപ്പെടുന്നത്. കാണുവാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. അത്തരത്തിലൊന്നാണ് സഞ്ജയ് വൻ.

ലഡാക്കിലേക്കൊരു കിടിലൻ പാക്കേജുമായി ഐആർസിടിസി<br />ലഡാക്കിലേക്കൊരു കിടിലൻ പാക്കേജുമായി ഐആർസിടിസി

ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

Read more about: delhi travel guide ഡൽഹി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X