Search
  • Follow NativePlanet
Share
» »കുട്ടികളുമൊത്തുള്ള യാത്രകളിലെ റിസ്ക് കുറയ്ക്കാം! ഈ കാര്യങ്ങളിലൊന്ന് ശ്രദ്ധിക്കാം

കുട്ടികളുമൊത്തുള്ള യാത്രകളിലെ റിസ്ക് കുറയ്ക്കാം! ഈ കാര്യങ്ങളിലൊന്ന് ശ്രദ്ധിക്കാം

യാത്രകള്‍ ഒക്കെ പതിയെ എല്ലാവരും തുടങ്ങിയെങ്കിലും കുട്ടികളെയും കൂട്ടിയുള്ള ഫാമിലി ട്രിപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്.

യാത്രയുടെ രീതികളെയും പാരമ്പര്യങ്ങളെയുമെല്ലാം മാറ്റി മറിച്ച വര്‍ഷമാണ് 2020. കൊറോണയുടെ കാലത്ത് യാത്രകള്‍ പലതും മാസങ്ങളോളം മാറ്റിവെച്ചിരുന്നുവെങ്കിലും പതിയെ എല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. എങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നും ഇനി എടുക്കുവാന്‍ സാധിക്കില്ല, വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മാസ്കും സാനിറ്റൈസറും എല്ലാം ജീവിതത്തിന്‍റെ ഭാഗമായി മാറി. യാത്രകള്‍ ഒക്കെ പതിയെ എല്ലാവരും തുടങ്ങിയെങ്കിലും കുട്ടികളെയും കൂട്ടിയുള്ള ഫാമിലി ട്രിപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്.

നന്നായി പഠിക്കാം

നന്നായി പഠിക്കാം


യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിനു മുന്‍പായി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുമൊത്ത് കുടുംബവുമായി പോകുവാന്‍ പറ്റിയ സമയവും സ്ഥലവുമാണോ ഇതെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെയും പോകുന്ന റൂട്ടിലെയും കൊറോണ വൈറസ് ബാധയുടെ നിലവിലെ സ്ഥിതി അറിഞ്ഞിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതു സംബന്ധിച്ച കൃത്യമായ അപ്ഡേറ്റുകള്‍ പിന്തുടരുവാന്‍ ശ്രമിക്കുക.

ടെസ്റ്റ് ചെയ്യാം

ടെസ്റ്റ് ചെയ്യാം

യാത്രയ്ക്ക് ഒരാഴ്ച മുന്‍പേയെങ്കിലും പൊതുവിടങ്ങളില്‍ പോവുകയോ അസുഖ ബാധിതരുമായി ഇടപെടുകയോ എന്തെങ്കിലും സംശയം ഉണ്ടാവുകയോ ചെയ്താല്‍ കൊവിഡ് ടെസ്റ്റ് ചെയ്യുന്നതില്‍ മടി കാണിക്കരുത്. യാത്രയ്ക്ക ഒരാഴ്ച മുന്നേ തന്നെ യാത്ര ചെയ്യുന്ന എല്ലാവരും കൊവിഡ് ടെസ്റ്റ് നടത്തുകയും ഒരാഴ്ചയോളം വീട്ടില്‍ തന്നെ ഇരിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആണെന്നുറപ്പിച്ചു മാത്രം യാത്ര ചെയ്യുക. കൊറോണ പോസിറ്റീവ് ആണെങ്കില്‍ യാത്ര കര്‍ശനമായും മാറ്റിവയ്ക്കുക.

മാസ്ക് വെച്ച് ശീലിപ്പിക്കാം

മാസ്ക് വെച്ച് ശീലിപ്പിക്കാം

കൊറോണ കാലത്ത് കുട്ടികള്‍ പൊതുവേ വീടുകളില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലാത്തതിനാല്‍ മാസ്ക് ധരിച്ച് യാത്ര ചെയ്യുക എന്നത് അവരെ സംബന്ധിച്ചെടുത്തോളം വലിയ വെല്ലുവിളി തന്നെയായിരിക്കും. അരമണിക്കൂര്‍ വരെയൊക്കെ മാസ്ക് വെക്കുമെങ്കിലും അതില്‍ കൂടുതല്‍ സമയം മാസ്ക് വയ്ക്കുക എന്നത് അവര്‍ക്ക് ബുദ്ധിമു‌ട്ടാണ്ടാക്കുന്ന കാര്യമാണ്.യാത്ര പോകുന്നുണ്ടെങ്കില്‍ മാസ്കിന്റെ പ്രാധാന്യത്തെക്കുറിച്ചും യാത്രയിലു‌ടനീളം മാസ്ക് വയ്ക്കേണ്ടതിനെക്കുറിച്ചും അവരെ പറഞ്ഞ് മനസ്സിലാക്കുക.

പ്രഥമശുശ്രൂഷ കിറ്റ് എടുക്കാം ഒപ്പം സാനിറ്റൈസറും

പ്രഥമശുശ്രൂഷ കിറ്റ് എടുക്കാം ഒപ്പം സാനിറ്റൈസറും

യാത്രയില്‍ അത്യാവശ്യം വേണ്ടിവരുന്ന പ്രഥമശുശ്രൂഷാ മരുന്നുകളും ഉപകരണങ്ങളുമെല്ലാം ആവശ്യത്തിനെടുക്കുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കടയിലേക്ക് ഓടേണ്ടി വരുന്നത് പരമാവധി ഒഴിവാക്കുക. കൈകള്‍ അരമണിക്കൂര്‍ കൂടുമ്പോള്‍ ഗുണമേന്മയുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. അപരിചിതങ്ങളായ പ്രതലങ്ങളില്‍ തൊടാതിരിക്കുക. വീട്ടില്‍ നിന്നും യാത്രയ്ക്കിറങ്ങുമ്പോള്‍ തന്നെ ഈ കാര്യങ്ങളെല്ലാം കു‌ട്ടികളെ പറഞ്ഞ് മനസ്സിലാക്കുക.

ഗ്ലൗസുകള്‍, പനിയ്ക്കും ജലദോഷത്തിനുമുള്ല അത്യാവശ്യം മരുന്നുകള്‍, തെര്‍മോ മീറ്റര്‍, പഞ്ഞി,ബാന്‍ഡേജ്, ബാന്‍ഡ് എയ്ഡ് തുടങ്ങിയവയെല്ലാം കിറ്റില്‍ കരുതുക.

 നേരത്തെ തന്നെ താമസം ബുക്ക് ചെയ്യാം

നേരത്തെ തന്നെ താമസം ബുക്ക് ചെയ്യാം

യാത്രകളിലെ താമസ സൗകര്യങ്ങള്‍ നേരത്തെതന്നെ ബുക്ക് ചെയ്യാം. യാത്രകളിലെ ചിലവ് കുറയ്ക്കുവാനായി ബന്ധു വീടുകളില്‍ തമസിക്കുന്നത് ഇനി ഒഴിവാക്കാം.രോഗം എങ്ങനെയും വരുവാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകളില്‍ പരമാവധി ആളുകളില്‍ നിന്നും അകലം പാലിക്കുക. നല്ല റേറ്റിങ്ങുള്ള ഹോട്ടലുകളൊ ഹോസ്റ്റളുകളോ തിരഞ്ഞെടുക്കുക. ക്യാന്‍സലേഷന്‍ പോളിസി ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. യാത്രയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുള്ളതിനാല്‍ റീഫണ്ട് ലഭിക്കുന്ന തരത്തിലുള്ല ബുക്കിങ്ങുകള്‍ നടത്തുക.

റോഡ് ട്രിപ്പുകളാവാം

റോഡ് ട്രിപ്പുകളാവാം

പൊതുഗതാഗത യാത്രകളും ട്രെയിനുകളും ഫ്ലൈറ്റും പരമാവധി യാത്രയില്‍ ഒഴിവാക്കാം. പകരം റോഡ് ട്രിപ്പ് തിരഞ്ഞെടുക്കാം. പുറത്ത് അധികം ആളുകളുമായി ഇടപെടാത്ത തരത്തിലുള്ള യാത്രയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഡ്രൈവ് ചെയ്യുമ്പോള്‍ എല്ലാ മുന്‍കരുതലുകളുമെടുക്കുക.

 ആവശ്യമെങ്കില്‍ മാത്രം

ആവശ്യമെങ്കില്‍ മാത്രം

പെട്ടന്നു തട്ടിക്കൂട്ടി ഒരു യാത്ര പോകാതെ സ്ഥലവും സൗകര്യങ്ങളും എല്ലാം പരമാവധി ശ്രദ്ധിച്ച് ആവശ്യമെങ്കില്‍ മാത്രം യാത്ര പോകാം. ഒരു യാത്ര അനിവാറ്യമാണ് എന്നു തോന്നുന്ന ഘട്ടത്തില്‍ മാത്രമേ യാത്ര പോകാവൂ.

മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!

കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

കര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവംകര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവം

പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!പാരീസിനും ദുബായ്ക്കുമൊപ്പം ഡല്‍ഹിയും!! ജീവിക്കുവാന്‍ അടിപൊളി തലസ്ഥാനം തന്നെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X