Search
  • Follow NativePlanet
Share
» »യാത്ര ബീച്ചിലേക്കല്ലേ..എങ്കിൽ ഇക്കാര്യങ്ങള്‍ കൂടി നോക്കാം

യാത്ര ബീച്ചിലേക്കല്ലേ..എങ്കിൽ ഇക്കാര്യങ്ങള്‍ കൂടി നോക്കാം

ബീച്ചുകളിലേക്കുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിയാം...

ലോകത്തിൽ ഏറ്റവും അധികം ആളുകളും പോകുവാൻ താല്പര്യപ്പെടുന്ന സ്ഥലം ഏതാണ് എന്നു ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ബീച്ചാണ്. കടലിലെ സൂര്യോദയവും തിരമാലകളും കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന തീരങ്ങളും ഒക്കെയായി വിസ്മയിപ്പിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. പ്രകൃതിയുടെ ഭംഗി കയ്യെത്തുംദൂരത്തു നിന്നും കാണുവാൻ പറ്റിയ ഇടം കൂടിയാണിത്.
കുടുംബവും കൂട്ടുകാരുമായുമെല്ലാം പോയി അടിച്ചുപോളിക്കാൻ പറ്റിയ ബീച്ചുകൾ നമ്മുടെ നാട്ടിലും അനവധിയുണ്ട്. കാസർകോട് ജില്ലയിലെ ബേക്കൽ ബീച്ച് മുതൽ തിരുവനന്തപുരത്തെ കോവളം ബീച്ച് വരെ കിടക്കുന്നു ഇവിടുത്ത കാഴ്ചകൾ. ബീച്ചുകളിലേക്കുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ അറിയാം...

കാലാവസ്ഥ അറിയാം

കാലാവസ്ഥ അറിയാം

കടൽ എന്നാൽ പ്രവചിക്കാൻ കഴിയാത്ത ഒരു സമസ്യയാണ്. എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ഒരു തരത്തിലും മുൻകൂട്ടി പറയുവാനാവില്ല. അതുകൊണ്ടുതന്നെ ബീച്ചുകളിലേക്കുള്ള യാത്രയിൽ ആദ്യം ശ്രദ്ധിക്കേണ്ടത് കാലാവസ്ഥ പ്രവചനങ്ങളാണ്. അതിനു മികച്ച ഉദാഹരണമാണ് വർക്കല. മേയ്, ജൂൺ മാസങ്ങൾ ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ച സമയമല്ല. മാത്രമല്ല, ഒരു പരിധിയിലധികം ചൂട് കൂടുതലുള്ള സമയമാണെങ്കിൽ ബീച്ച് യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.

കയ്യിൽ കരുതേണ്ടവ

കയ്യിൽ കരുതേണ്ടവ

ബീച്ചിലേക്കുള്ള യാത്രകളിൽ കയ്യിൽ മറക്കാതെ കരുതേണ്ട കുറച്ച് സാധനങ്ങളുണ്ട്. കഠിനമായ ചൂടിൽ നിന്നും ശരീരത്തെ രക്ഷിക്കുവാനുള്ള സൺസക്രീൻ ലോഷനാണ് ഇതിലാദ്യം വരിക. സൺ ഗ്ലാസുകൾ, ടവ്വലുകൾ, അധികം വസ്ത്രങ്ങൾ, തോർത്തുകൾ മുതലായവയും കരുതുക.
മാത്രമല്ല, കളികളും മറ്റും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനാവശ്യമായ കാര്യങ്ങൾ കൂടി എടുക്കുവാൻ ശ്രദ്ധിക്കുക.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

നീളം കൂടിവ വസ്ത്രങ്ങളും കോട്ടുകളും ഒക്കെയാണ് സിനിമകളിലും മറ്റും ബീച്ചുകളിൽ നമ്മൾ കണ്ടിരിക്കുന്നത്. എന്നാൽ അത്തരത്തിൽ ബീച്ചിൽ പോയാൽ വലിയ അബദ്ധമായിരിക്കും സംഭവിക്കുക. ചെറിയ നൈലോൺ വസ്ത്രങ്ങളാണ് ബീച്ചിൽ ഏറ്റവും യോജിച്ചത്.

ബീച്ചിന്റെ സ്വഭാവം

ബീച്ചിന്റെ സ്വഭാവം

പല തരത്തിലുള്ള കാര്യങ്ങൾക്കാണ് ആളുകൾ ബീച്ചിലേക്ക് പോകുന്നത്. ചിലർ കാഴ്ചകൾ മാത്രം കാണാനായി പോകുമ്പോൾ മറ്റു ചിലർക്ക് താല്പര്യം കടലിലിലിറങ്ങിയുള്ള കളിലകൾക്കായിരിക്കും. ഇങ്ങനെയുള്ള സമയങ്ങളിൽ ബീച്ചിന്റെ സ്വഭാവം കൂടി ശ്രദ്ധിക്കുക. കളിക്കാനും സൺ ബാത്തിനുമൊക്കെയായി പോകുമ്പോൾ കല്ലുകൾ നിറഞ്ഞ ബീച്ച് തിരഞ്ഞെടുക്കാതിരിക്കുക. ഇത്തരം അവസരങ്ങളിൽ മണലു നിറഞ്ഞ നീണ്ടു കിടക്കുന്ന ബീച്ചുകളാണ് കൂടുതൽ യോജിക്കുക.

വെള്ളത്തിലിറങ്ങും മുൻപ്

വെള്ളത്തിലിറങ്ങും മുൻപ്

പലപ്പോഴും കടൽ കാണുന്ന ആവേശത്തിൽ ചാടി ഇറങ്ങുന്ന പലരും മറക്കുന്നത് കയ്യിലെ ഫോണാണ്. വെള്ളത്തിൽ കുതിർന്ന് അതിന്റെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ...അതുകൊണ്ടു തന്നെ ബീച്ചിലിറങ്ങും മുൻപ് വാച്ചും ഫോണും ഉൾപ്പെടെയുള്ള കാര്യങ്ങൾ കരയിൽ സുരക്ഷിതമായി വയ്ക്കുവാൻ ശ്രദ്ധിക്കുക.

യാത്രകള്‍ സുരക്ഷിതമാക്കാന്‍: ചെയ്യാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍<br />യാത്രകള്‍ സുരക്ഷിതമാക്കാന്‍: ചെയ്യാന്‍ പാടില്ലാത്ത പത്ത് കാര്യങ്ങള്‍

കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!! കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

യാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾയാത്ര ചെലവ് താങ്ങാൻ കഴിയുന്നില്ലെ? ചെലവ് കുറഞ്ഞ യാത്രയ്ക്ക് 7 വഴികൾ

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ...തമിഴ്നാട്ടിലെ ഈ സ്ഥലങ്ങൾ കണ്ടില്ല എന്നു പറയരുത്!!

Read more about: beach travel tips yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X