Search
  • Follow NativePlanet
Share
» »ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

ഭാരതീയന്‍ എന്ന നിലയില്‍ നമ്മുടെ നാ‌ട്ടില്‍ വി‌‌ട്ടുപോകാതെ അറിഞ്ഞിരിക്കേണ്ട കുറച്ച് ഇടങ്ങളും അനുഭവങ്ങളുമുണ്ട്. അത് ഏതൊക്കെയാണ് എന്നു നോക്കാം...

ഇന്ത്യ... ഓരോ കോണിലും അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള നാട്... എവിടെ തിരിഞ്ഞാലും അവിടെയെല്ലാം ഓരോ സഞ്ചാരിയും ആഗ്രഹിക്കുന്ന ഒരു കാഴ്ചയെങ്കിലും കാണുവാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഒരു സഞ്ചാരി എന്ന നിലയില്‍ നമ്മുടെ പല യാത്രകളും പേരുകേട്ട ഇടങ്ങളില്‍ പോയി അവസാനിക്കുകയാണ് പതിവ്. കുളുവും മണാലിയും കൊല്‍ക്കത്തയും ശ്രീനഗറും വടക്കു കിഴക്കന്‍ ഇന്ത്യയും ഒക്ക കറങ്ങി വരുമ്പോഴും നമ്മുടെ അടുത്ത് കിടക്കുന്ന ചില ഇടങ്ങള്‍ നാം അറിഞ്ഞോ അറിയാതെയോ വിട്ടുപോകാറുണ്ട്. എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്യുക എന്നത് ഒരിക്കലും പ്രായോഗികമല്ലെങ്കിലും ഒരു ഭാരതീയന്‍ എന്ന നിലയില്‍ നമ്മുടെ നാ‌ട്ടില്‍ വി‌‌ട്ടുപോകാതെ അറിഞ്ഞിരിക്കേണ്ട കുറച്ച് ഇടങ്ങളും അനുഭവങ്ങളുമുണ്ട്. അത് ഏതൊക്കെയാണ് എന്നു നോക്കാം...

 ഋഷികേശ്

ഋഷികേശ്

യോഗയുടെയും ഇന്ത്യന്‍ ആത്മീയതയുടെയും തലസ്ഥാനമാണ് ഋഷികേശ്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ‍ഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവി‌ടം യാത്രകളെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടമായി മാറുവാന്‍ കാരണങ്ങളധികമൊന്നും വേണ്ട. ഇവിടെ എത്തിയാല്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട കാര്യങ്ങളിലൊന്ന് യോഗയും മറ്റൊന്ന് റിവര്‍ റാഫ്ടിങ്ങുമാണ്. ഇതു രണ്ടും ചെയ്യാതെ ഋഷികേശ് സന്ദര്‍ശിച്ച് തിരികെ വന്നാല്‍ അതിലും വലിയ നഷ്‌‌ടം ജീവിതത്തില്‍ വരാനില്ല.

നമ്മുടെ സ്വന്തം കളരിപ്പയറ്റ്

നമ്മുടെ സ്വന്തം കളരിപ്പയറ്റ്

കേരളത്തിന്റെ സ്വന്തം ആയോധന കലയാണെങ്കിലും മിക്കവര്‍ക്കും സിനിമകളിലൂടെയല്ലാതെ കളരി കണ്ടുപരിചയമുണ്ടാവില്ല.ഒരു മലയാളി എന്ന നിലയില്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും കളരിപ്പയറ്റ് കണ്ടിരിക്കേണ്ടതാണ്. കോഴിക്കോടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കളരികള്‍ സജീവമാണ്. ഇത് കൂടാതെ വിദേശ സഞ്ചാരികള്‍ക്കായി ഫോര്‍ട്ട് കൊച്ചിയിലെ മിക്ക ഹോട്ടലുകളിലും കളരിപ്പയറ്റ് പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്.

ഹംപിയിലെ പാറകയറ്റം‌

ഹംപിയിലെ പാറകയറ്റം‌

ലോക പൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപിയില്‍ പോയാല്‍ എന്തൊക്കെയായിരിക്കും ചെയ്യുക? ക്ഷേത്രങ്ങള്‍ കാണും, ഇവി‌ടുത്തെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കും , മാതംഗ ഹില്‍സിലെ സൂര്യോദയം കാണും, മങ്കി ഐലന്‍ഡിലേക്ക് കുട്ടവഞ്ചിയില്‍ പോകും അങ്ങനെ നിരവധി നിരവധി കാര്യങ്ങള്‍. എന്നാല്‍ ഗംപിയിലെത്തിയാല്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ടത് ഇവിടുക്കെ പാറകയറ്റമാണ്. കല്ലില്‍ കവിതയെഴുതിയ ഹംപിയില്‍ പാറകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. ഇവിടെയെത്തുന്ന വിദേശികളുള്‍പ്പെടെയുള്ളവര്‍ മറക്കാതെ പരീക്ഷിക്കുന്ന കാര്യങ്ങളിലൊന്നാണ് പാറകയറ്റം. ഉയര്‍ന്നു നില്‍ക്കുന്ന പാറയില്‍ ആവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തി അള്ളിപ്പി‌ടിച്ചു കയറുന്നതാണ് ഇവിടുത്തെ പാറകയറ്റം.

ഓറോവില്ലയില്‍ കാടുവളര്‍ത്താം

ഓറോവില്ലയില്‍ കാടുവളര്‍ത്താം

പോണ്ടിച്ചേരിയിലെ ആഗോള നഗരം എന്നറിയപ്പെടുന്ന ഇടമാണ് ഓറോവില്ല. വില്ലുപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തിെല വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരേ മനസ്സോടെ കഴിയുന്ന ഇടമാണ്. ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരമ്പുകളില്ലാതെ ആളുകളെ സമന്മാരായി കാണുന്ന ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായല്ല അറിയപ്പെടുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കുവാന്‍ സാധിക്കും. ഇവിടെ എത്തുന്നവരെ കാത്ത് നിരവധി കാര്യങ്ങളുണ്ട്. അതിലൊന്ന് കാടുവളര്‍ത്തുന്ന പദ്ധതിയാണ്. ഇവിടുത്തെ സാധന കാടുകളുടെ പരിപാലനത്തിലും നിര്‍മ്മിതിയിലും പങ്കാളികളാകുവാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കുള്ളത്.

മധുബാനി പെയിന്‍റിംഗ് പഠിക്കാം

മധുബാനി പെയിന്‍റിംഗ് പഠിക്കാം

കടുംനിറങ്ങളില്‍ മനോഹരമായി വരയ്ക്കപ്പെട്ട മധുബാനി ചിത്രങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. മിഥിലാ പെയിന്‍റിഗ് എന്നറിയപ്പെടുന്ന ഇത് ബീഹാറിലെ മധുബാന്‍ ജില്ലയിയുടെ പ്രത്യേകതയാണ്. ചുവരില്‍ വരയ്ക്കുന്ന ഈ ചിത്രങ്ങള്‍ പ്രത്യേകമായ പാറ്റേണിലാണ് തീര്‍ക്കുക. സൂക്ഷിച്ചു നോക്കിയാല്‍ എന്തെങ്കിലുമൊരു കഥയും ഓരോ ചിത്രങ്ങള്‍ക്കും പറയുവാനുമുണ്ടാകും. അഞ്ച് ശാഖകളാണ് മധുബാനി പെയിന്റിംഗിന് ഉണ്ടായിരിക്കുക. ഇവിടുത്തെ സ്ത്രീകളാണ് ഇതിന്റെ പ്രചാരകരും സംരക്ഷകരും. ബീഹാര്‍ യാത്രയില്‍ ഇവിടം സന്ദര്‍ശിക്കണമെന്നും ഒരിക്കലെങ്കിലും ഇത് പരീക്ഷിക്കണമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

PC:Sumanjha1991

ധര്‍മ്മശാലയില്‍ ധ്യാനിക്കാം

ധര്‍മ്മശാലയില്‍ ധ്യാനിക്കാം

മഞ്ഞുപെയ്യുന്ന മരങ്ങളും ആശ്രമങ്ങളും ഒക്കെ കണ്ട് തിരികെ വരുന്ന തരത്തിലാണ് മിക്കവരും ധര്‍മ്മശാലയിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നത്. .െന്നാല്‍ ആത്മീയതയ്ക്ക് വളരെയേറെ പ്രാധാന്യം കല്പിക്കുന്ന ധര്‍മ്മശാലയില്‍ പോയാല്‍ ഒരു ധ്യാനമെങ്കിലും നടത്താതെ തിരികെ പോരുന്നതെങ്ങനെയാണ്?
വിപാസന ധ്യാനത്തിന് ഏറ്റവും പ്രസിദ്ധമായിരിക്കുന്ന സ്ഥലമാണ് ധര്‍മ്മശാല അഥവാ മക്ലിയോഡ് ഗഞ്ച്. ലോകമെങ്ങും ഇവിടുത്തെ ധ്യാനത്തിന് ആരാധകരുണ്ട്.

കാശ്മീരില്‍ വെണ്ണയുണ്ടാക്കുവാന്‍ പഠിക്കാം

കാശ്മീരില്‍ വെണ്ണയുണ്ടാക്കുവാന്‍ പഠിക്കാം

കാശ്മീരില്‍ പോയി കുറേ സ്ഥലങ്ങള്‍ മാത്രം കണ്ടാല്‍ പോരാ, ഇവിടെ തീര്‍ച്ചയായും പരീക്ഷിക്കേണ്ട മറ്റൊരു കാര്യം കൂ‌ടിയുണ്ട്. ഭക്ഷണത്തിലും രുചികളിലും താല്പര്യമുള്ള സ‍ഞ്ചാരികള്‍ക്ക് ഇവിടെ നിന്നും വെണ്ണയുണ്ടാക്കുവാന്‍ പഠിക്കാം. ബക്കാര്‍വാല്‍സ് എന്നറിയപ്പെടുന്ന ഇടയവംശജരോടൊപ്പം ഒരു ദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ ഇതിനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളൂ.

മലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചമലപ്പുറത്തെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രംഅറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

Read more about: travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X