Search
  • Follow NativePlanet
Share
» »അരുണാചൽ യാത്രയിലെ അരുതുകൾ

അരുണാചൽ യാത്രയിലെ അരുതുകൾ

അരുണാചൽ പ്രദേശിലേക്കുള്ള യാത്രയിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങൾ

ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ് എല്ലാ സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള ഇടമാണ്. വടക്കു കിഴക്കൻ ഇന്ത്യയോട് ചേർന്നു കിടക്കുന്ന ഇവിടം കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുന്ന ഇടമാണ്. പർവ്വതങ്ങളും താഴ്വരകളും നദികളും ഒക്കെയായി ഒരു സ്വർഗ്ഗത്തേപ്പോൽ സുന്ദരമായ ഇവിടെ ഒരിക്കലങ്കിലും എത്തണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. എന്നാൽ അരുണാചൽ യാത്രയ്ക്ക് ഒരവസരം കിട്ടിയാൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കുറച്ച് അധികം കാര്യങ്ങളുണ്ട്. അരുണാചൽ യാത്രയിൽ അറിയാതെ പോലും ചെയ്യരുതാത്ത കുറച്ച് കാര്യങ്ങൾ നോക്കാം...

മോശം കാലാവസ്ഥയിലുള്ള യാത്ര

മോശം കാലാവസ്ഥയിലുള്ള യാത്ര

കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഒരിക്കലും യാത്രയ്ക്ക് തിരഞ്ഞെടുക്കരുതാത്ത ഒരിടമാണ് അരുണാചൽ പ്രദേശ്. കാണാൻ സ്ഥലങ്ങൾ ഒരുപാടുണ്ടെങ്കിലും കാലാവസ്ഥ വില്ലനായാൽ അത് യാത്രയുടെ അവസാനം വരെ മോശമായി ബാധിക്കും. കണ്ടിരിക്കേണ്ട ഒട്ടേറെ ഇടങ്ങൾ ഇവിടെയുള്ളതിനാൽ നല്ല കാലാവസ്ഥയുള്ളപ്പോൾ മാത്രം പോകുവാൻ ശ്രദ്ധിക്കുക.ചില സ്ഥലങ്ങളിൽ മഴ പെയ്യുമ്പോൾ പോകുവാൻ സാധിക്കില്ല എന്നതും ഓർമ്മിക്കുക.

അറിയാത്ത ഇടങ്ങളിൽ താമസിക്കുന്നത്

അറിയാത്ത ഇടങ്ങളിൽ താമസിക്കുന്നത്

അറിയാത്ത നാടുകളിലേക്കുള്ള യാത്രകളിൽ ആദ്യം ശ്രദ്ധിക്കേണ്ടത് അവിടുത്തെ താമസ സൗകര്യമാണ്. മുൻപ് പോയിട്ടുള്ളവർ പറഞ്ഞതനുസരിച്ചോ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവുകളോ വെച്ചുമാത്രം ഹോട്ടൽ ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. ഒട്ടേറെ മികച്ച ഹോട്ടലുകൾ ഇവിടെയുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ പ്രഥമിക കാര്യങ്ങൾക്കു പോലും സൗകര്യം ലഭ്യമായിരിക്കില്ല.

 അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്ര

അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്ര

അരുണാചലിലൂടെയുള്ള യാത്രയിൽ തീരെ അറിയപ്പെടാത്ത സ്ഥലങ്ങൾ കഴിവതും ഒഴിവാക്കുവാൻ ശ്രമിക്കുക.ഉൾപ്രദേശങ്ങളിൽ മനോഹരമായ സ്ഥലങ്ങളും വ്യൂ പോയിന്റുകളും ഒക്കെയുള്ള നാടാണ് ഇതെങ്കിലും പരിചയമില്ലാത്ത ഇടങ്ങളിലേക്ക് പോവാതിരിക്കുകയായിരിക്കും നല്ലത്. തെറ്റിപ്പോകുന്ന വഴികളും ഭാഷയുടെ പ്രശ്നങ്ങളും ഒക്കെ ഇവിടേക്കുള്ള യാത്ര ബുദ്ധിമുട്ടാക്കും.

PC:Saurabhgupta8
https://commons.wikimedia.org/wiki/Category:Trekking_in_Arunachal_Pradesh#/media/File:Sela_Pass,_Arunachal_Pradesh.JPG

അപരിചിതമായ ഭക്ഷണങ്ങള്‍

അപരിചിതമായ ഭക്ഷണങ്ങള്‍

പുതിയ ഒരു നാട്ടിലേക്ക് പോയാൽ അവിടുത്തെ തനത് ഭക്ഷണങ്ങൾ കഴിക്കുന്നത് മിക്കവരുടെയും ഒരു ശീലമായിരിക്കും. എന്നാൽ നമ്മുടെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി മാത്രം ഭക്ഷണം ഒരുക്കുന്നവരാണ് അരുണാചലുകാർ. ഭക്ഷണം തയ്യാറാക്കുന്നതു മുതൽ കഴിക്കുന്നതു വരെ വ്യത്യസ്തമായ ചിട്ടകളാണ് ഇവർക്കുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുമ്പോൾ ഭക്ഷണ പരീക്ഷണങ്ങൾ അധികം നടത്താതിരിക്കുകയായിരിക്കും നല്ലത്.

പ്രാദേശിക സംസ്കാരങ്ങളെ കളിയാക്കുന്നത്

പ്രാദേശിക സംസ്കാരങ്ങളെ കളിയാക്കുന്നത്

പുരോഗമനവും വികസനവും ഒക്കെയുണ്ട് എന്നു പറയപ്പെടുന്ന ഒരു നാട്ടിൽ നിന്നും ഗോത്രവർഗ്ഗക്കാരും മറ്റും താമസിക്കുന്ന ഇടങ്ങളിൽ എത്തി അവരുടെ സംസ്കാരത്തെ കളിയാക്കുന്നത് ശരിയായ പ്രവണതയല്ല. പ്രാകൃതമായ ആചാരങ്ങൾ എന്നു നമുക്കു തോന്നിയാലും അവരെ സംബന്ധിച്ച് അത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ അത് ഒഴിവാക്കുവാൻ ശ്രമിക്കുക.

PC:Anilakeo

പെട്ടന്നുള്ള മഴകൾ

പെട്ടന്നുള്ള മഴകൾ

അരുണാചൽ പ്രദേശിന്റെ മറ്റൊരു പ്രത്യേകത എന്നത് ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. മുൻകൂട്ടി പ്രവചിക്കുവാന്‍ കഴിയാത്ത സമയങ്ങളിൽ പെയ്യുന്ന മഴയാണ് ഇവിടെ സഞ്ചാരികളെ വലയ്ക്കുന്നത്. രാവിലെ നല്ല വെയിലുണ്ട് എന്നു തോന്നിയാലും പക്ഷേ, ഉച്ചയാകുമ്പോഴേയ്ക്കും പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കും വലിയ മഴ എത്തുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥാ പ്രവചനങ്ങൾക്ക് ചെവി കൊടുക്കുവാൻ ശ്രദ്ധിക്കുക.

ഹോട്ടൽ മുറി പൂട്ടാതിറങ്ങുന്നത്

ഹോട്ടൽ മുറി പൂട്ടാതിറങ്ങുന്നത്

ഇവിടെ ഹോട്ടലുകളിലാണ് താമസമെങ്കിൽ ഇവിടെ നിന്നും യാത്രയ്ക്കിറങ്ങും മുൻപ് റൂം ലോക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. ബാഗുകളും മറ്റും അവിടെ സൂക്ഷിച്ചിരിക്കുന്നതിനാൽ ലോക്ക് ചെയ്യാതെ പുറത്തിറങ്ങരുത്.

പണം കയ്യിൽ കരുതുന്നത്

പണം കയ്യിൽ കരുതുന്നത്

എവിടേക്കാണെങ്കിലും യാത്ര ചെയ്യുമ്പോൾ പണം ധാരാളം കയ്യിൽ കരുതുന്നത് കഴിവതും ഒഴിവാക്കുക. പഴ്സും മറ്റും യാത്രകളിൽ നഷ്ടപ്പെടുവാന്‍ സാധ്യതകൾ ധാരാളം ഉണ്ട്. അതുകൊണ്ടു തന്നെ വലിയ സംഖ്യ പണമായി കരുതുന്നത് കുറച്ച് കാർഡിൽ പണം വെയ്കകുവാൻ ശ്രമിക്കുക. എടിഎം സൗകര്യങ്ങൾ മിക്കയിടങ്ങളിലും ലഭ്യമായതിനാൽ പണം എടുക്കുന്ന കാര്യത്തിൽ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. പക്ഷേ, അരുണാചൽ പ്രദേശിൽ പ്രധാന ഇടങ്ങളിൽ മാത്രമേ എടിഎം സര്‍വ്വീസുകളുള്ളൂ.

സുരക്ഷയില്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകൾ

സുരക്ഷയില്ലാത്ത ഇടങ്ങളിലേക്കുള്ള യാത്രകൾ

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന ഇടങ്ങളിലൊന്നാണ് അരുണാചൽ പ്രദേശ്. അന്താരാഷ്ട്ര അതിർത്തികളുള്ള ഇടങ്ങളായതിനാൽ തന്നെ പലപ്പോഴും ഇവിടം ഏറ്റുമുട്ടലുകൾക്കും വേദികളാവാറുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതത്വം ഉറപ്പു തരാത്ത ഒരിടത്തേയ്ക്കും സ്വന്തം റിസ്കിൽ ഇവിടെ യാത്ര ചെയ്യാതിരിക്കുക.

നോര്‍ത്ത് ഈസ്റ്റ് യാത്ര; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യാത്ര; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സപ്ത സഹോദരിമാരിലെ സപ്താത്ഭുതങ്ങള്‍സപ്ത സഹോദരിമാരിലെ സപ്താത്ഭുതങ്ങള്‍

PC:Rohit Naniwadekar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X