Search
  • Follow NativePlanet
Share
» »യാത്ര സാഹസികമാണെങ്കിൽ ഇതുകൂടി പാക്ക് ചെയ്യാം...

യാത്ര സാഹസികമാണെങ്കിൽ ഇതുകൂടി പാക്ക് ചെയ്യാം...

മലയും കുന്നും കയറിയുമിറങ്ങിയും ടെന്‍റിൽ താമസിച്ചും അട്ടകടി കൊണ്ടും ദിവസങ്ങളെടുത്തു പൂർത്തിയാക്കുന്നവയാണ് മിക്ക സാഹസിക ട്രക്കിങ്ങുകളും യാത്രകളും.

യാത്ര എങ്ങനെയുള്ളതാണെങ്കിലും തയ്യാറെടുപ്പുകൾക്കും ബാഗ് പാക്കിനും ഒരു കുറവും നമ്മൾ വരുത്താറില്ല. കഴിയുന്നത്ര കാര്യങ്ങൾ ഇന്‍റർനെറ്റിൽ നിന്നു വായിച്ചും മുൻപ് പോയിട്ടുള്ളവരോട് ചോദിച്ചുമൊക്കെ പോകുന്നിയിടത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കും. എന്നാൽ ഒരു സാഹസിക യാത്രയ്ക്ക് പോകുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്ന് ആലോചിച്ചിട്ടുണ്ടോ? മലയും കുന്നും കയറിയുമിറങ്ങിയും ടെന്‍റിൽ താമസിച്ചും അട്ടകടി കൊണ്ടും ദിവസങ്ങളെടുത്തു പൂർത്തിയാക്കുന്നവയാണ് മിക്ക സാഹസിക ട്രക്കിങ്ങുകളും യാത്രകളും. ഇത്തരം യാത്രകൾക്കു പോകുമ്പോൾ സാധാരണ യാത്രകളിലെപോലെയല്ല സാധനങ്ങൾ കൊണ്ടു പോകേണ്ടത്. കൂളിംഗ് ഗ്ലാസും കാഷ്വൽ ഷൂവും ഒക്കെ ഈ യാത്രയിൽ ബാഗിനു പുറത്താണ്. അതിനു പകരം റെയിന്‍ കോട്ട് മുതൽ ട്രക്കിങ് ഷൂ വരെ ലിസ്റ്റിൽ ഇടം നേടും...

വെള്ളംകയറാത്ത റക്ക്സാക്ക്

വെള്ളംകയറാത്ത റക്ക്സാക്ക്

ട്രക്കിങ്ങും ഹൈക്കിങ്ങും പോലുള്ള സാഹസിക യാത്രകൾ പോകുമ്പോൾ ആദ്യം വേണ്ടത് വെള്ളം കയറാത്ത അല്ലെങ്കിൽ വാട്ടർ പ്രൂഫ് ബാഗ് ആണ്. സാധാരണ ബാക്ക് പാക്കുകളേക്കാളും റക്ക്സാക്ക് മോഡലിലുള്ള ബാഗ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധനങ്ങൾ വലിച്ചുവാരി ഇടുന്നതിനു പകരം വൃത്തിയായി അടുക്കിവയ്ക്കുവാന്‍ ശ്രമിക്കുക. പുറത്തിടുമ്പോൾ ശരീരത്തോട് ചേർന്നു കിടന്ന് സുഗമമായി മുന്നോട്ട് നടക്കുവാൻ റക്സാക്കുകൾ സഹായിക്കും. മാത്രമല്ല, കുന്നും മലയും കയറുമ്പോളും സാധാരണ ബാഗുകളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള ബാഗുകളാണ് നല്ലത്. റക്ക്സാക്ക് വാങ്ങിമ്പോൾ റെയിൻ പ്രൂഫ് അല്ലെങ്കിൽ വാട്ടർ പ്രൂഫ് വാങ്ങുവാൻ ശ്രമിക്കുക.

സ്ലീപ്പിങ് ബാഗ്

സ്ലീപ്പിങ് ബാഗ്

ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകളിൽ തീർച്ചയായും കരുതേണ്ട കാര്യങ്ങളാണ് സ്ലീപ്പിങ് ബാഗും ടെന്റും. മിക്ക ട്രക്കിങ്ങുകളിലും ടെന്റ് അല്ലെങ്കിൽ താമസ സൗകര്യം ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ കരുതേണ്ട മറ്റൊന്നാണ് സ്ലീപ്പിങ് ബാഗ്. രാത്രിയിൽ കാട്ടിലും മറ്റും സുരക്ഷിതമായി കിടക്കുവാൻ മാത്രമല്ല, യാത്രയ്ക്കിടയിൽ പെട്ടന്നൊന്നു വിശ്രമിക്കണമെന്നു തോന്നിയാലും സ്ലീപ്പിങ് ബാഗ് സഹായിക്കും. തണുപ്പറയിതാതെ കിടക്കാമെന്നതും കിടക്കുന്ന നിലത്തിന്റെ പോരായ്മകൾ അനുഭവപ്പെടില്ല എന്നുള്ളതും ഇതിന്‍റെ പ്രത്യേകതയാണ്. കാടിനുള്ളിലും മറ്റുമുള്ള യാത്രയാമെങ്കിൽ വാട്ടർപ്രൂഫ് ആയ സ്ലീപ്പിങ് ബാഗ് തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.

വാട്ടർ ബോട്ടിൽ

വാട്ടർ ബോട്ടിൽ

നടന്നു കയറുമ്പോഴും മടുക്കുമ്പോഴും കുറച്ച് വെള്ളം കിട്ടിരിരുന്നുവെങ്കിൽ എന്നാലോചിച്ചിട്ടില്ലേ? ട്രക്കിങ്ങ് അല്ലെങ്കിൽ ഹൈക്കിങ്ങിൽ ഏറ്റവും ഉപകാര പ്രദമായ കാര്യമാണ് വാട്ടർ ബോട്ടിൽ. മിക്കപ്പോഴും ട്രക്കിങ്ങുകളിൽ ശരീരം ഡീഹൈഡ്രേറ്റ് ആകാറുണ്ടെങ്കിലും നമ്മൾ അത് ശ്രദ്ധിക്കാറില്ല. ഇത്തരം അവസരങ്ങളിൽ ശരീരത്തിന് ആവശ്യത്തിന് ജലാംശം നല്കുവാൻ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടി വരും. അപ്പോൾ യാത്രകളിൽ ഒരു വാട്ടർ ബോട്ടിൽ കരുതുവാൻ മറക്കേണ്ട. കാടിനുള്ളിലൂടെ പോകുമ്പോൾ വെള്ളം തീർന്നാലും ഇടയ്ക്കിടെ ശുദ്ധമായ അരുവികളും മറ്റും കാണുമ്പോൾ വെള്ളം നിറയ്ക്കുകയും ചെയ്യാം.

ട്രക്കിങ്ങ് ഷൂ

ട്രക്കിങ്ങ് ഷൂ

സാധാരണ യാത്രകൾക്കു പോകുന്നതുപോലം കാഷ്വൽ ഷൂവും സ്ലിപ്പറും ധരിച്ച് സാഹസിക യാത്രകൾക്ക് പോകുരുത്. ഓരോ യാത്രയ്ക്കും അതിനു യോജിച്ച പാദരക്ഷകൾ വേണം ധരിക്കുവാൻ. കാടിനുള്ളിലൂടെയും പാറക്കെട്ടുകളിലൂടെയും പോകേണ്ടി വരുമ്പോൾ ഏറ്റവും ആവശ്യമായി ഗ്രിപ്പ് വേണ്ടിവരും. അപ്പോൾ ഗ്രിപ്പുള്ള ട്രക്കിങ് ഷൂ തിരഞ്ഞെടുക്കാം. എടുക്കുമ്പോൾ വാട്ടർ പ്രൂഫ് അല്ലെയെന്നുകൂടി ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം മഴ നനഞ്ഞ് കുതിർന്ന ചെരുപ്പുമിട്ട് നടക്കുന്നത് യാത്രയെ മോശമായി ബാധിക്കും. ഹൈക്കിങ്ങ് ആണെങ്കിൽ ഹൈക്കിങ് ബൂട്ടുകളും പരീക്ഷിക്കാം.

സ്വിസ് നൈഫ്

സ്വിസ് നൈഫ്

യാത്രകളിൽ അത്യാവശ്യം എന്തെങ്കിലും ചെറിയ ആയുധം കരുതുന്നത് നല്ലതായിരിക്കും. അതിൽ ഏറ്റവും പ്രയോജനപ്രദമായത് സ്വിസ് നൈഫാണ്. കാഴ്ചയിൽ തീരെ ചെറുതാണെങ്കിലും ഇത് നല്കുന്ന സഹായങ്ങൾ പറഞ്ഞറിയിക്കാലുന്നതിലും വലുതാണ്.

ഹാൻഡ് സാനിറ്റൈസർ

ഹാൻഡ് സാനിറ്റൈസർ

യാത്രകളിലെ ഏറ്റവും പേടിപ്പിക്കുന്ന കാര്യം വൃത്തിയാണ്. കാട്ടിലൂടെയും മറ്റും പോകുമ്പോൾ എപ്പോഴും ശുചിത്വം പാലിക്കുവാൻ സാധിച്ചെന്നു വരില്ല. ഇത്തരം ഘട്ടങ്ങളിൽ ഏറ്റവും സഹായകമായ ഒന്നാണ് ഹാൻഡാ സാനിറ്ററൈസറുകൾ. ഭക്ഷണം കഴിക്കുന്നതിനു മുൻപും കിടക്കുന്നതിനു മുൻപുമൊക്ക ഇത് കുറച്ച് കയ്യിൽ തടവിയാൽ മതിയാകും. കൈകൾ വൃത്തിയാക്കുവാനും അണുക്കളെ തുരത്തുവാനും ഇത് സഹായിക്കും എന്നതിൽ സംശയമില്ല.

ഫയർ സ്റ്റാര്‍ട്ടർ കിറ്റ്

ഫയർ സ്റ്റാര്‍ട്ടർ കിറ്റ്

പരിചയമില്ലാത്ത ഇടത്തുകൂടി കഠിനമായ കാലാവസ്ഥാ മാറ്റങ്ങളുള്ളപ്പോഴാണ് യാത്രയെങ്കിൽ തീർച്ചായും കരുതേണ്ട ഒന്നാണ് ഫയർ സ്റ്റാര്‍ട്ടർ കിറ്റ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടിയാണിത്. പ്രധാനമായും തീയുണ്ടാക്കുക എന്ന ആവശ്യമാണ് ഇതിലൂടെ നടക്കുന്നത്. മഴയും മഞ്ഞുമുള്ളപ്പോളും ക്യാംപ് ആവശ്യങ്ങൾക്കും ഇത് ഏറെ ഉപകാരപ്രദമാണ്. ഏതു കാലാവസ്ഥയിലും ഇത് പ്രവർത്തിക്കുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളിൽ എമർജൻസി സിഗ്നലായും ഇതിനെ ഉപകാരപ്പെടുത്താം

ക്യാപ്പ് എടുക്കാം

ക്യാപ്പ് എടുക്കാം

ട്രക്കിങ്ങിൽ ഏറ്റവും ആവശ്യമായി വരുന്ന ഒന്നാണ് ക്യാപ്. വെയിലാണെങ്കിലും മഴയാണെങ്കിലും അതിൽ നിന്നെല്ലാം രക്ഷിക്കവാനും അത്യാവശ്യം തണലു നല്കുവാനും ക്യാപ് ഉപകാരപ്പെടും. സൂര്യന്‍റെ നേരിട്ടുള്ള ചൂടിൽ നിന്നും കണ്ണുകളെയും മുഖത്തിനെയും രക്ഷിക്കുവാൻ തീർച്ചായയും യാത്രയിൽ ഒരു ക്യാപ് കരുതണം.
അതോടൊപ്പം വെയിലത്തുള്ള യാത്രയാണെങ്കിൽ മിക്കവാറും യാത്രയവസാനിക്കുമ്പോഴേക്കും കരിഞ്ഞുണങ്ങിപ്പോകും എന്നതിൽ സംശയം വേണ്ട. ഇത്തരം ഘട്ടങ്ങളിൽ മറക്കാതെ എടുക്കേണ്ടതാണ് സൺസ്ക്രീൻ, സൺബ്ലോക്ക്, ലിപ് ബാം തുടങ്ങിയ കാര്യങ്ങള്‍.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഫസ്റ്റ് എയ്ഡ് കിറ്റ്

യാത്ര ചെറുതോ വലുതോ ആവട്ടെ ബാഗിൽ മറക്കാതെ ഇടം പിടിക്കേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. ബാൻഡ് എയ്ഡ്, മുറിവിൽ പുരട്ടുവാനുള്ല ഓയിൻമെന്‍റ്, വേദന സംഹാരി, തുടങ്ങിയവ നിർബന്ധമായും കിറ്റിൽ കരുതണം. സ്ഥിരമായി എന്തെങ്കിലും അസുഖങ്ങൾക്ക് മരുന്ന കഴിക്കുന്നവരാണെങ്കിൽ മറക്കാതെ അതുകൂടി എടുക്കണം.
ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്താൽ മാത്രം പോരാ അത് എങ്ങനെ ഉപയോഗിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യുവാനുള്ള പ്രഥമ ശുശ്രൂഷയും കൂടി പഠിച്ചിരിക്കണം.

യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാംപെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X