Search
  • Follow NativePlanet
Share
» »കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

കൊച്ചിയിലേക്കൊരു ഏകദിന യാത്ര...പ്ലാൻ ചെയ്തു പോകാം

പ്ലാൻ ചെയ്തു വന്നാൽ ഒരു ദിവസം കൊണ്ടു ചെയ്തു തീർക്കുവാനും കണ്ടു തീർക്കുവാനും വേണ്ടുന്ന കാര്യങ്ങൾ ഇഷ്ടംപോലെ കൊച്ചിയിലുണ്ട്. ഇതാ ഒറ്റ ദിവസത്തിലെ കൊച്ചി കാഴ്ചകൾ നോക്കാം...

കൊച്ചി... ഓരോ മലയാളിയേയും ഇതുപോലെ ആകർഷിച്ച. അല്ലെങ്കിൽ ഒരിക്കലെങ്കിലും വരണം എന്നു തോന്നിപ്പിച്ച മറ്റൊരു നഗരം കാണില്ല. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഏതു കാഴ്ചകളാണെങ്കിലും കൊച്ചിയുടെ തട്ട് എപ്പോഴും താഴ്ന്നു തന്നെയാണുള്ളത്. കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകർഷിക്കുവാനും പിടിച്ചിരുത്തുവാനും വേണ്ടതെല്ലാം ഈ നഗരത്തിനുണ്ട്. മിക്കപ്പോഴും കൊച്ചി യാത്രകൾ ഒറ്റ ദിവസത്തേയ്ക്ക് മാത്രമായി പ്ലാൻ ചെയ്തു വരുന്നവയായിരിക്കും. അതുകൊണ്ടു തന്നെ മിക്കപ്പോഴും കൃത്യമായ പ്ലാൻ ഇല്ലാത്തതിനാൽ കുറച്ചു ഷോപ്പിങ്ങും പിന്നെ കറക്കവും ഒക്കെയായി ആ ദിവസം പോകും. എന്നാൽ പ്ലാൻ ചെയ്തു വന്നാൽ ഒരു ദിവസം കൊണ്ടു ചെയ്തു തീർക്കുവാനും കണ്ടു തീർക്കുവാനും വേണ്ടുന്ന കാര്യങ്ങൾ ഇഷ്ടംപോലെ കൊച്ചിയിലുണ്ട്. ഇതാ ഒറ്റ ദിവസത്തിലെ കൊച്ചി കാഴ്ചകൾ നോക്കാം...

മെട്രോയിലൊരു യാത്ര

മെട്രോയിലൊരു യാത്ര

എന്നും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് കൊച്ചി. അതിനനുസരിച്ചു തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടങ്ങളിലും മാറ്റമുണ്ടാവും. എന്നാൽ കൊച്ചി കറങ്ങുവാനെത്തുമ്പോൾ ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ് ഇവിടുത്തെ മെട്രോ യാത്ര. നഗരത്തിലെ ട്രാഫിക് ബ്ലോക്കുകളിൽ നിന്നുള്ള രക്ഷപെടൽ മാത്രമല്ല, എളുപ്പത്തിലുള്ള എത്തിച്ചേരലും മെട്രോയുടെ ആകർഷണമാണ്.
ആലുവാ ഭാഗത്തു നിന്നുമാണ് കൊച്ചിയിലേക്ക് വരുന്നതെങ്കിൽ ആലുവയിൽ നിന്നു തന്നെ മെട്രോയ്ക്ക് കയറാം. മെട്രോ സർവ്വീസ് ഇതുവരെ ആസ്വദിക്കാത്തവർക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ യാത്ര നല്കുക. ആലുവയിൽ നിന്നുമാണ് മെട്രോ സർവ്വീസ് ആരംഭിക്കുന്നത്. കളമശ്ശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി, ഇടപ്പള്ളി, പാലാരിവട്ടം, ജെ. എൽ. എൻ. സ്റ്റേഡിയം, കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, കടവന്ത്ര,വൈറ്റില, തൈക്കൂടം തുടങ്ങിയ ഇടങ്ങളിലെല്ലാം മെട്രോയ്ക്ക് സ്റ്റോപ്പുണ്ട്. ഇതനുസരിച്ച് യാത്ര ഇടങ്ങള്‍ പ്ലാൻ ചെയ്താൽ രാവിലത്തെ തിരക്ക് ഒഴിവാക്കുകയും മെട്രോ യാത്രാ നടത്തുകയും ചെയ്യാം.

PC:Arisepeter

ഹിൽപാലസ്

ഹിൽപാലസ്

തൃപ്പൂണിത്തുറ ഹിൽപാലസ് എന്നു കേൾക്കുമ്പോൾ വലിയ പരിചയം തോന്നില്ലെങ്കിലും മണിച്ചിത്രത്താഴിലെ മാടമ്പള്ളി തറവാട് ഓർമ്മിക്കാത്തവർ കാണില്ല. കൊച്ചിയിലെ യാത്രയിൽ ഒഴിവാക്കരുതാത്ത ഇടമാണെങ്കിലും കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും വേണ്ടി വരും ഹിൽപാലസും പരിസര കാഴ്ചകളും കണ്ടു തീർക്കുവാൻ. കേരളത്തിലെ ആദ്യ പൈതൃക മ്യൂസിയം കൂടിയാണിത്. 52 ഏക്കര്‍ സ്ഥലത്ത് 130000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് പ്രശസ്തമായ ഈ കൊട്ടാരത്തിൽ 49 കെട്ടിടങ്ങൾ ഉണ്ട്. പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം,ചരിത്ര പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ ഇവിടെ കാണാം. രാവിലെ 9.00 മണി മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 2.00 മണി മുതല്‍ 4.30 വരെയുമാണ് ഇവിടെ പ്രവേശനമുള്ളത്. തിങ്കളാഴ്ച ദിവസങ്ങളില്‍ പാലസിന് അവധിയായിരിക്കും.

PC:Ashwin Kumar

മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയുമില്ലാതെ എന്ത് കൊച്ചി

മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയുമില്ലാതെ എന്ത് കൊച്ചി

കൊച്ചി യാത്രകളിൽ ഒട്ടും മടുപ്പിക്കാത്ത കാഴ്ചകൾ തരുന്ന ഇടമാണ് ഫോർട് കൊച്ചിയും മട്ടാഞ്ചേരിയും. റോഡ് വഴിയും കായൽ വഴിയും പോകാമെങ്കിലും എളുപ്പവും ചിലവ് കുറവും കാരണം കായൽ യാത്രയായിരിക്കും മിക്കവരും ഇവിടെ തിരഞ്ഞെടുക്കുക. കുറഞ്ഞത് ഒരു നൂറ് വർഷമെങ്കിലും പുറകോട്ട് കൊണ്ടു പോകുന്ന കെട്ടിടങ്ങളും കാഴ്ചകളുമാണ് ഫോർട് കൊച്ചിയിലുള്ളത്. എന്നാൽ ഒരു പുരാതന നഗരമാണോ എന്നു ചോദിച്ചാൽ അല്ല തന്നെ ഉറപ്പിച്ചു പറയുകയും ചെയ്യാം. പഴമയോടൊപ്പം തന്നെ പുതുമയേയും ഒരുപോലെ ചേർത്തു പിടിച്ചിരിക്കുന്ന നാടാണിത്. പൗരാണിക കെട്ടിടങ്ങളും കൊട്ടാരങ്ങളും സന്ദർശനത്തിനായി എത്തുന്ന വിദേശികളും ചന്നെയാണ് എന്നും ഫോർട്ട് കൊച്ചിയുടെ ആകർഷണങ്ങൾ.
ജൂത തെരുവ്, കേരളാ ഫോക്ലോർ തീയേറ്റർ ആൻഡ് മ്യൂസിയം, ലോഫേഴ്സ് കോർണർ, മട്ടാഞ്ചേരി, ഫോർട് കൊച്ചി ബീച്ച്, കേരളാ കഥകളി സെന്റർ, സാന്‍റാ ക്രൂസ് പള്ളി, സെന്‍റ് ഫ്രാൻസീസ് ചർച്ച്, പള്ളിപ്പുറം കോട്ട, പരദേശി സിനഗോഗ്, ചൈനീസ് മീന്‍വലകൾ, ഡച്ച് സെമിത്തേരി, ബോൾഗാട്ടി പാലസ്, വൈപ്പിൻ ദ്വീപ്, തുടങ്ങിയ ഇടങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

നേരെ മറൈൻ ഡ്രൈവിലേക്ക്

നേരെ മറൈൻ ഡ്രൈവിലേക്ക്

കൊച്ചിയിലെ യാത്രകളില്‍ എന്നും ഇടംപിടിക്കുന്ന ഒരിടമാണ് മറൈൻ ഡ്രൈവ്. നഗരത്തോട് ചേർന്നു കിടക്കുന്ന ഇവിടെ ദിവസം മുഴുവനും സന്ദർശകരുണ്ടായിരിക്കും. എറണാകുളം ജെട്ടിയോട് ചേർന്നു കിടക്കുന്ന മറാൻ ഡ്രൈവിന് പ്രണിയിതാക്കളുടെ തീരം എന്നുമൊരു വിളിപ്പേരുണ്ട്. ചിന്തകളും വർത്തമാനങ്ങളുമായി നടന്നു തീർക്കാവുന്ന ഇവിടെ കൂട്ടിന് കായൽക്കാറ്റുമുണ്ടാവും. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഇടമായതിനാൽ തന്നെ അതിന്‍റെ തിരക്ക് ഇവിടെയും പ്രതീക്ഷിക്കാം. ചീനവലകൾ, മഴവിൽ പാലം, അരയന്നത്തോണി തുടങ്ങിയവയാണ് ഇവിടെയുള്ളത്.

PC:Aruna a

 ചെറിയൊരു ഷോപ്പിങ്ങ് പെന്‍റാ മേനകയിൽ

ചെറിയൊരു ഷോപ്പിങ്ങ് പെന്‍റാ മേനകയിൽ

കൊച്ചി അല്ലെങ്കിൽ എറണാകുളം മുഴുവനും ഷോപ്പിങ്ങിനു പറ്റിയ ഇടങ്ങളാണ്. ഇതിൽ കുറച്ച് വ്യത്യസ്തമായ ഇടമാണ് പെന്റാ മേനക. ഇലക്ട്രോണിക്സ് സാധനങ്ങളുടെ കേന്ദ്രമാണ് ഇവിടം. ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ ഇവിടെ ലഭിക്കും. അത് കൂടാതെ ഇലക്ട്രോണിക്സ് കമ്പനികളുടെ ബ്രാന്‍ഡഡ് ഷോറൂമുകളും ഇവിടെയുണ്ട്.

കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..കൊച്ചിയിൽ ഒരു രാത്രി തങ്ങുവാൻ 395 രൂപ; അതും എസിയിൽ..

സുഭാഷ് പാർക്കില്ലാതെ എന്ത് കൊച്ചി യാത്ര

സുഭാഷ് പാർക്കില്ലാതെ എന്ത് കൊച്ചി യാത്ര

കൊച്ചി നഗരത്തിൽ തന്നെ മഹാരാജാസ് കോളേജിന്റെ എതിർവശത്തായാണ് സുഭാഷ് പാർക്കുള്ളത്. കുട്ടികളെയും കൂട്ടിയുള്ള യാത്രയാണങ്കില്‍ ഒന്നു വിശ്രമിക്കുവാനും തിരക്കിൽ നിന്നും മാറി നിൽക്കുവാനുമൊക്കെ ഇവിടെ തിരഞ്ഞെടുക്കാം. കുട്ടികൾക്കു ഇഷ്ടമാകുന്ന പാർക്കായതിനാൽ അവർക്കും ശല്യങ്ങളില്ലാതെ തങ്ങളുടേതായ സമയം ചിലവഴിക്കുവാൻ സാധിക്കും. കുട്ടികൾക്കു കളിക്കുവാനുള്ല നിരവധി സൗകര്യങ്ങള്‍ ഇവിടെയുണ്ട്. നടക്കുവാനും ഫോട്ടോ എടുക്കുവാനുമെല്ലാം ഇവിടം തിരഞ്ഞെടുക്കാം. കൊച്ചി ഹാർബറിനെയം നേമ്പനാട്ട് കായലിനേയും നോക്കിക്കൊണ്ടാണ് പാർക്കുള്ളത്.

ഷോപ്പിങ്ങിനു പോകാം മാളിലേക്ക്

ഷോപ്പിങ്ങിനു പോകാം മാളിലേക്ക്

കൊച്ചി എന്നാൽ മിക്കപ്പോഴും ലുലു മാളായി പറയാറുണ്ട്. അത്രയധികം സ്വാധീനം മലയാളികൾക്കിടയിൽ കൊണ്ടുവന്ന ഇടമാണ് ലുലു മാൾ. ഇടപ്പള്ളിയിലെ ലുലുമാളിൽ ഒന്നു കയറി കറങ്ങിയില്ലെങ്കിൽ കൊച്ചി യാത്ര അതിന്റെ പൂർണ്ണതയിലെത്തി എന്നു പറയുവാൻ സാധിക്കില്ല. എത്ര മണിക്കൂറുകൾ വേണമെങ്കിലും ഒരു മടിയുമില്ലാതെ, മടുപ്പ് അറിയാതെ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് ഇവിടം. മെട്രോയ്ക്ക് ലുലു മാളിനു സമീപം സ്റ്റോപ്പുള്ളതിനാൽ എളുപ്പത്തിൽ ഇവിടെ എത്താം.

PC:Bino Bose

അറബിക്കടലിലേക്ക് ഒരു യാത്ര

അറബിക്കടലിലേക്ക് ഒരു യാത്ര

കൊച്ചി യാത്രയിലെ ഏറ്റവും ഒടുവിലത്തെ ഇനമായി കയ്യടിച്ചു പാസാക്കുവാൻ പറ്റിയ ഒന്ന് കായലിലൂടെ അറബിക്കടലിലേക്കുള്ള ഒരു കപ്പൽ യാത്രയാണ്. കൊച്ചിയിൽ നിന്നും വളരെ കുറഞ്ഞ ചിലവിൽ കടൽ യാത്രയ്ക്കു പോകുവാൻ സാധിക്കുന്ന ബോട്ടാണ് സാഗര റാണി. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലുള്ള ക്രൂയിസ് വെസ്സലാണ് സാഗരറാണി. എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയാണ് ഈ യാത്രയുടെ സമയം. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെയാത്ര ആരംഭിക്കുന്നത്. മഴവിൽ പാലത്തിൽ തുടങ്ങി , കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട്കൊച്ചി വഴി പിന്നെ അറബിക്കടലിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്രയുള്ളത്.
അവധി ദിവസങ്ങളിൽ 350 രൂപയും മറ്റുള്ള ദിവസങ്ങളിൽ 300 രൂപയുമാണ് ഈ കപ്പൽ യാത്രയ്ക്കായി ഒരാളിൽ നിന്നും ഈടാക്കുന്നത്.
രണ്ട് ബോട്ടുകളാണ് കടലിലേക്ക് സർവ്വീസ് നടത്തുന്നത്. അതിൽ ഒന്നിൽ 92 പേർക്കും മറ്റേതിൽ 75 പേർക്കും സഞ്ചരിക്കാൻ സാധിക്കും. http://www.sagararani.in/book.php ൽ മുൻകൂട്ടി ബുക്ക് ചെയ്യാം

അറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്രഅറബിക്കടലിലേക്ക് 350 രൂപയ്ക്ക് ഒരു പൊളിപ്പൻ യാത്ര

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻകൊച്ചിയുടെ തിരക്കുകളില്‍ നിന്നും ഓടിയൊളിക്കുവാൻ

PC: Sagararani

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X