Search
  • Follow NativePlanet
Share
» »ആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളും

ആത്മീയ നഗരത്തിലെ ഹിപ്പികളും കാണാക്കാഴ്ചകളും

ഗോകര്‍ണ്ണ...യാത്രകള്‍ ജീവശ്വാസമായി കൊണ്ടുനടക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം. ആളും തിരക്കും ബഹളങ്ങളും ഒരുഭാഗത്തും കടലും ശാന്തതയും മറുഭാഗത്തുമായി ചേര്‍ന്ന് സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നാട്. ബീച്ചുകളും ബീച്ച് ‌ട്രക്കിങ്ങും പിന്നെ അറ്റമില്ലാതെ കിടക്കുന്ന കടല്‍ക്കാഴ്ചകളുമാണ് ഗോകര്‍ണ്ണ. കര്‍ണ്ണാ‌ടക-ഗോവ അതിര്‍ത്തിയിലായി കിടക്കുന്ന ഗോകര്‍ണ്ണ എഴുപതുകളിലും എണ്‍പതുകളിലും ഹിപ്പികളുടെ ഒരു കേന്ദ്രമായിരുന്നു. ഗോവയേക്കാളും യാത്രകള്‍ ഇഷ്‌ടപ്പെടുന്നവരുടെ ലിസ്റ്റിലേക്ക് കയറിക്കൂടിയ ഗോകര്‍ണ്ണയ്ക്ക് അന്നുമിന്നും ഒരു ആത്മീയ നഗരം എന്ന ലേബലും സ്വന്തമായുണ്ട്.

ഹിപ്പികളുടെ നഗരം

ഹിപ്പികളുടെ നഗരം

ഗോകര്‍ണ്ണ എന്നു കേട്ടാല്‍ ആദ്യം മനസ്സിലെത്തുക ഹിപ്പികളുടെ നഗരം എന്നാണ്. വേഷത്തിലും ഭാവത്തിലുമെല്ലാം തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ഹിപ്പികളുടെ സങ്കേതമായിരുന്നു കാലങ്ങളോളം ഗോകര്‍ണ്ണ. ഇവിടുത്തെ ബീച്ചും താമസവും സംഗീതവും ഒക്കെ പുറംലോകത്തിന് ഇത്രയധികം പരിചിതമാക്കിയത് ഇവരാണ് എന്നും പറയാം.

സഞ്ചാരികളുടെ സ്വര്‍ഗ്ഗം‌

സഞ്ചാരികളുടെ സ്വര്‍ഗ്ഗം‌

പ്രത്യേകിച്ച് അല്ലലുകളൊന്നുമില്ലാതെ വളരെ സുഖകരമായി സഞ്ചാരികള്‍ക്ക് പോയിവരുവാന്‍ സാധിക്കുന്ന ഇടമാണിത്. വിനോദ സഞ്ചാര കേന്ദ്രം എന്നതിനേക്കാള്‍ ഒരു തീര്‍ഥാടന കേന്ദ്രം എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നൊന്നും നോക്കുവാനില്ല. ക്ഷേത്രങ്ങളും ബീച്ചുകളും ട്രക്കിങ്ങും പിന്നെ അലഞ്ഞു തിരിഞ്ഞുനടക്കലും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍യ

മഹാബലേശ്വര്‍ ക്ഷേത്രം

മഹാബലേശ്വര്‍ ക്ഷേത്രം

കാലങ്ങളായി തീര്‍ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന ഗോകര്‍ണ്ണയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് മഹാബലേശ്വര്‍ ക്ഷേത്രം. ഇവിടുത്തെ പ്രധാന ബീച്ചിനോട് ചേര്‍ന്നു സഞ്ചാരികളെയും തീര്‍ഥാടകരെയും ആകര്‍ഷിക്കുന്ന മഹാബലേശ്വര്‍ ക്ഷേത്രം. അമരലിംഗത്തിന്റെ സാന്നിധ്യവും ദ്രാവിഡ വാസ്തുവിദ്യയും കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന രൂപവും ചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രത്തിന് ആയിരത്തിയഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. ഒരു ദ്വാരത്തിനുള്ളിലൂ‌ടെ മാത്രമേ ഇവിടെ ശിവനെ ദര്‍ശിക്കുവാന്‍ സാധിക്കൂ. രഥയാത്രയും മറ്റ് ആഘോഷങ്ങളും ചേരുന്ന ശിവരാത്രി നാളാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.

ഹിപ്പികളും ഹലാക്കികളും

ഹിപ്പികളും ഹലാക്കികളും

ഹിപ്പികളു‌‌‌ടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇടമാണ് ഗോകര്‍ണ്ണ. ഹിപ്പികളുടെ പ്രത്യേക ജീവിത രീതികളും മറ്റും പരിചയപ്പെടുവാനുമായി ഇവിടം ആളുകള്‍ തിരഞ്ഞെടുക്കുന്നു. ഹംപിയിലേക്ക് പോകുമ്പോള്‍ ഒരിടത്താവളമായാണ് യാത്രികര്‍ പ്രത്യേകിച്ച് ഹിപ്പികള്‍ ഗോകര്‍ണ്ണയെ കാണുന്നത്. ഗോവയുടെയത്രയും തിരക്ക് ഇല്ലാ എന്നതും ഗോവയേക്കാള്‍ കാഴ്ചകളും സൗകര്യങ്ങളും ശാന്തതയും ഉണ്ടെന്നതുമാണ് ഈ പ്രദേശത്തിന്റെ ആകര്‍ഷണം.

ബീച്ച് ട്രക്ക്

ബീച്ച് ട്രക്ക്

ഗോകര്‍ണ്ണയിലെത്തിയാല്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്നാണ് ബീച്ച് ട്രക്ക്. ഗോകര്‍ണ്ണയെ കണ്ടറിയുവാന്‍ ഏറ്റവും നല്ല വഴിയാണ് ഈ യാത്ര. കുന്നുകളും മലകളും കയറിയിറങ്ങി ഒടുവില്‍ കടലില്‍ ചെന്നു ചേരുന്ന പാതയാണ് ഇതിനുള്ളത്. ഇവിടുത്തെ ചില ബീച്ചുകള്‍ ബോട്ടുകള്‍ വഴിയോ നട‌ന്നോ മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. ശരിക്കും ഒന്നോ രണ്ടോ കിലോമീറ്ററുകള്‍ അകലെ ചെറിയ മലകളാല്‍ വേര്‍തിരിഞ്ഞു കിടക്കുന്നവയാണ് ഈ ബീച്ചുകളെല്ലാം. കഡ്ല്‍ ബീച്ച്, ഓം ബീച്ച്, പാരഡൈസ് ബീച്ച്, ഹാഫ്മൂണ്‍ ബീച്ച് തുടങ്ങിയവയാണ് ഇവി‌ടുത്തെ പ്രധാന ബീച്ചുകള്‍.

ബോട്ട് യാത്ര

ബോട്ട് യാത്ര

ഗോകര്‍ണ്ണയിലെത്തിയാല്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട കാര്യങ്ങളിലൊന്നാണ് ബോട്ട് യാത്ര.
അതിരാവിലെയോ വൈകിട്ടോ ആണ് ബോട്ട് യാത്ര നടത്തുവാന്‍ പറ്റിയ സമയം. ചക്രവാളങ്ങളിലേക്ക് പോകുന്ന പോലുള്ള അനുഭവമാണ് ഈ യാത്രയുടെ പ്രത്യേകത. ഇവിടെ മത്സ്യ ബന്ധനം നടത്തുന്നവര്‍ ആണ് ഈ യാത്ര പ്രധാനമായും നടത്തുന്നത്. അവരോടൊപ്പം അവരു‌‌ടെ അനുഭവങ്ങള്‍ കേട്ടുകൊണ്ടു പോകുന്നത് വ്യത്യസ്തമായ ഒരനുഭവമായിരിക്കും നല്കുക.

യാന ഗുഹകള്‍ കാണാം

യാന ഗുഹകള്‍ കാണാം

ഗോകര്‍ണ്ണത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ യാന ഗുഹകള്‍. കാടിനു നടുവിൽ എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടുള്ള ഇടത്ത് സ്ഥിതി ചെയ്യുന്ന ഈ കന്നഡ ഗ്രാമം വളരെ വിചിത്രമായ കല്ലുകളുടെ രൂപപ്പെടലുകൊണ്ടും പേരുകേട്ട സ്ഥലമാണ്.കർണ്ണാടകയിലെ ഉത്തര കർണ്ണാടക ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കുംത കാടുകൾക്കു നടുവിലാണ് ഇതുള്ളത്. കർവാർ തുറമുഖത്തു നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.

വിചിത്രമായ രൂപത്തിൽ കാണപ്പെടുന്ന രണ്ട് റോക്ക് ഫോർമേഷനുകളാണ് യാനയിലെ ഏറ്റവും വലിയ പ്രത്യേക. ഭൈരവേശ്വര ശിഖര എന്നും മോഹിനി ശിഖര എന്നുമാണ് ഇവ അറിയപ്പെടുന്നത്. ശിഖര എന്നാൽ ഹിൽ എന്നാണ് അർഥം. മോഹിനി ശിഖരയ്ക്ക് 80 മീറ്റ്‍ ഉയരവും ഭൈരവേശ്വര ശിഖരയ്ക്ക് 120 മീറ്റർ ഉയരവുമാണുള്ളത്. ഭസ്മാസുരനിൽ നിന്നും ഓടി ഒളിക്കുവാനായി പരമശിവൻ കയറിയ പാറക്കൂട്ടമാണ് ഭൈരവേശ്വര ശിഖര എന്നറിയപ്പെടുന്നത്.

PC: Vishwanatha Badikana

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

Read more about: gokarna temple adventure beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X