Search
  • Follow NativePlanet
Share
» »തീര്‍ഥാടനം മാത്രമല്ല, രാമേശ്വരത്തെത്തിയാല്‍ പലതുണ്ട് ചെയ്യുവാന്‍

തീര്‍ഥാടനം മാത്രമല്ല, രാമേശ്വരത്തെത്തിയാല്‍ പലതുണ്ട് ചെയ്യുവാന്‍

തീര്‍ഥാടന സ്ഥാനമായും വിനോദ സ‍ഞ്ചാര കേന്ദ്രമായും സഞ്ചാരികള്‍ ഒരുപോലെ അന്വേഷിക്കുന്ന ഇടങ്ങളിലൊന്നാണ് രാമേശ്വരം. രാമനെ ഈശ്വരനായി ആരാധിക്കുന്ന ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. ശ്രീലങ്കയോ‌ട് ചേര്‍ന്നു നില്‍ക്കുന്ന ഇടമെന്ന നിലയിലും രാമസേതുവിന്‍റെയും പാമ്പന്‍ പാലത്തിന്‍റെയും ധനുഷ്കോടിയുടെയും കാഴ്ചകള്‍ നേരിട്ടു കാണുവാനുമൊക്കെയായി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നു.
ഹൈന്ദവ വിശ്വാസികളുടെ ചാര്‍ ദാം തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നു കൂ‌ടിയായ രാമേശ്വരത്തിന് ചരിത്രപരമായും ഒരുപാട് പ്രത്യേകതകളുണ്ട്. അതായത് ഇവിടെക്കുള്ള ഓരോ യാത്രയും ചരിത്രത്തെക്കൂടി പുണര്‍ന്നുകൊണ്ടുള്ളതായിരിക്കുമെന്ന് ചുരുക്കം. രാമേശ്വരത്തെത്തിയാല്‍ വെറുതേ സ്ഥലം കണ്ടുനടക്കേണ്ടതിനേക്കാള്‍ അധികമായി ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

രാമനാഥസ്വാമി ക്ഷേത്രം സന്ദര്‍ശനം

രാമനാഥസ്വാമി ക്ഷേത്രം സന്ദര്‍ശനം

രാമേശ്വരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ഇവിടം രാമന്റെ കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെയാണ്. ഇവിടെവെച്ചാണ് രാമന്‍ രാവണനെ കൊന്നതിനു പരിഹാരമനുഷ്ഠിച്ച് ശിവനോട് പ്രാര്‍ഥിച്ചത് എന്നാണ് വിശ്വാസം. രണ്ടു ശിവലിംഗങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കും. അതിലൊന്ന് ഹനുമാന്‍ രാമന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഹിമാലയത്തില്‍ നിന്നും പ്രതിഷ്ഠിക്കുവാനായി കൊണ്ടുവന്നതും അടുത്തത് ഹനുമാന്‍ വരുവാന്‍ വൈകിയപ്പോള് സീത മണലില്‍ നിര്‍മ്മിച്ചതുമാണ്. 12-ാം നൂറ്റാണ്ടു മുതല്‍ ഇവിടെ അധികാരത്തിലുണ്ടായിരുന്ന വിവിധ രാജവംശങ്ങള്‍ ചേര്‍ന്നാണ് ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:SUDEEP PRAMANIK

അഗ്നിതീര്‍ഥം

അഗ്നിതീര്‍ഥം

രാമേശ്വരത്ത് മറക്കാതെ സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്നാണ് അഗ്നിതീര്‍ഥം. രാമേശ്വരത്തെ 23 തീര്‍ഥങ്ങളിലും മുങ്ങിനിവര്‍ന്നാല്‍ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മറ്റെല്ലാ തീര്‍ഥങ്ങളും ക്ഷേത്രത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അഗ്നിതീര്‍ഥം മാത്രം കടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ക്ഷേത്രത്തില്‍ കയറി തൊഴുന്നതിനു മുന്‍പ് തീര്‍ഥങ്ങളില്‍ മുങ്ങിക്കയറണം എന്നൊരു വിശ്വാസം കൂടിയുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമുള്ള കാര്യമല്ല എന്നു കൂടി ഓര്‍മ്മിക്കുക. അഗ്നി തീര്‍ഥത്തില്‍ നിന്നാണ് തീര്‍ഥങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം. ശിവനോ‌ട് പ്രാര്‍ഥിക്കുന്നതിനു മുന്‍പ് സീത ഇവിടെയെത്തി പ്രാര്‍ഥിച്ചു എന്നും പ്രാര്‍ഥനയുടെ സമയത്ത അഗ്നിദേവന്‍ രാമനു മുന്നിലെത്തി സീത ശുദ്ധയാണെന്നും രാവണന്‍ അപഹരിച്ച സമയത്തും സീത രാമനോട് വിശ്വസ്തയായിരുന്നുവെന്നും ഓര്‍മ്മിച്ച സ്ഥലം കൂടിയാണ് ഇത്.
PC:Maskaravivek

പ്രേതനഗരമായ ധനുഷ്കോടി

പ്രേതനഗരമായ ധനുഷ്കോടി

1964 ല്‍ വീശിയ‌ടിച്ച കൊടുങ്കാറ്റ് ഇല്ലാതാക്കിയ നഗരങ്ങളിലൊന്നാണ് രാമേശ്വരത്തോട് ചേര്‍ന്നു കിടക്കുന്ന ധനുഷ്കോടി. മണിക്കൂറില്‍ 280 കിലോമീറ്റര്‍ ശക്തിയില്‍ വീശിയടിച്ച ഈ കാറ്റ് ഒരു നഗരത്തെ മാത്രമല്ലഒരു യാത്ര ട്രെയിനിയെ മൊത്തത്തില്‍ കടലിലാഴ്ത്തി. രണ്ടായിരത്തോളം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത് എന്നാണ് കണക്കുകള്‍ പറയുന്നത്.
തകര്‍ന്ന റെയില്‍വേ ലൈനുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മരുഭൂമി പോലെ കിടക്കുന്ന സ്ഥലങ്ങളും ഒക്കെ ചേര്‍ന്ന് ധനുഷ്‌കോടിക്ക് നല്കുന്നത് ഒരു പ്രേതനഗരത്തിന്റെ മട്ടും ഭാവവുമാണ്.
ഇവിടെയാണ് ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും തമ്മില്‍ ചേരുന്ന ഇടവും.

PC:Chenthil

ഇന്ത്യയുടെ അറ്റത്ത് പോകാം

ഇന്ത്യയുടെ അറ്റത്ത് പോകാം

ധനുഷ്കോടിക്ക് തൊട്ടുമുന്നേയുള്ള അരീച്ചല്‍ മുന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള അതിര്‍ത്തി എന്നു പറയാവുന്ന ഇടമാണ്. സാങ്കല്പിക അതിര്‍ത്തി മാത്രമാണ് ഇത്. ഇവിടെ നിന്നും 18 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്. എന്തായാലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒരു അതിര്‍ത്തിയല്ല ഇവിടെയുള്ളത്.

പാമ്പന്‍പാലത്തിനു മുകളിലൂടെ യാത്ര പോകാം

പാമ്പന്‍പാലത്തിനു മുകളിലൂടെ യാത്ര പോകാം

രാജ്യത്തെ ഏറ്റവും വലിയ എന്‍ജീനീയറിങ് വിസ്മയങ്ങളിലൊന്നായാണ് പാമ്പന്‍ പാലത്തിനെ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലം കൂടിയാണിത്. പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി യോജിപ്പിക്കുവാനാണ് ഈ പാലം നിര്‍മ്മിച്ചത്. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാല.

കൈറ്റ് സര്‍ഫിങ്

കൈറ്റ് സര്‍ഫിങ്

‌കടല്‍വിനോദങ്ങള്‍ ആവോളം ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നു കൂടിയാണ് കൈറ്റ് സര്‍ഫിങ്. തീര്‍ഥാടനത്തിന്റെ പേരിലാണ് അറിയപ്പെ‌ടുന്നതെങ്കിലും കടല്‍ക്കാഴ്ചകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കത്താടി നോര്‍ത്തും കത്താടി സൗത്തുമാണ് ഇവിടെ കൈറ്റ് സര്‍ഫിങ്ങിനു പേരുകേട്ട ഇടങ്ങള്‍. മഴക്കാലത്തെ കാറ്റിനെക്കൂടി ആശ്രയിച്ചാണ് ഇവിെ കൈറ്റ് സര്‍ഫിങ്ങ് നടത്തുക.

ദേശാടന പക്ഷികളെ കാണാം

ദേശാടന പക്ഷികളെ കാണാം


രാമേശ്വരം പ്രക‍ൃ‍തി സ്നേഹികള്‍ക്ക് ഇഷ്‌ടം പോലെ കാഴ്ചകള്‍ പകരുന്ന ഇടമാണ്. ഇവിടെ നിന്നും ഒറ്റ ദിവസത്തെ യാത്രയില്‍ പോിവരുവാന്‍ പറ്റിയ മനോഹരങ്ങളായ ഇടങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ധനുഷ്ടോടിക്ക് അടുത്തുള്ള അരിചമുനൈ പക്ഷിസങ്കേതം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഓസ്ട്രേലിയയില്‍ നിന്നും വരുന്ന ദേശാ‌ടന പക്ഷികളായ ഫ്ലെമിംഗോകളെ കാണുവാനും ചിലപ്പോള്‍ ഭാഗ്യമുണ്ടാകും. ചിത്രാംഗുടിയും കാഞ്ചിരംഗുളവുമാണ് ഇവിടുത്തെ മറ്റുരണ്ടു പക്ഷി സങ്കേതങ്ങള്‍.

കലാമിന്‍റെ ജന്മഗൃഹം കാണാം

കലാമിന്‍റെ ജന്മഗൃഹം കാണാം

മുന്‍ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജന്മഗൃഹമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. രാമേശ്വരത്തുള്ള ഈ ഭവനം ഇന്നു ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന മ്യൂസിയം കൂടിയാണ്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഈ വീ‌‌ടിനെ പരാമര്‍ശിക്കുന്നുണ്ട്.

രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍രാമന്‍ പാലമോ അതോ ആദം പാലമോ?? ഏഴായിരം വര്‍ഷം പഴക്കമുള്ള പാലത്തിന്റെ വിശേഷങ്ങള്‍

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X