Search
  • Follow NativePlanet
Share
» »യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

യാത്ര പോകുമ്പോൾ കാണുന്ന സ്ഥലത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ആ നാട്ടിലെ രുചികളും. നാടൻ ഭക്ഷണങ്ങൾ ഒരു നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും നാവിന്റെ തുമ്പിൽ രുചികളായി കൊണ്ടു നിർത്തുകയാണ് ചെയ്യുന്നത്. മലബാറുകാരുടെ ഇറച്ചിപ്പച്ചിരിയും കോഴിക്കോടുകാരുടെ ഹൽവയും ആലപ്പുഴക്കാരുടെ താറാവ് കറിയും കോട്ടയംകാരുടെ കുടംപുളിയിട്ട മീനും തിരുവനന്തപുരംകാരുടെ ബോളിയും ഒക്കെ പറയുക ആ നാടിന്റെ രുചിഭേദങ്ങളെക്കുറിച്ചാണ്. അതുപോലെ തന്നെയാണ് കൊൽക്കത്തക്കാരുടെ കത്തിറോളും മുംബൈയിലെ വടാ പാവും വടക്കു കിഴക്കൻ ഇന്ത്യയിലെ മോമോസുമെല്ലാം ഇഷ്ടരുചികളിലേക്കെത്തുന്നത്.

ഇതേ ഭക്ഷണം തന്നെയാണ് യാത്രകളിൽ ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കുന്ന കാര്യവും. ഭക്ഷണ നിയന്ത്രണത്തിൽ ശ്രദ്ധിക്കുന്നവരാണെങ്കിൽ പറയുകയും വേണ്ട. രുചിതേടിയുള്ള ഇത്തരം രീതികൾ ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളിലേക്കും അമിത വണ്ണത്തിലേക്കുമായിരിക്കും നയിക്കുക. എന്നാൽ യാത്രയിൽ എത്ര ഭക്ഷണം കഴിച്ചാലും ചില പൊടിക്കൈകൾ അറിഞ്ഞാൽ അമിത വണ്ണം ഒരു പ്രശ്നമായി കരുതുന്നവർക്ക് കൂളായി പുറത്തുവരാം...

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ദാഹിച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ച് യാത്രകളിൽ ധാരാളം ശുദ്ധമായ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കി മാറ്റണം. തുടർച്ചയായുള്ള യാത്രയും വെയിലും ക്ഷീണവും വളരെ പെട്ടന്നായിരിക്കും ശരീരത്തെ ബാധിക്കുകയും ജലാംശം വലിച്ചെടുക്കുകയും ചെയ്യുക. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ, പ്രത്യേകിച്ച് യാത്രാ സമയങ്ങളിൽ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. കയ്യിൽ എല്ലായ്പ്പോളും ഒരു കുപ്പി തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം സൂക്ഷിക്കുക.

നടത്തം ശീലമാക്കുക

നടത്തം ശീലമാക്കുക

നടത്തം പലപ്പോഴും കലോറി കത്തിച്ചു തീർക്കുവാനാണ് എന്ന് കരുതുന്നവരുണ്ട്. എന്നാൽ സഞ്ചാരികളെ സംബന്ധിച്ച് നടത്തമെന്നാൽ വെറും കലോറി തീർക്കൽ മാത്രമല്ല, മറിച്ച് പുതിയൊരു വിധത്തിൽ സ്ഥലങ്ങലെ കണ്ടറിയുവാനുളള ഒരു മാർഗ്ഗം കൂടിയാണ്. ഒരു പ്രത്യേക പ്രദേശം കാണാനിറങ്ങുമ്പോൾ കുറച്ചു ദൂരം മുന്നേ വണ്ടി നിർത്തി നടക്കാനിറങ്ങുന്നത് പ്രാദേശികരായ ആളുകളെ പരിചയപ്പെടുന്നതിനും പുതി പുതിയ കഥകൾ അറിയുന്നതിനും വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നതിനും സഹായിക്കും. പിന്നെ, നടത്തം അധിക കലോറി കത്തിച്ചു തീർക്കുകയും ചെയ്യും.

മുൻകൂട്ടി പ്ലാൻ ചെയ്യാം

മുൻകൂട്ടി പ്ലാൻ ചെയ്യാം

യാത്രകളോടൊപ്പം തന്നെ പാക്കേജായി കിട്ടുന്ന ഒന്നാണ് ടെന്‍ഷനും സ്ട്രെസ്സും. ഇതു രണ്ടും മാനസീകാരോഗ്യത്തെ മാത്രമല്ല, ശാരീരികാരോഗ്യത്തെ ബാധിക്കുകയും അത് അമിത വണ്ണത്തിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. പ്ലാൻ കൃത്യമല്ലാത്തതാണ് യാത്രകളിലെ ടെൻഷന് പ്രധാന കാരണം. അതിനു പരിഹാരമായി ഓരോ ദിവസവും രാവിലെ അന്നു പോകേണ്ട ഇടങ്ങളെക്കുറിച്ചും കാമേണ്ട കാഴ്ചകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും വൈകുന്നേരം എങ്ങനെ ചിലവഴിക്കണം എന്നതിനെക്കുറിച്ചും കൃത്യമായ പ്ലാൻ തയ്യാറാക്കിയിരിക്കണം. വർക് ഔട്ടും ഫിറ്റ്നസും ഒക്ക ശ്രദ്ധിക്കുന്നയാളാണെങ്കിൽ അതിനുളള സമയവും പ്ലാൻ ചെയ്യുമ്പോള്‍ മാറ്റി വയ്ക്കാം.

ബുദ്ധിപൂർവ്വം ഭക്ഷണം ഓർഡർ ചെയ്യാം

ബുദ്ധിപൂർവ്വം ഭക്ഷണം ഓർഡർ ചെയ്യാം

ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്രയാണെങ്കി്‍ യാത്രയിലുടനീളം ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ചാലും പ്രത്യേകിച്ചൊന്നും സംഭവിക്കുവാനില്ല. എന്നാൽ ഒരാഴ്ചയും രണ്ടാഴ്ചയും അതിലധികവുമൊക്കെയുള്ള ലോങ് ട്രിപ്പുകളാണെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ സ്വയം കൊണ്ടു വരുവാന്‍ ശ്രമിക്കണം. നോൺ വെജ് ഭക്ഷണങ്ങളും ഫ്രൈ ചെയ്ത ഭക്ഷണങ്ങളും അമിത മസാലയുള്ളതുമായ ഭക്ഷണങ്ങൾ മിതമായി മാത്രം കഴിക്കുക. കൂടുതൽ പച്ചക്കറിയും ധാന്യങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക.

നിങ്ങളെക്കുറിച്ച് ചിന്തിക്കാം

നിങ്ങളെക്കുറിച്ച് ചിന്തിക്കാം

ഒരു ഗ്രൂപ്പായോ സുഹൃത്തുക്കളോടൊപ്പമോ ആണ് യാത്രയ്ക്ക് പോകുന്നതെങ്കിൽ എല്ലാവരുടെയും സൗകര്യം നോക്കാതെ ചില കാര്യങ്ങളിൽ സ്വന്തം ആരോഗ്യം പരിഗണിക്കുവാനും ശ്രദ്ധിക്കുക. എല്ലാവരും ചേർന്ന് ഒരുപാട് ഭക്ഷണം ഓർഡർ ചെയ്തു എന്ന കാരണത്താൽ എല്ലാം കൂടി കഴിച്ചു തീർക്കുവാൻ നിൽക്കേണ്ട ആവശ്യമില്ല. ആവശ്യമെന്നു തോന്നുന്നതു മാത്രം, വേണ്ട അളവിൽ കഴിക്കുക. യാത്രകളിൽ എപ്പോഴും സ്വന്തം ആവശ്യങ്ങളനുസരിച്ചു മാത്രം കാര്യങ്ങൾ നടക്കില്ല എങ്കിലും അങ്ങനെ കിട്ടുമ്പോൾ ആരോഗ്യം പരിഗണിച്ച് തീരുമാനിക്കുക.

ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

അതിർത്തി കടന്നെത്തിയ രുചിയുമായി രാമശ്ശേരി ഇഡലി

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X