Search
  • Follow NativePlanet
Share
» »കവരത്തിയിലേക്കാണോ യാത്ര!!ദ്വീപ് നിങ്ങളെ അതിശയിപ്പിക്കും...തീർച്ച!!

കവരത്തിയിലേക്കാണോ യാത്ര!!ദ്വീപ് നിങ്ങളെ അതിശയിപ്പിക്കും...തീർച്ച!!

ശാന്തത, ശുദ്ധവായു, മലിനമാകാത്ത പ്രകൃതി ഇതു മൂന്നും ഒരു പോലെ ചേർന്നു നിൽക്കുന്ന ഇടങ്ങൾ നമ്മുടെ നാട്ടിൽ വളരെ കുറവാണ്. കാടുവെട്ടി കോൺക്രീറ്റ് വനങ്ങളാക്കി നാടിനെ മാറ്റിയെങ്കിലും സഞ്ചാരികൾക്ക് ഇന്നും പ്രിയം ഗ്രാമീണ കാഴ്ചകളോട് തന്നെയാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കാഴ്ചകൾ തേടി സഞ്ചാരികൾ എത്തുന്ന ഇടമാണ് കവരത്തി. ലക്ഷദ്വീപിൽ സ‍ഞ്ചാരികൾക്ക് പ്രവേശനമുള്ള ചുരുക്കം ദ്വീപുകളിൽ ഒന്നുകൂടിയാണിത്. സഞ്ചാരികളുടെ മനം കവരുന്ന കവരത്തിയുടെ വിശേഷങ്ങളിലേക്ക്...

ലക്ഷദ്വീപിന്റെ തലസ്ഥാനം

ലക്ഷദ്വീപിന്റെ തലസ്ഥാനം

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി എന്ന കൊച്ചു ദ്വീപ്. വിനോദസഞ്ചാരത്തിനാണ് ഇവിടെ ഏറ്റവും പ്രാമുഖ്യം നല്കുന്നത്.

PC:The.chhayachitrakar

വെള്ളമണൽ ബീച്ചുകൾ

വെള്ളമണൽ ബീച്ചുകൾ

നമ്മുടെ നാട്ടിൽ കാണുന്ന കടലോരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ബീച്ചുകൾ. നീല ജലവും പഞ്ചാരമണൽത്തരികളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

PC:Thejas

ഏറ്റവും അടുത്ത നഗരം കൊച്ചി

ഏറ്റവും അടുത്ത നഗരം കൊച്ചി

കവരത്തി ദ്വീപിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന നഗരം ഏതാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇല്പം ഞെട്ടിക്കുന്നതാണ്. നമ്മുടെ സ്വന്തം കൊച്ചിയാണ് കരവത്തി ദ്വീപിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ദ്വീപ്. ഏറ്റവും അടുത്ത നഗരമാണെങ്കിലും 403 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഇന്ത്യൻ നേവി ബേസുകളിലൊന്ന്

ഇന്ത്യൻ നേവി ബേസുകളിലൊന്ന്

ഇന്ത്യൻ നാവിക സേനയുടെ പ്രധാനപ്പെട്ട ബേസുകളിലൊന്നായാണ് കവരത്തി അറിയപ്പെടുന്നത്. ഐഎൻഎസ് ദീപ്രകാഷിന്റെ ബേസാണിത്.

PC:The.chhayachitrakar

വാട്ടർ സ്പോർട്സുകൾ

വാട്ടർ സ്പോർട്സുകൾ

ജലവിനോദങ്ങൾക്ക് ലക്ഷദ്വീപിൽ ഏറ്റവും പ്രാധാന്യം നല്കുന്ന ദ്വീപാണ് കവരത്തി. സ്കൂബാ ഡൈവിങ്ങ് മുതൽ സ്നോർക്കലിങ്ങ്, വാട്ടർ സ്കീയിങ്ങ്, പാരാസെയ്ലിങ്ങ്, ജെറ്റ് സ്കീയിങ്ങ്, വാട്ടർ ബൈക്ക്, വിൻഡ് സർഫിങ്ങ് തുടങ്ങിയവ ആസ്വദിക്കാൻ മറ്റു ദ്വീപിനേക്കാള്‍ സഞ്ചാരികൾ കവരത്തിയെയാണ് ആശ്രയിക്കുന്നത്.

PC:Thejas

വ്യത്യസ്ത കാഴ്ചകൾ

വ്യത്യസ്ത കാഴ്ചകൾ

ലക്ഷദ്വീപിലെ കാഴ്ചകളിൽ ഏറ്റവും വ്യത്യസ്തമായ കാഴ്ചകൾ നല്കുന്ന ഇടമാണ് കവരത്തി. പ്രകൃതി ഭംഗി തന്നെയാണ് ഇവിടുത്തെയും പ്രധാന ആകർഷണമെങ്കിലും വേറെയും ഇടങ്ങൾ ഇവിടെയുണ്ട്. അതിൽ തന്നെ ഏറ്റവും പ്രസിദ്ധമാണ് മറൈൻ അക്വേറിയം, ഡീസാലിനേഷൻ പ്ലാന്റ്, ഉർജാ മോസ്ക്, അജാറാ ആൻഡ് ജംനാഥ് മോസ്ക് തുടങ്ങിയവ.

PC:Salahpoomalika

കയറും മീനും

കയറും മീനും

തെങ്ങുകൃഷി ചെയ്യുന്നവരാണ് ദ്വീപിലെ അധികം ആളുകളും. അതുകൊണ്ടുതന്നെ ആളുകൾ കൂടുതലും ഏർപ്പെടുന്ന തൊഴിൽ കയർ നിർമ്മാണവു പിന്നെ മത്സ്യബന്ധനവുമാണ്.

സമീപ ദ്വീപുകൾ

സമീപ ദ്വീപുകൾ

അഗത്തി, കടമത്ത, ബംഗാരം തുടങ്ങിയവയാണ് കവരത്തി ദ്വീപിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റു ദ്വീപുകൾ. ഇതുതന്നെയാണ് ഇവിടുത്തെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും.

 തലസ്ഥാനമാണെങ്കിലും...

തലസ്ഥാനമാണെങ്കിലും...

ലക്ഷദ്വീപിന്റെ തലസ്ഥാനമാണെങ്കിലും സ്വന്തമായി ഒരു വിമാനത്താവളം കവരത്തിക്കില്ല. വ്യോമഗതാഗതത്തിനായി ദ്വീപുകാർ ആശ്രയിക്കുന്നത് അഗത്തിയേയാണ്. ഇവിടെയാണ് ലക്ഷദ്വീപിലെ ഏക വിമാനത്താവളമുള്ളത്.

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ

യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് ലക്ഷദ്വീപാണ്. പവിഴപ്പുറ്റുകൾ നിറഞ്ഞ കടലും നീല വെള്ളവും മനോഹരമായ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ മനസ്സിലോട്ടങ്ങ് ഇടിച്ചു കയറിയ ലക്ഷദ്വീപിലെത്തുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. പ്രത്യേക അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതു മുതൽ അവിടേക്കുള്ള കപ്പിലിന്റെ ടിക്കറ്റ് ലഭ്യതയും യാത്രയും താമസവും ഒക്കെ ഓരോ ചടങ്ങു തന്നെയാണ്. എന്നാൽ ഒന്നെത്തിക്കിട്ടാൽ ലഭിക്കുന്ന സന്തോഷം ഓർക്കുമ്പോൾ ഇതൊന്നും ഒരു പണിയായി തോന്നുകയേ ഇല്ല. എല്ലാം ഒകെ ആയാൽ അങ്ങ് പോയേക്കാം എന്നു വിചാരിച്ചാലും തെറ്റി. ബാഗും എടുത്ത് പുറപ്പെടുക എന്നതിലുപരിയായി അവിടേക്കു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്.

ലക്ഷദ്വീപ് യാത്രയിലെ അരുതുകൾ...അനുസരിച്ചില്ലെങ്കിൽ പണി പാളും

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

ചരിത്രവും പൈതൃകവും ചേർന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമായ നാടാണ് മലപ്പുറം. കോട്ടക്കുന്നു മൈതാനവും മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്രയും പഴയങ്ങാടി മോസ്കും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മലപ്പുറത്തെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച ബിയ്യം കായൽ മുതൽ കോട്ടക്കുന്ന് വരെ..മലപ്പുറം അതിശയിപ്പിക്കും..തീർച്ച

പെണ്‍യാത്രകള്‍ക്കു പോകാം ഈ ഇടങ്ങളിൽ

പെണ്‍യാത്രകള്‍ക്കു പോകാം ഈ ഇടങ്ങളിൽ

അങ്ങ് ദൂരെ ആരും കാണാത്ത ഒരിടത്തേയ്ക്ക് ഇഷ്ടങ്ങളെല്ലാം ചേർത്തുവെച്ച ആ യാത്രയെക്കുറിച്ച് സ്വപ്നം കാണാത്ത പെണ്ണുങ്ങളുമില്ല! ഒരായിരം തവണ മനസ്സു കൊണ്ടു പോയി വന്നിട്ടുള്ള ഈ യാത്രയ്ക്ക് ഒന്നൊരുങ്ങിയാലോ... ഒറ്റയ്ക്കുള്ള യാത്ര ഒരു വെല്ലുവിളി അല്ല എന്നു മനസ്സിലാക്കി, കൂളായി പോയി വരാൻ സഹായിക്കുന്ന ഒട്ടേറെ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. രണ്ടു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ഇടം മുതൽ ആഴ്ചകളെടുത്തു കണ്ടു തീർക്കാൻ സാധിക്കുന്ന സ്ഥലം വരെ ഇവിടെയുള്ളപ്പോള്‍ യാത്രകൾ എന്തിനാണ് നീട്ടിവയ്ക്കുന്നത്...? സ്ത്രീ യാത്രകൾക്ക് പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

പെണ്‍യാത്രകള്‍ക്കു പോകാം ഈ ഇടങ്ങളിൽ പെണ്‍യാത്രകള്‍ക്കു പോകാം ഈ ഇടങ്ങളിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X