Search
  • Follow NativePlanet
Share
» »മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ശിവപ്രതിമയും അതിനെ ചുറ്റി നില്‍ക്കുന്ന അറബിക്കടലും ചേരുന്ന കാഴ്ച ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക.

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ശിവപ്രതിമയും അതിനെ ചുറ്റി നില്‍ക്കുന്ന അറബിക്കടലും ചേരുന്ന കാഴ്ച ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക. ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന ഇടം എന്ന ഒറ്റ വിശേഷണം മാത്രം മതി വിശ്വാസികള്‍ക്ക് ഇവിടെ വരാനുള്ള കാരണത്തിന്. അതിശയ കാഴ്ചകള്‍ മാത്രം സമ്മാനിക്കുന്ന മുരുഡേശ്വറിന്‍റെ വിശേഷങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല.ഒരു വിശ്വാസി എന്ന നിലയിലും സഞ്ചാരി എന്ന നിലയിലും അറിയുവാനും കാണുവാനും ഏറെയുണ്ട് ഇവി‌ടെ.

ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ

ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ

മുരുഡേശ്വര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരിക ഇവിടുത്തെ ഭീമാകാരനായ ശിവപ്രതിമയാണ്. . അകലെ നിന്നും നോക്കുമ്പോള്‍ ആകാശത്ത്, മേഘങ്ങളെ മുട്ടി നില്‍ക്കുന്ന ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമ എന്ന വിശേഷണവും ഉണ്ട്. നേപ്പാളിലെ കൈലാസ്നാഥ് മഹാദേവ് പ്രതിമയും കോയമ്പത്തൂരിലെ ആദിയോഗിയുമാണ് തൊട്ട‌ടുത്ത സ്ഥാനങ്ങളിലുള്ള പ്രതിമകള്‍. 123 അടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. സൂര്യപ്രകാശം പതിക്കുമ്പോള്‍ തിളങ്ങുന്ന ഇത് രണ്ടു കൊല്ലത്തെ നിരന്തരമായ പണിക്ക് ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഉത്തര കന്നഡയിലെ ഭട്കല്‍ താലൂക്കിലാണ് മുരുഡേശ്വര്‍ സ്ഥിതിചെയ്യുന്നത്.

മുരുഡേശ്വരറിലെ ആത്മലിംഗം

മുരുഡേശ്വരറിലെ ആത്മലിംഗം

മുരുഡേശ്വറില്‍ ആരാധിക്കുന്നത് ആത്മലിംഗമാണ് എന്നാണ് വിശ്വാസം. ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം. രാവണന്‍ ആത്മലിംഗം സ്വന്തമാക്കിയാല്‍ അത് ലോകത്തിന് തന്നെ നാശം ഉണ്ടാക്കുമെന്ന് മനസിലാക്കിയ ദേ‌വഗണങ്ങള്‍ ഗണപതിയെ കാണുകയും. ഗണപതി ബാലന്റെ രൂപത്തില്‍ രാവണനെ സമീപിക്കുകയും. ആത്മ ലിംഗ ഗോകര്‍ണയില്‍ സ്ഥാപിക്കുകയും ആയിരുന്നു.

മൂന്നു വശവും കടല്‍

മൂന്നു വശവും കടല്‍

മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇ‌ടം എന്ന നിലയിലും മുരുഡേശ്വര്‍ ഏറെ പ്രസിദ്ധമാണ്. ഇവിടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കടല്‍ക്കാഴ്ചകളും പിന്നെ കടല്‍ത്തീരവും വിശ്വാസികളെ മാത്രമല്ല, വിനോദ സഞ്ചാരികളേയും ഇവി‌ടേക്ക് ആകര്‍ഷിക്കുന്നു. കന്ദുകഗിരി കുന്ന് എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം അറിയപ്പെ‌ടുന്നത്.

249 അടി ഉയരത്തിലെ രാജഗോപുരം

249 അടി ഉയരത്തിലെ രാജഗോപുരം

മുരുഡേശ്വറിലെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ് ഇവി‌‌‌ടുത്തെ രാജഗോപുരം. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രാജഗോപുരമായ ഇത് രണ്ടു വര്‍ഷമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തമിഴ്നാ‌‌ട്ടില്‍ നിന്നുള്ള പ്രഗത്ഭരായ ശില്പികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 20 നിലകളിലായി നിറയെ കൊത്തുപണികളും മറ്റുമായാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

PC:Kousthubh Aithal

മുകളിലെത്തിയാല്‍

മുകളിലെത്തിയാല്‍

മുരുഡേശ്വര്‍ സന്ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ രാജഗോപുരത്തില്‍ കയറുക തന്നെ വേണം. 10 രൂപയ്ക്ക് താഴെ നിന്നും 18-ാം നില വരെ ലിഫ്റ്റില്‍ കൊണ്ടുപോകും. ഇവിടെ നിന്നും മുരുഡേശ്വരന്റെയും കടലിന്റെയും ശിവപ്രതിമയു‌‌‌‌ടെയും സൗന്ദര്യം ആസ്വദിക്കാം.

PC:Foliate08

കാശിനാഥന്റെ ശിവപ്രതിമ

കാശിനാഥന്റെ ശിവപ്രതിമ

കാശിനാഥന്‍ എന്ന ശില്പിയുടെ നേതൃത്വത്തില്‍ അതിസൂക്ഷ്മമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രതിമയു‌ടെ ഗാംഭീര്യം എടുത്തുപറയേണ്ടതാണ്. രണ്ട് വര്‍ഷമാണ് പ്രതിമ ഈ കാണുന്ന രൂപത്തില്‍ തീര്‍ക്കുവാന്‍ വേണ്ടി വന്നത്.
ശില്പത്തിനുള്ളില്‍ പുറമേ നിന്നുള്ള കാഴ്ച മാത്രമല്ല, ശില്പത്തിനുള്ളിലും വിസ്മയങ്ങള്‍ ശില്പി ഒളിപ്പിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റില്‍ വെള്ളി പൂശിയാതാണ് പ്രതിമ. പ്രതിമയുടെ ഉള്ളില്‍ രണ്ട് മ്യൂസിയങ്ങളുണ്ട്. മുരുഡേശ്വറിന്‍റെ കഥ ഇവി‌‌ടെ നിന്നുമറിയാം.

PC:Karthik lessonar

കണ്ടുതീര്‍ക്കുവാന്‍

കണ്ടുതീര്‍ക്കുവാന്‍

മുരുഡേശ്വര്‍ ക്ഷേത്രത്തിനും ശിവപ്രതിമയ്ക്കും രാജഗോപുരത്തിനും ഇടയിലാി കാഴ്ചകള്‍ ഒരുപാടുണ്ട് ഇവിടെ കണ്ടു തീര്‍ക്കുവാന്‍. ചുറ്റോടു ചുറ്റുമുള്ള ചെറിയ ക്ഷേത്രങ്ങളും ഉപക്ഷേത്രങ്ങളും അതിമനോഹരമായ ലാന്‍ഡ്സ്കേപ്പും അവിടെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന പ്രതിമകളും രൂപങ്ങളുമെല്ലാം ഈ പ്രദേശത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു.

PC:Vivek Urs

 വൈകുന്നേരമെത്താം

വൈകുന്നേരമെത്താം

പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെയുമാണ് ക്ഷേത്ര സമയം. എന്നാല്‍ കടല്‍ക്കാഴ്ചകളും ബീച്ചിന്റെ ഭംഗിയുമൊക്കെ അറിയുവാന്‍ വൈകുന്നേരമാണ് യോജിച്ച സന്ദര്‍ശന സമയം.

 മുരുഡേശ്വര്‍ കോട്ട

മുരുഡേശ്വര്‍ കോട്ട

ക്ഷേത്രം മാത്രമല്ല, സഞ്ചാരിക‌ളെ ആകര്‍ഷിക്കുന്ന വേറെയും കാര്യങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് കോട്ട. വിജയനഗര രാജാക്കന്മാരാണ് ഇവിടെ കോട്ട സ്ഥാപിക്കുന്നത്. പിന്നീട് കുറേ കാലങ്ങള്‍ക്കു ശേഷം ടിപ്പു സുല്‍ത്താനും പിന്നീട് വന്ന മൈസൂര്‍ രാജാക്കന്മാരുമാണ് കോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പോന്നിരുന്നത്.

മുരുഡേശ്വര്‍ ബീച്ച്

മുരുഡേശ്വര്‍ ബീച്ച്

ബീച്ചുകള്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്ത്? മുരുഡേശ്വര്‍ സന്ദര്‍ശിക്കുവാന്‍ സഞ്ചാരികള്‍ക്കുള്ള മറ്റൊരു കാരണമാണ് ഇവിടുത്തെ ബീച്ച്. ഇവിടെ നിന്നും കടലിലേക്കുള്ള സ്പീഡി ബോട്ട് യാത്രയാണ് മറ്റൊരു ആകര്‍ഷണം. കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും ഇത് ഏറെ രസിപ്പിക്കും എന്നതില്‍ സം‌ശയമ വേണ്ട.

മുരുഡേശ്വര്‍ സ്കൂബാ ഡൈവിങ്

മുരുഡേശ്വര്‍ സ്കൂബാ ഡൈവിങ്

മുരുഡേശ്വര്‍ പ്രസിദ്ധമായിരിക്കുന്ന മറ്റൊരു കാര്യമാണ് സ്കൂബാ ഡൈവിങ്. നീല നിറത്തില്‍ തെളിഞ്ഞ കടല്‍വെള്ളമായതിനാല്‍ വലയ സാധ്യതയാണ് ഇവിടുത്തെ സ്കൂബാ ഡൈവിങ്ങിനുള്ളത്. ആഴക്കടലിലെ അതിമനോഹരമായ കാഴ്ച ഇവിടെ ആസ്വദിക്കുകയും ചെയ്യാം.

13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം13,516 സൈനികരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം

ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!ഉള്ളിലുറങ്ങുന്ന യഥാര്‍ഥ സഞ്ചാരി എങ്ങനെയാണെന്നറിയേണ്ടെ? ഇതാണ് വഴി!

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രംസന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X