Search
  • Follow NativePlanet
Share
» »ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

ലോക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍

കർശനമായ ലോക്ക് ഡൗൺ കഴിഞ്ഞ് ഇളവുകൾ വരാൻ പോകുന്ന കാലമാണ്. നിയന്ത്രണങ്ങളുടെ ചങ്ങല കെട്ടിൽ നിന്ന് ലക്കും ലഗാനുമില്ലാതെ നിരത്തിലേക്കിറങ്ങാൻ തുടങ്ങുന്ന സമയം. അന്യ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമുള്ള നമ്മുടെ പ്രവാസി സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇനിയാണ് ഏറ്റവും കൂടുതൽ കരുതലിന്റെ കാലം വേണ്ടത്

സ്വന്തം കൂട്ടിൽ നിന്ന് പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതാണ് വിഷയം. പ്രായോഗികമായി നടപ്പിൽ വരുത്താവുന്നതും മാതൃകയാക്കാവുന്ന ശീലങ്ങളും സ്വായത്തമാക്കാം. ലോക്ഡൗണ്‍ കഴിഞ്ഞു നിരത്തിലിറങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നും ഏതൊക്കെ കാര്യങ്ങള്‍ക്ക് നോ പറയണം എന്നും കേരളാ മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത് ശ്രദ്ധിക്കാം.

അനാവശ്യ യാത്രകള്‍ ഒഴിവാക്കാം

അനാവശ്യ യാത്രകള്‍ ഒഴിവാക്കാം

പുറത്തേക്കിറങ്ങുമ്പോൾ ഒരാൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യത്തിന് കുടുംബം ഒന്നടങ്കം പുറത്തിറങ്ങേണ്ടതില്ലല്ലോ. ഏറ്റവും കുറവ് അംഗങ്ങൾ മാത്രം പുറത്തേക്കിറങ്ങാം. അനാവശ്യ യാത്രകൾ ഒഴിവാക്കാം.
ടൂവീലർ യാത്രകളിൽ മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റ് ധരിക്കുകയും ഗ്ലാസ് എല്ലാ സമയവും താഴ്ത്തി ഇടുകയും ചെയ്യണം. പുറകിൽ യാത്ര സ്വന്തം അടുത്ത കുടുംബാംഗമല്ലെങ്കിൽ നിരോധിച്ചിരിക്കുകയാണെന്ന് അറിയാമല്ലൊ.
സ്വന്തം കുടുംബാംഗങ്ങൾ അല്ലാത്ത പരിചയക്കാർക്ക് വഴിയിൽ നിന്ന് ലിഫ്റ്റ് കൊടുക്കുന്നത് ഇപ്പോൾ വേണ്ട.

വാഹനങ്ങളിൽ ഒരു സാനിറ്റൈസര്‍ സൂക്ഷിക്കാം

വാഹനങ്ങളിൽ ഒരു സാനിറ്റൈസര്‍ സൂക്ഷിക്കാം

* വാഹനങ്ങളില്‍ ഒരു സാനിറ്റൈസർ സ്ഥിരമായി സൂക്ഷിക്കുകയും, ഇടക്കിടക്ക് കൈകൾ അണുവിമുക്തമാക്കുകയും ചെയ്യുന്നത് നന്നാവും.

*വാഹനങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സൊലൂഷൻ ഒരു ബോട്ടിൽ സ്പ്രേയറിൽ വാഹനത്തിൽ എപ്പോഴും കരുതണം. ശ്രദ്ധിക്കുക മിക്കവാറും മാർക്കറ്റിൽ കിട്ടുന്ന അണുനാശിനികൾ ഉപയോഗിച്ചാൽ ലോഹഭാഗങ്ങൾ തുരുമ്പ് (Corrosive) എടുക്കാൻ സാധ്യത ഉണ്ട്. ആയത് ഒഴിവാക്കണം (QAC- Quaternary ammonium compound 5ml/lit സുരക്ഷിതവും ദുർഗന്ധമൊ കൊറോസീവ് സ്വഭാവം ഇല്ലാത്തതും ആണ്)
ഓരോ യാത്രകൾക്ക് ശേഷവും വാഹനം അണു വിമുക്തമാക്കണം.

*ഇടക്കിടക്ക് സോപ്പ് സൊലൂഷൻ ഉപയോഗിച്ച് കഴുകുകയൊ, സർവ്വീസ് ചെയ്യുന്നത് ശീലമാക്കുക.

ഗ്ലാസ്സുകൾ തുറന്നിട്ട് സഞ്ചരിക്കുക

ഗ്ലാസ്സുകൾ തുറന്നിട്ട് സഞ്ചരിക്കുക

* ടാക്സി വാഹനങ്ങൾ നിർബന്ധമായും എസി ഉപയോഗിക്കാതെ ഗ്ലാസ്സുകൾ തുറന്നിട്ട് സഞ്ചരിക്കുക. മഴയുള്ളപ്പോൾ കഴിയുന്നതും യാത്ര ഒഴിവാക്കുക.

* ഇന്നത്തെ സാഹചര്യത്തിൽ വാഹനങ്ങൾ സുഹൃത്തുക്കൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കാം.

* തൽക്കാലം ച്യൂയിംഗ് ഗം പോലുള്ള മിഠായികൾ കുട്ടികൾക്ക് വാങ്ങി നൽകാതിരിക്കുക.

* വെറ്റില മുറുക്ക് മറ്റ് ചവച്ച് തുപ്പുന്ന സാധനങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കാതിരാക്കാം .

* കഴിയുന്നതും കഴുകി പുനരുപയോഗിക്കാവുന്ന കോട്ടൺ മാസ്കുകൾ ഉപയോഗിക്കാം.
*ഡിസ്പോസബിൾ മാസ്കുകൾ പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്ന് അറിയുക.

* പുറത്ത് പോയി ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും വാഹനത്തിൽ ഇരുന്ന് കഴിച്ച് അവശിഷ്ടങ്ങളും, ഒഴിഞ്ഞ വെള്ള കുപ്പികളും പുറത്തേക്ക് എറിയുന്നതും ഒഴിവാക്കണം.

* പനിയോ ചുമയോ മറ്റേതെങ്കിലും രോഗലക്ഷണമേ ഉള്ളവർ സ്വയമേവ പൊതു സ്ഥലത്ത് പ്രവേശിക്കുകയൊ പൊതുഗതാഗതം ഉപയോഗിക്കുകയൊ ചെയ്യാതിരിക്കുക.

സാമൂഹീക അകലം പാലിക്കാം

സാമൂഹീക അകലം പാലിക്കാം

* ബസ്സിൽ നിന്ന് യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്ന് അറിയുക

* പരമാവധി സാമൂഹ്യ അകലം (social distance) പാലിക്കേണ്ടതും പരസ്പരമുള്ള സ്പർശനം ഒഴിവാക്കേണ്ടതുമാണ്.

* വാഹനത്തിൽ ഇരുന്ന് പുറത്തേക്ക് തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.

* ബസ്സിൽ കയറുന്ന സമയം തിരക്ക് ഉണ്ടാക്കാതെ സ്പർശനം ഒഴിവാക്കി അകലം പാലിച്ചു ക്യൂ നിന്ന് മാത്രമെ പ്രവേശിക്കാവൂ.

* പുറകിലെ വാതിൽ കയറുന്നതിനും മുൻപിലത്തേത് ഇറങ്ങുന്നതിനുമായി ഉപയോഗം ക്രമപ്പെടുത്താം.

പരമാവധി രണ്ടുപേര്‍ മാത്രം

പരമാവധി രണ്ടുപേര്‍ മാത്രം

* ഓട്ടോറിക്ഷയിലും ടാക്സി കാറിലും പരമാവധി രണ്ടു പേർക്കു മാത്രമേ സഞ്ചാരം അനുവദിച്ചിട്ടുള്ളൂ എന്നറിയുക

* പൊതു സ്ഥലത്ത് എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കേണ്ടതും, കൈകൾ സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കി വയ്ക്കേണ്ടതുമാണ്.

 രേഖകൾ കരുതാം മറക്കാതെ

രേഖകൾ കരുതാം മറക്കാതെ

* യാത്രാ ഉദ്ദേശ്യം വ്യക്തമാക്കുന്ന രേഖകൾ എപ്പോഴും വാഹനത്തിലോ കൈവശമൊ കരുതുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ തന്നെ കാണിക്കുക. മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലത്ത് നിൽക്കുന്ന അവർക്കറിയില്ലാലൊ വാഹനത്തിലുള്ളവർ എന്താവശ്യത്തിനാണ് പോകുന്നത് എന്ന് . അവരോട് മാന്യമായും സാഹൃദപൂർവ്വവും പെരുമാറുക എന്നതാണ് നമുക്ക് നൽകാൻ കഴിയുന്ന സേവനം.

വ്യക്തി ശുചിത്വം പാലിക്കുക

വ്യക്തി ശുചിത്വം പാലിക്കുക

* വാഹനങ്ങൾ മാറി മാറി ഉപയോഗിക്കേണ്ടി വരുന്ന സർക്കാർ വിഭാഗങ്ങൾ, ടാക്സി / ചരക്ക് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം.

* യാത്ര ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കുക. വാഹനത്തിൽ നിന്ന് ഇറങ്ങിയശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. നമ്മൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ പോലും ശരീരത്തിൽ വൈറസ് കയറരുത് എന്നതാവണം ലക്ഷ്യം.

തിരികെ എത്തുമ്പോള്‍

തിരികെ എത്തുമ്പോള്‍

* യാത്ര കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ സോപ്പ് ഉപയോഗിച്ച് കുളിച്ച് വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കിവച്ചതിന് ശേഷം വീട്ടിൽ പ്രവേശിക്കുക. പ്രായമായ അച്ഛനമ്മമാർക്കും, കുട്ടികൾക്കും നാമെന്തിന് ദുരിതം നൽകണം

* വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും പൈസ കൈകാര്യം ചെയ്യുമ്പോഴും കൈ മുഖത്തും നാവിലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
*
റോഡിൽ വാഹനങ്ങൾ കുറവാണല്ലോ അതുകൊണ്ട് അമിത വേഗതയും , മൊബൈൽ ഉപയോഗവും, ആഘോഷവും, ഡ്രൈവിംഗ് പഠനവുമെല്ലാം ഒഴിവാക്കാം .. പക്ഷെ സീറ്റ് ബെൽറ്റ് ഒഴിവാക്കരുത്.
(ഇപ്പോൾ ആസ്പത്രിയിൽ പ്രവേശിപ്പിക്കാൻ പറ്റിയ സമയമല്ലെന്നോർക്കുക)

കര്‍ശനമായി പാലിക്കാം

കര്‍ശനമായി പാലിക്കാം

* സ്വന്തം വാഹനത്തിനുള്ളിലാണെങ്കിലും പൊതുനിരത്തിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കാം.

* രോഗികളെയും മറ്റ് ക്യാറന്റൈനിലേക്ക് പ്രവേശിക്കേണ്ടുന്ന യാത്രക്കാരെയും കൊണ്ടു പോകേണ്ടുന്ന വാഹനങ്ങൾ കർശനമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

*വൈറസിന് വാഹനമാക്കാൻ എന്റെ ശരീരം വിട്ടു കൊടുക്കില്ല എന്ന് എല്ലാവരും സ്വയം തീരുമാനിക്കുകയും അതിനുള്ള മുൻകരുതൽ സ്വീകരിക്കുകയും ചെയ്താൽ തീരാവുന്നതേ ഉള്ളൂ ഈ മഹാമാരിയും.
അതിജീവിക്കുക തന്നെ ചെയ്യും ഈ ദുരന്ത കാലത്തേയും നമ്മൾ.

കടപ്പാട് എംവിഡി കേരളാ ഫേസ്ബുക്ക് പേജ്

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണംതിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം

പത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെപത്ത് രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെ

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X