Search
  • Follow NativePlanet
Share
» »സ്മാര്‍ട് ആയി യാത്ര ചെയ്യാം!! എളുപ്പവഴികളിതാ

സ്മാര്‍ട് ആയി യാത്ര ചെയ്യാം!! എളുപ്പവഴികളിതാ

ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാം... ഇതാ യാത്രയില്‍ പരീക്ഷിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട് ട്രാവല്‍ ടിപ്സുകള്‍ നോക്കാം

പെട്ടന്നൊരു ബാഗ് പാക്ക് ചെയ്ത് യാത്ര പുറപ്പെടുന്നവര്‍ നമ്മുടെ ഇടയില്‍ നിരവധിയുണ്ട്. എന്നാല്‍ ഇങ്ങനെ പോകുമ്പോള്‍ പല അത്യാവശ്യ കാര്യങ്ങളും മറന്ന് പോകുന്നത് പുതുമയുള്ള ഒരു കാര്യമല്ല. ഫോണ്‍ എടുക്കുമെങ്കിലും ചാര്‍ജര്‍ മറക്കുന്നതും ക്യാമറയില്‍ മെമ്മറി കാര്‍ഡ് ഇടാന്‍ മറന്നുപോയി യാത്രയില്‍ പണി കിട്ടിയവരും ചുരുക്കമല്ല. കൂട്ടുകാര്‍ക്കൊപ്പമാണ് പോകുന്നതെങ്കില്‍ ഇത് വലിയൊരു പ്രശ്നമായിരിക്കില്ല. പക്ഷേ, തനിച്ചുള്ള യാത്രയെ ഓരോ ച‌െറിയ കാര്യങ്ങളും ബാധിക്കും. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാം... ഇതാ യാത്രയില്‍ പരീക്ഷിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട് ട്രാവല്‍ ടിപ്സുകള്‍ നോക്കാം

 കാര്‍ എടുക്കാം

കാര്‍ എടുക്കാം

നിറയെ പച്ചപ്പും ഭംഗിയും നിറഞ്ഞു നില്‍ക്കുന്നതാണ് നമ്മുടെ രാജ്യത്തെ ഓരോ ഇടങ്ങളും. ഇതു മുഴുവന്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കില്ല എങ്കില്‍ക്കൂടിയും കൃത്യമായ യരു യാത്രാ പ്ലാന്‍ തയ്യാറാക്കിയാല്‍ കുറച്ചൊക്കെ പരിഹരിക്കുവാന്‍ സാധിക്കും. അതിനു വേണ്ടി ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളിലൊന്ന് എന്നത് ലക്ഷ്യ സ്ഥാനത്ത് എത്തിയാല്‍ ഒരു കാര്‍ എടുക്കുക എന്നതാണ്. പലരും പൊതുഗതാഗതം തിരഞ്ഞെടുക്കുവാന്‍ താല്പര്യപ്പെടുമെങ്കിലും കാര്‍ എടുക്കുന്നത് തന്നെയാവും നല്ലത്. കാരണം ആ സ്ഥലത്ത് കാണേണ്ട കാഴ്ചകളെല്ലാം കുറഞ്ഞ ചിലവില്‍ എളുപ്പത്തില്‍ കണ്ടു തീര്‍ക്കുവാന്‍ സ്വന്തമായി ആശ്രയിക്കുന്ന വാഹനം സഹായിക്കും.

താമസ സൗകര്യം

താമസ സൗകര്യം

പകല്‍സമയത്തെ യാത്രകള്‍ മടുപ്പിക്കുമെനന്നതിനാല്‍ രാത്രിയിലെ വിശ്രമത്തിനായി നേരത്തെ തന്നെ മുറികള്‍ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുക. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നത് പണം ലാഭിക്കുന്നതിനു സഹായിക്കും. ബജറ്റ് യാത്രയാണെങ്കില്‍ ഓഫഫുകള്‍ നോക്കി ബുക്ക് ചെയ്യുവാന്‍ മറക്കരുത്. പല ഓണ്‍ലൈന്‍ സൈറ്റുകളും വളരെ കുറഞ്ഞ ചിലവില്‍ താമസ സൗകര്യം നല്കുന്നുണ്ട്. റിവ്യൂ നോക്കിയും നേരത്തെ അവിടെ പോയവരുമായി സംസാരിച്ചും താമസസൗകര്യം തിരഞ്ഞടുക്കുവാന്‍ ശ്രദ്ധിക്കുക.

 വസ്ത്രം എടുക്കുമ്പോള്‍

വസ്ത്രം എടുക്കുമ്പോള്‍

യാത്രയില്‍ പോകുന്ന ഇടത്തിന്‍റെ കാലാവസ്ഥയും ഭൂപ്രകൃതിയും നോക്കിമാത്രം വേണം വസ്ത്രങ്ങള്‍ പാക്ക് ചെയ്യുവാന്‍. എന്തുതന്നെയായാലും ഇറുകിയ വസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കുക. അയവുളള വസ്ത്രങ്ങള്‍ ധരിക്കുക. തണുപ്പുള്ള ഇടമാണെ‌ങ്കില്‍ സ്വെറ്റര്‍ കൂടി കരുതുക.

 ഭാഷാ സഹായി

ഭാഷാ സഹായി

പത്തുനാട്ടില്‍ നൂറുഭാഷ എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. മിക്കപ്പോഴും ഇംഗ്ലീഷും ഹിന്ദിയും അറിയാമെങ്കില്‍ പോലും ഉള്‍പ്രദേശങ്ങളിലേക്കു പോയാല്‍ പ്രാദേശിക ഭാഷകള്‍ മാത്രമായിരിക്കും അവിടെ ഉള്ളത്. ഭാഷയുടെ ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പോകുന്ന പ്രദേശത്തെ ഭാഷയുടെ ഒരു സഹായി കരുതുന്നത് നല്ലതായിരിക്കും. എളുപ്പത്തില്‍ ആശയ വിനിമയം നടത്തുവാന്‍ ഇത് സഹായിക്കും. അല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ പോലുള്ള ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നല്ലതാണ്. മാത്രമല്ല, പോകുന്ന പ്രദേശത്തിന്റെ പ്രാദേശിക ഭാഷയില്‍ അത്യാവശ്യ വാക്കുകള്‍ പഠിക്കുന്നതും നല്ല കാര്യമാണ്.

ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!

മാപ്സ്

മാപ്സ്

യാത്രകളില്‍ ഗൂഗിളിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഗൂഗിള്‍ മാപ്പ്. ഏതു സ്ഥലത്തു ചെന്നാലും വഴി കാണിക്കുവാന്‍ ഗൂഗിള്‍ മാപ്പുള്ളത് യാത്രകളെ എളുപ്പമുള്ളതാക്കുന്നു. ചില സമയത്ത് തെറ്റായ വഴി കാണിക്കുന്നു എന്ന ആരോപണവും ഗൂഗിളിനുണ്ട്. നെറ്റ്വര്‍ക്ക് ഇല്ലാത്ത പ്രദേശത്താണെങ്കില്‍ ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിച്ചേക്കില്ല. അതിനു പരിഹാരം കയ്യില്‍ പോകുന്ന പ്രദേശത്തിന്റെ ഭൂപടം കയ്യില്‍ കരുതുക എന്നതാണ്.

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പുനരുപയോഗം നടത്തിയെടുത്ത മെഡലുകള്‍.. പ്രത്യേകതകള്‍ ഏറെയുണ്ട് ടോക്കിയോ ഒളിംപിക്സിന്ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പുനരുപയോഗം നടത്തിയെടുത്ത മെഡലുകള്‍.. പ്രത്യേകതകള്‍ ഏറെയുണ്ട് ടോക്കിയോ ഒളിംപിക്സിന്

അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍അരുണാചലിലെ മാധുരി ദീക്ഷിത് തടാകം, ഭൂമികുലുക്കത്തില്‍ രൂപപ്പെട്ട തടാകത്തിന്റെ വിശേഷങ്ങള്‍

Read more about: travel travel plans travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X