Search
  • Follow NativePlanet
Share
» »ദീർഘദൂര യാത്രകളിൽ ബസിലെ സീറ്റ് ഇങ്ങനെ തിരഞ്ഞെടുക്കാം

ദീർഘദൂര യാത്രകളിൽ ബസിലെ സീറ്റ് ഇങ്ങനെ തിരഞ്ഞെടുക്കാം

ദീർഘദൂര യാത്രകളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനു മുൻപ് കുറേ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

ദീർഘദൂര യാത്രകളിൽ ട്രെയിൻ കഴിഞ്ഞാൽ മിക്കപ്പോഴും ആളുകൾ തിരഞ്ഞെടുക്കുന്നത് ബസുകളാണ്. യാത്ര ചെയ്യുവാനുള്ള സൗകര്യവും പെട്ടന്നു കിട്ടുവാനുള്ള സാധ്യതയും ടിക്കറ്റിന്‍റെ ലഭ്യതയും എല്ലാം ചേരുമ്പോൾ ബസ് യാത്ര തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ബസിൽ യാത്ര ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട സംഗതി ഇരിക്കുന്ന സീറ്റാണ്. സീറ്റ് മോശമായാൽ അത് യാത്രയെ മോശമായി ബാധിക്കുകയും ചെയ്യും. ദീർഘദൂര യാത്രകളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനു മുൻപ് കുറേ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

യാത്ര നോക്കി സീറ്റെടുക്കാം

യാത്ര നോക്കി സീറ്റെടുക്കാം

ചെറിയ ദൂരം അല്ലെങ്കിൽ ഒന്നു രണ്ടു മണിക്കൂർ നീളുന്ന യാത്രയാണെങ്കിൽ ഏതു സീറ്റായാലും അഡ്ജസ്റ്റ് ചെയ്തു പോകുവാൻ സാധിക്കും. എന്നാൽ ദീർഘദൂര യാത്രയാണെങ്കിൽ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.

 മുൻകൂട്ടി ബുക്ക് ചെയ്യുക

മുൻകൂട്ടി ബുക്ക് ചെയ്യുക

ദീർഘദൂര യാത്രകൾക്ക് ബസ് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. നേരെ ബസ് സ്റ്റാൻഡിൽ പോയി നേരിട്ട് ടിക്കറ്റെടുത്ത് പോകാം എന്നുവെച്ചാൽ നടക്കില്ല.

ജനലിനടുത്തുള്ള സീറ്റ് വേണോ അതോ?

ജനലിനടുത്തുള്ള സീറ്റ് വേണോ അതോ?

ജനലിനടുത്തുള്ള സീറ്റ് വേണോ അതോ ഇടനാഴിയിലെ സീറ്റ് വേണോ എന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുവാനാണ് താല്പര്യമെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിൻഡോ സീറ്റ് തിരഞ്ഞെടുക്കാം. മിക്കപ്പോഴും ആളുകൾ തിരഞ്ഞെടുക്കുക വിൻഡോ സീറ്റാണ്. എന്നാൽ ചിലർക്ക് താല്പര്യം ഇടനാഴിയിലെ സീറ്റാണ്. കാലിനു നീളം കൂടുതലുള്ളവരും സൗകര്യ പ്രദമായി ഇരിക്കണമെന്നുള്ളവരും വിൻഡോ സീറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.

യാത്ര ചെയ്യുന്ന സമയം

യാത്ര ചെയ്യുന്ന സമയം

രാത്രിയിലാണ് യാത്രയെങ്കിൽ അധികമൊന്നും ആലോചിക്കുവാനില്ല. ബസിൽ കയറുന്നു. ഉറങ്ങുന്നു. സ്ഥലമെത്തുമ്പോള്‍ ഇറങ്ങുന്നു. കാര്യം വളരെ എളുപ്പമാണ്. എന്നാൽ പകൽ യാത്രകൾ മിക്കപ്പോഴും മടുപ്പിക്കുന്നവയായിരിക്കും. വെയിലും ചൂടും ബസിനുള്ളിലെ ഇരുപ്പും എല്ലാം ചേരുമ്പോൾ ബോറടിച്ച് മടുപ്പിക്കുമെന്നതിൽ തർക്കമില്ല. അതുകൂടാതെ സൂര്യപ്രകാശം നേരിട്ടടിക്കുന്ന സീറ്റ് ആണെങ്കിൽ പറയുകയും വേണ്ട. അതിനൊരു എളുപ്പ വഴിയുണ്ട്. നമ്മൾ യാത്ര ചെയ്യുമ്പോൾ സൂര്യൻ എവിടെയാണെന്ന് ആദ്യം നോക്കുക. രാവിലെ വടക്കു ദിശ അതായത് നോർത്ത് സൈഡിലേക്കാണ് യാത്രയെങ്കില്‍ ബസിന്‍റെ ഇടതുഭാഗത്തിരിക്കുക. സൗത്ത് അഥവാ തെക്ക് ദിശയിലേക്കാണ് യാത്രയെങ്കിൽ ബസിന്റെ വലതു ഭാഗത്തുള്ള സീറ്റ് തിരഞ്ഞെടുക്കുക.

ഏറ്റവും സുരക്ഷിതം ഈ സീറ്റ്

ഏറ്റവും സുരക്ഷിതം ഈ സീറ്റ്

ബസ് യാത്രയിൽ സീറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി ഏറ്റവും മുന്നിലെയും ഏറ്റവും പിന്നിലെയും സീറ്റുകൾ ഒഴിവാക്കുക. നടുവിലെ സീറ്റുകളാണ് ബസിൽ കൂടുതൽ സുരക്ഷിതത്വം എന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ ടയറിനു മുകളില്‍ വരുന്ന സീറ്റുകളും പരമാവധി ഒഴിവാക്കാം.

ബസിൽ കയറിയാൽ

ബസിൽ കയറിയാൽ

മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്ന ബസിൽ കയറിയാൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ബുക്ക് ചെയ്തിരിക്കുന്ന സീറ്റ് തന്നെയാണോ ലഭിച്ചതെന്ന് ഉറപ്പു വരുത്തുക, സീറ്റുകൾ പുഷ് ബാക്ക് ചെയ്യുവാനും ഇരിക്കുവാനും ഓക്കെ ആണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കിൽ ബസിലെ ഉത്തരവാദിത്വപ്പെട്ട ആളോട് ഇതിനെക്കുറിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കുക.

തനിച്ചാണ് യാത്രയെങ്കിൽ

തനിച്ചാണ് യാത്രയെങ്കിൽ


തനിയെയാണ് യാത്രയെങ്കിൽ വിൻഡോ സീറ്റ് തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. സ്ത്രീകൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ അവർക്കായി മാറ്റി വച്ചിരിക്കുന്ന സീറ്റുകൾ തിരഞ്ഞെടുക്കാം.

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതിരാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

എന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണംഎന്തുകൊണ്ട് യാത്ര ചെയ്യണം എന്നല്ലേ.. ഇതാണ് കാരണം

https://malayalam.nativeplanet.com/travel-guide/safety-tips-for-overnight-bus-travel-003911.html

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X