Search
  • Follow NativePlanet
Share
» »കൊറോണക്കാലത്ത് വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കുവാൻ

കൊറോണക്കാലത്ത് വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കുവാൻ

കൊറോണ വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രയും യാത്രകളിലെ സുരക്ഷിതത്വവും വീണ്ടും ചർച്ചകളിലേക്ക് വന്നിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രയും യാത്രകളിലെ സുരക്ഷിതത്വവും വീണ്ടും ചർച്ചകളിലേക്ക് വന്നിരിക്കുകയാണ്. വെറുതേയൊന്നു വീടിനു പുറത്തിറങ്ങണമെങ്കിൽ പോലും ആവശ്യത്തിനു മുൻകരുതലുകളെടുക്കേണ്ട സാഹചര്യം. അപ്പോള്‍ പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകളെത്തുന്ന വിമാനത്താവളങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ... കൊറോണ ബാധയുള്ള രാജ്യങ്ങളിൽ നിന്നും ആളുകളെത്തുന്ന വിമാനത്താവളങ്ങളിൽ പോകുന്നത് രോഗത്തിലേക്കുള്ള വഴിയാണെന്ന് ഓർമ്മിക്കുക. എന്നാൽ ചില അത്യവശ്യ സാഹചര്യങ്ങളിൽ യാത്ര മാറ്റവയ്ക്കുവാനും കഴിയാതെ വരും. കഴിഞ്ഞ ദിവസം മലയാ‌ലം ബിഗ്ബോസ് സീസൺ ടൂവിൽ നിന്നും പുറത്തായ രജത് കുമാർ എന്ന മത്സരാർഥിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരുടെ പ്രവർത്തി ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇത്തരം അവസരങ്ങളിൽ വിമാനത്താവളങ്ങളിലേക്ക് പോകേണ്ടി വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം...

 യാത്ര ഒഴിവാക്കുവാൻ കഴിയാതെ വരുമ്പോൾ

യാത്ര ഒഴിവാക്കുവാൻ കഴിയാതെ വരുമ്പോൾ

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഒഴിവാക്കുവാൻ കഴിയുന്ന യാത്രകൾ പരമാവധി ഒഴിവാക്കുക. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മിക്ക രാജ്യങ്ങളും അതായത്, സൗദി, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുറത്തു നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് കയറേണ്ട സാഹചര്യത്തിലാണ് മിക്കവരും അപകട സാധ്യത കണക്കിലെടുക്കാതെ യാത്ര ചെയ്യുന്നത്.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം

കൊറോണ വൈറസ് ഭീതിയുയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം യാത്ര ചെയ്യുക എന്നതാണ് നമുക്ക് എടുക്കുവാൻ പറ്റിയ മികച്ച പ്രതിരോധ മാർഗ്ഗം. സർക്കാരും മറ്റ് ഏജൻസികളും അനുശാസിക്കുന്ന നിർദ്ദേശങ്ങള്‍ അനുസരിക്കുക.

അകമ്പടി വേണ്ട

അകമ്പടി വേണ്ട

വിമാനത്താവളങ്ങളില‌െ സ്ഥിരം കാഴ്ചകളിലൊന്നാണ് കയറ്റിവിടുവാൻ വരുന്നവരും സ്വീകരിക്കുവാൻ വരുന്നവരും. ഇത് ഒഴിവാക്കുവാൻ പരമാവധി ശ്രമിക്കുക. വിമാനത്താവളം പോലെ ഇത്രധികം ആളുകൾ വരുന്ന ഇടങ്ങളിൽ നിന്നും വൈറസുകൾ എളുപ്പത്തിൽ പകരും എന്ന തിരിച്ചറിവു വേണം.

അകലം പാലിക്കാം

അകലം പാലിക്കാം

കൊറോണ രോഗം പിടിപെടുവാൻ ഏറ്റവും സാധ്യതയുള്ള ഇടമാണല്ലോ വിമാനത്താവളം. ഇവിടെ എത്തിയാൽ പരമാവധി ആളുകളിൽ നിന്നും അകലെ പാലിക്കുവാന് ശ്രമിക്കുക. ആള്‍ക്കൂട്ടങ്ങൾ ഒഴിവാക്കുക. രോഗം പിടിപെടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കുക.

എയർപോർട്ടിലെത്തിയാൽ

എയർപോർട്ടിലെത്തിയാൽ

സുരക്ഷയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ യാതൊരു വിമുഖതയും കാട്ടാതിരിക്കുക. അവിടെ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങൾ അതുപടി അനുസരിക്കുക. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന ഓരോ വിമാനത്താവളവും അണുക്കളുടെ ഒരു കൂടാരമാണെന്ന് ഓർക്കുക. കൈകൾ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.

എയര്‍പോർട്ടിൽ

എയര്‍പോർട്ടിൽ

എയർപോർട്ടിൽ എവിടെനിന്നു വേണമെ‌ങ്കിലും അണുക്കൾ പകരാം. ച‌െക് ഇൻ കിയോസ്കുകൾ, വെസ്റ്റ് ബിന്നുകൾ, സെക്യൂരിറ്റി ചെക് പോയിന്‍റുകൾ, എസ്കലേറ്റർ, കൈപ്പിടികൾ, ഫൂഡ് കോർട്ട്, റെസ്റ്റ് റൂം തുടങ്ങിയ ഇടങ്ങളിൽ പോകുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കുക, പരമാവധി ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

ക്യൂ നിൽക്കുമ്പോൾ

ക്യൂ നിൽക്കുമ്പോൾ

ചെക്കിങ്ങനായും മറ്റും വിമാനത്താവളങ്ങളിൽ ക്യൂ നിൽക്കുമ്പോൾ കുറഞ്ഞത് ഒരടിയെങ്കിലും ‌അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ പൊത്തുകയും ടവ്വൽ ഉപയോഗിക്കുകയും ചെയ്യുക, അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക.

നാട്ടിലേക്കു വരുമ്പോൾ

നാട്ടിലേക്കു വരുമ്പോൾ

കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും വരുമ്പോൾ വീട്ടിലെത്തി 14 ദിവസം ക്വാറന്‍റൈയിൻ ചെയ്യുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. വരുന്ന വിവരം മുൻകൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കുക. അവർ നല്കുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X