Search
  • Follow NativePlanet
Share
» »കാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചു

കാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചു

പത്തനംതിട്ട സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്ന കുട്ടവഞ്ചി സവാരിക്ക് വീണ്ടും തുടക്കമായി.

പത്തനംതിട്ട സഞ്ചാരികള്‍ക്കായി കരുതിവെച്ചിരിക്കുന്ന കുട്ടവഞ്ചി സവാരിക്ക് വീണ്ടും തുടക്കമായി. കൊവിഡ് പ്രതിസന്ധി കാലത്ത് താത്കാലികമായി നിര്‍ത്തിവെച്ച കുട്ടവഞ്ചി സവാരി കര്‍ശനമായ നിബന്ധനകളോടെ കഴിഞ്ഞ ദിവസം പുനരാരംഭിച്ചു.
കാടും കാട്ടാറും കണ്ട് പ്രകൃതിയോട് ചേര്‍ന്നുള്ള തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്,. തമിഴ്നാട്ടിലെ ഹൊഗനെക്കലിനോട് ഒപ്പം നില്‍ക്കുന്ന കുട്ടവഞ്ചി സവാരിക്ക് ആരാധകര്‍ ഏറെയുണ്ട്.
അരമണിക്കൂര്‍ യാത്ര മാത്രം
നിയന്ത്രണങ്ങളൊടെ പുനരാരംഭിച്ച കുട്ടവഞ്ചി സവാരിക്ക് നിലവില്‍ ഹ്രസ്വദൂര യാത്രമാണ് അനുവദിക്കുന്നത്. കടവില്‍ നിന്നും അരമണിക്കൂര്‍ യാത്ര ചെയ്ത് അതേ കടവില്‍ തന്നെ തിരികെയെത്തുവാനാണ് അനുമതിയുള്ളത്.

PC:pathanamthittatourism

kuttavanchi

സഞ്ചാരികളറിയുവാന്‍

സാമൂഹിക അകലം പാലിച്ച് രണ്ടു പേര്‍ക്കു മാത്രമാണ് കുട്ടവഞ്ചിയില്‍ യാത്ര ചെയ്യുവാന്‍ അനുമതിയുള്ളത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടുപേരുടെ യാത്രയ്ക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സവാരിക്ക് ടിക്കറ്റ് എടുക്കുന്നവരെ മാത്രമേ കുട്ടവഞ്ചി കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം.

പ്രധാന റോഡിൽ നിന്ന് പാർക്കിങ് സ്ഥലത്തേക്ക് വാഹനം ഇറക്കുന്നതിന് മുൻപ് ചക്രങ്ങൾ അണുവിമുക്തമാക്കും. ഒരേ സമയം പത്ത് പേര്‍ക്ക് മാത്രമാണ് യാത്ര. ഇവര്‍ തിരികെ എത്തിയ ശേഷം മാത്രമായിരിക്കും അടുത്ത പത്ത് ആളുകളെ കടത്തി വിടുന്നത്. തെര്‍മല്‍ സ്കാനറില്‍ താപനില പരിശോധിച്ച് രജിസ്ട്രറില്‍ രേഖപ്പെടുത്തിയ ശേഷമേ ടിക്കറ്റ് എടുക്കുവാന്‍ അനുവദിക്കൂ. യാത്രയ്ക്ക് ശേഷം കടവിലും കുട്ടവഞ്ചി കേന്ദ്രത്തിലും തങ്ങാൻ അനുവദിക്കുകയില്ല.
ഇവിടുത്തെ ജീവനക്കാരും കുട്ടവഞ്ചി തുഴച്ചില്‍കാരും മാസ്കും കയ്യുറയും ഫേസ് ഷീല്‍ഡും ധരിക്കുകയും ഓരോ തവണ സവാരി കഴിഞ്ഞ് എത്തുമ്പോഴും കുട്ടവഞ്ചി, ഇരിപ്പിടം, യാത്രക്കാർ ധരിക്കുന്ന ലൈഫ് ജാക്കറ്റ് എന്നിവ അണുവിമുക്തമാക്കുകയും ചെയ്യും.

കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര!കാടുകണ്ട് കുട്ടവഞ്ചിയിൽ കറങ്ങി ഒരു കോന്നി പകൽ യാത്ര!

മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍

ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

ഉപ്പുവെള്ളവും ശുദ്ധജലവും ഇടകലര്‍ന്ന് വേമ്പനാട് കായല്‍! ഇത് സഞ്ചാരികളുടെ സ്വര്‍ഗ്ഗംഉപ്പുവെള്ളവും ശുദ്ധജലവും ഇടകലര്‍ന്ന് വേമ്പനാട് കായല്‍! ഇത് സഞ്ചാരികളുടെ സ്വര്‍ഗ്ഗം

Read more about: pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X