Search
  • Follow NativePlanet
Share
» »വിദേശത്തേയ്ക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

വിദേശത്തേയ്ക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ഇതാ വിദേശ യാത്രയ്ക്ക് ഒരുങ്ങും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം....

യാത്രകൾ ഏറെ ജനകീയമായ ഒരു കാലത്താണിപ്പോൾ നാം ജീവിക്കുന്നത്. അവധി ദിവസങ്ങൾ യാത്രകൾക്കായി മാറ്റി വയ്ക്കുന്നവരും നീണ്ട അവധികൾ വിദേശയാത്രകൾക്കായി തീരുമാനിക്കുന്നവരും ഒക്കെ നമുക്ക് ചുറ്റിലുണ്ട്. സാധാരണ നാട്ടിൽതന്നെയുള്ള യാത്രകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ജീവിത രീതികളും സംസ്കാരവും പാടേ വിഭിന്നമായ മറ്റൊരു രാജ്യത്തേയ്ക്കു പോകുന്ന യാത്രകൾ. കാലാവസ്ഥയും മറ്റു കാര്യങ്ങളും നോക്കിയാൽ ഓരോ രാജ്യത്തും യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളെടുക്കേണ്ട കാര്യങ്ങളും തീർത്തും വ്യത്യസ്തമാണ്. ഇതാ വിദേശ യാത്രയ്ക്ക് ഒരുങ്ങും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

വിശദമായി അറിയാം

വിശദമായി അറിയാം

യാത്ര പോകുന്നതിനു മുൻപായി ഏതു വിദേശ രാജ്യത്തേയ്ക്കാണോ പോകുന്നത്, ആ രാജ്യത്തിനെക്കുറിച്ച് കഴിവതും അറിയുവാൻ ശ്രമിക്കുക. അവിടുത്തെ കാലാവസ്ഥ, ജീവിത രീതികൾ, ഭക്ഷണം, വസ്ത്ര ധാരണം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സൂക്ഷിക്കുക. മുൻപ് പോയിട്ടുള്ളവരുമായി ഇതിനെക്കുറിച്ച് വിശദമായി സംസാരിക്കുവാൻ ശ്രമിക്കുക. വിശ്വസനീയമായ വെബ് സൈറ്റുകളിൽ നിന്നും സ്ഥലത്തെ കൂടുതൽ മനസ്സിലാക്കുക.

ട്രാവൽ ഇൻഷുറൻസ്

ട്രാവൽ ഇൻഷുറൻസ്

ഏതൊരു തരത്തിലുള്ള യാത്രയാണെങ്കിലും, പ്രത്യേകിച്ച് വിദേശ യാത്രകളിൽ ഒഴിവാക്കരുതാത്തവയാണ് ട്രാവൽ ഇൻഷുറൻസുകൾ. മിക്കപ്പോഴും ആളുകൾ ഒരു അധികച്ചിലവായി കണ്ട് ഒഴിവാക്കുന്നവയാണ് ട്രാവൽ ഇൻഷുറൻസുകൾ. വിദേശ യാത്രകളിൽ ട്രാവൽ ഇൻഷുറൻസ് ഇപ്പോൾ നിർബന്ധമാക്കിയതിനാൽ മാത്രമാണ് മിക്കവും ഇതിനായി പണം മുടക്കുന്നത്. എന്നാൽ അവിചാരിതമായി നേരിടേണ്ടി വരുന്ന മോഷണം, അസുഖങ്ങൾ. ചികിത്സ തുടങ്ങിയവയെല്ലാം യാത്രയുടെ രസംകൊല്ലികളായി മാറുമ്പോൾ അതിൽ നിന്നും രക്ഷപെടുവാൻ ഇൻഷുറൻസ് സഹായിക്കും. ഇവ മൂലമുണ്ടാകുന്ന കനത്ത നഷ്ടം ലളിതമാക്കി തരും ട്രാവൽ ഇന്‍ഷുറന്‍സുകൾ. പ്രായത്തിനും യാത്രയ്ക്കും ഒക്കെ അനുസരിച്ചുള്ള സ്കീമുകളാണ് ട്രാവൽ ഇൻഷുറൻസിൽ തിരഞ്ഞെടുക്കേണ്ടത്.
യാത്രയിലെ പ്രശ്നങ്ങൾ, ആരോഗ്യം, മോഷണം തുടങ്ങിയ കാര്യങ്ങളിലാണ് ട്രാവൽ ഇൻഷുറൻസ് കൂടുതലും സഹായിക്കുക.

കാലാവസ്ഥ അറിയം

കാലാവസ്ഥ അറിയം

പോകുന്ന രാജ്യത്തിന്റെ പൊതുവായ കാലാവസ്ഥയും യാത്ര ചെയ്യുന്ന സമയത്തെ കാലാവസ്ഥയും അറിഞ്ഞിരിക്കുക. അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, ആരോഗ്യ മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തുക. കഠിനമായ തണുപ്പുള്ള രാജ്യങ്ങളിലേക്കാണ് യാത്രയെങ്കിൽ അതിനു യോജിച്ച വസ്ത്രങ്ങൾ ഇവിടെ നിന്നേ കൊണ്ടുപോവുക. അവിടെ എത്തിയ ശേഷം വാങ്ങുന്നത് കനത്ത പണച്ചിലവിന് ഇടയാക്കും.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

പോകുന്ന സ്ഥലത്തിന്റെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം യാത്രയിൽ കരുതുവാൻ. ചില സ്ഥലങ്ങളിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ഷോട്സുകളും ഒന്നും അനുവദിക്കാറില്ല. ചില ഗൾഫ് രാജ്യങ്ങളിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ വേണം ധരിക്കുവാൻ. ഇതറിയാതെ യാത്ര പോയാൽ പണി കിട്ടും എന്ന കാര്യത്തിൽ സംശയമില്ല.

രേഖകൾ സുരക്ഷിതമായി കരുതാം

രേഖകൾ സുരക്ഷിതമായി കരുതാം

വിദേശ യാത്രയ്ക്കു വേണ്ടുന്ന രേഖകളെല്ലാം സുരക്ഷിതവും കൃത്യവുമായി കയ്യില്‍ കരുതുക. പാസ്പോർട്, വിസ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ കൂടാതെ മെഡിക്കൽ രേഖകളും ഓരോ രാജ്യവും ആവശ്യപ്പെടുന്ന പ്രതിരോറ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതിന്റെ രേഖകളും സൂക്ഷിക്കുക. വിസ. തിരിച്ചറിയൽ രേഖകൾ മുതലായവയുടെ ആവശ്യമായ കോപ്പികൾ കൂടി കരുതുക. പുറംനാട്ടിലെത്തി കറങ്ങുവാൻ ഇറങ്ങുമ്പോൾ ഇത്തരം രേഖകളുടെ കോപ്പികൾ സൂക്ഷിക്കുക. ഒറിജിനൽ ഭദ്രമായി റൂമിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം. രേഖകളുടെ ഫോട്ടോകൾ എടുത്തു ഫോണിലും ഇ-മെയിലിലുമായി സൂക്ഷിക്കുന്നത് ചില ഘട്ടങ്ങളിൽ ഉപകാരപ്പെട്ടേക്കാം.

ഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാംഇന്ത്യയിലെ വിവിധ തരം വിസകൾ-അറിഞ്ഞിരിക്കേണ്ടെതല്ലാം

വാക്കുകൾ പഠിക്കാം

വാക്കുകൾ പഠിക്കാം

ഇംഗ്ലീഷ് അറിയാമെങ്കിലും പോകുന്ന രാജ്യത്തെ ഭാഷയിൽ പ്രധാനപ്പെടട് വാക്കുകൾ അറിയുന്നത് യാത്രയിൽ ഗുണം ചെയ്യും. തദ്ദേശവാസികളോട് അവരുടെ ഭാഷയിൽ സംസാരിക്കുന്നത് അവർക്ക് നിങ്ങളോടുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കുകയും തങ്ങളിൽ ഒരാളായി അവർ കാണുകയും ചെയ്യും. ഉൾപ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ ഇത്തരം വാക്കുകൾ കൂടുതൽ സഹായിക്കും.

മരുന്ന് കൊണ്ടുപോകുമ്പോൾ

മരുന്ന് കൊണ്ടുപോകുമ്പോൾ

അസുഖങ്ങൾക്കും മറ്റും കൃത്യമായി മരുന്ന് കഴിക്കുന്നവർ ഡോക്ടരുടെ കുറിപ്പടി പ്രകാരം വേണം അവ പാക്ക് ചെയ്തു കൊണ്ടുപോകുവാൻ. കഴിവതും പാക്കറ്റ് പൊട്ടിക്കാതെ കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കുറിപ്പടിയില്ലാതെ മരുന്ന് കൊണ്ടു പോകുന്നത് പല സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകും.

ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ

ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ

പവർ സോക്കറ്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നമ്മുടെ രാജ്യത്തു നിന്നും വ്യത്യസ്തമായിരിക്കും വിദേശ രാജ്യങ്ങളിൽ. മൊബൈൽ ഫോണും മറ്റ് ഇലക്ട്രിക് സാധനങ്ങളും ഉപയോഗിക്കണമെങ്കില്‍ അതിനു യോജിച്ച ട്രാവൽ അഡാപ്റ്റര്‍ നിർബന്ധമായും കരുതുക. മാത്രമല്ല, അവിടങ്ങളിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനും സ്വിച്ചുകൾക്കും ഒക്കെ വ്യത്യാസം കാണുന്നതിനാൽ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കി മാത്രം പ്രവർത്തിപ്പിക്കുവാൻ ശ്രമിക്കുക. സംശയങ്ങൾ എന്തുതന്നെയായാലും കൃത്യമായി മനസ്സിലാക്കി മാത്രം പ്രവർത്തിക്കുക. സഹായം ചോദിക്കുന്നതിൽ മടി കാണിക്കാതിരിക്കുക.

കൃത്യമായി അപ്ഡേറ്റ് ചെയ്യാം

കൃത്യമായി അപ്ഡേറ്റ് ചെയ്യാം

പോകുന്ന സ്ഥലത്തിന്‍റെ കാഴ്ചകളും വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. നാട്ടിലുള്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും നിങ്ങ്ല‍ പോകുന്ന ഇടങ്ങളും കാണുന്ന സ്ഥലങ്ങളും ഒക്കെ കൃത്യമായി അറിയിക്കുക. ടാക്സിയിൽ പോകുമ്പോൾ ട്രിപ് ഷെയർ ചെയ്യുന്നതും സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ലൊക്കേഷൻ ഷെയർ ചെയ്യുന്നതും നല്ലതാണ്.

കാരിയർ ആവേണ്ട

കാരിയർ ആവേണ്ട

പുറത്തേയ്ക്ക് പോകുന്നു എന്നറിയുമ്പോൾ അവിടെയുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പലതും തന്നുവിടുവാൻ നാട്ടിലുള്ളവർ ശ്രമിക്കും. എന്നാൽ വിശ്വസ്തരായവരിൽ നിന്നു മാത്രം ഇത്തരം പാക്കേജുകൾ സ്വീകരിക്കുക. എന്താണ് പൊതിയിലുള്ളത് എന്ന് കൃത്യമായി അറിഞ്ഞ ശേഷം മാത്രമേ ഇത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാവൂ. പലപ്പോഴും ആളുകളെ പറ്റിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ കൊണ്ടുപോകുവാൻ പലരും ഉപയോഗിക്കപ്പെടാറുണ്ട്. ചിലപ്പോൾ ഇങ്ങനെയുള്ള യാത്രകൾ ജയിലിലായിരിക്കും അവസാനിക്കുക.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

വിദേശ യാത്രകളിൽ പോകുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിലാണ്. പലപ്പോഴും എന്താണ് സാധനമെന്നറിയാതെ പേരുമാത്രം നോക്കിയായിരിക്കും മിക്കപ്പോഴും ഓർഡർ ചെയ്യുക. ഇത് ഒഴിവാക്കി ഓർഡര്‍ എടുക്കുവാൻ വരുമ്പോൾ തന്നെ എന്താണ് സാധനമെന്നും എങ്ങനെ പാകം ചെയ്യുന്നുവെന്നുമെല്ലാം അറിഞ്ഞ ശേഷം തിരഞ്ഞെടുക്കുക. അറിയാത്ത, പരിചയമില്ലാത്ത രുചികൾ കഴിവതും ഒഴിവാക്കുക.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

https://malayalam.nativeplanet.com/travel-guide/hotel-safety-tips-for-travellers-003377.html

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X