Search
  • Follow NativePlanet
Share
» »ഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണം

ഹിമാചലിൽ പ്രവേശിക്കണമെങ്കിൽ ഇനി ഇക്കാര്യങ്ങൾ കൂടി വേണം

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പും യാത്രാ നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ.

കോറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പും യാത്രാ നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന വാഹനങ്ങൾ സാനിറ്റൈസേഷൻ നടത്തിയില്ലെങ്കിൽ ഹിമാചൽ പ്രദേശിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നത് ഉൾപ്പെടെയു‌ള്ള നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയും സഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല.

ഹിമാചലിലേക്ക് വരുന്നവർ

ഹിമാചലിലേക്ക് വരുന്നവർ

ഹിമാചൽ പ്രദേശിലേക്ക് സഞ്ചാരിക‌ള്‍ എത്തുന്നതിന് നിലവിൽ വിലക്കുകളില്ല എങ്കിലും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്. നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിച്ച് ചീഫ് മെഡിക്കൽ ഓഫീസര്‍ക്ക് നല്കണം. നേരിട്ടല്ല കൊടുക്കേണ്ടത് പകരം, പൂരിപ്പിച്ച ഫോമുകൾ ബസിലെ കണ്ടക്ടർ വഴിയോ ടാക്സി ഓപ്പറേറ്റർമാർ വഴിയോ ബസ് സ്റ്റേഷൻ ഇൻ ചാർജുകൾ വഴി നല്കാം. ഇൻചാര്‍ജ്ജിനാണ് ഇത് ചീഫ് മെഡിക്കൽ ഓഫീസർക്ക് നല്കുവാനുള്ള ചുമതല.

വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ നിർബന്ധം

വാഹനങ്ങൾക്ക് സാനിറ്റൈസേഷൻ നിർബന്ധം

മറ്റു സംസ്ഥാന‌ങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഹിമാചൽ പ്രദേശിലേക്ക് കടക്കണമെങ്കിൽ സാനിറ്റൈസേഷൻ നിർബന്ധമാണ്. ചെക് പോസ്റ്റുകളിൽ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹങ്ങൾക്ക് സാനിറ്റൈസെഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 യാത്രക്കാർക്ക് പരിശോധന

യാത്രക്കാർക്ക് പരിശോധന

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് വരുന്ന യാത്രകരെ കർശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതിനുള്ള സൗകര്യം അതിർത്തികളിലെ ചെക് പോസ്റ്റുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓരോ 12 മണിക്കൂറിലും

ഓരോ 12 മണിക്കൂറിലും

ഹിമാചൽ പ്രദേശിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന ബസുകൾ, ടാക്സികൾ തുടങ്ങിയവയ്ക്ക് കർശനമായ നിർദ്ദേശങ്ങളും നിബന്ധനകളും കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നല്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഓരോ 12 മണിക്കൂർ കൂടുമ്പോഴും സോഡിയം ഹൈപ്പോക്ലോറൈഡ് ലായനി തളിച്ച് പൂർണ്ണ ശുചിത്വം ഉറപ്പു വരുത്തണം. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും എടിഎം, ലിഫ്റ്റ് ബട്ടൺ തുടങ്ങിയ ഇടങ്ങളിലും തളിക്കണം. പൊതു വാഹനങ്ങൾ, ബസ്റ്റാൻഡുകൾ എന്നിവ സാനിറ്റൈസ് ചെയ്യുന്നുണ്ട്.

അത്യവശ്യമല്ലെങ്കിൽ ഒഴിവാക്കാം

അത്യവശ്യമല്ലെങ്കിൽ ഒഴിവാക്കാം

കോറോണ വൈറസ് ബാധ പകരുന്ന സാഹചര്യത്തിൽ ചെയ്യുവാൻ പറ്റിയ കാര്യം യാത്രകൾ പരമാവധി ‌ ഒഴിവാക്കുക എന്നതാണ്. അത്യാവശ്യമല്ലാത്ത ഓരോ യാത്രയും ഒഴിവാക്കുന്നതായിരിക്കും നല്ലത്.

കൊറോണക്കാലത്ത് വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കുവാൻകൊറോണക്കാലത്ത് വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കുവാൻ

ചരിത്ര സ്മാരകങ്ങൾ 31 വരെ അടച്ചിടും; യാത്രകൾ മാറ്റിവയ്ക്കാംചരിത്ര സ്മാരകങ്ങൾ 31 വരെ അടച്ചിടും; യാത്രകൾ മാറ്റിവയ്ക്കാം

വയനാട് കറങ്ങുവാൻ പോകാം കുട്ടിപ്പട്ടാളത്തിനൊപ്പംവയനാട് കറങ്ങുവാൻ പോകാം കുട്ടിപ്പട്ടാളത്തിനൊപ്പം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X