Search
  • Follow NativePlanet
Share
» »ചരിത്രസ്മാരകങ്ങളിലേക്ക് യാത്ര പോകും മുൻപ് ഇത് അറിഞ്ഞിരിക്കാം

ചരിത്രസ്മാരകങ്ങളിലേക്ക് യാത്ര പോകും മുൻപ് ഇത് അറിഞ്ഞിരിക്കാം

യാത്രകൾ പലതരത്തിലുണ്ട്...വെറുതെ ഉല്ലാസത്തിനായി പോകുന്നതും നാടിനെ അറിഞ്ഞ് പോകുന്നതും രുചികൾ തേടിപ്പോകുന്നതും ഉൾപ്പെടെ വ്യത്യസ്ത തരത്തിലുള്ള യാത്രകൾ. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരനുഭവമാണ് ചരിത്ര ഇടങ്ങൾ തേടിയുള്ള യാത്രകൾ നല്കുന്നത്. കഴിഞ്ഞു പോയ ഒരു കാലത്തിന്‍റെ ഒരു കാഴ്ച മാത്രമല്ല, ആ കാലഘട്ടത്തെ സംബന്ധിക്കുന്ന പല അറിവുകളും ചരിത്ര സ്മാരകത്തിലേക്കുള്ള യാത്രകൾ നമുക്ക് നല്കുന്നു. അതൊരു കൊട്ടാരമോ ക്ഷേത്രമോ, കൊത്തുപണികളോ കവാടമോ എന്തുമായിക്കോട്ടെ, അത് കാണാനെത്തുന്നവർക്ക് നല്കുന്ന അനുഭവങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കും. ലോകത്ത് എവിടെയാണെങ്കിലും ഒരു ചരിത്ര സ്മാരകം സന്ദർശിക്കുവാൻ പോകുന്നതിനു മുന്‍പായി അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്...

പരമാവധി വായിക്കാം

പരമാവധി വായിക്കാം

എവിടെയാണോ പോകുവാൻ ഉദ്ദേശിക്കുന്നത്, അല്ലെങ്കിൽ ഏതേ ചരിത്ര സ്മാരകമാണോ കാണേണ്ടത്, അതിനെക്കുറിച്ച് ആധികാരികമായി എഴുതിയിരിക്കുന്നത് തേടിപ്പിടിച്ച് വായിക്കുക. ചരിത്രകാരന്മാരും ഗവേഷകരും പുരാവസ്തു ഗവേഷകരും ആർകിടെക്റ്റുമാരും ജിയോളജിസ്റ്റുകളും ഒക്കെ വിവിധ ആംഗിളുകളിലായി എഴുതിയിരിക്കുന്ന കാര്യങ്ങള്ഡ നേര്തെ തന്നെ വായിച്ചു മനസ്സിലാക്കുന്നത് പോകുന്ന ഇടത്തിനെക്കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കുവാൻ നമ്മളെ സഹായിക്കും. ചരിത്രവും കഥകളും കൂടുതലായി അറിഞ്ഞു കഴിയുമ്പോൾ മുൻപത്തേക്കാൾ അതിനെ അറിയുകയും അങ്ങനെ വ്യത്യസ്തമാ കാഴ്ചപ്പാടോടെ സ്മാരകങ്ങളെ കാണുവാനും സാധിക്കും. ഇന്ത്യയിലെ സ്മാരകങ്ങളെക്കുറിച്ച് കൂടുതലറിയുവാൻ വായിക്കേണ്ട അമിത് പാസ്റിച്ചയുടെ ദ മോണ്യുമെന്‍റൽ ഇന്ത്യാ ബുക്ക് വായിക്കാം.

ബ്ലോഗും വീഡിയോകളും കാണാം

ബ്ലോഗും വീഡിയോകളും കാണാം

ആദ്യമായി പോകുന്നതിന്‍റെ ഭയപ്പാടുകളും അപരിചിതത്വവുമില്ലാതെ ചരിത്ര സ്ഥാനത്തെ പരിചയപ്പെടുവാൻ ബ്ലോഗും വീഡിയോകളും സഹായിക്കും. ആ ഇടത്തിന്റെ എല്ലാ ചെറിയ ചെറിയ പ്രത്യേകതകളുമടക്കം വിശദാംശങ്ങൾ ബ്ലോഗുകളിൽ വായിക്കാം. ചരിത്രവും കെട്ടുകഥകളും അതിനെച്ചുറ്റിപ്പറ്റിയുള്ള ചെറിയ ചെറിയ കാര്യങ്ങളുമടക്കം വ്യത്യസ്തമായ ഒരു വിവര ശേഖരണം ബ്ലോഗുകളിൽ നിന്നും കണ്ടെത്താം. ഇനി വീഡിയോ അടക്കമുള്ള വിവരങ്ങളാണ് വേണ്ടതെങ്കിൽ വ്ളോഗുകളെയും യു ട്യൂബ് വീഡിയോകളെയും ആശ്രയിക്കാം.

ഫോട്ടോ എടുക്കുവാൻ പഠിക്കാം

ഫോട്ടോ എടുക്കുവാൻ പഠിക്കാം

ചരിത്ര ഇടങ്ങളിലൊക്കെയും ഫോട്ടോഗ്രഫി അനുവദനീയമാണ്. ഫോട്ടോ അനുവദിക്കാത്തിടങ്ങളിൽ അതിനായി സാഹസങ്ങൾക്കു മുതിരാതിരിക്കുക. മിക്ക ചരിത്ര സ്മാരകങ്ങളും മനസ്സിൽ കയറിയിരിക്കുന്നത് അതിൻറെ ഒരു ഫോട്ടോയിൽ നിന്നായിരിക്കും. വ്യത്യസ്ത ആംഗിളുകളിൽ എങ്ങനെ മനോഹരമായ ചിത്രങ്ങൾ എടുക്കാം എന്ന് മുൻകൂട്ടി പഠിച്ച ശേഷം വേണം ക്യാമറയിൽ പരീക്ഷണങ്ങൾ നടത്തുവാൻ. പോകുന്ന ഇടത്തിന്റെ ഇന്റർനെറ്റില്‌ ലഭിക്കുന്ന ചിത്രങ്ങൾ നോക്കി എങ്ങനെ വ്യത്യസ്തമായ ഒരു പടം എടുക്കാം എന്നുകൂടി നോക്കാം. മാത്രമല്ല, ഡിഎസ്എൽആർ ക്യാമറയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ ചിത്രങ്ങളെടുക്കുവാൻ അത്യാവശ്യമായി അറിയേണ്ടത് പഠിച്ചിരിക്കുകയും വേണം. ചില സ്മാകങ്ങളിലും ഗുഹകളിലും ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കുവാൻ അനുമതിയില്ലാത്തതിയാൻ ഡിം ലൈറ്റിൽ ഫോട്ടോ എടുക്കുന്നതിന്‍റെ ടെക്നിക്കുകള്‌‍ അറിഞ്ഞിരിക്കണം.

ഒഫീഷ്യൽ സൈറ്റിൽ നോക്കാം

ഒഫീഷ്യൽ സൈറ്റിൽ നോക്കാം

ഇന്ന് മിക്ക ചരിത്രസ്മാരകങ്ങൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും വെബ്സൈറ്റുകൾ ഉള്ളത് കാര്യങ്ങളെ കൂടുതൽ എളുപ്പമാക്കുന്നു. എങ്ങനെ എത്തിച്ചേരാം എന്നതും ടിക്കറ്റ് ബുക്കിങ്ങും ഓൺലാനിൽ ടിക്കറ്റ് എടുക്കുവാനും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നിന്നും മുൻകൂട്ടി അറിയുവാൻ സാധിക്കും. അത് മാത്രമല്ല, ഏതൊക്കെ ദിവസങ്ങളിലാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത് എന്നും ഏതൊക്കെയാണ് അവധി ദിവസങ്ങളെന്നും ഇവിടെ നിന്നും കൃത്യമായി അറിയാം.

ആദ്യമെത്താം

ആദ്യമെത്താം

ചരിത്ര സ്മാരകങ്ങളിലേക്കുള്ള യാത്രകളിൽ അവിടെ ആദ്യംതന്നെ എത്തുവാൻ ശ്രമിക്കുക. അവധി ദിവസങ്ങളിലും മറ്റും തിരക്ക് അധികം അനുഭവപ്പെടുന്നതിനാൽ മിക്കപ്പോഴും ആവശ്യത്തിന് സമയമില്ലാതെ തിരക്കിട്ട് സന്ദര്‍ശിച്ച് മടങ്ങേണ്ട അവസ്ഥ വരാറുണ്ട്. മാത്രമല്ല, ഓൺലൈനിൽ ടിക്കറ്റ് എടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളാണെങ്കിലും തിരക്ക് ഒഴിവാക്കുവാൻ രാവിലെ തന്നെ വരാം.

ഗൈഡിനൊപ്പം

ഗൈഡിനൊപ്പം

ആയിരവും രണ്ടായിരവും വർഷം പഴക്കമുള്ള ചരിത്ര സ്ഥാനങ്ങൾ കാണുവാൻ പോകുമ്പോൾ നിർബന്ധമായും ഗൈഡിന്റെ സേവനം ഉറപ്പു വരുത്തുക. പുസ്തകങ്ങളിലും വീഡിയോകളിലും കാണാത്ത ഒട്ടേറെ അറിവുകൾ ഗൈഡിനൊപ്പമുള്ള യാത്ര നല്കും എന്നതിൽ സംശയമില്ല. ചരിത്രവും നിർമ്മാണവും അടക്കമുള്ള എല്ലാ കാര്യങ്ങളും ഇവരിലൂടെ അറിയുവാനും സാധിക്കും.

അടുത്തുള്ള മറ്റിടങ്ങൾ അന്വേഷിക്കാം

അടുത്തുള്ള മറ്റിടങ്ങൾ അന്വേഷിക്കാം

ചരിത്ര പ്രാധാന്യമുള്ള ഒരു സ്മാരത്തിനോട് ചേർന്ന് വേറെയും പ്രത്യേകതയുള്ള ഇടങ്ങൾ കാണുന്നത് സ്വാഭാവീകമാണ്. ചിലപ്പോൾ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭിച്ചുവെന്നു വരില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പ്രദേശവാസികളോട് ഇതിനെക്കുറിച്ച് സംസാരിച്ച് അത്തരത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് പോകാം.

പ്രത്യേക ആഘോഷങ്ങൾ

പ്രത്യേക ആഘോഷങ്ങൾ

ഓരോ ചരിത്ര സ്മാരകങ്ങൾക്കും അതിനോട് ചേർന്നുള്ള കുറേയേറെ ആഘോഷങ്ങളും പരിപാടികളുമുണ്ടാകും. പ്രാദേശികമായ ഇത്തരം ആഘോഷങ്ങൾ നമ്മുടെ യാത്രയെതന്നെ മാറ്റിമറിക്കും എന്നതിൽ സംശയമില്ല. ചരിത്ര സ്മാരകങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ അവിടുത്തെ ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ തിയ്യതി കൂടി നോക്കുക. സൗകര്യപ്രദമായ സമയമാണെങ്കിൽ അതിനനുസരിച്ച് യാത്ര അവിടേക്ക് പ്ലാൻ ചെയ്യാം. ഹംപി മഹോത്സവം, മൈസൂർ ദസറ, കുംഭാൽഗഡ് ഫെസ്റ്റിവൽ തുടങ്ങിയവയാണ് ഇത്തരത്തിലുള്ള ചില ആഘോഷങ്ങൾ.

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

PC:Antoine Taveneaux

കഴിയുംപോലെ സംരക്ഷിക്കാം

കഴിയുംപോലെ സംരക്ഷിക്കാം

ഓരോ ചരിത്ര സ്മാരകവും നമ്മുടെ സ്വന്തമല്ലെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓരോ യാത്രയിലും ഓർമ്മിക്കുക. പേരുകളും തിയ്യതികളും ചിഹ്നങ്ങളുമൊന്നും സ്മാരകങ്ങളിൽ കുത്തിക്കുറിക്കാതിരിക്കുക.

ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!

പരിചയമുണ്ടോ ജൂനാപൂരിലെ ഈ സ്മാരകങ്ങളെ?

38 ബാൽക്കണികളും ഒരൊറ്റ കൊട്ടാരവും! മറഞ്ഞു കിടക്കുന്ന ചരിത്രമിതാ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more