Search
  • Follow NativePlanet
Share
» »വേനൽക്കാല ട്രക്കിങ്ങിൽ അറിയേണ്ടതെല്ലാം!!

വേനൽക്കാല ട്രക്കിങ്ങിൽ അറിയേണ്ടതെല്ലാം!!

കാട്ടിലേക്കുള്ള യാത്രകളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ അറിയാം.

അവധിക്കാലം തുടങ്ങിയതോ‌ടെ യാത്രകൾക്കും തുടക്കമായിട്ടുണ്ട്. പുറത്തെ കത്തുന്ന ചൂടിൽ നിന്നും രക്ഷപെട്ടു വേണം യാത്ര ചെയ്യാൻ എന്നുള്ളതിനാൽ മിക്ക യാത്രകളും കാടിനോടും അതിനു ചേർന്ന ഇടങ്ങളിലേക്കുമായിരിക്കും. എന്നാൽ ഈ വേനലിൽ യാത്ര ചെയ്യുമ്പോൾ, പ്രത്യേകിച്ച് കാടുകൾക്കുള്ളിലേക്ക് ട്രക്കിങ്ങ് എന്ന പേരിൽ യാത്ര ചെയ്യുമ്പോള്‍ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങളുണ്ട്. മൃഗങ്ങളുടെ സ്വൈ ര്യവിഹാര കേന്ദ്രങ്ങളായ കാടുകളിലേക്ക് മനുഷ്യര്‍ അതിക്രമിച്ച് കയറുന്നതാണ് ഓരോ കാനനയാത്രകളും. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെ വേണം ഓരോ യാത്രകളും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. കാട്ടിലേക്കുള്ള യാത്രകളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍ അറിയാം.

പുറപ്പെടുന്നതിനു മുൻപ്

പുറപ്പെടുന്നതിനു മുൻപ്

പോകേണ്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം സ്ഥലം തിരഞ്ഞെടുക്കുക.ചിലയിടങ്ങൾ മുതിർന്നവർക്കു മാത്രം യോജിച്ച ഇടങ്ങളായിരിക്കും. അത്തരം സ്ഥലങ്ങളിലേക്ക് കുട്ടികളെ കൂടെ കൂട്ടാതിരിക്കുക.

യാത്രയിൽ

യാത്രയിൽ

യാത്ര പുറപ്പെടുന്നതിനു മുൻപ് പോകുന്ന സ്ഥലത്തേക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും മാത്രമല്ല അറിഞ്ഞിരിക്കേണ്ടത്. ആ സ്ഥലത്ത് ലഭ്യമായിട്ടുള്ള താമസ സൗകര്യങ്ങൾ, കടകൾ, അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറുകൾ തുടങ്ങിയവ പ്രത്യേകം നോട്ട് ചെയ്യുക

കാ‌ടു കയറുമ്പോൾ

കാ‌ടു കയറുമ്പോൾ

മൃഗങ്ങളുടെ സ്വൈ ര്യവിഹാര കേന്ദ്രങ്ങളായ കാടുകളിലേക്ക് മനുഷ്യര്‍ അതിക്രമിച്ച് കയറുന്നതാണ് ഓരോ കാനനയാത്രകളും. അതിനാല്‍ തന്നെ അതീവശ്രദ്ധയോടെ വേണം ഓരോ യാത്രകളും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. കാടിനു യോജിക്കാത്ത പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ആദ്യപടി.കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ കാടിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫ്‌ളൂറസെന്റ് ഉള്‍പ്പെടെയുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളുമായി കാട്ടില്‍ പോകാന്‍ ശ്രമിക്കരുത്. പകരം കാടിന്റെ പച്ചപ്പുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

പ്ലാസ്റ്റിക് പുറത്ത്

പ്ലാസ്റ്റിക് പുറത്ത്

കാടിനുള്ളിലേക്ക് പോകുമ്പോൾ പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കുക. ഒഴിവാക്കുവാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അത് കാടിനുള്ളിൽ ഉപേക്ഷിക്കാതിരിക്കുക.

ഇളം നിറങ്ങൾ ഉപയോഗിക്കാം

ഇളം നിറങ്ങൾ ഉപയോഗിക്കാം

കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ കാടിനു യോജിച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. ഫ്‌ളൂറസെന്റ് ഉള്‍പ്പെടെയുള്ള കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളുമായി കാട്ടില്‍ പോകാന്‍ ശ്രമിക്കരുത്. പകരം കാടിന്റെ പച്ചപ്പുമായി ചേര്‍ന്നു പോകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് കാടിനു ഏറ്റവും യോജിച്ചത്.

വേനലിൽ കേരളത്തിൽ ട്രക്കിങ്ങ് നടത്തുമ്പോൾ

കാടിനുള്ളില്‍ നമുക്ക് നിശബ്ദരാവാം
കാടിന്റെ സ്വരം ആസ്വദിച്ച് മുന്നേറാന്‍ കഴിയുന്നതാണ് ഓരോ കാനന യാത്രയേയും വേറിട്ടതാക്കുന്നത്. നമ്മള്‍ നിശബ്ദരായിരുന്നാല്‍ മാത്രമേ ആഗ്രഹിക്കുന്ന തരത്തിലുള്ള കാഴ്ചകള്‍ ലഭിക്കൂ. ബഹളം കൂടുംതോറും മൃഗങ്ങളെ കാണാനുള്ള അവസരമാണ് കുറയുന്നത്.

അനുസരിക്കാം ഗൈഡിനെ.

അനുസരിക്കാം ഗൈഡിനെ.

കാടിനെ അറിയണമെങ്കില്‍ ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നതാണ് നല്ലത്. കാടകം കൈവെള്ളയിലെ രേഖകളെപോലെ മനസ്സിലുള്ള ഒരാള്‍ കൂടെയുണ്ടെങ്കില്‍ യാത്രയില്‍ ഒന്നും പേടിക്കാനില്ല. മാത്രമല്ല അവരുടെ നിര്‍ദ്ദേശങ്ങള്‍ യാത്രയിലുടനീളം പാലിക്കാന്‍ ശ്രദ്ധിക്കണം. ഫോട്ടോ എടുക്കരുതെന്നും കാടിനുള്ളിലേക്ക് കൂടൂതല്‍ കയറരുതെന്നും ഒക്ക നിര്‍ദ്ദേശിക്കുമ്പോള്‍ സുരക്ഷയെക്കരുതി അനുസരിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X