Search
  • Follow NativePlanet
Share
» » കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

കൊവിഡ് കാലത്തെ വിമാനയാത്രയില്‍ ലഗേജ് ബാഗ് ഒഴിവാക്കാം

കൊറോണയുടെ കാലത്ത് യാത്രകള്‍ പരമാവധി പരിമിതപ്പെടുത്തിയെങ്കിലും അത്യാവശ്യ യാത്രകള്‍ ഒരിക്കലും മാറ്റി വയ്ക്കുവാന്‍ സാധിക്കില്ല. പുറം നാടുകളിലും വിദേശങ്ങളിലും ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തുവാനുള്ള തിരക്കില്‍ തന്നെയാണ്. ഇതാ കോവിഡിന്റെ ഈ കാലത്ത് ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നത് ഏറെ മുന്‍കരുതലുകളേടുക്കേണ്ട കാര്യം തന്നെയാണ്. ഒഴിവാക്കുവാന്‍ കഴിയാത്ത അവസരങ്ങളില്‍ മാത്രം യാത്ര ചെയ്യുവാന്‍ ശ്രദ്ധിക്കുക. ഇതാ ഈ മഹാമാരിയുടെ കാലത്ത് ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും കൂ‌ടുതല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ബാഗുകള്‍ കുറയ്ക്കാം

ബാഗുകള്‍ കുറയ്ക്കാം

ഈ സമയത്ത് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് ഏറ്റവും കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യുക എന്നതാണ്. യാത്രാ രംഗത്തെ വിദഗ്ജര്‍ നല്കുന്ന ഉപദേശം കഴിവതും ചെക്ക്-ഇന്‍ ബാഗ് ഒഴിവാക്കുക എന്നതാണ്. പലയി‌ടങ്ങളിലെ ചെക്കിങ്ങിലൂടെ കടന്ന് പോയാണ് അവസാനം ബാഗ് നമ്മുടെ അടുത്ത് തിരികെ എത്തുന്നത് എന്നതു തന്നെയാണ് ഇതിനു കാരണം. അതിനാല്‍ ഈ സമയത്തുള്ള യാത്രകളില്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രമുള്ള ഹാന്‍ഡ് ബാഗ് മാത്രം കരുതിയാല്‍ മതിയാവും. ക‍ൃത്മായി സാനിറ്റൈസേഷന്‍ നടത്തുവാനും മറ്റൊരിടത്തും വയ്ക്കാതെ കയ്യില്‍ തന്നെ കരുതുവാനും ഈ ബാഗ് മതിയാവും.

ചെക്ക്-ഇന്‍ ബാഗ് ഒഴിവാക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ അവസാനം ബാഗ് കയ്യിലെത്തുമ്പോള്‍ അത് സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുവാന്‍ ശ്രദ്ധിക്കുക.

അണുവിമുക്തമായിരിക്കാം

അണുവിമുക്തമായിരിക്കാം

വിവിധ നാടുകളില്‍ നിന്നും പലതരത്തിലുള്ള ആളുകള്‍ വരുന്ന വിമാനത്താവളങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കില്ല. അതുകൊണ്ടു തന്നെ അവരവരുടെ സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി മാറുന്നു. പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്റ് അഥവാ പിപിഇ കിറ്റ് യാത്രയിലുടനീളം ധരിക്കുന്നത് നല്ലതായിരിക്കും. ഹാന്‍ഡ് സാനിറ്റൈ,ര്‍,ഗ്ലൗസുകള്‍, ഫേസ് ഷീല്‍ഡ് തുടങ്ങിയവ കൃത്യമായി വീഴ്ചയില്ലാതെ ധരിക്കുക. കൃത്യ സമയങ്ങളില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കുക. അനാവശ്യമായി ചാരി നില്‍ക്കുന്നും സ്പര്‍ശിക്കുന്നതും ഒഴിവാക്കാം. ബാഗ് പാക്ക് ചെയ്യുമ്പോള്‍ അത്യാവശ്യം വേണ്ട പാസ്പോര്‍‌‌ട്ട്, വിസ, ടിക്കറ്റ്, പണം. മറ്റു രേഖകള്‍ തുടങ്ങിയവയോ‌ടൊപ്പം ഈ കാര്യങ്ങളും കരുതുക.

ഭക്ഷണം കരുതാം

ഭക്ഷണം കരുതാം

അതിരാവിലെയുള്ള ഫ്ലൈറ്റ് മറ്റോ ആണെങ്കില്‍ ഭക്ഷണമോ കാപ്പിയോ ഒക്കെ എയര്‍പോര്‍ട്ടില്‍ നിന്നാക്കുവാനായിരിക്കും മിക്കവര്‍ക്കും താല്പര്യം. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യത്തില്‍ അത് തീര്‍ത്തും ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. വിശക്കുമെങ്കില്‍ ചായയോ ബിസ്കറ്റോ ഒക്കെ വീട്ടില്‍ നിന്നും കരുതാം. ഹോട്ടലുകളിലും മറ്റും ഹോം ഡെലിവറിയും ടേക്ക് എവേയും ഒക്കെ വീണ്ടും ആരംഭിച്ചിട്ടുണ്ടെങ്കിലും യാത്രയില്‍ അതിനെ ആശ്രയിക്കാതിരിക്കുകയാവും നല്ലത്. പൊതു ഇടങ്ങളില്‍ നിന്നുള്ള ഭക്ഷണം വേണ്ടന്നു തന്നെ വയ്ക്കാം.

സെല്‍ഫ് ചെക്ക്-ഇന്‍ ചെയ്യാം

സെല്‍ഫ് ചെക്ക്-ഇന്‍ ചെയ്യാം

ലോകത്തിലുള്ള മിക്ക എയര്‍ പോര്‍ട്ടുകളും പരമാവധി ആളുകളുമായുള്ള ഇടപെടല്‍ കുറയ്ക്കുവാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറച്ച് രോഗ സാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. അതിനാല്‍ തന്നെ ആളുകള്‍ ഏറ്റവുമധികം എത്തുന്ന ചെക്ക് ഇന്‍ പോയിന്‍റുകളില്‍ പുതിയ കാര്യങ്ങളാണ് കാണുവാന്‍ സാധിക്കുക. ഇ- ബോര്‍ഡിങ് പാസ്, ബയോ മെട്രിക് സിസ്റ്റം, ഓണ്‍ലൈന്‍ ചെക്ക്- ഇന്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനായി സഹായിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കുവാനായി എയര്‍ പോര്‍ട്ട് സ്റ്റാഫ് സജ്ജമാണ്.

പറ്റുമെങ്കില്‍ രണ്ട് സീറ്റ്

പറ്റുമെങ്കില്‍ രണ്ട് സീറ്റ്

മിക്ക വിമാന കമ്പനികളും യാത്ര ചെയ്യുമ്പോള്‍ രണ്ട് സീറ്റ് ബ്ലോക്ക് ചെയ്യുവാന്‍ യാത്രക്കാരെ അനുവദിക്കുന്നുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുമ്പേള്‍ സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ ഇത് ആളുകളെ സഹായിക്കുന്നു. തീര്‍ത്തും അപരിചിതനായ ഒരാള്‍ അടുത്തിരിക്കുന്നു എന്ന പ്രശ്നം ഒഴിവാക്കുവാന്‍ ഇത് സഹായിക്കും. കുറച്ച് പണച്ചിലവ് ഏറിയതാണെങ്കിലും നിരവധി പേര്‍ ഇത് തിരഞ്ഞെടുക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുവാനും ഇത് സഹായിക്കുന്നു.

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

ബാംഗ്ലൂര്‍ വിമാനത്താവളത്തിലെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X