Search
  • Follow NativePlanet
Share
» »വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

വിദേശ യാത്രയ്ക്കു മുൻപ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...യാത്ര അടിപൊളിയാക്കാം!

ഇതാ വിദേശ യാത്രയ്ക്കൊരുങ്ങും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പരിചയപ്പെടാം.

ജീവിതത്തിലൊരിക്കലെങ്കിലും ഒരു വിദേശ യാത്ര നടത്തണമെന്ന് ആഗ്രഹിക്കാത്തവരില്ല. ലോകം ചുറ്റിയടിച്ചു കറങ്ങിയവരുടെ കഥകൾ മാത്രം മതി ഇങ്ങനെയൊരു ആഗ്രഹം മുളപൊട്ടുവാൻ. എന്നാൽ അത്ര എളുപ്പമായിരിക്കുമോ വിദേശത്തേയ്ക്കുള്ള യാത്രകൾ.. പാസ്പോർട്ടും വിസയും നൂലാമാലങ്ങളും ഒക്കെയായി വലിയ ബുദ്ധിമുട്ടാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ നമ്മുടെ ചിന്തയെയും കാഴ്ചപ്പാടുകളെയും ഒക്കെ മാറ്റിമറിക്കുന്ന വിദേശയാത്രകൾ കൃത്യമായ തയ്യാറെടുപ്പുകളോടെ നടത്തിയാൽ വൻവിജയമായിരിക്കും. എന്നാൽ ടെൻഷൻ ഫ്രീയായി യാത്ര ചെയ്യുവാൻ കുറച്ചധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതാ വിദേശ യാത്രയ്ക്കൊരുങ്ങും മുൻപ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ പരിചയപ്പെടാം.

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

പാസ്പോർട്ട് കാലാവധിയും വിസയും

പാസ്പോർട്ട് കാലാവധിയും വിസയും

ജോലി ആവശ്യങ്ങൾക്കല്ലാതെ പാസ്പോർട്ട് എടുത്തുവെച്ചിട്ടുള്ളവർ മിക്കപ്പോഴും അതിന്‍റെ കാലാവധിയെക്കുറിച്ച് ഓർമ്മയുള്ളവരായിരിക്കില്ല. വിദേശ യാത്രയ്ക്ക് ഒരുങ്ങും മുൻപ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന് പാസ്പോർട്ടിന്റെ കാലാവധിയാണ്. പൊതുവായി പറയുകയാണെങ്കിൽ വിദേശത്തേയ്ക്ക് പോകുമ്പോൾ കുറഞ്ഞത് ആറു മാസത്തേയ്ക്ക് എങ്കിലും പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കണം. ചില രാജ്യങ്ങൾ ഈ കാലാവധിയിൽ ഇളവ് അനുവദിക്കാറുണ്ട്. എന്തുതന്നെയായായാലും പാസ്പോർട്ടിന് സാധുത ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അതു പുതുക്കേണ്ടതാണ്. ടൂറിസ്റ്റ് വിസയെടുത്ത് പോകുമ്പോഴും അതാത് രാജ്യങ്ങളുടെ നിയമത്തിനനുസരിച്ച് പ്രവർത്തിക്കണം.

വാക്സിനേഷൻ നിര്‍ബന്ധം

വാക്സിനേഷൻ നിര്‍ബന്ധം

എവിടേക്കാണോ പോകുന്നത് അവിടുത്തെ നിയമ പ്രകാരമുള്ള പ്രത്യേക വാസ്കിനേഷനുകൾ എടുക്കുവാൻ ശ്രദ്ധിക്കുക. വിവിധ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടെ നേരിടേണ്ടി വരുന്ന അസുഖങ്ങളിൽ നിന്നുള്ള പ്രതിരോധമാണ് ഇത്തരം വാക്സിനേഷനുകളിലൂടെ ലക്ഷ്യമിടുന്നത്. മിക്ക രാജ്യങ്ങളിലും വിമാനമിറങ്ങുന്നതിനോടൊപ്പം തന്നെ ഹെൽത്ത് ചെക്കപ്പും നടത്താറുണ്ട്. വാക്സിനേഷന്‍ എടുത്തില്ല എന്നുണ്ടെങ്കിൽ മിക്കവാറും തിരിച്ചു പോരേണ്ടതായി വരും. ലോകത്ത് എവിടേക്ക് യാത്ര ചെയ്യുന്നതിനു മുൻപും ഏതു തരത്തിലുള്ല വാക്സിനേഷനാണ് എടുക്കേണ്ടത് എന്ന് ലോകാരോഗ്യ സംഘടനയടെ വെബ്സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്. അതനുസരിച്ചു വേണം ചെയ്യുവാൻ.

മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുക

മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുക

ഓരോ രാജ്യത്തും കാലാവസ്ഥയ്ക്കും അവിടുത്തെ ആഭ്യന്തര സ്ഥിതി അനുസരിച്ചും ഒക്കെ നിരവധി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. യാത്ര പ്ലാൻ ചെയ്യുമ്പോളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളും മാത്രമല്ല, പുറപ്പെടുന്നതിനു തൊട്ടു മുൻപ് പോലും പോകാനുദ്ദേശിക്കുന്നിടത്ത് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക.

സാമ്പത്തികം ബാധ്യതയാവാതെ!

സാമ്പത്തികം ബാധ്യതയാവാതെ!

സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് വിദേശ യാത്രകൾ ഏറെ ചിലവുണ്ടാക്കുന്ന ഒന്നാണ്. എല്ലാ ചിലവുകള്‍ക്കടയിൽ നിന്നും മിച്ചം പിടിച്ചു വയ്ക്കുന്ന പണം കൊണ്ടുവേണം യാത്ര സ്വപ്നം കാണുവാൻ. വിദേശത്തേയ്ക്ക് പോകുന്നതിനു മുൻപേ ബാങ്കിലും ക്രെഡിറ്റ് കാർഡ് കമ്പനിയിലും യാത്രയെക്കുറിച്ച് സൂചിപ്പിക്കുക. അവിചാരിതമായി വിദേശത്തു നിന്നുമുള്ള ഇടപാടുകൾ കണ്ടാൽ സുരക്ഷയെക്കരുതി ബാങ്ക് സേവനങ്ങള്‍ മരവിപ്പിക്കുവാൻ സാധ്യതയുണ്ട്. ഇത് കൂടാതെ നമ്മുടെ രൂപയുമായി ഓരോ രാജ്യത്തിന്റെയും വിനിമയ നിരക്കും മറ്റും അറിഞ്ഞു വേണം പണം കരുതുവാൻ.

രേഖകളും പകർപ്പുകളും

രേഖകളും പകർപ്പുകളും

പാസ്പോർട്ട്, വിസ , തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ പെട്ടന്നു എടുക്കുവാൻ പാകത്തിനു സൂക്ഷിക്കുക. പാസ്പോർട്ടിൻറെയും വിസയുടെയും കളർകോപ്പി പ്രത്യേകം എടുക്കുക. മുൻകൂട്ടി ചെയ്ത ഹോട്ടൽ റിസർവേഷനുകൾ,ട്രെയിൻ ടിക്കറ്റുകൾ, മറ്റ് യാത്ര രേഖകൾ തുടങ്ങിയവയുടെ പകര്‍പ്പും നിര്‍ബന്ധമായി സൂക്ഷിക്കുക. ഡിജിറ്റൽ കോപ്പികൾ സൂക്ഷിക്കുന്നതായിരിക്കും കൂടുതൽ എളുപ്പം.

രാജ്യാന്തര ഡ്രൈവിങ് ലൈസൻസ്

രാജ്യാന്തര ഡ്രൈവിങ് ലൈസൻസ്

അന്താരാഷ്ട്ര റോഡ് ട്രിപ്പുകൾ ഒരു സ്വപ്നമാണെങ്കിൽ കയ്യിൽ വേണ്ട ഒരു സാധനം ഇന്‍റര്‍ നാഷണൽ ഡ്രൈവിങ് ലൈസൻസ് ആണ്. ഇൻഷുറൻസും മതിയായ ഡ്രൈവിങ് ലൈസൻസും ഇല്ലാതെ വണ്ടി ഓടിക്കുന്നത് വലിയ കുറ്റമാണ് മിക്കയിടങ്ങളിലും.

ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഓരോ രാജ്യത്തും ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഓരോ തരത്തിലുള്ള സോക്കറ്റും അഡാപ്റ്ററും ഒക്കെയായിരിക്കും. എവിടേക്കാണോ പോകുന്നത് ആ സ്ഥലത്തിനനുസരിച്ചുള്ള ഉപകരണങ്ങൾ കരുതുക. ചാർഡ് ചെയ്യുവാൻ ട്രാവൽ അഡാപ്റ്റർ കരുതാം.

അത്യാവശ്യം ഭാഷ

അത്യാവശ്യം ഭാഷ

ഏതു സ്ഥലത്താണോ പോകുന്നത് അവിടുത്തെ ഭാഷയിൽ അത്യാവശ്യം കുറച്ച് വാക്കുകൾ പഠിച്ചിരിക്കുക. നമ്മുടെ ആവശ്യങ്ങൾ പറയുവാനും നന്ദി പ്രകടിപ്പിക്കുവാനും ഇത് സഹായിക്കും എന്നു മാത്രമല്ല, അവർ കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തേക്കാം,. ഗൂഗിളിൽ ഒക്കെ ഇതിനുള്ള എളുപ്പവഴികൾ ധാരാളമുണ്ട്.

ഹെൽത്ത്, ട്രാവൽ ഇൻഷുറൻസ്

ഹെൽത്ത്, ട്രാവൽ ഇൻഷുറൻസ്

യാത്ര പോകുമ്പോൾ, പ്രത്യേകിച്ച് വിദേശ യാത്രകളിൽ ഏറ്റവും ഉപകാരിയായി മാറുന്ന ഒന്നാണ് ഹെൽത്ത്, ട്രാവൽ ഇൻഷുറൻസുകൾ. യാത്രകളിലെ അധികച്ചിലവായി മാത്രം ആളുകൾ കണക്കാക്കുന്ന ട്രാവൽ ഇൻഷുറൻസ് യഥാർഥത്തിൽ അങ്ങനെയല്ല.യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന അവിചാരിതമായ അത്യാഹിതങ്ങൾ, അപകടങ്ങൾ, ചികിത്സ,മോഷണം, കയ്യിൽ കരുതുന്ന വസ്തുക്കൾ, പണം, തുടങ്ങിയവയെല്ലാം ട്രാവൽ ഇന്‍ഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്താം.

<br />യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!
യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?! ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X