Search
  • Follow NativePlanet
Share
» »പാർവ്വതി വാലി- സ്വർഗ്ഗത്തിലേക്കുള്ള കവാടം

പാർവ്വതി വാലി- സ്വർഗ്ഗത്തിലേക്കുള്ള കവാടം

നദീതീരത്തെ താമസവും ട്രക്കിങ്ങും മറഞ്ഞു കിടക്കുന്ന ഹിമാലയൻ ഗ്രാമങ്ങളുമാണ് യാത്രയുടെ ലക്ഷ്യമെങ്കിൽ ഒന്നും നോക്കേണ്ട...പാർവ്വതി വാലിയ്ക്ക് പോകാം...

ചെറിയ ചെറിയ നഗരങ്ങള്‍. പാര്‍വ്വതി നദിയോട് ചേർന്നുള്ള ഗ്രാമങ്ങൾ, ഇരുകരകളിലെയും ഒന്നിനൊന്ന് വ്യത്യസ്തമായ ജീവിതങ്ങള്‍, ഹിമാലയ കാഴ്ചകൾ, മഞ്ഞു മൂടിക്കിടക്കുന്ന നാടുകൾ... അതിമനോഹരമായ, മനസ്സിനെ പിടിച്ചു നിർത്തുന്ന കാഴ്ചകൾ... എത്ര വിവിരിച്ചാലും മതിയാവാത്ത പാർവ്വതിവാലി ഹിമാചൽ പ്രദേശ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ്. ബാക്ക് പാക്കേഴ്സിന്റെ ഇടമെന്ന നിലയിലാണ് ഉവിടം പ്രശസ്തമായിരിക്കുന്നത്. നദീതീരത്തെ താമസവും ട്രക്കിങ്ങും മറഞ്ഞു കിടക്കുന്ന ഹിമാലയൻ ഗ്രാമങ്ങളുമാണ് യാത്രയുടെ ലക്ഷ്യമെങ്കിൽ ഒന്നും നോക്കേണ്ട...പാർവ്വതി വാലിയ്ക്ക് പോകാം...

കസോളിലേക്ക് പോകാം

കസോളിലേക്ക് പോകാം

പാർവ്വതി വാലിയിലേക്കാണ് യാത്രയെന്ന് പറയുമ്പോളും സ‍ഞ്ചാരികളുടെ ആദ്യ ലക്ഷ്യം കസോൾ തന്നെയാണ്. പാർവ്വതി നദിയുടെ തീരത്ത് പർവ്വതങ്ങൾക്കും കുന്നുകൾക്കും അഭിമുഖമായി നിൽക്കുന്ന കസോൾ അടിച്ചുപൊളിക്കുവാൻ താല്പര്യമുള്ളവർക്ക് യോജിച്ച ഇടമാണ്.
ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നാണ് കസോൾ അറിയപ്പെടുന്നത്. ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂടുതലുമുള്ളത്. അവരുടെ ഭക്ഷണങ്ങൾ ലഭിക്കുന്ന ഒട്ടേറെ കഫേകൾ ഇവിടെ കാണാം. . സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിർഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഹിമാലയൻ ട്രെക്കിംഗ് ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. ഒക്ടോബർ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Alok Kumar

ആത്മീയതയിലലിയുവാൻ മണികരൺ

ആത്മീയതയിലലിയുവാൻ മണികരൺ

കസോളിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള മണികരമാണ് അടുത്ത സ്ഥാനം. പാർവ്വതി നദിയുടെ കാഴ്ച മാത്രമല്ല, പുരാതനമായ ക്ഷേത്രങ്ങളും ഗുരുദ്വാരകളും ചൂടുറവയും ഇവിടുത്തെ പ്രത്യേകതകളാണ്. ഹരീന്ദർ പർവ്വതവും പാർവ്വതി നദിയും ചേർന്ന് കൊതിപ്പിക്കുന്ന ഈ താഴ്വര സമുദ്ര നിരപ്പില്‍ നിന്നും 1760 മീറ്റർ ഉയരത്തിലാണുള്ളത്. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്ക് സന്ദർശനം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഹൈന്ദവ വിശ്വാസികൾക്കും ഒരുപോലെ പ്രാധാന്യമുള്ള സ്ഥലമാണ്. പുരാണങ്ങളിൽ പറയുന്ന മഹാപ്രളയത്തിനു ശേഷം മനുഷ്യനെ മനു പുന:സൃഷ്ടിച്ചത് ഇവിടെ വെച്ചായിരുന്നുവത്രെ.
എത്ര കൊടുംതണുപ്പിലും ചൂടുവെള്ളം വരുന്ന നീരുറവകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Harigovind Kaninghat

ചലാൽ

ചലാൽ


കസോളിന്‍റെയും പാർവ്വതി വാലിയുടെയും കാഴ്ചകൾ മുഴുവനായി അറിയുവാൻ പറ്റിയ ഇടങ്ങൾ ഇവിടുത്തെ ഗ്രാമങ്ങൾ തന്നെയാണ്. മലാനയാണ് അത്തരത്തിലൊന്ന്. അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരാണ് എന്നു വിശ്വസിക്കുന്ന ഇവർ പുറംലോകത്തു നിന്നും തീർത്തും ഒറ്റപ്പെട്ടു കഴിയുവാനാണ് ആഗ്രഹിക്കുന്നത്. മറ്റൊരിടം തോഷാണ്. കസോളിന്‍റെ ഇരട്ട ഗ്രാമം എന്നു വിളിക്കുവാൻ പറ്റുന്ന ഇടം. മറ്റൊന്ന് ചലാൽ. പാർവ്വതി വാലിയുടെ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും വേദിയാകുന്നിടം.

PC:Himalayan Trails

തോഷ്, കസോൾ

തോഷ്, കസോൾ

ഹിമാചലിന്റെ പകരംവയ്ക്കുവാനില്ലാത്ത ഗ്രാമങ്ങളിലൊന്നാണ് തോഷ്. പാർവ്വതി വാലിയുടെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന തോഷ് ആധുനികതയും നഗരവത്ക്കരണവും ഒന്നും അത്രവേഗത്തിൽ എത്തിപ്പെടാത്ത ഇടമാണ്. ഇവിടെയ നടത്തുന്ന ട്രക്കിങ്ങ് സാഹസികരെ വീണ്ടും വീണ്ടും ഇവിടേക്ക് കൊണ്ടുവരും എന്നതിൽ ഒരു സംശയവുമില്ല. പാർവ്വതി നദിയുടെയും കൊടുമുടികളുടെയും കാഴ്ചയും പ്രകൃതി ഭംഗിയുമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന മറ്റു കാര്യങ്ങൾ.

PC:Sanchitgarg888

മലാന

മലാന

ഹിമാചൽ പ്രദേശിൽ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഇടമാണ് മലാന. വിലക്കപ്പെട്ട ഗ്രാമം എന്നാണ് മലാന സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷ സംസാരിക്കുന്ന ഇവർ അലക്സാണ്ടർ ചക്രവർത്തിയുടെ പിന്മുറക്കാരാണ് എന്നാണ് പറയുന്നത്.

ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്രഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്ര

ഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമംഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമം

മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്മണികരൺ- പ്രളയശേഷം മനുഷ്യനെ മനു പുനസൃഷ്ടിച്ച നാട്

PC:Shreepath15

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X