Search
  • Follow NativePlanet
Share
» »യാത്ര ഹിമാചലിലേക്കാണോ? ഒരു നിമിഷം!!

യാത്ര ഹിമാചലിലേക്കാണോ? ഒരു നിമിഷം!!

By Elizabath Joseph

മഞ്ഞില്‍ പുതച്ചു കിടക്കുന്ന പർവ്വതങ്ങളും ആർത്തലച്ച് ഒഴുകുന്ന നദികളും പൂക്കൾ കൂട്ടമായി പൂത്തു നിൽക്കുന്ന പുല്‍മേടുകളും ഒക്കെയുള്ള ഹിമാചലിലൂടെ ഒരു യാത്ര ജീവിതത്തിലൊരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആരും കാണില്ല.സാഹസികത നിറഞ്ഞ ട്രക്കിങ്ങും മനോഹരമായ കാഴ്ചകൾ കണ്ടുള്ള യാത്രയും പാരാഗ്ലൈഡിങ്ങും മഞ്ഞിലൂടെ കൊതിതീരും വരെയുള്ള നടത്തവും ഒക്കെയാണ് ഹിമാചൽ യാത്ര ഓരോ യാത്രികനും സമ്മാനിക്കുന്നത്. എന്നാൽ പെട്ടന്നൊരു ദിവസം ഒരു പ്ലാനിങ്ങും ഇല്ലാതെ പോകാൻ സാധിക്കിക്കുന്ന ഒരിടമല്ല ഹിമാചൽ പ്രദേശ് എന്നു നമുക്കറിയാം. ഹിമാചൽ യാത്രയ്ക്കൊരുങ്ങും മുൻപ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

കാലാവസ്ഥ

കാലാവസ്ഥ

മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒന്നാണ് കാലാവസ്ഥ, പ്രത്യേകിച്ച് ഹിമാചൽ പ്രദേശിലെ. ഏതു നിമിഷവും മാറിമറിയുന്ന മ‍ഞ്ഞു വീഴ്ചയും കാറ്റും ഒക്കെ ഇവിടെ എത്തുന്ന സഞ്ചാരികളെ പ്രതിസന്ധിയിലാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹിമാചലിലേക്കുള്ള യാത്രയ്ക്കു മുൻപ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് ഇവിടുത്തെ കാലാവസ്ഥ. സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളും കാണേണ്ട ഇടങ്ങളും കാലാവസ്ഥ മുന്‍നിർത്തി മാത്രമേ പ്ലാൻ ചെയ്യാവുള്ളൂ. അതിനനുസരിച്ചു തന്നെ വേണം വസ്ത്രങ്ങൾ എടുക്കുവാനും.

PC:Simon Matzinger

തിരിച്ചറിയൽ രേഖകൾ

തിരിച്ചറിയൽ രേഖകൾ

ഹിമാചൽ എന്നല്ല, എവിടേക്കുള്ള യാത്രയായാലും മറക്കാതെ കരുതേണ്ട ഒന്നാണ് തിരിച്ചറിയൽ കാർഡുകൾ, ഹോട്ടലിൽ റൂം ബൂക്ക് ചെയ്യുന്നതു മുതൽ യാത്രയ്ക്കുള്ള വണ്ടി വാടകയ്ക്കെടുക്കുവാൻ വരെ ചിരിച്ചറിയൽ േരഖകൾ ആവശ്യമായി വരും. മാത്രമല്ല., ഒട്ടേറെ പരിശോധനകളും മറ്റും കിഴിഞ്ഞാൽ മാത്രമേ അതിർത്തി പ്രദേശങ്ങളിലേക്കും മറ്റും യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. അതിനാൽ തിരിച്ചറിയൽ രേഖകകളുടെ ഒറിജിനലും പകർപ്പു കൂടാതെ മൊബൈലിൽ ഡിജിറ്റൽ കോപ്പിയും കരുതേണ്ടതാണ്.

PC:Sumita Roy Dutta

ആരോഗ്യം

ആരോഗ്യം

ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ആരോഗ്യം. യാത്രകളിൽ ഏറ്റവും കൂടുതൽ പണി കിട്ടുക വഴിയിൽ നിന്നും മേടിച്ച് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്.തുറന്ന സ്ഥലങ്ങളിൽ വിൽക്കുന്ന ഭക്ഷണം കഴിവതും മേടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

ആരോഗ്യ പ്രശ്നങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ യാത്രയിലും എടുക്കുവാൻ ശ്രദ്ധിക്കുക. കഠിനമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം യാത്ര ചെയ്യുക

PC:Alok Kumar

സൗഹൃദമാവാം

സൗഹൃദമാവാം

ഒരു യാത്രയല്ലോ, കൂടെയുള്ളവരെ ഒക്കെ പരിചയപ്പെട്ടേക്കാം എന്നു കരുതി പോകുന്ന വഴിയിലെ ആളുകളെ മുഴുവൻ കൂട്ടുന്നത് അത്ര നല്ല കാര്യമല്ല. യാത്രകളിൽ എല്ലാവരോടും നന്നായി പെരുമാറണ്ടത് ആവശ്യം തന്നെയാണെങ്കിലും ഒരു പരിധിയിലധികമാവുന്നത് അത്ര നല്ലതല്ല.

PC:Aleksandr Zykov

മുൻകൂട്ടി അനുമതികൾ വാങ്ങുക

മുൻകൂട്ടി അനുമതികൾ വാങ്ങുക

ഹിമാചൽ പ്രദേശ് പോലെ സുരക്ഷാ ഭീഷണികൾ ധാരാളം ഉയർത്തുന്ന ഒരിടത്തേയ്ക്ക് യാത്ര പോകും മുൻപ് ആവശ്യമായ അനുമതികൾ മുൻകൂട്ടി വാങ്ങിയിരിക്കണം. ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡി, ചെയ്ൽ പാലസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതികൾ നിർബന്ധമാണ്. ഇവിടുത്തെ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ ആൻഡ് ടൂറിസത്തിന്റെ സഹായം ഇതിനായി തേടാവുന്നതാണ്. സാഹസിക പ്രവർത്തികള്‍ക്കായി എത്തുന്നവർ ലോക്കൽ പോലീസ്, ടൂറിസം ഓപീസർ തുടങ്ങിയവരെ മുന്‍കൂട്ടി അറിയിക്കുന്നതും നല്ലതായിരിക്കും.

PC:Aleksandr Zykov

ടൂർ ഡോക്യുമെന്റ് കരുതുക

ടൂർ ഡോക്യുമെന്റ് കരുതുക

ഏതെങ്കിലും ഏജന്‍സി വഴിയോ മറ്റ ആൻ് വരുന്നതെങ്കിൽ യാത്രാ രേഖകൾ കരുതുവാൻ ശ്രദ്ധിക്കണം. ടൂർ കൺഫർമഷൻ വൗച്ചർ പ്രിൻറ് ചെയ്തത് എല്ലായ്പ്പോഴും കയ്യിൽ കരുതുക.

PC:wikimedia

താമസസൗകര്യം

താമസസൗകര്യം

നെറ്റിലെ പരസ്യങ്ങളും ചിത്രങ്ങളും മാത്രം കണ്ട് ഹോട്ടൽ ബുക്ക് ചെയ്യാതിരിക്കുക. ഹോട്ടലിലെ സൗകര്യങ്ങളും റേറ്റിങ്ങും ഒക്കെ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. പണമടയ്ക്കുന്നതിനു മുൻപ് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുക.

PC:east med wanderer

ധരംകോട്ട്

ധരംകോട്ട്

ഹിമാചലിലെ ഹിപ്പി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് ധരംകോട്ട്. വ്യത്യസ്തമായ രുചികൾക്കും ഗ്രാമീണമായ കാഴ്ചകൾക്കും പേരുകേട്ട ധരംകോട്ട് കാഴ്തകൾ അധികമൊന്നും ഇല്ലാത്ത ഇടമാണ്. വെറുതേ കുറച്ചു നേരം ചിലവഴിക്കുവാനാണെങ്കിൽ മാത്രം ഇവിടം തിരഞ്ഞെടുക്കാം. ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണിത്.

PC: ptwo

റോഹ്റു

റോഹ്റു

ഹിമാചലിലെ യാത്ര വളരെ വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് റോഹ്റു. ഷിംലയിൽ നിന്നും 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മീൻപിടുത്തത്തിന്റെ പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്. മീൻ പിടിക്കുക എന്ന ഉദ്ദേശത്തിൽ മാത്രമാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്.

PC: Bureau of Land Management

വഴി ചോയ്ച്ച് ചോയ്ച്ച് പോകാം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more