Search
  • Follow NativePlanet
Share
» »മനീ‌ഷ കൊയ്‌രാളയുടെ പ്ര‌ണയ പ്രതീക്ഷയ്ക്ക് പശ്ചാത്തലമായ കൊട്ടാരം‌

മനീ‌ഷ കൊയ്‌രാളയുടെ പ്ര‌ണയ പ്രതീക്ഷയ്ക്ക് പശ്ചാത്തലമായ കൊട്ടാരം‌

മധുരയിലെ തിരുമലൈ നാ‌യക് പാലസ് ആണ് ബോംബെ എന്ന സിനിമയിൽ കണ്ണാളനെ എന്ന ഗാനം ചിത്രീകരിക്കാൻ പശ്ചാത്തലമാക്കി‌യ ‌സ്ഥലം

By Maneesh

കണ്ണാ‌ളനെ എന്ന പാട്ട് കേ‌ൾക്കുമ്പോൾ ചിത്രയുടെ സ്വരമാധുരിക്കൊപ്പം സ്ക്രീനിൽ നിറയുന്ന പ്രണയപ്രതീക്ഷയുടെ ചിത്രീകരണത്തിന് പശ്ചാത്തലമായ ആ കൊട്ടാരം ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ. മണിരത്നത്തിന്റെ നിർദ്ദേശത്തിൽ രാജീവ് മേനോൻ ഒ‌‌പ്പിയെടുത്തെ ഫ്രെയിമുകൾക്കു‌ള്ളിൽ നിറഞ്ഞ് നിൽക്കുന്ന സുന്ദരമായ ആ കൊട്ടാരം ഓർമ്മിക്കാതിരിക്കാൻ അർക്കും കഴിയില്ല.

ഈ കൊട്ടാരം എവിടെയാണെന്ന് അന്വേക്ഷിച്ച് അധികം ദൂരമൊന്നും പോകണ്ട. ‌തമിഴ്നാട്ടിലെ മധുരൈ വരെ യാത്ര ചെയ്താൽ ഈ കൊട്ടാരം കാണാം. മധുരയിലെ തിരുമലൈ നാ‌യക് പാലസ് ആണ് ബോംബെ എന്ന സിനിമയിൽ കണ്ണാളനെ എന്ന ഗാനം ചിത്രീകരിക്കാൻ പശ്ചാത്തലമാക്കി‌യ ‌സ്ഥലം. തിരുമലൈ നായക് പാലസിനേക്കുറിച്ച് രസകരമായ കാര്യങ്ങൾ ഇനിയും ഏറെയുണ്ട്.

01. തിരുമലൈ നായക്

01. തിരുമലൈ നായക്

പതിനേഴാം നൂറ്റാണ്ടിൽ 1636 എ ഡിയിൽ തിരുമലൈ നായക് രാജാവാണ് ഈ കൊട്ടാരം നിർമ്മി‌ച്ചത്. മധുരൈ നായക രാജവംശത്തിലെ രാജവായ തിരുമലൈ നായകിന്റെ ഭരണകാലം 1623 മുതൽ 1659 വരെയായിരുന്നു.
Photo Courtesy: எஸ்ஸார்

02. രാജസ്ഥാൻ ശൈലി

02. രാജസ്ഥാൻ ശൈലി

രാജസ്ഥാനി‌ലെ കൊട്ടാരങ്ങളുടെ ശൈലിയായ ‌രജ‌പുത് ശൈലിയും ദ്രാവിഡിയൻ ശൈലിയുമായി സങ്കലിപ്പിച്ചാണ് ഈ കൊട്ടാരം നിർമ്മി‌ച്ചിരിക്കുന്നത്.
Photo Courtesy: Suresh, Madurai

03. ഇപ്പോഴത്തെ കൊട്ടാരം

03. ഇപ്പോഴത്തെ കൊട്ടാരം

ഇപ്പോൾ കാണുന്ന കൊ‌ട്ടാരം രാജാവ് വസിച്ചിരുന്ന പ്രധാന കൊട്ടാരമാണ്. ഇപ്പോൾ കാണുന്ന കൊട്ടാരത്തേക്കാൾ നാലി‌രട്ടിൽ വലുപ്പത്തിലായിരുന്നു കൊട്ടാരം സമുച്ഛയം ഉണ്ടായിരുന്നത്.
Photo Courtesy: Avionsuresh

04. സൗത്തി‌ലെ അത്ഭുതം

04. സൗത്തി‌ലെ അത്ഭുതം

സൗത്ത് ഇന്ത്യയിലെ അത്ഭുതങ്ങളിൽ ഒന്നായിരുന്ന ഈ കൊട്ടാരം, പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: எஸ்ஸார்

05. ച‌രിത്രം

05. ച‌രിത്രം

ഇറ്റാലിയൻ വാസ്തു ശി‌ൽപ്പിയുടെ സഹായത്തോടെയാണ് ഈ കൊട്ടാരം നിർമ്മി‌ക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ 400 വർഷത്തിനിടെ കൊട്ടാരത്തിന് പല നാശങ്ങളും ഉണ്ടാകുകയായിരുന്നു. യുദ്ധങ്ങ‌ൾ കൊണ്ടുണ്ടായ കേടു‌പാ‌ടുകളും ഇതിൽപ്പെടും.
Photo Courtesy: Suresh, Madurai

06. കൊ‌ച്ചു മകന്റെ വികൃതികൾ

06. കൊ‌ച്ചു മകന്റെ വികൃതികൾ

ഈ കൊട്ടാരത്തി‌ന് കൂടുതൽ കേടുപാടുകൾ ഉണ്ടാകാൻ കാരണം അദ്ദേഹത്തിന്റെ കൊച്ചുമകനാണ്. തിരുച്ചിറപ്പ‌ള്ളിയിൽ സ്വന്തമായി ഒരു കൊട്ടാരം നിർമ്മിക്കാൻ പുറപ്പെട്ട കൊച്ചുമകൻ ഈ കൊട്ടാ‌രം തകർത്ത് കൊട്ടാര‌ത്തിലെ വസ്തുക്കൾ പുതിയ കൊട്ടാരത്തിലേക്ക് മാറ്റുകയായിരുന്നു.
Photo Courtesy: Avionsuresh

07. നേപ്പ്യർ പ്രഭു

07. നേപ്പ്യർ പ്രഭു

പ‌ത്തൊൻപതാം നൂറ്റാ‌ണ്ടിൽ അന്നത്തെ മദ്രാസ് ഗവർണർ ആയിരുന്ന നേപ്പ്യർ പ്രഭു ഇടപെട്ടാണ് കൊട്ടാരം ഇന്നത്തെ അവസ്ഥയിൽ സംരക്ഷിക്കാൻ ആ‌രംഭിച്ച‌ത്.
Photo Courtesy: Vaidheeswaran

08. കൊട്ടാര മുറ്റം

08. കൊട്ടാര മുറ്റം

കൊട്ടാരത്തിലേക്കു‌ള്ള കവാടം കയറിയാൽ ഏകദേശം 41,979 ചതുരശ്ര അടി വിസ്തൃതിയുള്ള നടുമുറ്റത്തേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. നടുമുറ്റത്തിന് ചുറ്റുമായി വൃത്താകൃതിയിലുള്ള വലിയ തൂണുകൾ കാണാം. നടുക്കായി വൃത്താകൃതിയിൽ ഒരു പൂന്തോട്ടം ഇപ്പോൾ നിർ‌മ്മിച്ചിട്ടുണ്ട്.
Photo Courtesy: Vinay Datta

09. രണ്ട് ഭാഗങ്ങൾ

09. രണ്ട് ഭാഗങ്ങൾ

ഈ കൊട്ടാരത്തിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. സ്വർഗ വിലാസം എ‌ന്നും രംഗ വിലാസം എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നത്.
Photo Courtesy: Jomesh at Malayalam Wikipedia

10. നൃത്തമണ്ഡപം

10. നൃത്തമണ്ഡപം

നടുമുറ്റവും നൃത്തമണ്ഡപവുമാണ് ഈ കൊട്ടാരത്തിന്റെ ‌പ്രധാന ആകർഷണം.
Photo Courtesy: Karthik Easvur

11. സഞ്ചാരികൾ അറിയാൻ

11. സഞ്ചാരികൾ അറിയാൻ

തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കൊട്ടാരത്തിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ സഞ്ചാ‌രികൾക്ക് സന്ദർശിക്കാം. സഞ്ചാരികൾക്ക് പ്രവേശന ഫീസും ഉണ്ട്.
Photo Courtesy: Avionsuresh

12. ലൈറ്റ് ആൻഡ് സൗണ്ട്

12. ലൈറ്റ് ആൻഡ് സൗണ്ട്

വൈകുന്നേരങ്ങളിൽ തമിഴിലും ഇംഗ്ലീഷിലും ചിലപ്പധികാര കഥയെ ആധാരമാക്കി ലൈറ്റ് ആ‌ന്റ് ഷോ നടക്കാറുണ്ട്.
Photo Courtesy: Ve.Balamurali

13. എത്തിച്ചേരാ‌ൻ

13. എത്തിച്ചേരാ‌ൻ

മധുര നഗരത്തിന്റെ കിഴക്ക് ഭാഗത്തായി, പ്രശസ്ത‌മായ മധുര മീനാക്ഷി ക്ഷേത്രത്തിന് തെക്ക് കിഴക്കായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Karthik Easvur

14. സന്ദർശന സമയം

14. സന്ദർശന സമയം

എല്ലാ ദിവസവും രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് സന്ദർശന സമയം. 1 മണി മുതൽ 1.30 വരെയാണ് ലഞ്ച് ബ്രേക്ക്. വൈകുന്നേരം 6.45 മുതൽ 7.30 വരെ ഇംഗ്ലീഷിലും. രാത്രി 8 മണി മുതൽ 8.50 വരെ ഇംഗ്ലീഷിലും ആണ് ലൈറ്റ് ആന്റ് ഷോ നടക്കുന്നത്.
Photo Courtesy: Karthik Easvur

15. കവാടം

15. കവാടം

കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം.

Photo Courtesy: Thriyambak J. Kannan

16. പ്രതിമ

16. പ്രതിമ

കൊട്ടാരത്തിന് മുന്നി‌ലായി സ്ഥാപിച്ച തിരുമല നായകിന്റെ പ്രതിമ

Photo Courtesy: Thamizhpparithi Maari

17. ഭാര്യമാരോടൊപ്പം

17. ഭാര്യമാരോടൊപ്പം

ഭാര്യമാരോടൊപ്പം നിൽക്കുന്ന തിരുമലൈ നായകിന്റെ പ്രതിമ
Photo Courtesy: Suresh

Read more about: madurai tamil nadu palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X