Search
  • Follow NativePlanet
Share
» »ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!

ശനിയുടെ അപഹാരത്തില്‍ നിന്നും രക്ഷനേടാന്‍ കാരയ്ക്കല്‍ ശനീശ്വര ക്ഷേത്രം!

കഷ്ടകാലങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവാനും പാപങ്ങള്‍ അകലുവാനും ആയി വിശ്വാസികള്‍ പോകുന്ന കാരയ്ക്കല്‍ ശനി ക്ഷേത്രം

നവഗ്രഹങ്ങളില്‍ ഈശ്വരനായി ആരാധിക്കുന്ന ഒരേയൊരാളാണ് ശനി. പാപഗ്രഹമായി പൊതുവേ അറിയപ്പെടുന്നതിനാല്‍ ശനിയെ ഭയപ്പെടാത്തവരായി ആരും കാണില്ല. ശനി ദശയില്‍ പൊതുവേ കഷ്ടകാലം എന്നാണ് വിശ്വാസവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും പേടിക്കേണ്ട ഒരു ഗ്രഹമല്ല ശനിയെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ദശാകാലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൃത്യമായ പ്രാര്‍ത്ഥനകളിലൂടെയും പൂജകളിലൂടെയും അതിനെ മറികടക്കുന്നതുപോലെ ശനിയുടെ അപഹാരത്തെയും മറികടക്കാം. കൃത്യമായ വഴിപാടുകളും പ്രാര്‍ത്ഥനകളും ദോഷങ്ങള്‍ ഇല്ലാതാകുവാന്‍ സഹായിക്കും. ഇത്തരത്തില്‍ ശനി ദോഷമുള്ളവര്‍ പോയിരിക്കേണ്ട ക്ഷേത്രമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരയ്ക്കല്‍ ശനി ക്ഷേത്രം. കഷ്ടകാലങ്ങളില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവാനും പാപങ്ങള്‍ അകലുവാനും ആയി വിശ്വാസികള്‍ പോകുന്ന കാരയ്ക്കല്‍ ശനി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ശനി

ശനി

ഒരു മനുഷ്യന്‍റെ ജീവിതം നിശ്ചയിക്കുന്നത് ശനിയാണെന്ന് വിശ്വാസമുണ്ട്. എത്ര ദൈവാനുഗ്രഹവും ആരോഗ്യവും സമ്പത്തും ഉള്ളയാളാണെങ്കിലും ജാതകത്തില്‍ ശനിയുടെ സ്ഥാനം മോശമായാല്‍ പിന്നെ യാതൊന്നും ഗുണം ചെയ്യില്ലത്രെ. എല്ലാ മനുഷ്യരെയും സമന്മാരായി മാത്രം കാണുന്ന ശനിയെ പ്രീതിപ്പെടുത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്നാല്‍ ശനിയുടെ പ്രീതിയുണ്ടെങ്കില്‍ മാത്രമേ സന്തോഷകരമായ ജീവിതം നയിക്കാനാവൂ എന്നത് യാഥാര്‍ത്ഥ്യമാണ്.

30 വര്‍ഷം

30 വര്‍ഷം

മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ മെല്ലെയാണ് ശനിയുടെ സഞ്ചാരം. ഒരു രാശിയില്‍ രണ്ടര വര്‍ഷത്തോളം ശനിയുണ്ടാകും. ആ കണക്കില്‍ 12 രാശികളും ചുറ്റി വരുമ്പോള്‍ 30 വര്‍ഷം സമയമെടുക്കും. ഈ വര്‍ഷങ്ങളത്രയും ശനിയുടെ അപഹാരത്തില്‍ കഴിയുകയെന്നാല്‍ ഇതിലും വലിയ ദോഷം വേറെയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് വിശ്വാസികള്‍ ശനിയെ പ്രീതിപ്പെടുത്തുന്നത്. അതിനാലാണ് ജീവിത വിജയമുണ്ടാവണമെങ്കില്‍ ശനിയുടെ അനുഗ്രഹവും കൂടിയേ തീരു എന്നു പറയുന്നത്.

PC:Yogesa

 കാരയ്ക്കല്‍ ശനീ ക്ഷേത്രം

കാരയ്ക്കല്‍ ശനീ ക്ഷേത്രം

കഷ്ടകാലമായ ശനി ദശാകാലത്തില്‍ നിന്നും മോചനവും ദേശപാപപരിഹാരവും തേടുവാന്‍ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രമാണിത്. പുതുച്ചേരിക്ക് സമീപം കാരയ്ക്കല്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ അപൂര്‍വ്വം ശനി ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.

ദർഭാര്യേണ്യേശ്വരൻക്ഷേത്രം

ദർഭാര്യേണ്യേശ്വരൻക്ഷേത്രം

ശിവനെ പ്രധാന പ്രതിഷ്ഠയായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ദർഭാര്യേണ്യേശ്വരൻക്ഷേത്രം എന്നും പേരുണ്ട്. ദർഭാര്യേണ്യം എന്നാല്‍ ദര്‍ഭപ്പുല്ലുകളുടെ കാട് എന്നാണര്‍ത്ഥം. തമിഴിലെ പാട പെട്രല്‍ സ്ഥലങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം.
PC:VasuVR

കാവല്‍ക്കാരനായി ശനി

കാവല്‍ക്കാരനായി ശനി

യഥാര്‍ത്ഥത്തില്‍ ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന കോവിലിന്റെ വാതിലിലെ കാവല്‍ക്കാരനായാണ് ഇവിടെ ശനിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനോട് പ്രാര്‍ത്ഥിക്കുവാനായി അകത്തു കയറുന്നതിനു മുന്‍പ് ശനിയോട് പ്രാര്‍ത്ഥിക്കുന്നതാണ് ഇവിടുത്തെ കീഴ്വഴക്കം.

PC:Aravind Sivaraj

എളളുതിരിയും നീരാഞ്ജനവും

എളളുതിരിയും നീരാഞ്ജനവും

ശനിയുടെ ദോഷത്തില്‍ നിന്നും മുക്തി നേടുവാനായാണ് വിശ്വാസികള്‍ അധികവും ഇവിടെ എത്തുന്നത്. ശനിദോഷ പാപപരിഹാരത്തിന് ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് യഥാവിജി പൂജകളും വഴിപാടുകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. എളളുതിരിയും നീരാഞ്ജനവും കത്തിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

PC:Rsmn

കാക്കയോടൊപ്പം

കാക്കയോടൊപ്പം


തന്‍റെ വാഹനമായ കാക്കയോടൊത്താണ് ശനിയെ കാരയ്ക്കലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്നവര്‍ അതിനനുസരിച്ചുള്ല പൂജകളും പ്രാര്‍ത്ഥനകളുമാണ് കഴിക്കുന്നത്. നള-ദമയന്തി കഥയുമായി ബന്ധപ്പെടുത്തിയാണ് കാരയ്ക്കൽ ശനീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്

ഇരമത്തൂര്‍ ശനി ക്ഷേത്രം

ഇരമത്തൂര്‍ ശനി ക്ഷേത്രം

കേരളത്തിലെ പ്രസിദ്ധമായ ശനി ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഇരമത്തൂര്‍ വഴിയമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇരമത്തൂര്‍ ശനീശ്വര ക്ഷേത്രം. . ശനിയു‌‌ടെ ദോഷഫലങ്ങള്‍ അകലുവാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. രാഹുവിനെയും കേതുവിനെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്. മഹാകാല ശനീശ്വരന്‍, വ്യാഴദോഷത്തെ ഇല്ലാതാക്കുന്ന ദേവഗുരു ബ്രഹസ്പതി, സിദ്ധിവിനായകന്‍, സിദ്ധ പഞ്ചമുഖി ഹനുമാന്‍ തുടങ്ങിയവരും ഈ ക്ഷേത്രത്തില്‍ വാഴുന്നുണ്ട്. ശനിയുടെ വാസസ്ഥലമായ ശനിത്തലയില്‍ നിന്നുമാണ് ചെന്നിത്തല വന്നതത്രെ. നാടാല എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൂജകള്‍ ഇങ്ങനെ

പൂജകള്‍ ഇങ്ങനെ

മകരമാസത്തില്‍ ബൃഹത് അഗ്നിഹോത്രമഹാഹവനവും തിലമാഷാന്നം, പൊങ്കാല, ബലിവൈശ്വദേവയജ്ഞം, മേധാസൂക്ത സരസ്വതിഹവനം, ശനീദോഷ പരിഹാര ക്രിയകള്‍, കാളസർപ്പേഷ്ടി ഹവനം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പൂജകള്‍
കുടുംബദോഷ, അപമൃത്യൂ ദോഷനിവാരണം, ഏഴ് തലമുറകളായിട്ടുള്ള ശാപ, പാപ ദോഷ ഹരണംഏഴരശനി, കണ്ടകശനി, അഷ്ടമശനി, മൃത്യു ദോഷനിവാരണം, രോഗശാന്തി തുടങ്ങിയവയ്ക്കായി ഇവിടെ പ്രത്യേക പൂജകള്‍ നടത്താറുണ്ട്.

ശനി ക്ഷേത്രത്തില്‍ പോകുമ്പോള്‍

ശനി ക്ഷേത്രത്തില്‍ പോകുമ്പോള്‍

എല്ലായ്പ്പോഴും ശനിയെ പ്രാര്‍ത്ഥിക്കേണ്ടതില്ലെന്നാണ് വിശ്വാസം. എപ്പോഴാണോ ശനി ദോഷമുള്ളത് അപ്പോള്‍ മാത്രം ശനിയോട് പ്രാര്‍ത്ഥിച്ചാല്‍ മതിയത്രെ. ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല എന്നുമുണ്ട്. അങ്ങനെ ചെയ്താല്‍ ശനി പുറത്തു കയറിയിരിക്കുമെന്നും ശനിയെ പ്രാര്‍ത്ഥിച്ചു മടങ്ങുമ്പോള്‍ തിരിഞ്ഞു നോക്കരുതെന്നും വിശ്വാസമുണ്ട്. തിരിഞ്ഞു നോക്കിയാല്‍ ശനി കൂടെ പോരുമത്രെ.
PC:Raja Ravi Varma

ശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രംശനിദോഷം അകറ്റി ഐശ്വര്യം നേടാന്‍ ഇരമത്തൂര്‍ ക്ഷേത്രം

കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!കര്‍ണ്ണാ‌ടകയുടെ വിശ്വാസഗോപുരങ്ങളായ പത്ത് ക്ഷേത്രങ്ങള്‍!!!

മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!മുക്കുത്തിയമ്മന്‍റെ കോട്ട കാണാം...തിരുവനന്തപുരത്തു നിന്നും 3 മണിക്കൂര്‍ ദൂരത്തില്‍!!

തേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവിതേടിയെത്തുന്ന വിശ്വാസികളുടെ ഹൃദയദുഖങ്ങള്‍ കേട്ട് പരിഹാരമരുളുന്ന ദേവി

Read more about: temple tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X