Search
  • Follow NativePlanet
Share
» »ഈ അധ്യാപക ദിനത്തിൽ അറിയാം തിരുത്തണിയെന്ന നാടിനെക്കുറിച്ച്!

ഈ അധ്യാപക ദിനത്തിൽ അറിയാം തിരുത്തണിയെന്ന നാടിനെക്കുറിച്ച്!

തിരുത്തനി എന്ന തമിഴ് ഗ്രാമത്തെക്കുറിച്ച് കേട്ടിരിക്കുവാൻ വഴിയില്ലെങ്കിലും ഡോ. എസ് രാധാകൃഷ്ണൻ എന്ന സർവ്വേപ്പള്ളി രാധാകൃഷ്ണനെ കേൾക്കാതിരിക്കാൻ വഴിയില്ല.

തിരുത്തനി എന്ന തമിഴ് ഗ്രാമത്തെക്കുറിച്ച് കേട്ടിരിക്കുവാൻ വഴിയില്ലെങ്കിലും ഡോ. എസ് രാധാകൃഷ്ണൻ എന്ന സർവ്വേപ്പള്ളി രാധാകൃഷ്ണനെ കേൾക്കാതിരിക്കാൻ വഴിയില്ല. എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തിന്റെ ഓർമ്മയിൽ അധ്യാപക ദിനം ആഘോഷിക്കുമ്പോൾ അഭിമാനം കൊള്ളുന്നത് തിരുത്തനി എന്ന കൊച്ചു ഗ്രാമം കൂടിയാണ്. അധ്യാപകനിൽ നിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം വരെയെത്തിയ അദ്ദേഹം മികച്ച ഒരു ദാര്‍ശനികനും ചിന്തകനും രാഷ്ട്രതന്ത്രജ്ഞനും ഒക്കെയായിരുന്നു. അദ്ദേഹത്തിലൂടെ പ്രസിദ്ധമായ തിരുത്തനിയെക്കുറിച്ച് വായിക്കാം...

തിരുത്തനി

തിരുത്തനി

തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുത്തനി അറിയപ്പെടുന്നത് ഇവിടുത്തെ മുരുക ക്ഷേത്രത്തിന്റെ പേരിലാണ്. 1953 ൽ ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടപ്പോൾ ചിറ്റൂർ ജില്ലയുടെ ഭാഗമായി തിരുത്തനി ആന്ധ്രയിലായിരുന്നു. പിന്നീട് 1960 ൽ ഇവിടം മദ്രാസ് സ്റ്റേറ്റിന്‍റെ ഭാഗമാവുകയും തുടർന്ന് തമിഴ്നാട്ടിലാവുകയുമായിരുന്നു. ചെന്നൈയിൽ നിന്നും 87 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

തിരുത്തനി മുരുഗൻ ക്ഷേത്രം

തിരുത്തനി മുരുഗൻ ക്ഷേത്രം

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ആറു മുരുഗന്‍ ക്ഷേത്രങ്ങളിലൊന്നാണ് തിരുത്തനി മുരുഗൻ ക്ഷേത്രം. തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിര്‍ചോലൈ, തിരുപ്പറന്‍ങ്കുന്റം, തിരുച്ചെന്തൂര്‍ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകള്‍ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍.

PC:Srithern

365 പടികൾക്കു മുകളിൽ

365 പടികൾക്കു മുകളിൽ

365 പടികൾക്കു മുകളിൽ ഒരു പാറയിലാണ് തിരുത്തണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷത്തിലെ 365 ദിവസങ്ങളെയും സൂചിപ്പിക്കുന്നതാണ് ഈ 365 പടികൾ. വിജയ നഗര രാജാക്കന്മാർ സംരക്ഷിച്ചിരുന്ന ഈ ക്ഷേത്രത്തിൻറെ ചരിത്രത്തെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും അധികം വിവരങ്ങള്‍ ലഭ്യമല്ല. സമുദ്രനിരപ്പില്‍ നിന്നും 700 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

PC:Srithern

ക്ഷേത്രം മാത്രമല്ല

ക്ഷേത്രം മാത്രമല്ല

എടുത്തുപറയത്തക്ക കാഴ്ചകൾ ഇവിടെയില്ല എങ്കിലും പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങൾ ഇവിടെ കാണാം. നന്ദി എന്നു പേരായ ഒരു ചെറിയ നദി ഇവിടെ ഒഴുകുന്നു. അതിന്‍റെ തീരത്ത് വന്നിരിക്കാനായി ആളുകൾ ഇവിടെ എത്തുന്നു. ശരവണ പൊയ്കെ എന്നറിയപ്പെടുന്ന ഒരു തീർഥവും ഇവിടെ കാണാം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് തിരുത്തനി സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്ക് 87 കിലോമീറ്റർ ദൂരമുണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X