Search
  • Follow NativePlanet
Share
» » ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

ഇടുക്കിയൊന്ന് കറങ്ങിവരാം..തൊമ്മൻകുത്തും ചെറുതോണിയും കാണാം..കെഎസ്ആര്‍ടിസിയുടെ കിടിലന്‍ ബജറ്റ് യാത്ര!!

ഇടുക്കിയുടെ എത്ര കണ്ടാലും തീരാത്ത കാഴ്ചകളിലേക്ക് പുതിയൊരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് തിരുവല്ല കെഎസ്ആര്‍ടിസി.

വളരെ കുറഞ്ഞ കാലം കൊണ്ട് ആളുകളുടെ യാത്രാ ലിസ്റ്റിലേക്ക് കയറിക്കൂടുവാന്‍ കഴിഞ്ഞവയാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍. ചിലവ് കുറവ് എന്ന കാരണം മാത്രമല്ല, കൃത്യമായി തയ്യാറാക്കിയ പാക്കേജുകള്‍ ആയതിനാല്‍ താമസസൗകര്യമടക്കമുള്ള കാര്യങ്ങള്‍ കൂടി ലഭ്യമാക്കുന്നു എന്നതും ആളുകളെ കെഎസ്ആര്‍ടിസി ടൂറുകളുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. കേരളത്തിലെ മിക്ക ഡിപ്പോകളും വ്യത്യസ്തമായ പാക്കേജുകള്‍ അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഇടുക്കിയുടെ എത്ര കണ്ടാലും തീരാത്ത കാഴ്ചകളിലേക്ക് പുതിയൊരു വിനോദയാത്രയുമായി വന്നിരിക്കുകയാണ് തിരുവല്ല കെഎസ്ആര്‍ടിസി.

തിരുവല്ലയില്‍ നിന്നും

തിരുവല്ലയില്‍ നിന്നും

കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് തിരുവല്ലയില്‍ നിന്നും ഇടുക്കിയിലേക്കുള്ള യാത്ര സംഘടിപ്പിക്കുന്നത്. ഇടുക്കി യാത്രകളില്‍ എന്നും പോകുന്ന മൂന്നാറും വാഗമണ്ണും പോലുള്ള സ്ഥലങ്ങള്‍ മാറ്റി നിര്‍ത്തി ഇത്തവണ വെള്ളച്ചാട്ടങ്ങളും അണക്കെട്ടിന്റെ കാഴ്ചകളും ഒക്കെയാണ് യാത്രാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇടുക്കിയുടെ സ്ഥിരം ഇടങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര തിരഞ്ഞെടുക്കാം

PC:Bithin raj

ഒറ്റദിവസം മതി

ഒറ്റദിവസം മതി

2022 ജൂലൈ 3 ഞായറാഴ്ച പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് രാത്രി 9.00ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതി രമണീയമായ പ്രദേശങ്ങളിലൂടെയും വനപ്രദേശങ്ങളിലൂടെയും അണകെട്ടുകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഈയാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റുന്ന ഒന്നാണ്‌. ഞായറാഴ്ച ആയതിനാല്‍ പ്രത്യേകിച്ച് ഒരു അവധി എടുക്കാതെ പോയി വരുകയും ചെയ്യാം.
PC:Lino Jacob

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

ഇടുക്കിയിലെ വളരെ മനോഹരമായ ഇടങ്ങളായ
തൊടുപുഴ, തൊമ്മൻകുത്ത് , ആനച്ചാടികുത്ത്, ചെറുതോണി, കുളമാവ് ഡാം , ഇടുക്കി ആർച്ച് ഡാം ,എന്നീ സ്ഥലങ്ങൾ ആണ് ഈ യാത്രയില്‍ സന്ദർശിക്കുന്നത്. എൻട്രീഫീസും ഭക്ഷണവും ഒഴികെ ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 675/- രൂപ മാത്രമാണ് ഈടാക്കുന്നത്

PC:Ravisankar S

തൊടുപുഴ

തൊടുപുഴ

കേരളത്തിന്റെ ഹോളിവുഡ് എന്നു സഞ്ചാരികള്‍ വിളിക്കുന്ന തൊടുപുഴ ഇടുക്കിയിലേക്കുള്ള കവാടം കൂടിയാണ്. എണ്ണിയാല്‍ തീരാത്തത്രയും മലയാളസിനിമകള്‍ തൊടുപുഴയില്‍ ചിത്രീകരണം നടത്തിയിട്ടുണ്ട്. മലകളും പുഴകളും പച്ചപ്പും എല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഭൂപ്രകൃതിയാണ് തൊടുപുഴയ്ക്കുള്ളത്.

PC:Avin CP

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിലെ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ചെറിയൊരു ട്രക്കിങ് അനുഭവം നല്കുന്ന ഇവിടം എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്. കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്ന സ്ഥലമാണ്. ഇവിടെ ആദ്യം കയറിച്ചെല്ലുന്ന വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. ബാക്കിയുള്ള ഇടങ്ങളിലേക്ക് പോകുവാന്‍ പ്രത്യേക ട്രക്കിങ് പാക്കേജ് ആവശ്യമായി വന്നേക്കും,
തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയായി വണ്ണപ്പുറം, കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
PC:Tharun Alex Thomas

ആനച്ചാടികുത്ത്

ആനച്ചാടികുത്ത്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം അറിയപ്പെട്ടു തുടങ്ങിയ ആനച്ചാടികുത്ത് വളരെ സുരക്ഷിതമായ മറ്റൊരു വെള്ളച്ചാട്ടമാണ്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. വര്‍ഷത്തില്‍ എല്ലായ്പ്പോഴും സജീവമാണെങ്കിലും ആനയടിക്കുത്തിന്റെ കാഴ്ച കാണുവാന്‍ മഴക്കാലത്തു തന്നെ വരണം.
തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി.
PC:Najeeb Kassim

ചെറുതോണി

ചെറുതോണി

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ചെറുതോണി. ചെറുതോണി ഡാം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ മൂന്നാം ്സഥാനം ഈ അണക്കെട്ട് നേടിയിട്ടുണ്ട്. ജലസംഭരണിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക.

PC:KSEB

കുളമാവ് അണക്കെട്ട്

കുളമാവ് അണക്കെട്ട്

തിരുവല്ല കെഎസ്ആര്‍ടിസിയുടെ ഇടുക്കി യാത്രയില്‍ സന്ദര്‍ശിക്കുന്ന മറ്റൊരിടമാണ് കുളമാവ് അണക്കെട്ട്. അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ പെരിയാർ നദിക്കു കുറുകെയാണിത് നിര്‍മ്മിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഇതുള്ളത്.

PC:Reji Jacob

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ആർച്ച് ഡാം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളില്‍ ഒന്നാണ് ഇടുക്കി ആർച്ച് ഡാം. കുറവൻമലയെയും കുറത്തിമലയെയും കൂട്ടിയിണക്കി , പെരിയാറിനു കുറുകെയാണ് ഈ അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ആദ്യത്തെ കമാനഅണക്കെട്ടാണിത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലസംഭരണി, ഈ ജലസംഭരണിയിൽ മൂന്ന് അണക്കെട്ടുകൾ, 6,000 മീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ, ഭൂമി തുരന്ന നിർമ്മിച്ച ഭൂഗർഭ വൈദ്യുത നിലയം എന്നിങ്ങനെ പ്രത്യേകതകൾ ധാരാളം ഇടുക്കി പദ്ധതിക്കുണ്ട്.

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X